ഗുരുവും ലോട്ടറിയും
=================
ഞാൻ :- ഭാഗ്യം തീരില്യാ ...
പത്തു ജയിച്ചൂന്നേള്ളൂ
ഒരു കല്യാണം കഴിച്ചൂന്നേള്ളൂ
ഒരു കുട്ടി ഇണ്ടായീന്നേള്ളൂ ..
ഗുരു :- ഉം .........
ഞാൻ :- ഭാഗ്യം തീരില്യാ ...
ഒരു ചെറിയ വീട് വച്ചൂന്നേള്ളൂ
ഒരു ചെറിയ ജോലി കിട്ടീന്നേള്ളൂ
ഗുരു :- ഉം ..........
ഞാൻ :- ഭാഗ്യം തീരില്യാ ...
കൊറച്ചു കൊളസ്ട്രോളുണ്ട്
കൊറച്ചു ഷുഗറുണ്ട്
കുറച്ചു പ്രഷർ ണ്ട്
ഗുരു :- ഉം........
ഞാൻ :- ഭാഗ്യം തീരില്യാ ...
അച്ഛന് കണ്ണ് കാണൂല്യ
അമ്മക്ക് നടക്കാൻ വയ്യാ
ഗുരു - ഉം ...........
കയ്യുണ്ട്
കാലുണ്ട്
കണ്ണുണ്ട്
വായുണ്ട്
ജീവനുമുണ്ട്
പക്ഷേ,
ശരിയാ .......
ഭാഗ്യം തീരില്യാ ...
No comments:
Post a Comment