Wednesday, 27 January 2021

ഗുരുവും ലോട്ടറിയും

 ഗുരുവും ലോട്ടറിയും

=================
ഞാൻ :- ഭാഗ്യം തീരില്യാ ...
പത്തു ജയിച്ചൂന്നേള്ളൂ
ഒരു കല്യാണം കഴിച്ചൂന്നേള്ളൂ
ഒരു കുട്ടി ഇണ്ടായീന്നേള്ളൂ ..
ഗുരു :- ഉം .........
ഞാൻ :- ഭാഗ്യം തീരില്യാ ...
ഒരു ചെറിയ വീട് വച്ചൂന്നേള്ളൂ
ഒരു ചെറിയ ജോലി കിട്ടീന്നേള്ളൂ
ഗുരു :- ഉം ..........
ഞാൻ :- ഭാഗ്യം തീരില്യാ ...
കൊറച്ചു കൊളസ്ട്രോളുണ്ട്
കൊറച്ചു ഷുഗറുണ്ട്
കുറച്ചു പ്രഷർ ണ്ട്
ഗുരു :- ഉം........
ഞാൻ :- ഭാഗ്യം തീരില്യാ ...
അച്ഛന് കണ്ണ് കാണൂല്യ
അമ്മക്ക് നടക്കാൻ വയ്യാ
ഗുരു - ഉം ...........
കയ്യുണ്ട്
കാലുണ്ട്
കണ്ണുണ്ട്
വായുണ്ട്
ജീവനുമുണ്ട്
പക്ഷേ,
ശരിയാ .......
ഭാഗ്യം തീരില്യാ ...
ശിഷ്യൻ :- . ..................?




എൻടെ വീടിൻടെ മുൻവശം

 എൻടെ വീടിൻടെ മുൻവശം

==========================
എൻടെ വീടിൻടെ മുൻവശത്തായി
ടാറിളകി കുണ്ടും കുഴിയുമായ ഒരു
റോഡുണ്ട്.
അതിന്നിരുവശത്തായി
ഇടക്ക് മണ്ണ്മൂടിയ രണ്ടു ചെറിയ
ചാലുകൾ..
അതിന് അടുത്തായി പൊന്ത
നിറഞ്ഞ പാടങ്ങൾ
വരണ്ട, വിണ്ട പാടത്തിൻടെ
ചില ഭാഗങ്ങളിൽ
കുട്ടികൾ ഇടയ്ക്കു ഫുട്ബോളും
ക്രിക്കറ്റും കളിക്കും.
പന്നിയും പാമ്പുകളും നിറഞ്ഞ അവിടുത്തെ പാടപ്പൊത്തുകളിൽ മലിനജലവും കൊതുകും വസിക്കുന്നു..
അവിടേക്കു
ഓട്ടോറിക്ഷകളിൽ
നിറച്ചും നഗരമാലിന്യങ്ങൾ
എത്തി ദിവസവും
തള്ളപ്പെടുന്നു.
രാത്രികളിൽ അവിടെ ചീവുടുകളും
തവളകളും ചേർന്ന് ഉറക്കെ
സംഗീതം മുഴക്കുന്നു..
പാടങ്ങൾക്കരികെ പടർന്നു
പന്തലിച്ചു നിന്ന
വലിയ ആൽമരം ഇന്ന്
ഒരു സ്വപ്നം
പാടത്തിന്നടുത്തു മരങ്ങളിലേക്കു
കൂട്ടത്തോടെ കരഞ്ഞു
രാത്രിചേക്കേറ്റം നടത്തി
രാവിലെ ഇലക്ട്രിക് കമ്പികളിൽ
ഊഞ്ഞാലാടി റോഡിൽ
സ്ഥിരമായി വെളുത്ത അപ്പി
ഇട്ടു കാക്ക.
പാടത്തിന്നപ്പുറം റയിൽപ്പാത
അതിനുമപ്പുറത്തായി വെള്ളമില്ലാതെ
ബാൻഡേജിട്ട പുഴപടലം
മണൽ പരപ്പുകൾ നിന്നിരുന്ന ഇടത്തും
നിറച്ചും പച്ച പൊന്ത
വഴി ഇല്ലാത്ത പുഴ
പുഴക്കരികിലും അകത്തുമായി
നിറയെ
പൊളിഞ്ഞ പഴയ-
വാഹനാവശിഷ്ടങ്ങൾ
പുഴക്ക് കുറുകെ പാലം -
പാലത്തിലൂടെ
ചീറിപ്പായുന്ന
പതിന്നായിരം വാഹനങ്ങൾ ..
പിന്നെ പരന്ന് ആകാശം .....
(തല്ക്കാലം ആരും മാറ്റം വരുത്താത്തത് )
(പ്രദീപ് പട്ടാമ്പി )



