Thursday, 25 February 2021

ആദ്യ പ്രണയം തന്നെയാണ് അവസാനത്തെയും......

 ആദ്യ പ്രണയം തന്നെയാണ്

അവസാനത്തെയും......

==================================================













ചിലർക്കെങ്കിലും 


ആദ്യ പ്രണയം തന്നെയാണ്

അവസാനത്തെയും.


സൂര്യൻ  ദിവസവും ഉദിച്ചു

ഉയരുന്നുണ്ടെങ്കിലും

കടലല എന്നും കലമ്പി

അലയുന്നുണ്ടെങ്കിലും

ആകാശപ്പരപ്പിൽ കിളികൾ

നിത്യവും പറന്നു പറന്നു

പോകുന്നെങ്കിലും

ചിലർക്കെങ്കിലും  ആദ്യ പ്രണയം

തന്നെയാണ് അവസാനത്തെയും.


തലച്ചോറ് പോലെ

അമ്മയെപ്പോലെ ദൈവത്തെ പോലെ

 ജീവൻ പോലെ  ഭൂമി പോലെ 

ഒറ്റ പ്രണയം.


ഒറ്റ പ്രണയം പൂത്തു മരം കരിഞ്ഞതും

ഒറ്റ പ്രണയം നിറഞ്ഞു മണ്ണ് ചുട്ടു

പഴുത്തതും അറിയാത്ത   പ്രണയസ്വാർത്ഥർക്ക്,

നിഷ്കളങ്കർക്ക് 

.......?

പ്രണയം നൽകും പല ചരക്കു

കടക്കാരോട് -ക്ഷമ.

നനവ്

 നനവ്














നനഞ്ഞ മണ്ണിൽ

നിറഞ്ഞ കണ്ണിൽ

വിരിഞ്ഞ വാക്ക്.


ഒട്ടിയ വയറിൻടേത് 


ആയിരം നാക്കുള്ള

ആയിരം കണ്ണുള്ള

ആയിരത്തി ഒന്നാം

വാക്ക്.


നനഞ്ഞ വാക്ക്..


(വാക്കുകളുടെ നനവ്

കാൽക്കീഴിനെ

കുളിരു പൊള്ളിക്കുമ്പോൾ


ഞാൻ  നിന്നെ

മറക്കുന്നു.)

എന്നെ പോലെ..

 എന്നെ പോലെ..


-----------------------------------

എന്നെപ്പോലെ


തെക്കും വടക്കും കൈയ്യും

കെട്ടി ഒരാൾ നടക്കുന്നുണ്ട്..


സ്നേഹം ഖരാവസ്ഥയിൽ ഉള്ളത്

എന്ന്  ഒരാൾ എവിടെയോ ഇരുന്നു 

ചിന്തിച്ചു കാലാട്ടുന്നുണ്ട്.


 പെണ്ണിനെ നോക്കി

നേരം വെളുപ്പിക്കുന്ന

ഒരു നീലത്തല എന്തൊക്കെയോ

പ്രവർത്തിക്കുന്നുണ്ട്.


ആരാധനാലയത്തിൻടെ  ഉള്ളിലെ

ഭക്ഷണ പന്തിയിൽ ഒരാൾ 

ഇരുന്നു  ദൈവത്തെ 

(പല രൂപത്തിൽ)

അന്വേഷിക്കുന്നുണ്ട് 


തല മൂടി  ഒരാൾ

പാർട്ടി അപ്പീസിൻടെ 

 വാതിൽക്കൽ

നിൽക്കുന്നുണ്ട്...


.......?


ആശുപത്രിയിൽ കിടന്നു ഒരാൾ 

തന്നിലേക്ക് മടങ്ങാൻ ചിന്തിച്ചു

കരയുന്നുണ്ട്....

............................................




