പ്രശ്നങ്ങൾ
അരി പ്രശ്നത്തിന്നിടക്ക്
ക്രിക്കറ്റ്
അസുഖ പ്രശ്നത്തിന്നിടെ
ഫുട്ബോൾ
ചതി പ്രശ്നവും
മഴ പ്രശ്നവും ...
നിൽക്കെ സിനിമ,
പണി പ്രശ്നങ്ങൾക്കിടെ
ഒരു പ്രേമലേഖനം
തുണി പ്രശ്നത്തിനിടെ
കൂട്ടുകാരന് ഒരാശംസ
വർഗീയ പ്രശ്നങ്ങൾക്കിടെ
ഒരു കവിത ,
പെൺ പ്രശ്നത്തിനിടെ
പ്രകൃതി ചികിത്സ
ഈഗോ ക്കിടെ
പാട്ടു കേട്ട് ഒരു താളംപിടി .
കടലിന്നരികിലെ
കല്പടവുകളിലൂടെ
കാറ്റും കൊണ്ട്
ഇടക്കാകാശം
ഒന്ന് നോക്കി വിരിഞ്ഞു
നിൽക്കും ഒരു
പൂവിനേയും
ഒരു കുഞ്ഞിൻ
കൺ തിളക്കത്തെയും
സ്മരിച്ചു ഒരു നടത്തം
ആഗോള പ്രശ്നങ്ങൾക്കിടെ
ആത്മീയം
എല്ലാവരോടും ഒരു പുഞ്ചിരി
എവിടെനിന്നെങ്കിലും
ഇടക്ക് കിട്ടുന്ന
ഒരു ചെറിയ
പ്രോത്സാഹനം
ഉറങ്ങുന്നതിനു മുമ്പേ
എല്ലാവർക്കും വേണ്ടി
ഒരു മൗന പ്രാർത്ഥന
രാവിലെ എഴുന്നേറ്റു
പ്രപഞ്ച വിസ്‌മയങ്ങളോട്
ഒരു സലാം
ചെടികൾക്ക് ഇത്തിരി
വെള്ളം കൊടുത്തുകൊണ്ട്
വീട്ടുകാരോട്
കുറച്ചു തമാശകൾ ......
ഇനിയെന്തു പ്രശനങ്ങൾ ?
No comments:
Post a Comment