Tuesday, 29 January 2019
Tuesday, 22 January 2019
പ്രശ്നങ്ങൾ
പ്രശ്നങ്ങൾ
അരി പ്രശ്നത്തിന്നിടക്ക്
ക്രിക്കറ്റ്
അസുഖ പ്രശ്നത്തിന്നിടെ
ഫുട്ബോൾ
ചതി പ്രശ്നവും
മഴ പ്രശ്നവും ...
നിൽക്കെ സിനിമ,
പണി പ്രശ്നങ്ങൾക്കിടെ
ഒരു പ്രേമലേഖനം
തുണി പ്രശ്നത്തിനിടെ
കൂട്ടുകാരന് ഒരാശംസ
വർഗീയ പ്രശ്നങ്ങൾക്കിടെ
ഒരു കവിത ,
പെൺ പ്രശ്നത്തിനിടെ
പ്രകൃതി ചികിത്സ
ഈഗോ ക്കിടെ
പാട്ടു കേട്ട് ഒരു താളംപിടി .
കടലിന്നരികിലെ
കല്പടവുകളിലൂടെ
കാറ്റും കൊണ്ട്
ഇടക്കാകാശം
ഒന്ന് നോക്കി വിരിഞ്ഞു
നിൽക്കും ഒരു
പൂവിനേയും
ഒരു കുഞ്ഞിൻ
കൺ തിളക്കത്തെയും
സ്മരിച്ചു ഒരു നടത്തം
ആഗോള പ്രശ്നങ്ങൾക്കിടെ
ആത്മീയം
എല്ലാവരോടും ഒരു പുഞ്ചിരി
എവിടെനിന്നെങ്കിലും
ഇടക്ക് കിട്ടുന്ന
ഒരു ചെറിയ
പ്രോത്സാഹനം
ഉറങ്ങുന്നതിനു മുമ്പേ
എല്ലാവർക്കും വേണ്ടി
ഒരു മൗന പ്രാർത്ഥന
രാവിലെ എഴുന്നേറ്റു
പ്രപഞ്ച വിസ്‌മയങ്ങളോട്
ഒരു സലാം
ചെടികൾക്ക് ഇത്തിരി
വെള്ളം കൊടുത്തുകൊണ്ട്
വീട്ടുകാരോട്
കുറച്ചു തമാശകൾ ......
ഇനിയെന്തു പ്രശനങ്ങൾ ?
Monday, 14 January 2019
പ്രഭാത നടത്തം
പ്രഭാത നടത്തം
തെക്കു വടക്കും
ഒക്കെ നടന്നു മടുത്തു
സൂര്യോദയം കാണാൻ
പുലർകാല നടത്തം നേരെ
കിഴക്കോട്ടേക്കാക്കി
അപ്പോളതാ
പടിഞ്ഞാട്ടായി
രണ്ടു മൂന്നു
നായ്കുട്ടികൾ
ഒക്കെ നടന്നു മടുത്തു
സൂര്യോദയം കാണാൻ
പുലർകാല നടത്തം നേരെ
കിഴക്കോട്ടേക്കാക്കി
അപ്പോളതാ
പടിഞ്ഞാട്ടായി
രണ്ടു മൂന്നു
നായ്കുട്ടികൾ
തൊട്ടു പിനാലേ
പർദ്ദയിട്ട
രണ്ടു മൂന്നു സ്ത്രീകൾ
പർദ്ദയിട്ട
രണ്ടു മൂന്നു സ്ത്രീകൾ
അന്നത്തെ ഒരു ടി വി പരസ്യത്തിലെ
കാവ്യാ മാധവൻടെ സാരിയെ കുറിച്ച്
ചർച്ച ചെയ്ത്
കാവ്യാ മാധവൻടെ സാരിയെ കുറിച്ച്
ചർച്ച ചെയ്ത്
അധികം അകലെ അല്ലാതെ
അവരുടെ പാപ്പാന്മാരും ...
അവരുടെ പാപ്പാന്മാരും ...
