Saturday, 25 January 2025

നിഴലുകൾ

 നിഴലുകൾ 

---------------

നിഴലു കൂടെ വരുന്നുണ്ട്.

കാട്ടിലൂടെയുംപാതയിലൂടെയും കാലടിയിലൂടെയും 

ഒരു നിഴലായി -


ചിലപ്പോൾ അത് മുടി

അഴിച്ചാർത്തു തുള്ളി കരഞ്ഞു 

ചീറുന്നു.

ചിലപ്പോൾ അത് നിലത്തു 

കുത്തിയിരിക്കുന്നു.

ചിലപ്പോൾ അത് ഒറ്റക്കാലിൽ 

നിൽക്കുന്നു.

ചിലപ്പോൾ അത് നൃത്തം 

ചവിട്ടുന്നു.


കരയുമ്പോൾ എപ്പോളും

 അത് കൂടെ കരയുന്നു.


നിഴലിനെ അറിയിക്കാതെ ഇരിക്കാൻ 

ഇപ്പോൾ രാത്രി ആണ് യാത്ര.


എന്നാലും അവിടെയും ഇവിടെയും ഒക്കെ 

ആയി തോന്നലിന്റെ ചില ആട്ടങ്ങൾ...

 



Friday, 24 January 2025

പുരസ്‌കാരം

 പുരസ്‌കാരം 


നൂറ്റമ്പത് രൂപയുടെ 

ഒരു മൊമെന്റോ സ്വയം 

കാശു കൊടുത്തു പണിഞ്ഞു 

അയാൾ 

 മൊബൈൽ ഫോട്ടോയായി 

ഒരു കവി പുരസ്‌കാരം 

സുഹൃത്തിൽ നിന്നും കൈപ്പറ്റി.


അന്ന് മുതൽ ചുരുക്കം 

ആളുകൾ അയാളെ

 ഒരു കവിആയി 

കരുതി.


എല്ലാരും കവിയായി കരുതുന്ന 

ഒരാളോ?

എന്നാണ് അത്? എവിടെ ആണ്അത്?

എങ്ങനെ ആണ് അത്?


(എന്റെ ജോജി പടച്ചവനെ...

അഥവാ സമ്പൂർണ്ണ അണ്ഡകടാഹമേ...

കപട വിശ്വ കുടീരമേ....)

Thursday, 16 January 2025

ഫെമിനിച്ചി ബീവാത്തു

 ഫെമിനിച്ചി ബീവാത്തു

---------------------------------


ബീവാത്തു ഇച്ചിരി 

ഫെമിനിച്ചി ആണ്.


ബാപ്പയെ അവൾക്കു

സ്നേഹം ആണ്.


ഇക്കയേയും അനുജനെയും.


അയൽക്കാരൻ പോക്കരെ 

അവൾക്കു മനസ്സിലാവുന്നുണ്ട്.


കാമുകൻ റസാക്കിനെയും.


കെട്ടിയോൻ ഹൈദ്രു വിനെ 

അവൾ ഇഷ്ടപ്പെടുന്നു.


മകൻ ഷംസു അവൾക്കു 

പ്രിയപ്പെട്ടവൻ.


മകളുടെ മൂന്ന് നാല് സ്ട്രോങ്ങ്‌

ലൈനുകൾ ബീവത്തുവിന്റെ 

കൂടി സുഹൃത്തുക്കൾ തന്നെ.


മികച്ച ഫെമിനിച്ചിക്കുള്ള 

ഒരു അവാർഡ് ആയിടെ 

അവൾക്കു കിട്ടി.


കാശു പോരാഞ്ഞാണോ 

അത് നിരസിച്ചത്?

എന്ന അവാർഡ് കമ്മിറ്റിയുടെ 

ചോദ്യത്തിന് അവൾ

മറുപടി ആയി 

അവരെ കുറെ പച്ച തെറി 

കൊണ്ട് അഭിഷേകം 

ചെയ്യുകയാണ് ചെയ്തത്.

അപ്പുറത്തെ വീട്

 അപ്പുറത്തെ വീട് l

================

അപ്പുറത്തെ വീടാണ്

എന്റെ വീട്.

വിറ്റതിന് ശേഷം ഞാൻ 

ഇപ്പുറത്തു നിന്നു

അപ്പുറത്തെ വീട്ടിലേക്ക

പാളിനോക്കാറുണ്ട്.


ആരും അറിയാതെ.


അവിടുത്തെ തണുത്ത 

കിണർ വെള്ളവും, മാവും 

നിലാവും 

മഴയും

 കുളിരും 

കട്ടിലും ചുമരും 

തവളയും എലിയും 

അപ്പുറത്തെ വീടുമായുള്ള 

അടുപ്പം മാത്രം വിൽക്കാൻ

ആവില്ല എന്ന് എന്നോട്

പറയുന്നു.


അപ്പുറത്തെ വീട്ടുകാരൻ 

പണം വച്ചുള്ള മാജിക്‌ 

പഠിച്ചവൻ ആണെന്നും 

ഇപ്പുറത്തുകാരൻ മാജിക്കേ 

അറിയാത്തവൻ ആണെന്നും 

കൂടി അവ പിന്നീടായി 

പറഞ്ഞൊപ്പിക്കുന്നു!

