Thursday, 20 August 2020

കാളക്കണ്ണ്

  കാളക്കണ്ണ് 

---------------------------

കയറിൻടെ ഒരറ്റം ഊരിയ കാള 

എന്തോ  തിരിച്ചറിഞ്ഞ മട്ടിൽ 

ആഞ്ഞു ദൂരേക്ക് പാഞ്ഞു 

 മടങ്ങിയ കൊമ്പുകൾ കുലുക്കി 

കഴുത്തിലെ കറുത്ത  മണികിലുക്കി 

ടാറിട്ട റോട്ടിലൂടെ   ടക്  ടക് ടക്  

സിവിൽ സ്റ്റേഷന്  മുമ്പിലൂടെ 

പോലീസ് സ്റ്റേഷന് മുമ്പിലൂടെ 

കോടതികെട്ടിടത്തിന് മുമ്പിലൂടെ 

പാർട്ടിയാപ്പീസിനു മുമ്പിലൂടെ 

പാഞ്ഞ കാളയെക്കാണാൻ 

ജനം ചിതറിയോടി 

അകലെയും മുകളിലും 

ആയി വരി പിടിച്ചു 

മദയാനയെ തളക്കും മട്ടിൽ 

ഇതിനിടക്ക്‌ ഇറച്ചികച്ചവടക്കാരൻ 

കാള ക്കയറിൻടെ ഒരറ്റം കൈക്കലാക്കി 

അടുത്തുള്ള തെങ്ങിൻചുവട്ടിൽ 

ചുരുട്ടിക്കെട്ടി 

കാള വിപ്ലവത്തിന് 

കാള  കോലാഹലത്തിന് 

 അസൗകര്യത്തിനു ,ഓട്ടത്തിനു 

അങ്ങനെ തിരശ്ശീലയായി .


കാള കാളക്കണ്ണിൽ കാര്യങ്ങൾ 

കണ്ടതാണത്രേ പ്രശ്നമായത് 

(മനുഷ്യനാകട്ടെ അവൻടെ കണ്ണിൽ 

കാര്യം കാണും ദയാലു മാത്രവും .)

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...