Sunday, 17 January 2021

സോഷ്യലിസ്റ്റ്

സോഷ്യലിസ്റ്റ്

📷=========================
എനിക്ക് ഒരു ജാതി ഉണ്ട്
എനിക്ക് ഒരു മതം ഉണ്ട്
എനിക്ക് ഒരു വീടുണ്ട്
എനിക്ക് ഒരു വളപ്പുണ്ട്
എനിക്ക് ഒരു പഞ്ചായത്ത് ഉണ്ട്
എനിക്ക് ഒരു ജില്ല ഉണ്ട്
എനിക്ക് ഒരു സംസ്ഥാനമുണ്ട്
എനിക്ക് ഒരു ഭാഷയുണ്ട്
എനിക്ക് ഒരു രാജ്യമുണ്ട്

പക്ഷെ - ഞാൻ ഒരു
സോഷ്യലിസ്റ്റ് ആണ് .

ഒരു -
സങ്കല്പ സോഷ്യലിസ്റ്റ്



മിസ്റ്റർ പുച്ഛൻ

 മിസ്റ്റർ പുച്ഛൻ

==========================
പുച്ഛൻ കട്ടക്കലിപ്പിലാണ്

രണ്ടു സൂപ്പർ സ്റ്റാറുകളുടെ
രണ്ടു സിനിമകളെയാണ്
പുച്ഛൻ ഇന്നലെ
വെടി വച്ചിട്ടത് .

എന്ത് ബജറ്റ് ?
എന്ത് റോഡ് ?
എന്ത് ഭരണം ?


എന്ത് ,മതം ?
എന്ത് ദൈവം ?
എന്ത് ആരാധനാലയം ?


എന്ത് ഭാര്യാ ?
എന്ത് മക്കൾ ?
എന്ത് ഭക്ഷണം ?
എന്ത് ജീവിതം ?

പുച്ഛൻ കട്ടക്കലിപ്പിലാണ്.....


പടിയിറക്കം

 പടിയിറക്കം 

===================================================

താഴേക്കലിഞ്ഞു  സൂര്യൻ,

മരം കുലുക്കി മഞ്ഞ്,

കണ്ണിൽ പ്രിയം കറുത്ത് 

വളർത്തു നായ,

കൂട്ടായി കരഞ്ഞു  കാക്ക,

മെലിഞ്ഞു ചുരുണ്ടു

പുഴയസ്ഥി.

 മണ്ണിൻ പടി ഇറങ്ങി

ഭൂവറ്റം തിരഞ്ഞു ആരോ..

വേദന മനുഷ്യനോളം 

കണ്ണീരിറ്റു കണ്ണോളം 

പ്രണയം മനസ്സോളം 

വിശപ്പു വയറോളം.

കയറുമ്പോൾ ഉയർന്നു 

എത്തി നോക്കിയ തല

ഇറങ്ങുമ്പോൾ  താനെ

താഴ്ന്ന്...

എല്ലാ നടത്തവും ഒറ്റക്കാണ്... 

അകലെ ആകാശത്തല്ലാതെ 

കൂട്ടി ഇടിച്ചു മരിച്ച നമ്മുടെ 

കണ്ണുകളുടെ ശവസംസ്‌കാരം 

നീ പൂത്ത മരം 

നീ നിറഞ്ഞ  വനം 

നീ പതിഞ്ഞ വാനം 

നീ വിതച്ച മണം

നീ വരച്ച ചിത്രം 

നീ പറത്തിയ പട്ടം

നിന്റെ പൊട്ട ചില്ലു കണ്ണാടി

കൂട്ടുകാരെ, നമ്മൾ ഒറ്റ.