ചന്ദ്രനിലേക്ക് പോകുന്ന പോലുള്ള
ആടയാഭരണളുമായി
ഒരാൾ ഭൂമിക്കകലെ എത്താനായി
ആഞ്ഞു വലിഞ്ഞു പോകുന്നുണ്ട്
ആടയാഭരണളുമായി
ഒരാൾ ഭൂമിക്കകലെ എത്താനായി
ആഞ്ഞു വലിഞ്ഞു പോകുന്നുണ്ട്
ഒരു കൈ നീട്ടി വച്ചിരിക്കുന്നു
ചെറിയ ഒരു ട്രൗസറും
ഇട്ടു ഒരു വൃദ്ധനായ ചെറുപ്പക്കാരൻ
കയ്യിൽ ഒരു ചെറു വടിയും വീശി
ഓടുന്നു
ഇട്ടു ഒരു വൃദ്ധനായ ചെറുപ്പക്കാരൻ
കയ്യിൽ ഒരു ചെറു വടിയും വീശി
ഓടുന്നു
റോട്ടിലെ പൊടിയിൽ നിന്നും രക്ഷ
കിട്ടാനായിരിക്കും
ഓട്ടം പരിശീലിക്കുന്നത്
കിട്ടാനായിരിക്കും
ഓട്ടം പരിശീലിക്കുന്നത്
മരിക്കാൻ പോകുമ്പോൾ
കുട എടുക്കുന്നത് പോലെ
അഥവാ ജിമ്മിലേക്കു
പോകുമ്പോൾ ലിഫ്റ്റിൽ
പോകുന്നത് പോലെ
ഞാൻ കുറച്ചു ദൂരം
നടന്നതിന് ശേഷം
കുട എടുക്കുന്നത് പോലെ
അഥവാ ജിമ്മിലേക്കു
പോകുമ്പോൾ ലിഫ്റ്റിൽ
പോകുന്നത് പോലെ
ഞാൻ കുറച്ചു ദൂരം
നടന്നതിന് ശേഷം
തിരിച്ചു ഓട്ടോറിക്ഷയിൽ ...
(പ്രശ്‍നം ഗുരുതരം ..)
(ശ്രീ അച്യുതാന്ദൻ , ശ്രീ പദ്മനാഭൻ
എന്നീ പ്രമുഖ നടത്തക്കാർ ക്ഷമിക്കുക ..)
എന്നീ പ്രമുഖ നടത്തക്കാർ ക്ഷമിക്കുക ..)
സാഹചര്യങ്ങളുടെ ഒരു സമ്മർദ്ദമേ ....
Sunday, 13 January 2019
Saturday, 5 January 2019
അമ്മമ്മ
പല്ലില്ലാതെ ചിക്കൻ കഴിച്ച
കണ്ണില്ലാതെ സീരിയൽ കണ്ട
ഒന്നുമില്ലാതെ സന്തോഷിച്ചോരു
അമ്മമ്മക്കൊന്നും
കൊടുക്കാനാകാത്തതിന്
മനസ്സിൽ കരഞ്ഞു മാപ്പു
പറഞ്ഞു തൊട്ടു നമസ്കരിച്ചു
കൊളുത്തീയൊരു നാളം
ആളി കത്തി അമർന്നു
തിരിച്ചു മടങ്ങുമ്പോൾ
ആയിരം അമ്മമ്മമാരെ
വീണ്ടും കണ്ടു ,
കണ്ണില്ലാതെ സീരിയൽ കണ്ട
ഒന്നുമില്ലാതെ സന്തോഷിച്ചോരു
അമ്മമ്മക്കൊന്നും
കൊടുക്കാനാകാത്തതിന്
മനസ്സിൽ കരഞ്ഞു മാപ്പു
പറഞ്ഞു തൊട്ടു നമസ്കരിച്ചു
കൊളുത്തീയൊരു നാളം
ആളി കത്തി അമർന്നു
തിരിച്ചു മടങ്ങുമ്പോൾ
ആയിരം അമ്മമ്മമാരെ
വീണ്ടും കണ്ടു ,
അവർ എന്നോടിരന്നു
കൈനീട്ടുന്നു .......
കൈനീട്ടുന്നു .......
പല്ലില്ലാത്ത മോണ കാട്ടി
ചിരിക്കുന്നു ,...
ചിരിക്കുന്നു ,...
ഞാൻ മുടന്തൻ
ഞാൻ മുടന്തൻ
ഒരു കാല് ഞൊണ്ടും
കുട്ടി- രാമൻ
പത്താം ക്ലാസ്സു പരീക്ഷക്കൊന്നാ -
മനാകാൻ ശ്രമിച്ചു പഠിച്ചു
പരീക്ഷക്ക് സ്കൂളിലേക്കായി
നടന്നു
കുട്ടി- രാമൻ
പത്താം ക്ലാസ്സു പരീക്ഷക്കൊന്നാ -
മനാകാൻ ശ്രമിച്ചു പഠിച്ചു
പരീക്ഷക്ക് സ്കൂളിലേക്കായി
നടന്നു
നടക്കുമ്പോൾ വഴിയിൽ വച്ച്
കണ്ടൊരഞ്ചാറു പേര് അന്നും
ചോദിച്ചു.
