എൻടെ വീടിൻടെ മുൻവശം
==========================
എൻടെ വീടിൻടെ മുൻവശത്തായി
ടാറിളകി കുണ്ടും കുഴിയുമായ ഒരു
റോഡുണ്ട്.
അതിന്നിരുവശത്തായി
ഇടക്ക് മണ്ണ്മൂടിയ രണ്ടു ചെറിയ
ചാലുകൾ..
അതിന് അടുത്തായി പൊന്ത
നിറഞ്ഞ പാടങ്ങൾ
വരണ്ട, വിണ്ട പാടത്തിൻടെ
ചില ഭാഗങ്ങളിൽ
കുട്ടികൾ ഇടയ്ക്കു ഫുട്ബോളും
ക്രിക്കറ്റും കളിക്കും.
പന്നിയും പാമ്പുകളും
നിറഞ്ഞ അവിടുത്തെ
പാടപ്പൊത്തുകളിൽ
മലിനജലവും കൊതുകും
വസിക്കുന്നു..
അവിടേക്കു
ഓട്ടോറിക്ഷകളിൽ
നിറച്ചും നഗരമാലിന്യങ്ങൾ
എത്തി ദിവസവും
തള്ളപ്പെടുന്നു.
രാത്രികളിൽ അവിടെ ചീവുടുകളും
തവളകളും ചേർന്ന് ഉറക്കെ
സംഗീതം മുഴക്കുന്നു..
പാടങ്ങൾക്കരികെ പടർന്നു
പന്തലിച്ചു നിന്ന
വലിയ ആൽമരം ഇന്ന്
ഒരു സ്വപ്നം
പാടത്തിന്നടുത്തു മരങ്ങളിലേക്കു
കൂട്ടത്തോടെ കരഞ്ഞു
രാത്രിചേക്കേറ്റം നടത്തി
രാവിലെ ഇലക്ട്രിക് കമ്പികളിൽ
ഊഞ്ഞാലാടി റോഡിൽ
സ്ഥിരമായി വെളുത്ത അപ്പി
ഇട്ടു കാക്ക.
പാടത്തിന്നപ്പുറം റയിൽപ്പാത
അതിനുമപ്പുറത്തായി വെള്ളമില്ലാതെ
ബാൻഡേജിട്ട പുഴപടലം
മണൽ പരപ്പുകൾ നിന്നിരുന്ന ഇടത്തും
നിറച്ചും പച്ച പൊന്ത
വഴി ഇല്ലാത്ത പുഴ
പുഴക്കരികിലും അകത്തുമായി
നിറയെ
പൊളിഞ്ഞ പഴയ-
വാഹനാവശിഷ്ടങ്ങൾ
പുഴക്ക് കുറുകെ പാലം -
പാലത്തിലൂടെ
ചീറിപ്പായുന്ന
പതിന്നായിരം വാഹനങ്ങൾ ..
പിന്നെ പരന്ന് ആകാശം .....
(തല്ക്കാലം ആരും മാറ്റം വരുത്താത്തത് )
No comments:
Post a Comment