Saturday, 13 February 2021

നിഴൽ

നിഴൽ
======
നിഴൽ എപ്പോഴും കൂടെ ഉണ്ട്.
ഇടക്ക് നീണ്ടും ഇടക്ക്
നടു ഓടിഞ്ഞും
ഇടയ്ക്കു ഓളം വെട്ടിയും..
ഇടയ്ക്കു അവക്ക്
വെളിച്ചമില്ലാത്ത
രാത്രിയുടെ നിറമാണ്.
മറ്റു പലരോടും നിരന്തരം യുദ്ധം
ചെയ്യുന്നതിനാൽ ആകേണം
പലപ്പോളും എന്റെ നിഴലിനെ
ഞാൻ കാണാറില്ല..
ശരിക്കും എനിക്ക് നിഴൽ ഉണ്ടോ?
നിഴൽ പറയുന്നത്
ഞാനാണ് അത് എന്നാണ്.
ഞാനില്ലെങ്കിലും അതുണ്ടാകും
എന്നും.
എന്നാൽ മറ്റു പലരും
രഹസ്യമായി പറയുന്നത്
എന്റെ
നിഴൽ ഒരു
ശല്യക്കാരൻ
ആണ് എന്നാണ്..



പ്രണയം

 പ്രണയം

========
പ്രണയത്തെ ഞാൻ
പാടെ,വെറുക്കുന്നു.
-പ്രണയിനിമാരേയും.
പക്ഷേ,പ്രണയത്തെ
നിരന്തരം
എഴുതാൻ
ഞാൻ വല്ലാതെ
ഇഷ്ടപ്പെടുന്നു..



Wednesday, 10 February 2021

ഒരു തെങ്ങു കയറ്റക്കാരന്റ ജട്ടി.

 ഒരു തെങ്ങു കയറ്റക്കാരന്റ ജട്ടി.

===============================

ഒരു സർക്കസ് കാരിയെപോലെ
തെങ്ങു കയറ്റക്കാരൻ
തെങ്ങുകൾ കയറി ഇറങ്ങുമ്പോ
ഞാനും
തെങ്ങുകൾ കയറി ഇറങ്ങുന്നു.
യജമാനത്തി മൂത്ത തേങ്ങയിടാൻ
തെങ്ങിന് താഴെ നിന്ന്
അജ്ഞാപിക്കുമ്പോൾ
അയാൾക്ക്‌
നാണം നോക്കാൻ സമയം
കിട്ടില്ലെങ്കിലും
ഞാൻ നാണിച്ചു തല താഴ്ത്തി
ഒരു തേങ്ങ പറിച്ചു
യജമാനത്തിയുടെ തല
പൊളിക്കാൻ വരെ
ആലോചിക്കുന്നു..
എന്റെ
കലാപരമായ സാധ്യത പഠിക്കാൻ
ശ്രമിച്ചാലെ അയാൾക്ക്‌
ഇഷ്ടം പോലെ
തേങ്ങ പറിക്കാനും
പൊതിക്കാനും ഒക്കെ കിട്ടൂ.
ഞാൻ
ഒരു പക്ഷെ അയാളെക്കാൾ
നാട്ടിൽ പ്രശസ്തനാണ്
എന്നെ കൂടാതെ
അയാൾ
ജോലി തുടങ്ങുമോ
അതോ തുടരുമോ
എന്നതാണ് എന്നെ
അലട്ടുന്ന ഒരേ ഒരു ആവലാതി.
അയാൾ എന്ന തെങ്ങു കയറ്റ
യന്ത്രത്തിനു രണ്ടും തമ്മിൽ
വ്യത്യാസം ഇല്ലല്ലോ..
അല്ലേലും അടിസ്ഥാന
സൗകര്യങ്ങൾ ഉള്ളിടത്തത്രേ
സംസ്കാരത്തിന്റെ പിച്ചവപ്പ് (?)
(പിന്നെയും കൂടിയാൽ ആകെ
ഒരാടി തിമിർക്കലും ഉണ്ടത്രേ..)




