ഒരു മരണം കേൾക്കുമ്പോൾ
------------------------------------------------
ഒരു മരണം കേൾക്കുമ്പോൾ
ഒരു തൊട്ടാവാടിയാകേണം
ഒരു മരണം കേൾക്കുമ്പോൾ
ഒരു കൺ തിളക്കം കാണേണം
ഒരു മരണം കേൾക്കുമ്പോൾ
ഒരു കൺമയക്കം ഉണ്ടാകേണം
ഒരു മരണം കേൾക്കുമ്പോൾ
ലോകം നിശ്ശബ്ധമാകേണം
അതിൽ ഒരു ചിരിമാത്രം
മുഴങ്ങേണം
ഒരു മരണം കേൾക്കുമ്പോൾ
അരികെ കുറച്ചു സൂര്യപ്രകാശം
വേണം
ഒരു മരണം കേൾക്കുമ്പോൾ
ഉടനെ കുറച്ചു കുടിനീര് മോന്തേണം
ഒരു മരണം കേൾക്കുമ്പോൾ
സ്വയമരണം അറിയേണം
ഒരു മരണം കേൾക്കുമ്പോൾ
മുന്നിൽ ഒരു മണമില്ലാത്ത പൂ
കാണേണം
ഒരു മരണം കേൾക്കുമ്പോൾ
ചുറ്റിലും മഴ പെയ്യേണം
ഒരു മരണം കേൾക്കുമ്പോൾ
ഒരാകാശക്കാറ്റു വന്നെന്നെ
കെട്ടിപ്പിടിക്കേണം
ഒരു മരണം കേൾക്കുമ്പോൾ
വെറും മണ്ണിൽ കുറച്ചു നേരം
കിടക്കേണം
ഒരു മരണം കേൾക്കുമ്പോൾ
ഉടനെ ശരീരത്തിൽ ഒരിക്കലും
ഉണങ്ങാത്ത ഒരു ചെറു
മുറിവുണ്ടാകേണം
അതിൽനിന്നെപ്പോളും ചോര
ഇറ്റിറ്റു വീഴേണം .
ഒരു മരണം കേൾക്കുമ്പോൾ
എല്ലാരും എന്നെ വെറുക്കേണം
ഒരു മരണം കേൾക്കുമ്പോൾ
എൻടെ കണ്ണുകൾ അന്ധമാകേണം
ഒരു മരണം കേൾക്കുമ്പോൾ
എൻടെ മാംസം ചുകക്കേണം
ഒരു മരണം കേൾക്കുമ്പോൾ
എൻടെഎല്ലുകൾ പൊടിഞ്ഞു
മണ്ണാകേണം
ഒരു മരണം കേൾക്കുമ്പോൾ
ആകാശവും മണ്ണും ജലവും
ജീവനും ഒന്നായി ലയിക്കേണം
ഒരു മരണം കേൾക്കുമ്പോൾ
എല്ലാ മരണവും അറിയേണം
-----------------------------------------------------
ഒരു മരണം കേൾക്കുമ്പോൾ
ആ മരണമുടനെ മറക്കേണം
------------------------------------------------------
ഒരു മരണം കേൾക്കുമ്പോൾ
എല്ലാരും ചിരിക്കേണം
ആനന്ദനൃത്തം ചവിട്ടേണം
===================================
No comments:
Post a Comment