Saturday, 29 August 2020

ഒരു രാഷ്ട്രീയക്കാരൻടെ ചോര

 ഒരു രാഷ്ട്രീയക്കാരൻടെ ചോര  

----------------------------------------------

തലയറുത്തൊരു രൂപം 

മണ്ണിൽ കുറച്ചു കറുത്ത് 

കിടക്കുന്നു 

അരികേയായ്  നിറച്ചും 

ചോരവട്ടങ്ങൾ 

-അത് ഒരു :പാർട്ടി-

ക്കാരൻടെ ധീര 

രക്തസാക്ഷിത്വം .

അകലെയായ് മറ്റൊരു 

രൂപം തല ചിരിച്ചു 

കിടക്കുന്നു .

പള്ളക്ക് ചുറ്റിനും 

കൂടിയ കുടൽ മാലയിൽ 

നിന്ന് ചോര ചോർന്നു 

ചാലുകൾ തീർക്കുന്നു.

അത് മറ്റൊരു പാർട്ടി-

ക്കാരൻടെ  പാർട്ടി

ക്കായുള്ള ധീര മരണം .

ഇവരുടെ ചോര 

കൂട്ടിമുട്ടും വരെ മാത്രം 

ഇവരുടെ മൃത ശരീരം 

നീളുന്നു .

കൂട്ടിമുട്ടും മുമ്പേ 

അഥവാ അലിയും മുമ്പേ 

ഒന്നാമൻടെ ചോര 

രണ്ടാമൻടെ ചോരയോട് 

കുശലം ചോദിച്ചു .


നാം പാർട്ടിക്കായി 

സകലതും ത്യജിച്ചിട്ടും 

കൊടുത്തിട്ടും എല്ലാരും 

നമ്മുടെ പാർട്ടികളെ 

എപ്പോളും കുറ്റങ്ങൾ 

മാത്രം പറയുന്നതെന്തേ ?


നമ്മുടെ പാർട്ടിക്കാർ 

നാട്ടിനായി കാലങ്ങളായ് 

ചെയ്തൊരായിരം നല്ല 

കാര്യങ്ങളിലൊന്നുപോലും 

ആരും ഒന്നും പറയാത്തത് 

എന്തേ ?


അപ്പോളേക്കും ചിന്ത 

ഉണ്ടാക്കിയ ദുഖഭാരത്താൽ  

ചോരകൾ കനത്തു തുടങ്ങി ,

Thursday, 20 August 2020

കാളക്കണ്ണ്

  കാളക്കണ്ണ് 

---------------------------

കയറിൻടെ ഒരറ്റം ഊരിയ കാള 

എന്തോ  തിരിച്ചറിഞ്ഞ മട്ടിൽ 

ആഞ്ഞു ദൂരേക്ക് പാഞ്ഞു 

 മടങ്ങിയ കൊമ്പുകൾ കുലുക്കി 

കഴുത്തിലെ കറുത്ത  മണികിലുക്കി 

ടാറിട്ട റോട്ടിലൂടെ   ടക്  ടക് ടക്  

സിവിൽ സ്റ്റേഷന്  മുമ്പിലൂടെ 

പോലീസ് സ്റ്റേഷന് മുമ്പിലൂടെ 

കോടതികെട്ടിടത്തിന് മുമ്പിലൂടെ 

പാർട്ടിയാപ്പീസിനു മുമ്പിലൂടെ 

പാഞ്ഞ കാളയെക്കാണാൻ 

ജനം ചിതറിയോടി 

അകലെയും മുകളിലും 

ആയി വരി പിടിച്ചു 

മദയാനയെ തളക്കും മട്ടിൽ 

ഇതിനിടക്ക്‌ ഇറച്ചികച്ചവടക്കാരൻ 

കാള ക്കയറിൻടെ ഒരറ്റം കൈക്കലാക്കി 

അടുത്തുള്ള തെങ്ങിൻചുവട്ടിൽ 

ചുരുട്ടിക്കെട്ടി 

കാള വിപ്ലവത്തിന് 

കാള  കോലാഹലത്തിന് 

 അസൗകര്യത്തിനു ,ഓട്ടത്തിനു 

അങ്ങനെ തിരശ്ശീലയായി .


