ഇൻലൻഡ്
----------------------------------------
പണ്ട് ,
ഉച്ചക്ക് പതിനൊന്നരക്കാണല്ലോ
പിറകിൽ ഒരു കുടയും ഞാത്തി
പ്രണയത്തിൻടെ ഇൻലൻഡുമായി
പോസ്റ്റുമാൻ വീട്ടുപടി കയറി
വന്നിരുന്നത്.
കാത്തിരിപ്പിൻടേയും ആകാംക്ഷയുടെയും
സുഗന്ധം ആവോളം പരത്തിയിരുന്ന
ഇൻലൻറ്റിനു അവളുടെ
ഹൃദയത്തിൻടെ മണമായിരുന്നു
അവളുടെ പുകഴ്ത്തലുകളുടെ
കൗതുകകങ്ങളുടെ കരുതലിൻടെ
വലിപ്പമായിരുന്നു
അവളുടെ ചിറകിന്നടിയിലെ
ചൂടായിരുന്നു .
അതിലെ അക്ഷരങ്ങൾക്ക്
അവളുടെ കൺ വലുപ്പവും
തുടിപ്പും ആയിരുന്നു
ഇന്ന്
അവൾ എവിടെയാണ് ?
അഥവാ മരിക്കുന്നതിന്
തൊട്ടു മുമ്പത്തെ അവളിലെ
ഞാൻ എന്താണ് ?
എൻ്ടെ പ്രണയം കുടികൊള്ളും
അവളുടെ ശവശരീരത്തിലെ
ചീയാത്ത ഭാഗം ഏത് ശവ
കുടീരത്തിന്നകത്താണ് ?
അവളിലെ ശ്വാസം അറ്റത്
ഏത് രാജ്യത്തിലെ മെട്രോപൊളിറ്റൻ
സിറ്റിയിലെ ശീതികരിച്ച ഫ്ലാറ്റിൽ
വച്ചാണ് ?
രാത്രിയിലെ ഏതു യാമത്തിലാണ് ?
അവളെ അറിയാൻ വീട്ടിലെ
തട്ടിൻപുറത്തെ
പഴയ സാധനങ്ങൾക്കൊപ്പം
ഉള്ള മരപ്പെട്ടിയിലെ പാതി കീറിയ
പഴയ ഇൻലൻടിൽ തപ്പേണം
ബാക്കി പതിക്കായി മനസ്സിലെ
ചില നിഴലോരങ്ങളിലും ഇളം
തണപ്പുകളിലും
അവസാനങ്ങൾ ഇല്ലാത്ത
പ്രണയങ്ങൾ ഇല്ല എന്നാണല്ലോ
മുപ്പതു വർഷ ങ്ങൾക്കു
മുമ്പേ അവൾക്കായി അവസാനം
അയച്ച ഇൻലൻടിൽ
അറിയാതെ എഴുതിയത് ..
No comments:
Post a Comment