സ്വാതന്ത്ര്യം കൊന്ന, തിന്നാനല്ലാതെ 

വെറുതെ കൊന്ന ലക്ഷം ഒറ്റ. 

ഒറ്റക്ക് പാട്ടു മൂളി ഒറ്റയ്ക്ക് ചത്ത 

അനാഥ ബുദ്ധികൾ..ഭിക്ഷുക്കൾ.

ഒന്നും അല്ലാത്തവരുടെ 

ആയാസ സുന്ദര പടി ഇറക്കം -

ഒരു കുട്ടിക്കാലസ്വപ്നം പോലെ.. 

തിരുവാതിര കാറ്റു പോലെ. 

മല ഇറക്കം  പോലെ.. 

ചെറുമഴ പോലെ..

മനോഹരം ,വ്യർത്ഥസമ്പുഷ്ടം.





തെരുവോണം

 1 തെരുവോണം

-------------------------------------------------
തെരുവിലെ ചെക്കനെ
ഓണം അറിയിച്ചാണ്
ചവറ്റുകൂനയിലെ
ഓണസദ്യയുടെ ഇലയുടെ
മധുരഭാഗങ്ങൾ മുഴോനും
ആട് തിന്നത് !
2 വിറ
-------------------------------------------------
തലയിൽ കൊടുമ്പിരി-
മുഴക്കുമായിരം
നൊമ്പരക്കളത്തിനും
ചെമ്പരത്തിക്കളത്തിന്നും
അപ്പുറം,
മണ്ണിൽ ഒരു ചെറു
പൂക്കളംപോലും
തീർക്കാനാകാതെ
-കൈ വിറ
3 പാത
--------------------------------------------------
പാതക്കപ്പുറമാണ്
നേന്ത്രപ്പഴക്കച്ചവടം
പാത ക്കപ്പുറമാണ്
ഓണക്കോടി കടകൾ
പാതക്കപ്പുറമാണ്
പൂക്കള മത്സരങ്ങൾ
പാതക്കിപ്പുറം
നിറച്ചും
കുഴലുകൾ മാത്രം ....



Tuesday, 5 January 2021

.മൊഴി മുറ്റം

 1.മൊഴി മുറ്റം

====================================
പണ്ട് പണ്ട്
ഒരിക്കലൊരിടത്തായി
മൊഴിമുത്തിൻ ഒരു
മണി മുറ്റത്തായി
ചില മൊഴികൾ
മുറിഞ്ഞതിലെ അക്ഷരം
കൂട്ടി മുട്ടി .

മുട്ടിയപ്പോളൊരു ഒരു

സീൽക്കാരവും വെളിച്ചവുമെന്നു
ചിലർ .

ഒരു ധ്വനിയെന്നും പടപ്പുറപ്പാടെന്നും

കുളമ്പടിയെന്നും ചിലർ

ഒരർത്ഥനാദം എന്നും

അട്ടഹാസമെന്നും
കവിതപ്പാമ്പിൻ ഉറ
ഊരൽ എന്നും ചിലർ

നൃത്തച്ചു വടെന്നും

ഒരലയൊലി എന്നും
ഒരു മണിനാദം എന്നും ചിലർ

വേദനപ്പാടെന്നും പ്രവചനമെന്നും

പാട്ടെന്നും നിലാ പക്ഷിയെന്നും
കടലിരമ്പമെന്നും ഒരു ചെറു
മെഴുതിരിയെന്നും ചിലർ

പണ്ട് പണ്ട്

ഒരിക്കലൊരിടത്തായി
മൊഴിമുത്തിൻ ഒരു
മണി മുറ്റത്തായി
ചില മൊഴികൾ
മുറിഞ്ഞതിലെ അക്ഷരം
കൂട്ടി മുട്ടി .