കാള കാളക്കണ്ണിൽ കാര്യങ്ങൾ 

കണ്ടതാണത്രേ പ്രശ്നമായത് 

(മനുഷ്യനാകട്ടെ അവൻടെ കണ്ണിൽ 

കാര്യം കാണും ദയാലു മാത്രവും .)

ഡ്രാക്കുൾസ്സ്

 ഡ്രാക്കുൾസ്സ്

--------------------------
ഡ്രാക്കുള തിരഞ്ഞു നടക്കുന്നുണ്ട്
ഇന്നലെ പ്രണയം പറഞ്ഞ
സുന്ദരിയുടെ കണ്ണിലെ ചുവപ്പ്
ഇന്നലെ പത്തു പൈസ കൈയ്യിൽ
വച്ച് നീട്ടിയ ആളിൻടെ കൈവിരലിലെ
വലിയ നഖം
ഇന്നലെ കൂടെ യാത്ര ചെയ്ത
സുഹൃത്തിൻടെ ശരീരത്തിൽ
നിന്നും വന്ന ദുർഗന്ധം
ഇന്നലെ രാത്രി തലയ്ക്കു മുകളിലൂടെ
ചിറകടിച്ചു പറന്ന കടവാതിൽ
പാടത്തെ ചീവിടുകൾക്കൊപ്പം
ഓരിയിട്ട നായക്കൂട്ടം
അകലെ കാണുന്ന മലഞ്ചരിവിന്
മുകളിൽ കോട്ട കെട്ടിയ കാർമേഘം
മിന്നൽ പിണരിനൊപ്പം ചുരുണ്ടു
നിവരും കനത്ത മഴ
ഡ്രാക്കുള ഇവിടെ എവിടേയൊക്കെയോ
ഉണ്ട്
ഇപ്പോഴും -എപ്പോഴും
ഡ്രാക്കുള ഡ്രാക്കുള ആകാത്തവരെ
അന്വേഷിച്ചു അലയുന്നുണ്ട്
കുരിശന്വേഷിച്ചു ചെന്നപ്പോൾ
കണ്ട വൈദികൻടെ കൂർത്ത
പല്ലുകൾക്കിടയിലെ മാംസം
വായിച്ച വേദപുസ്തകത്തിന്നകത്തു
നിന്നും കേട്ട ചിരി മുഴക്കം
ഇനി ഡ്രാക്കുളയാകാതെ
മണ്ണിൽ കാലുകുത്താനാകുമെന്നു
തോന്നുന്നില്ല
പതിനായിരം കൊല്ലങ്ങൾക്കു
മുമ്പത്തെ ഡ്രാക്കുള
പതിനായിരം വർഷത്തിനുശേഷം
പതിനായിരം വർഷമപ്പുറത്തേക്കു
എടുത്തെറിയും മുമ്പുള്ള
മണ്ണിലെ ഒരു നിസ്സാര നിമിഷത്തിൻടെ
വില ?
ഡ്രാക്കുള തിരഞ്ഞു നടക്കുന്നുണ്ട്.......

കണ്ണ്

 കണ്ണ്

--------
അവൻടെ കണ്ണ് കാമക്കണ്ണാണ്

ഒരിക്കൽ അവൻ അവളെ
തുറിച്ചു നോക്കിയപ്പോളാണ്
അവളുടെ കണ്ണിൽ
പൊടിഞ്ഞ ജലവും
നെറ്റിയിലെ വിയർപ്പും
ശരീരമാകെ പായുന്ന രക്‌തവും
നാഡീവ്യൂഹവും
മൂത്രനാളിയും മലവും
അവ ൻടെ കണ്ണിൽ പെട്ടത്.

അവളുടെ മാറിടത്തിലെ വ്രണങ്ങളും
വീട്ടിലെ പട്ടിണിയും
രാത്രികളിലെ ഉറക്കമില്ലായ്മയും
കുട്ടികളോട് അവൾക്കുള്ള    
ത്യാഗവും പിന്നെ
അവൻടെ  കണ്ണിലേക്കായി എത്തി.

അരികിലുള്ള ഒരു കമ്പെടുത്തു
അവൻ അവൻടെ  കാമക്കണ്ണു -
കുത്തി പൊട്ടിച്ചു...