Sunday, 7 February 2021

ഒരു മരണം കേൾക്കുമ്പോൾ

 ഒരു മരണം കേൾക്കുമ്പോൾ 

------------------------------------------------

 ഒരു മരണം കേൾക്കുമ്പോൾ 

ഒരു തൊട്ടാവാടിയാകേണം 


 ഒരു മരണം കേൾക്കുമ്പോൾ 

ഒരു കൺ തിളക്കം കാണേണം 


 ഒരു മരണം കേൾക്കുമ്പോൾ 

ഒരു കൺമയക്കം ഉണ്ടാകേണം 

 ഒരു മരണം കേൾക്കുമ്പോൾ 

ലോകം നിശ്ശബ്ധമാകേണം 


അതിൽ ഒരു ചിരിമാത്രം 

മുഴങ്ങേണം 


 ഒരു മരണം കേൾക്കുമ്പോൾ 

അരികെ കുറച്ചു സൂര്യപ്രകാശം 

വേണം 

ഒരു മരണം കേൾക്കുമ്പോൾ 

ഉടനെ കുറച്ചു കുടിനീര് മോന്തേണം 


 ഒരു മരണം കേൾക്കുമ്പോൾ 

സ്വയമരണം അറിയേണം 


 ഒരു മരണം കേൾക്കുമ്പോൾ 

മുന്നിൽ ഒരു മണമില്ലാത്ത പൂ 

കാണേണം 


 ഒരു മരണം കേൾക്കുമ്പോൾ 

ചുറ്റിലും മഴ പെയ്യേണം 


 ഒരു മരണം കേൾക്കുമ്പോൾ 

ഒരാകാശക്കാറ്റു വന്നെന്നെ 

കെട്ടിപ്പിടിക്കേണം 

 

ഒരു മരണം കേൾക്കുമ്പോൾ 

വെറും മണ്ണിൽ കുറച്ചു നേരം 

കിടക്കേണം 


 ഒരു മരണം കേൾക്കുമ്പോൾ 

ഉടനെ ശരീരത്തിൽ ഒരിക്കലും 

ഉണങ്ങാത്ത ഒരു ചെറു 

മുറിവുണ്ടാകേണം 


അതിൽനിന്നെപ്പോളും  ചോര 

ഇറ്റിറ്റു വീഴേണം .


