Thursday, 20 August 2020

ഡ്രാക്കുൾസ്സ്

 ഡ്രാക്കുൾസ്സ്

--------------------------
ഡ്രാക്കുള തിരഞ്ഞു നടക്കുന്നുണ്ട്
ഇന്നലെ പ്രണയം പറഞ്ഞ
സുന്ദരിയുടെ കണ്ണിലെ ചുവപ്പ്
ഇന്നലെ പത്തു പൈസ കൈയ്യിൽ
വച്ച് നീട്ടിയ ആളിൻടെ കൈവിരലിലെ
വലിയ നഖം
ഇന്നലെ കൂടെ യാത്ര ചെയ്ത
സുഹൃത്തിൻടെ ശരീരത്തിൽ
നിന്നും വന്ന ദുർഗന്ധം
ഇന്നലെ രാത്രി തലയ്ക്കു മുകളിലൂടെ
ചിറകടിച്ചു പറന്ന കടവാതിൽ
പാടത്തെ ചീവിടുകൾക്കൊപ്പം
ഓരിയിട്ട നായക്കൂട്ടം
അകലെ കാണുന്ന മലഞ്ചരിവിന്
മുകളിൽ കോട്ട കെട്ടിയ കാർമേഘം
മിന്നൽ പിണരിനൊപ്പം ചുരുണ്ടു
നിവരും കനത്ത മഴ
ഡ്രാക്കുള ഇവിടെ എവിടേയൊക്കെയോ
ഉണ്ട്
ഇപ്പോഴും -എപ്പോഴും
ഡ്രാക്കുള ഡ്രാക്കുള ആകാത്തവരെ
അന്വേഷിച്ചു അലയുന്നുണ്ട്
കുരിശന്വേഷിച്ചു ചെന്നപ്പോൾ
കണ്ട വൈദികൻടെ കൂർത്ത
പല്ലുകൾക്കിടയിലെ മാംസം
വായിച്ച വേദപുസ്തകത്തിന്നകത്തു
നിന്നും കേട്ട ചിരി മുഴക്കം
ഇനി ഡ്രാക്കുളയാകാതെ
മണ്ണിൽ കാലുകുത്താനാകുമെന്നു
തോന്നുന്നില്ല
പതിനായിരം കൊല്ലങ്ങൾക്കു
മുമ്പത്തെ ഡ്രാക്കുള
പതിനായിരം വർഷത്തിനുശേഷം
പതിനായിരം വർഷമപ്പുറത്തേക്കു
എടുത്തെറിയും മുമ്പുള്ള
മണ്ണിലെ ഒരു നിസ്സാര നിമിഷത്തിൻടെ
വില ?
ഡ്രാക്കുള തിരഞ്ഞു നടക്കുന്നുണ്ട്.......

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...