എന്നെ പോലെ..
-----------------------------------
എന്നെപ്പോലെ
തെക്കും വടക്കും കൈയ്യും
കെട്ടി ഒരാൾ നടക്കുന്നുണ്ട്..
സ്നേഹം ഖരാവസ്ഥയിൽ ഉള്ളത്
എന്ന് ഒരാൾ എവിടെയോ ഇരുന്നു
ചിന്തിച്ചു കാലാട്ടുന്നുണ്ട്.
പെണ്ണിനെ നോക്കി
നേരം വെളുപ്പിക്കുന്ന
ഒരു നീലത്തല എന്തൊക്കെയോ
പ്രവർത്തിക്കുന്നുണ്ട്.
ആരാധനാലയത്തിൻടെ ഉള്ളിലെ
ഭക്ഷണ പന്തിയിൽ ഒരാൾ
ഇരുന്നു ദൈവത്തെ
(പല രൂപത്തിൽ)
അന്വേഷിക്കുന്നുണ്ട്
തല മൂടി ഒരാൾ
പാർട്ടി അപ്പീസിൻടെ
വാതിൽക്കൽ
നിൽക്കുന്നുണ്ട്...
.......?
ആശുപത്രിയിൽ കിടന്നു ഒരാൾ
തന്നിലേക്ക് മടങ്ങാൻ ചിന്തിച്ചു
കരയുന്നുണ്ട്....
............................................
No comments:
Post a Comment