ഒരു തെങ്ങു കയറ്റക്കാരന്റ ജട്ടി.
===============================
ഒരു സർക്കസ് കാരിയെപോലെ
തെങ്ങു കയറ്റക്കാരൻ
തെങ്ങുകൾ കയറി ഇറങ്ങുമ്പോ
ഞാനും
തെങ്ങുകൾ കയറി ഇറങ്ങുന്നു.
യജമാനത്തി മൂത്ത തേങ്ങയിടാൻ
തെങ്ങിന് താഴെ നിന്ന്
അജ്ഞാപിക്കുമ്പോൾ
അയാൾക്ക്
നാണം നോക്കാൻ സമയം
കിട്ടില്ലെങ്കിലും
ഞാൻ നാണിച്ചു തല താഴ്ത്തി
ഒരു തേങ്ങ പറിച്ചു
യജമാനത്തിയുടെ തല
പൊളിക്കാൻ വരെ
ആലോചിക്കുന്നു..
എന്റെ
കലാപരമായ സാധ്യത പഠിക്കാൻ
ശ്രമിച്ചാലെ അയാൾക്ക്
ഇഷ്ടം പോലെ
തേങ്ങ പറിക്കാനും
പൊതിക്കാനും ഒക്കെ കിട്ടൂ.
ഞാൻ
ഒരു പക്ഷെ അയാളെക്കാൾ
നാട്ടിൽ പ്രശസ്തനാണ്
എന്നെ കൂടാതെ
അയാൾ
ജോലി തുടങ്ങുമോ
അതോ തുടരുമോ
എന്നതാണ് എന്നെ
അലട്ടുന്ന ഒരേ ഒരു ആവലാതി.
അയാൾ എന്ന തെങ്ങു കയറ്റ
യന്ത്രത്തിനു രണ്ടും തമ്മിൽ
വ്യത്യാസം ഇല്ലല്ലോ..
അല്ലേലും അടിസ്ഥാന
സൗകര്യങ്ങൾ ഉള്ളിടത്തത്രേ
സംസ്കാരത്തിന്റെ പിച്ചവപ്പ് (?)
No comments:
Post a Comment