Friday, 3 January 2025

പിടിപ്പൂവ്

 പിടിപ്പൂവ് 


ഒരു പിടി പൂവുകൾ

എൻ മടിയിൽ വച്ചീ 

പടിത്തട്ടിൽ ഞാനിരിക്കേ..


അകതാരിൽ ആയിരം 

മൃദു കമ്പനം തീർക്കുന്നു 

നിൻ ഓർമ്മതൻ മധുരമാം 

നിറങ്ങൾ 


വെളുത്തോരീ പൂവിൻ 

മെലിഞ്ഞോരീ ഇതളുകൾ 

നിന്റെ കണ്ണിൽ വിരിയും 

നറു പ്രേമത്തിൻ ആകാശം.


ചുകന്നോരീ പൂ, എൻ പ്രണയ 

പാരാവശ്യത്തിൽ നിരന്തരം 

തുടികൊട്ടും നിൻ പരമ 

സന്തുഷ്ടമാം ഹൃദയം.


മഞ്ഞ വർണ്ണം നിൻ നിറക്കൂട്ടിൽ 

തിളക്കം കൂട്ടും സൂര്യ വെളിച്ചത്തിൻ 

പൊന്ന്‌.


നീല നിറം നിൻ പ്രണയ 

സാഗരം, അതിൽ അലസമായി 

നീലവാനും നോക്കി കിടക്കും മനുഷ്യൻ.


എങ്കിലും നിൻ മനത്തിൽ നിരന്തരം 

ഒളിച്ചു വക്കും പ്രണയവർണ്ണ

ചെപ്പുകൾ മുഴുവനായി 

തുറക്കും മന്ത്രങ്ങൾ അറിയാൻ 

ആകാത്തോരു കറുത്ത 

 മനുഷ്യൻ.


ഇനിയും ചിലപൂവുകൾ മടിയിൽ 

നിന്നൂർന്നു മണ്ണും പറ്റി മഴ 

നനഞ്ഞു അരികും പൊടിഞ്ഞു 

കിടപ്പുണ്ടാ കരിയിലകൾ

ക്കൊപ്പം ആരുമറിയാതെ,

ആർക്കും വേണ്ടാതെ, അവയുടെ 

ജീർണ്ണവർണ്ണത്തിലും പൊരുൾ.

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...