ഓണചന്തം

 ഓണചന്തം

...................
അക്കൊല്ലം ഓണം ഇഴഞ്ഞു ചെന്നത്
അവൻ ഹൃദയശസ്ത്രക്രിയക്കായി
എത്തിയ ആശുപത്രിയുടെ ഐ സി യു
വിലേക്ക് ആയതുകൊണ്ടായിരിക്കാം
അയാളുടെ ഹൃദയത്തിൽ നിന്നും
ഡോക്ടർ അഞ്ചാറു ചുവന്ന തുമ്പ
പൂക്കൾ കണ്ടെടുത്തത് .
അയാളുടെ മനസ്സിൽ നിന്നൊരു
ഓണപ്പാട്ടിൻ ഇരമ്പവും കണ്ണിൽ നിന്ന്
ഒരമ്മയുടെ കനിവിൻ കണവും വയറ്റിൽ
നിന്നൊരു കുഞ്ഞിൻ ചവുട്ടടിയും
പിന്നീടായും .
തെങ്ങഛനും മണ്ണമ്മയും
മലയും മരവും പാടവും ചുറ്റിനും ഉള്ള
തോടിന്റെ തീരത്താണ് നീണ്ടു വളഞ്ഞു
ചരിഞ്ഞു വീഴാറായ പോലെ ഒരു തെങ്ങു
നിറച്ചും കുലച്ചു നിന്നത്
തെങ്ങിനെ താങ്ങി താഴെ വേരിൽ
പേരിനായ് കുറച്ചു മണ്ണും .
ലാസ്റ്റ് ബെഞ്ച്
......................
ക്ലാസ്സ്‌ റൂമിലെ ലാസ്റ്റ് ബെഞ്ചിൽ
എപ്പോളെങ്കിലും വന്നിരുന്നു
കെമിസ്ട്രി ടീച്ചർ ക്ലാസ്സെടുക്കുമ്പോൾ
സാരിക്കിടയിലൂടെ ടീച്ചറുടെ ഉദര -
സൗന്ദര്യം ആസ്വദിച്ചരുന്ന അവുക്കാദര്
തന്നെയാണ് പിന്നീട് വര്ഷങ്ങക്ക് ശേഷം
പൂർവ വിദ്യാർത്ഥികളുടെ ആദര സൂചകമായി
ടീച്ചർക്ക്‌ ഒരു ഉപഹാരം സമ്മാനിച്ചതും
ഒരു ആശംസ പ്രസംഗം
നടത്തിയതും .









സത്യം ഡോട്ട് കോം

 സത്യം ഡോട്ട് കോം








സത്യം തേടി തെക്കു പോയപ്പോൾ അവിടമാകെ ശവങ്ങൾ.
സത്യം അന്വേഷിച്ചു വടക്കു പോയാൽ അവിടെ മലകൾ.
സത്യം തിരഞ്ഞു കിഴക്ക് ചെന്നാൽ
നിറച്ചും മഞ്ഞ്.
സത്യം നോക്കി പടിഞ്ഞാട്ടു പോയപ്പോൾ
കടലല.
സത്യം നോക്കി മുകളിൽ ചെന്നാൽ
അകലുന്ന ആകാശത്തോന്നൽ.
സത്യം കാണാൻ മണ്ണിൽ നടന്നാൽ
അവിടെയാകെ യന്ത്രങ്ങൾ.
സത്യം സ്വർണ്ണക്കുപ്പിക്കകത്തെന്നു ഭൂതം.
സത്യം ഏതാണ്ട് പച്ചരി പോലെന്നു
റേഷൻ കടയിൽ വരി നിൽക്കുന്ന ഒരു സന്യാസി.
സത്യം മധ്യവർഗ്ഗമനുഷ്യന്റെ പേടിയെന്നു
ഒരു കവി.
ജീവിതാന്വേഷണ പരീക്ഷണങ്ങളിലൂടാണ്
സത്യം അറിയുക എന്ന് ഒരു പ്രതിമക്ക്
മുകളിൽ ഉള്ള കാക്ക.
സത്യത്തെ കൊന്നത് പുരുഷൻ എന്ന്
ഒരു സ്ത്രീ.
സത്യം ഗൂഗിളിൽ വേസ്റ്റ് ഡോട്ട് കോമിൽ
തിരഞ്ഞാൽ കാണുമെന്നു മറ്റൊരു കോമൻ.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...