അവാർഡ്

  അവാർഡ്

============



ഒരാൾ പുറത്തേ മണ്ണിൽ

വച്ചിരുന്ന ഒരു കസേരയിൽ

ഇരുന്നാണ് കവിതകൾ എഴുതിയിരുന്നത്.

കാറ്റും മഴയും തണുപ്പും 

കിളികളും അപ്പോൾ അയാൾക്കായി 

കൂട്ടിരുന്നു.


മറ്റൊരാൾ കള്ളു ഷാപ്പിനുള്ളിലെ 

ഒരു ബെഞ്ചിൽ ഇരുന്നു 

കവിതകൾ എഴുതി.

കള്ളു കുപ്പികളും പൊരിച്ച 

മീനും ബീഫും അപ്പോൾ അയാൾക്ക്‌ 

കൂട്ടിരുന്നു.


അയാളുടെ കവിതകൾ 

ഷാപ്പിന്നകത്തു വച്ചു ചർച്ച 

ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും 

ചെയ്തു.


അതിന്നിടക്ക് ചില അവാർഡുകൾ 

ഷാപ്പിന്നകത്തായി 

കലാ പരിപാടികൾ അവതരിപ്പിച്ചു.

സമൂഹ വിവാഹം

 സമൂഹവിവാഹം 

---------------------------


രണ്ടു ലക്ഷം രൂപ, 

രണ്ടര പവൻതാലി മാല

കല്യാണ സദ്യ,

കല്യാണ കുപ്പായം,

 ഇണ പിന്നെ ആദർശം 

 സമൂഹ

വിവാഹത്തിന് 

തയ്യാറാകാൻ ചില 

കാരണങ്ങൾ ഒക്കെ ഉണ്ട്.


എന്നാൽ വിഹത്തിന്റെ അന്നാണ് 

 രണ്ടു ലക്ഷവും 

രണ്ടര പവൻ മാലയും ഇല്ല 

താലി മാത്രമേ ഉള്ളൂ എന്നറിഞ്ഞത്.


അവിടെ നിന്നും കൂട്ടമായി 

ഇണയൊത്തു പിണങ്ങി

 ഇറlങ്ങിയതാണ്.


ഇന്ന് അവളുമൊത്തു സുഖമായി 

ജീവിക്കുന്നു

അല്ലെങ്കിലും രൂപയും മാലയും

സദ്യയും സമൂഹവും ഒന്നും അല്ലല്ലോ 

കല്യാണം കഴിക്കുന്നത്‌.


അത് രണ്ടു മനസ്സുകൾ തമ്മിലത്രേ.

Friday, 3 January 2025

രണ്ടു ഭക്തി പാട്ടുകൾ

 പകലിലും കൂരിരുൾ അള്ളാ..


ചുറ്റിലും ദോഷങ്ങൾ 

അള്ളാ.

വേദന നീറ്റുന്നിതള്ളാ..

നീ തന്നെ അശ്രയമള്ളാ..

പാരിൽ നീ തന്നെ ആശ്രയമള്ളാ..


മനുഷ്യൻ മൃഗത്തിലും പരമായി

മാറുമ്പോൾ 

കുഞ്ഞു ശരീരങ്ങൾ വെടി ഏറ്റു 

പുളയുമ്പോൾ 

മാതാവിനെ പോലും നിന്ദിച്ച 

കറ്റുമ്പോൾ 


ഒരു മറു വെളിച്ചമായി വിണ്ണിൽ 

ഉദിച്ചുയരുന്നൂനിൻ നന്മതൻ 

വാക്കിൻ വെളിച്ചം.


ആഡംബരങ്ങളാൽ മനുഷ്യർ മയങ്ങുമ്പോൾ 

അനന്ദമെന്നു കരുതി പലതിനും 

പണം പൊടിക്കുമ്പോൾ 

ഭൂമിതൻ പച്ചയെ പിഴുതെടുക്കുമ്പോൾ 

നിന്റെ ലളിതമാം ജീവിത മാർഗ്ഗങ്ങൾ 

അറിയുക മാത്രം തെളിച്ചം.


പകളിലും കൂരിരുൾ അള്ളാ.

ചുറ്റിലും ദോഷങ്ങൾ അള്ളാ 

വേദന നീറ്റുന്നിതള്ളാ 

നീ തന്നെ അശ്രയമള്ളാ 

പാരിൽ നീ തന്നെ ആശ്രയ മള്ളാ..


===================================

അകതാരിൽ

ഒരായിരം ദുഃഖങ്ങൾ നിറയുമ്പോൾ 

കണ്ണാ ഞാൻ  

നിന്നെ, വീണ്ടും 

കാണുവാനെത്തുന്നു.


വേദനകൾ നീറ്റുമ്പോൾ 

വേർപെടലിൽ പതിക്കുമ്പോൾ 

പാശ പശിയിൽ ഉഴറുമ്പോൾ 

അന്യന്റെ ചതികളിൽ കുടുങ്ങുമ്പോൾ 

കണ്ണാ, ഞാൻ നിൻ 

ഗോപുരവാതിലിൽ എത്തുന്നു.


