Saturday, 5 January 2019

അമ്മമ്മ










പല്ലില്ലാതെ ചിക്കൻ കഴിച്ച
കണ്ണില്ലാതെ സീരിയൽ കണ്ട
ഒന്നുമില്ലാതെ സന്തോഷിച്ചോരു
അമ്മമ്മക്കൊന്നും
കൊടുക്കാനാകാത്തതിന് 
മനസ്സിൽ കരഞ്ഞു മാപ്പു
പറഞ്ഞു തൊട്ടു നമസ്കരിച്ചു
കൊളുത്തീയൊരു നാളം
ആളി കത്തി അമർന്നു
തിരിച്ചു മടങ്ങുമ്പോൾ
ആയിരം അമ്മമ്മമാരെ
വീണ്ടും കണ്ടു ,
അവർ എന്നോടിരന്നു
കൈനീട്ടുന്നു .......
പല്ലില്ലാത്ത മോണ കാട്ടി
ചിരിക്കുന്നു ,...

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...