ശബ്ദം

 ശബ്ദം 

----------------------------------------------------

പ്രപഞ്ചം നിശ്ശബ്ദം 

സത്യം -നിശ്ശബ്ദം
സുന്ദരം .


എന്നാലും -

പ്രസവ മുറികളിലും  
മരണ മുറികളിലും  
അടിമ മുറികളിലും 
അറവു ശാലകളിലും 

ഒക്കെയായി -ശബ്‍ദങ്ങൾ 

പട്ടിണിയിലും 
സമരമുഖത്തും 
-ശ്ശബ്‌ദം 

പ്രണയത്തിൽപ്പോലും ശബ്ദം?

ധ്യാനം

 ധ്യാനം 

-----------------------------------------------

ഞാൻ പുറത്തു പോയി.

ഇനി ഞാൻ  വരില്ല -

താൽക്കാലികമായി പോലും !

മൊബൈൽ ഫോൺ

 മൊബൈൽ ഫോൺ

----------------



യുവതി അവളുടെ ഇഷ്ടം
പറഞ്ഞപ്പോൾ
അയാൾ മൊബൈൽ ഫോണിനെ
കെട്ടിപ്പിടിച്ചു ചുംബിച്ചു.

യുവതി മറ്റാരോടോ രാത്രി
നിറുത്താതെ സംസാരിക്കുന്നതു
കണ്ടപ്പോൾ അയാൾ മൊബൈൽ
ഫോണിനെ വെറുത്തു.

യുവതി മദ്യപാനം നിറുത്താത്തതിന്
പുളിച്ച തെറി പറഞ്ഞപ്പോൾ
അയാൾ മൊബൈൽ ഫോൺ
നിലത്തിട്ടു ചവുട്ടി പൊട്ടിച്ചു.

അവിശ്വാസി

 അവിശ്വാസി 

========================
അവന് ആദ്യം 
ദൈവത്തെക്കുറിച്ചു 
ഒന്നും അറിയില്ലായിരുന്നു 

പിന്നീട് അവൻടെ 
ദൈവത്തിലേക്ക്  
അവൻ കലന്നു .

ബ്ളയിൻഡ് ലൗ

 ബ്ളയിൻഡ് ലൗ 

===================


കാമുകൻ പൊണ്ണത്തടിയനാണ് 


കാമുകൻ  മദ്യപാനിയും 

താന്തോന്നിയും അലഞ്ഞു 

നടക്കുന്നവനും കൂടി ആണ് .



കാമുകി സുന്ദരി ആണ് 


കാമുകി  ബുദ്ധിമതിയും 

സൽസ്വഭാവിയും ധനികയും 

അന്യ മതസ്ഥയും കൂടി ആണ് 



"സൊ വാട്ട് ?" 


എന്നാണ് കാമുകൻടെ

 സ്വഭാവത്തെ കുറിച്ചു 

കാമുകി അഭിപ്രായപ്പെട്ടത് 


"ഐ ലൗ ഹിം ",


 എന്ന്അവൾക്കു

പതിനെട്ടു തികഞ്ഞ അന്ന് 

നടന്ന അവരുടെ രജിസ്റ്റർ 

വിവാഹത്തെക്കുറിച്ചു

ചോദിച്ചപ്പോളും !


ഒന്നാമൻ

 ഒന്നാമൻ 

===================

ഒന്നാമനായാണ്

എല്ലാ പരീക്ഷയും 

അവൻ വി ജയിച്ചത് 


ഐ എ എസ്സ് പരീക്ഷ 

ഒന്നാം റാങ്കിൽ വിജയിച്ച 

അന്ന് വൈകുന്നേരം 

തന്നെ ആണ്  അവൻ 

പാമ്പ് കടി ഏറ്റു  

മരിച്ചതും 


(അങ്ങനെയാണ് 

ഐ എ ഏസ് പരീക്ഷ 

ഒന്നാം റാങ്കിൽ പാസ്സായ

 അന്ന് തന്നെ പാമ്പ് 

കടി എറ്റു  മരിച്ച 

ഒന്നാമനായി അവൻ 

മാറിയതും. ).

