Monday, 14 January 2019

പ്രഭാത നടത്തം









പ്രഭാത നടത്തം
തെക്കു വടക്കും
ഒക്കെ നടന്നു മടുത്തു
സൂര്യോദയം കാണാൻ
പുലർകാല നടത്തം നേരെ
കിഴക്കോട്ടേക്കാക്കി
അപ്പോളതാ
പടിഞ്ഞാട്ടായി
രണ്ടു മൂന്നു
നായ്കുട്ടികൾ

തൊട്ടു പിനാലേ
പർദ്ദയിട്ട
രണ്ടു മൂന്നു സ്ത്രീകൾ
അന്നത്തെ ഒരു ടി വി പരസ്യത്തിലെ
കാവ്യാ മാധവൻടെ സാരിയെ കുറിച്ച്
ചർച്ച ചെയ്ത്
അധികം അകലെ അല്ലാതെ
അവരുടെ പാപ്പാന്മാരും ...
ചന്ദ്രനിലേക്ക് പോകുന്ന പോലുള്ള
ആടയാഭരണളുമായി
ഒരാൾ ഭൂമിക്കകലെ എത്താനായി
ആഞ്ഞു വലിഞ്ഞു പോകുന്നുണ്ട്
ഒരു കൈ നീട്ടി വച്ചിരിക്കുന്നു
ചെറിയ ഒരു ട്രൗസറും
ഇട്ടു ഒരു വൃദ്ധനായ ചെറുപ്പക്കാരൻ
കയ്യിൽ ഒരു ചെറു വടിയും വീശി
ഓടുന്നു
റോട്ടിലെ പൊടിയിൽ നിന്നും രക്ഷ
കിട്ടാനായിരിക്കും
ഓട്ടം പരിശീലിക്കുന്നത്
മരിക്കാൻ പോകുമ്പോൾ
കുട എടുക്കുന്നത് പോലെ
അഥവാ ജിമ്മിലേക്കു
പോകുമ്പോൾ ലിഫ്റ്റിൽ
പോകുന്നത് പോലെ
ഞാൻ കുറച്ചു ദൂരം
നടന്നതിന് ശേഷം
തിരിച്ചു ഓട്ടോറിക്ഷയിൽ ...
(പ്രശ്‍നം ഗുരുതരം ..)
(ശ്രീ അച്യുതാന്ദൻ , ശ്രീ പദ്മനാഭൻ
എന്നീ പ്രമുഖ നടത്തക്കാർ ക്ഷമിക്കുക ..)
സാഹചര്യങ്ങളുടെ ഒരു സമ്മർദ്ദമേ ....

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...