കണ്ടൊരഞ്ചാറു പേര് അന്നും
ചോദിച്ചു.
എന്താ കുട്ടി രാമാ , കാലിന് ?
ഒരപകടം പറ്റീതാ ,, എന്ന്
മറുപടിയായി പറഞ്ഞവൻ
പരീക്ഷാ പേപ്പറിൽ ഉത്തരമായി
ഞാൻ മുടന്തൻ "എന്ന് മാത്രം
കുറിച്ചു.
മറുപടിയായി പറഞ്ഞവൻ
പരീക്ഷാ പേപ്പറിൽ ഉത്തരമായി
ഞാൻ മുടന്തൻ "എന്ന് മാത്രം
കുറിച്ചു.
!
വെള്ളപ്പൊക്കം
വെള്ളപ്പൊക്കം
മഴയെക്കുറിച്ചെഴുതിയ
എൻടെ ചില വരികളെ
വെള്ളപൊക്കം
കൊണ്ടുപോയി ...
.
ദുരന്തത്തെ കുറിച്ചുള്ള
എൻടെ മറ്റു ചില
വരികൾ ദുരിതാശ്വാസ
കേമ്പിൽ ലാട്രിനിൽ
ഒടിഞ്ഞു നനഞ്ഞു
കിടക്കുന്നു
എൻടെ ചില വരികളെ
വെള്ളപൊക്കം
കൊണ്ടുപോയി ...
.
ദുരന്തത്തെ കുറിച്ചുള്ള
എൻടെ മറ്റു ചില
വരികൾ ദുരിതാശ്വാസ
കേമ്പിൽ ലാട്രിനിൽ
ഒടിഞ്ഞു നനഞ്ഞു
കിടക്കുന്നു
നാളെയും വന്നേക്കാവുന്ന
വെള്ളപ്പൊക്കത്തെ കുറിച്ച്
മഴ ഒന്നയഞ്ഞപ്പോൾ
ഞാൻ ചില കണക്കു
.കൂട്ടലുകൾ നടത്തി ...
വെള്ളപ്പൊക്കത്തെ കുറിച്ച്
മഴ ഒന്നയഞ്ഞപ്പോൾ
ഞാൻ ചില കണക്കു
.കൂട്ടലുകൾ നടത്തി ...
കവിത ഒരു ദുർമരണമായി
ദുരിതാശ്വാസം എൻടെ
ലക്ഷ്യവും
ലക്ഷ്യവും
ഹെലികോപ്റ്ററിൽ ഒരു
വീട് എൻടെ സ്വപ്നവും ....
വീട് എൻടെ സ്വപ്നവും ....
തലമുടി തീരെ കുറവായതു
കൊണ്ടും തണ്ടലിന്ന്
ഒരുള്ക്കുള്ളതുകൊണ്ടും
എനിക്ക് ഇപ്പോൾ
ഒരു നാടൻ പാട്ടു പോലും
പറയാൻ ആകില്ല !
കൊണ്ടും തണ്ടലിന്ന്
ഒരുള്ക്കുള്ളതുകൊണ്ടും
എനിക്ക് ഇപ്പോൾ
ഒരു നാടൻ പാട്ടു പോലും
പറയാൻ ആകില്ല !
Subscribe to:
Posts (Atom)
പോയെന്റു ഓഫ് വ്യൂ
പോയിന്റ് ഓഫ് വ്യൂ ശവം ഏഴു ദിവസം ആണ് ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം പ്രമുഖ vip കളെ കാത്തിരിക്കൽ ആചാര വെടി ലൈവ് ഭൂമിയിൽ എത്രയും പെട്ടെന്...
-
ഞാനും അവളും അവനും. ====================== ആദ്യം ഉണ്ടായിരുന്നത് ഞാൻ മാത്രം. പിന്നെ എന്നോ അവളെ കണ്ടു. അവൾ ചിരിച്ചു. അവൾ എന്തൊക്കെയോ പറഞ്ഞു. ...
-
വൃദ്ധ സദനത്തിലെ അമ്മ ===================== വൃദ്ധ സദനത്തിലെ അമ്മ തിരക്കിലാണ്. രാവിലെ നേരത്തെ എണീക്കണം. മക്കൾ എഴുന്നേറ്റോ കുളിച്ചോ ഭക്ഷണം കഴി...