തൊഴുതു ഞാൻ അടുത്തെത്തുമ്പോൾ,

ഗുരുവായൂർ പുണ്യ മമ്പല

പ്രദക്ഷിണംവക്കുമ്പോൾ,

നിൻ പരകോടി 

ഭക്തരിൽ ഒരാളായി

നിന്നിൽ അലിഞ്ഞു ഞാൻ

കണ്ണാ, ഞാൻ നിന്നേ കാണുന്നു.

എന്നിൽ ആശ്വാസ കണ്ണീർ നിറയുന്നു 


അകതാരിൽ ഒരായിരം 

ദുഃഖങ്ങൾ നിറയുമ്പോൾ , കണ്ണാ 

ഞാൻ നിന്നെ വീണ്ടും കാണുവാനെത്തുന്നു.

.

പിടിപ്പൂവ്

 പിടിപ്പൂവ് 


ഒരു പിടി പൂവുകൾ

എൻ മടിയിൽ വച്ചീ 

പടിത്തട്ടിൽ ഞാനിരിക്കേ..


അകതാരിൽ ആയിരം 

മൃദു കമ്പനം തീർക്കുന്നു 

നിൻ ഓർമ്മതൻ മധുരമാം 

നിറങ്ങൾ 


വെളുത്തോരീ പൂവിൻ 

മെലിഞ്ഞോരീ ഇതളുകൾ 

നിന്റെ കണ്ണിൽ വിരിയും 

നറു പ്രേമത്തിൻ ആകാശം.


ചുകന്നോരീ പൂ, എൻ പ്രണയ 

പാരാവശ്യത്തിൽ നിരന്തരം 

തുടികൊട്ടും നിൻ പരമ 

സന്തുഷ്ടമാം ഹൃദയം.


മഞ്ഞ വർണ്ണം നിൻ നിറക്കൂട്ടിൽ 

തിളക്കം കൂട്ടും സൂര്യ വെളിച്ചത്തിൻ 

പൊന്ന്‌.


നീല നിറം നിൻ പ്രണയ 

സാഗരം, അതിൽ അലസമായി 

നീലവാനും നോക്കി കിടക്കും മനുഷ്യൻ.


എങ്കിലും നിൻ മനത്തിൽ നിരന്തരം 

ഒളിച്ചു വക്കും പ്രണയവർണ്ണ

ചെപ്പുകൾ മുഴുവനായി 

തുറക്കും മന്ത്രങ്ങൾ അറിയാൻ 

ആകാത്തോരു കറുത്ത 

 മനുഷ്യൻ.


ഇനിയും ചിലപൂവുകൾ മടിയിൽ 

നിന്നൂർന്നു മണ്ണും പറ്റി മഴ 

നനഞ്ഞു അരികും പൊടിഞ്ഞു 

കിടപ്പുണ്ടാ കരിയിലകൾ

ക്കൊപ്പം ആരുമറിയാതെ,

ആർക്കും വേണ്ടാതെ, അവയുടെ 

ജീർണ്ണവർണ്ണത്തിലും പൊരുൾ.

ഉയിർപ്പ്

 ഉയിർപ്പ് 


ചുറ്റിലും ഇരുട്ടിന്റെ 

കറുത്ത പാളികൾ

നിറഞ്ഞിരുന്നു.


മഴ വെള്ളം വന്നൂ 

നിറഞ്ഞു നനഞ്ഞൊരാ 

മൺ തിട്ടുകൾ കുതിർന്നിരുന്നു.


അകലെ കാട്ടു മൃഗങ്ങൾ

ആവോളം ഉച്ചത്തിൽ 

കരഞ്ഞു കടി കൂടിയിരുന്നു 


മുകളിലായ് ഒരു കടവാതിൽ

പെരുത്തൊരു ഭയം പേറി 

വേഗത്തിൽ ദൂരേക്കായ് 

പറന്നകന്നൂ.


വിശപ്പ് വയറും ചൂന്നു 

പുറം ചാടി ചുറ്റിലും 

ചോരക്കളം തീർത്തിരുന്നു.


വേദനിപ്പിച്ചു ചൂളിച്ചു മുറിവുകൾ

എവിടെ യെന്നു പോലും 

അറിയിക്കാതെ നീറ്റി പിടച്ചിരുന്നു.


ജീവിത പ്രാരാബ്ദ കൂടാം 

ശരീരം വിടാനായി 

കുഴുകന്റെ കൊക്കിന്റെ 

കൂർത്ത വലിക്കായിഉള്ളോരിറ്റു 

ജീവനെ ഉള്ളിലൊളിപ്പിച്ചു 

ചത്ത പോൽ ചമഞ്ഞു 

കിടന്നിരുന്നു.


ആകെ ചത്തവനെ എങ്ങനെ 

കൊല്ലും എന്നൊരു ചോദ്യം 

പിടയും മനസ്സിൽ മുളച്ചിരുന്നു.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...