Sunday, 17 January 2021

പടിയിറക്കം

 പടിയിറക്കം 

===================================================

താഴേക്കലിഞ്ഞു  സൂര്യൻ,

മരം കുലുക്കി മഞ്ഞ്,

കണ്ണിൽ പ്രിയം കറുത്ത് 

വളർത്തു നായ,

കൂട്ടായി കരഞ്ഞു  കാക്ക,

മെലിഞ്ഞു ചുരുണ്ടു

പുഴയസ്ഥി.

 മണ്ണിൻ പടി ഇറങ്ങി

ഭൂവറ്റം തിരഞ്ഞു ആരോ..

വേദന മനുഷ്യനോളം 

കണ്ണീരിറ്റു കണ്ണോളം 

പ്രണയം മനസ്സോളം 

വിശപ്പു വയറോളം.

കയറുമ്പോൾ ഉയർന്നു 

എത്തി നോക്കിയ തല

ഇറങ്ങുമ്പോൾ  താനെ

താഴ്ന്ന്...

എല്ലാ നടത്തവും ഒറ്റക്കാണ്... 

അകലെ ആകാശത്തല്ലാതെ 

കൂട്ടി ഇടിച്ചു മരിച്ച നമ്മുടെ 

കണ്ണുകളുടെ ശവസംസ്‌കാരം 

നീ പൂത്ത മരം 

നീ നിറഞ്ഞ  വനം 

നീ പതിഞ്ഞ വാനം 

നീ വിതച്ച മണം

നീ വരച്ച ചിത്രം 

നീ പറത്തിയ പട്ടം

നിന്റെ പൊട്ട ചില്ലു കണ്ണാടി

കൂട്ടുകാരെ, നമ്മൾ ഒറ്റ.

സ്വാതന്ത്ര്യം കൊന്ന, തിന്നാനല്ലാതെ 

വെറുതെ കൊന്ന ലക്ഷം ഒറ്റ. 

ഒറ്റക്ക് പാട്ടു മൂളി ഒറ്റയ്ക്ക് ചത്ത 

അനാഥ ബുദ്ധികൾ..ഭിക്ഷുക്കൾ.

ഒന്നും അല്ലാത്തവരുടെ 

ആയാസ സുന്ദര പടി ഇറക്കം -

ഒരു കുട്ടിക്കാലസ്വപ്നം പോലെ.. 

തിരുവാതിര കാറ്റു പോലെ. 

മല ഇറക്കം  പോലെ.. 

ചെറുമഴ പോലെ..

മനോഹരം ,വ്യർത്ഥസമ്പുഷ്ടം.





No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...