ഇൻലൻഡ്

 ഇൻലൻഡ് 

----------------------------------------

പണ്ട് ,


 ഉച്ചക്ക് പതിനൊന്നരക്കാണല്ലോ 

പിറകിൽ ഒരു കുടയും ഞാത്തി

 പ്രണയത്തിൻടെ ഇൻലൻഡുമായി 

പോസ്റ്റുമാൻ വീട്ടുപടി കയറി 

വന്നിരുന്നത്. 


കാത്തിരിപ്പിൻടേയും ആകാംക്ഷയുടെയും 

സുഗന്ധം ആവോളം പരത്തിയിരുന്ന 

ഇൻലൻറ്റിനു അവളുടെ 

ഹൃദയത്തിൻടെ മണമായിരുന്നു 

അവളുടെ പുകഴ്ത്തലുകളുടെ 

 കൗതുകകങ്ങളുടെ  കരുതലിൻടെ 

വലിപ്പമായിരുന്നു 

അവളുടെ ചിറകിന്നടിയിലെ 

ചൂടായിരുന്നു .

അതിലെ അക്ഷരങ്ങൾക്ക് 

അവളുടെ കൺ വലുപ്പവും 

തുടിപ്പും ആയിരുന്നു 


ഇന്ന് 

അവൾ എവിടെയാണ് ?

അഥവാ മരിക്കുന്നതിന് 

തൊട്ടു മുമ്പത്തെ അവളിലെ 

ഞാൻ എന്താണ് ?

എൻ്ടെ പ്രണയം കുടികൊള്ളും  

അവളുടെ ശവശരീരത്തിലെ 

ചീയാത്ത  ഭാഗം ഏത് ശവ 

കുടീരത്തിന്നകത്താണ് ?

അവളിലെ ശ്വാസം അറ്റത് 

ഏത് രാജ്യത്തിലെ മെട്രോപൊളിറ്റൻ 

 സിറ്റിയിലെ ശീതികരിച്ച ഫ്ലാറ്റിൽ 

വച്ചാണ് ?

രാത്രിയിലെ ഏതു യാമത്തിലാണ് ?


അവളെ അറിയാൻ വീട്ടിലെ 

തട്ടിൻപുറത്തെ 

പഴയ സാധനങ്ങൾക്കൊപ്പം 

ഉള്ള മരപ്പെട്ടിയിലെ പാതി കീറിയ 

 പഴയ ഇൻലൻടിൽ തപ്പേണം 

ബാക്കി പതിക്കായി മനസ്സിലെ 

ചില നിഴലോരങ്ങളിലും ഇളം 

തണപ്പുകളിലും 


അവസാനങ്ങൾ ഇല്ലാത്ത 

പ്രണയങ്ങൾ ഇല്ല എന്നാണല്ലോ 

മുപ്പതു വർഷ ങ്ങൾക്കു  

മുമ്പേ അവൾക്കായി അവസാനം 

അയച്ച ഇൻലൻടിൽ 

അറിയാതെ എഴുതിയത് ..


പാഠം -3 ആമ ജയിക്കുമ്പോൾ ....

 പാഠം -3  ആമ ജയിക്കുമ്പോൾ ....

-----------------------------------------------

പതുക്കെ ഓടുന്ന മത്സരത്തിലും 

കൂടുതൽ കാലം ജീവിക്കുന്ന മത്സരത്തിലും

എല്ലാം ഉള്ളിലൊതുക്കുന്ന  മത്സരത്തിലും

 ആമ മുയലിനേക്കാൾ എത്രയോ മുന്നിലാണ് .


കനമുള്ള പുറന്തോട് മുയലിനില്ല .


കരയിലും വെള്ളത്തിലും കൂടി ഉള്ള 

ഇനങ്ങളിൽ മുയൽ പങ്കെടുക്കാറുമില്ല 


അല്ലെങ്കിലും ,എന്ന്, ഏതു മത്സരത്തിലാണ് 

മുയൽ ആമയെ തോൽപ്പിച്ചിട്ടുള്ളത് ?


അഥവാ മുയൽ ആമ ആയിട്ടുള്ളത് !



Sunday, 2 August 2020

ചിത്രശലഭങ്ങളോടൊപ്പം ഒറ്റയ്ക്ക് ....

