മൊബൈൽ ഫോൺ
----------------
യുവതി അവളുടെ ഇഷ്ടം
പറഞ്ഞപ്പോൾ
അയാൾ മൊബൈൽ ഫോണിനെ
കെട്ടിപ്പിടിച്ചു ചുംബിച്ചു.
യുവതി മറ്റാരോടോ രാത്രി
നിറുത്താതെ സംസാരിക്കുന്നതു
കണ്ടപ്പോൾ അയാൾ മൊബൈൽ
ഫോണിനെ വെറുത്തു.
യുവതി മദ്യപാനം നിറുത്താത്തതിന്
പുളിച്ച തെറി പറഞ്ഞപ്പോൾ
അയാൾ മൊബൈൽ ഫോൺ
നിലത്തിട്ടു ചവുട്ടി പൊട്ടിച്ചു.
No comments:
Post a Comment