 ഒരു മരണം കേൾക്കുമ്പോൾ 

എല്ലാരും എന്നെ വെറുക്കേണം 


 ഒരു മരണം കേൾക്കുമ്പോൾ 

എൻടെ കണ്ണുകൾ  അന്ധമാകേണം 


 ഒരു മരണം കേൾക്കുമ്പോൾ 

എൻടെ മാംസം ചുകക്കേണം 


 ഒരു മരണം കേൾക്കുമ്പോൾ 

എൻടെഎല്ലുകൾ  പൊടിഞ്ഞു 

മണ്ണാകേണം 


 ഒരു മരണം കേൾക്കുമ്പോൾ 

ആകാശവും മണ്ണും ജലവും 

ജീവനും ഒന്നായി ലയിക്കേണം 


 ഒരു മരണം കേൾക്കുമ്പോൾ 

എല്ലാ മരണവും അറിയേണം 

-----------------------------------------------------

ഒരു മരണം കേൾക്കുമ്പോൾ 

ആ മരണമുടനെ മറക്കേണം 

------------------------------------------------------

ഒരു മരണം കേൾക്കുമ്പോൾ 

എല്ലാരും ചിരിക്കേണം 

ആനന്ദനൃത്തം ചവിട്ടേണം 


===================================



അഞ്ചു സുന്ദരികളും ഒരു കവിയും

അഞ്ചു സുന്ദരികളും ഒരു കവിയും

ഒരു തണുത്ത പ്രഭാതത്തിൽ
കിഴക്കുനിന്നു
വെള്ളക്കുതിരപ്പുറത്തേറി
അതി വേഗത്തിലാണ്
ഒന്നാമത്തെ സുന്ദരി
കുന്നിൻ ചെരുവിലേ
മൺ പാതയിലൂടെ
പാഞ്ഞു പോയത് .
അവളുടെ കണ്ണുകൾ
ഇടിമിന്നലായിരുന്നു
അവളുടെ ശരീരത്തിൽ
വൈദുതി പ്രവഹിച്ചിരുന്നു
യാത്രക്കിടെ അവൾ
പാതയോരത്ത് കണ്ട
സാധാരണക്കാരനായ
കവിയെക്കണ്ട് കൈവീശി
അത് ഒരുപാടൽഭുതങ്ങൾ
നിറഞ്ഞ ഒരു കൈവീശൽ
ആയിരുന്നു
അടുത്ത് തന്നെ മറ്റൊരു കുതിര
ഉണ്ടായിരുന്നെങ്കിൽ
കവി അവൾക്ക് പുറകെ
ഉടനെ വച്ചുപിടിക്കുമായിരുന്നു
രണ്ടാമത്തെ സുന്ദരി
ഒരു ശ്മശാനത്തിൽ ആണ്
ഉണ്ടായിരുന്നത്
ശവകുടീരത്തിൽ നിന്നവൾ
പുഞ്ചിരിക്കുന്നുണ്ടായിരുന്നു
-മറ്റു ശവപ്പൂക്കൾക്കൊപ്പം
മണമുള്ള പുഞ്ചിരി
അവളുടെ ശരീരത്തിൽ നിന്ന്
ഒരു ഭാഗം അസുഖം മൂലം
നേരത്തെ മുറിച്ചു മാറ്റിയിരുന്നു
ബാക്കി ആകെ ചീഞ്ഞു ദ്രവിച്ചു
പോയിരുന്നു
മരണത്തെയും ജീവിതത്തെയും
പുഞ്ചിരിച്ചു നേരിട്ടതിനാൽ ആകേണം
അവളുടെ മുഖഭാഗത്തു മാത്രം
ഒരു ചിരിച്ചന്തം പോലെ
പറ്റിപ്പിടിച്ചു പുതുമണ്ണ്
മരണം ഒരു രസം തന്നെ -
കവി ഉന്മത്തനായി കുമ്പിട്ടു
നിന്ന് ശവകുടീരത്തിൽ
ഗാഢം ചുംബിച്ചു
മൂന്നാമത്തെ സുന്ദരി ഒരു
കറുത്ത പെൺകുട്ടി ആയിരുന്നു
അവൾക്കും കവിക്കും
ഒരേ ഹൃദയവും തലച്ചോറും
ആയിരുന്നു
അവളുടെ ചിരിയും ഭാഷയും
നടത്തവും ഭക്ഷണവും എല്ലാം
കവിയുടേത് തന്നേ .
അവൾ അറിയപ്പെടാത്ത ഒരു
കവയത്രി ആയിരുന്നു
നാലാമത്തെ സുന്ദരി
ഒരു മദ്യപ ആയിരുന്നു
മദ്യപിച്ച ലഹരിയിൽ
പുരുഷന്മാരോടൊപ്പം
എപ്പോളും ശയിക്കുക
എന്നതാണ് അവൾ
കവിയാകട്ടെ അവളെ
കണ്ടതുമുതൽ രാത്രികളിൽ
എപ്പോളും ഉറക്കം തൂങ്ങി
തന്നെ ആണ് .
അഞ്ചാമത്തെ സുന്ദരി
ഒരു അജ്ഞാത ആയിരുന്നു
അവൾ എന്താണ് ?
അവളുടെ നാട് ഏതാണ് ?
അവളുടെ പിതാവിൻടെ
പേരെന്താണ് ?
ഇതൊന്നും കവിക്കറിയില്ല
കവി എന്നും അവളെക്കുറിച്ചു
ചിന്തിച്ചിരുന്നു .





പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...