കണ്ണ്
--------
അവൻടെ കണ്ണ് കാമക്കണ്ണാണ്
ഒരിക്കൽ അവൻ അവളെ
തുറിച്ചു നോക്കിയപ്പോളാണ്
അവളുടെ കണ്ണിൽ
പൊടിഞ്ഞ ജലവും
നെറ്റിയിലെ വിയർപ്പും
ശരീരമാകെ പായുന്ന രക്‌തവും
നാഡീവ്യൂഹവും
മൂത്രനാളിയും മലവും
അവ ൻടെ കണ്ണിൽ പെട്ടത്.
അവളുടെ മാറിടത്തിലെ വ്രണങ്ങളും
വീട്ടിലെ പട്ടിണിയും
രാത്രികളിലെ ഉറക്കമില്ലായ്മയും
കുട്ടികളോട് അവൾക്കുള്ള
ത്യാഗവും പിന്നെ
അവൻടെ കണ്ണിലേക്കായി എത്തി.
അരികിലുള്ള ഒരു കമ്പെടുത്തു
അവൻ അവൻടെ കാമക്കണ്ണു -
കുത്തി പൊട്ടിച്ചു...
No comments:
Post a Comment