ചിത്രശലഭങ്ങളോടൊപ്പം
ഒറ്റയ്ക്ക് ....
(ഒറ്റപ്പെട്ട ഒരു യാത്രയുടെ
വേണ്ടാത്ത ഒരപൂർണ്ണ
ഓർമ്മ കുറിപ്പ് )
ചിലർ അങ്ങനെയാണ് .
ഒറ്റയ്ക്ക് നടക്കുന്നവർ
ഒരു പാർട്ടിയിലും
ഒരു ഫോട്ടോയിലും
ഒരു റാങ്ക് ലിസ്റ്റിലും
ഉൾപെടാത്തവർ
ഒരു കമ്മ്യൂണിറ്റി
സദ്യയും ഉണ്ണാത്തവർ
രാത്രിയും പകലും അവർ
ഒറ്റയ്ക്ക് ഉറങ്ങാതിരിക്കുന്നു
ഒറ്റയ്ക്ക് മഴ നനയുന്നു
ഒറ്റയ്ക്ക് ചിന്തിക്കുന്നു
ഒറ്റക്ക് നടന്നു നീങ്ങുന്നു
പ്രവർത്തനത്തിൻടെ വലിയ
ഇല മറഞ്ഞ ഒറ്റയടിപ്പാത
തീർക്കുന്നു -
മുമ്പോട്ടോ പിന്നോട്ടോ
മേലോട്ടോ നോക്കാതെ
കാല്പാദങ്ങളുടെ അളവുകളിലൂടെ
അവർ നിഴലുകളോ ചവുട്ടടിയോ
ഇല്ലാതെ നടന്നകലുന്നു
പ്രണയത്തിൽ നിന്നും
സ്വാർത്ഥത ഊറ്റി എടുത്തവർ
ദുഃഖത്തെ സ്വന്തത്തിൽ നിന്നും
കടഞ്ഞെടുത്തവർ
പണത്തെ പൂമ്പാറ്റയാക്കിയവർ
അറിവുകൾ അറിവല്ലാത്തവർ
കണ്ണാടിയിൽ നോക്കാൻ വണ്ണം
മുഖം ഇല്ലാത്തവർ
അവർ - ഒരു പക്ഷെ
ഒരന്ധനോ ബധിരനോ
മുന്നിൽ മുട്ടുകുത്തി ഒന്ന്
കരഞ്ഞേക്കും
ഒരു പക്ഷെ വിശപ്പിന്നു
എതിരെ
ദൈവത്തിനുനേരെ
തോക്കെടുത്തേക്കും
ഗതികേടിൻടെ മുറിവുകൾ
സ്വയം പേറാൻ
തോളു നീട്ടിയേക്കും
അനാഥാലയങ്ങളിലോ
അശരണ കേന്ദ്രങ്ങളിലോ
അടുക്കളകളിൽ അവർ
പ്രപഞ്ച സത്യം ഭക്ഷണ
രൂപത്തിൽ നിത്യവും
ഉണ്ടാക്കുന്നവർ
നിലാവിനെ നോക്കാതെ
തിരയെ മലയെ പുഴയെ
കാണാതെ വെറുതെ നടന്നു
അകലുന്നവർ
ജീവിക്കാൻ ജീവൻ
വേണ്ടാത്തവർ
ജീവിച്ചിരിക്കെ
എന്നന്നേക്കുമായി
കാണാതാകുന്നവർ
ലളിത സത്യങ്ങളിൽ
വേദാന്തം കണ്ടവർ
അവർ
ഒരു പക്ഷെ ഒരു കാടു മുഴുവൻ
ഒറ്റയ്ക്ക് നടന്നു കയറിയേക്കും
ഒരു കടൽ മുഴുവൻ ഒറ്റയ്ക്ക്തു
തുഴഞ്ഞു കടന്നേക്കും
ശാന്തമായ ഒരു ചിരിയോടെ
ഒരു പ്രകൃതി ദുരന്തം മുഴുവൻ
ഒറ്റയ്ക്ക് താങ്ങിയേക്കും
ആകാശം നോക്കി മണ്ണിലൂടെ
പറന്നേക്കും .
സ്വന്തം പണിയായുങ്ങളിൽ
മാത്രം വിശ്വസിച്ചേക്കും
(പ്രദീപ് എൻ വി )

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...