കാന്തം.
അവളെ കണ്ടുവോ?
ചുരുണ്ട മുടിയുള്ള അവളെ?
തെളിഞ്ഞ കണ്ണുള്ള അവളെ?
ചുവന്ന പൊട്ടു വച്ച അവളെ?
ചെറിയ നെറ്റിയുള്ള അവളെ?
സ്വർണ്ണ മൂക്കുത്തി ഇട്ടവളെ?
നീണ്ട കഴുത്തുള്ളവളെ?
ചെമ്പക നിറമുള്ള വളെ?
കണ്ണിൽ നോക്കി മിണ്ടുന്നവളെ?
പതിഞ്ഞ വസ്ത്രം അണിയുന്നവളെ?
എല്ലാവരോടും ചിരിക്കുന്നവളെ?
എന്നും മിട്ടായി ചോദിക്കുന്നവളെ?
വേദന അറിയുന്നവളെ?
പണമില്ലാത്തവളെ?
എല്ലാരേയും സന്തോഷിപ്പിക്കുന്നവളെ?
പൂമ്പാറ്റയേ?
മുടിയിൽ റോസപ്പൂവുള്ളവളെ?
ചുറു ചുറുക്കുള്ളവളെ?
അവൾ. അവളെ കണ്ടുവോ?
അകലെ ഒരിറ്റു മുടിയിമായി
ഒരു ലിപ്സ്റ്റിക് വനിത നിൽക്കുന്നുണ്ട്.
അകലെ ലുങ്കിയും ഷർട്ടും ഇട്ട
ഒരു തൊഴിലുറപ്പ് പെണ്ണ് ഉണ്ട്.
അകലെ ഒരു ബസ്സിൽ തൂങ്ങി
ആടി ഒരു സ്ത്രീ എങ്ങോട്ടോ പോകുന്നുണ്ട്
അരികെ ഒരു സ്കൂട്ടറിൽ ചാടി ചാടി ഒരു
ചുരിദാർ വനിത പോകുന്നുണ്ട്.
അരികെ ഒരു മാഗസിനിൽ ഒരു
വനിത പോസ് ചെയ്തിട്ടുണ്ട്.
അരികെ ഒരു ചുമർ സിനിമ പോസ്റ്ററിൽ
ഒരു സുന്ദരി കാലുകൾ കാട്ടുന്നുണ്ട്.
അരികെ ഒരു ക്രിക്കറ്റ് മാച്ചിൽ
ഒരു യുവതി ഒരു പന്ത് തുപ്പി തുടക്കുന്നുണ്ട്.
അരികെ ഒരു പിച്ചക്കാരി കല്ലിൽ
കൊത്തുന്നതിനൊപ്പം ഒരു കരച്ചിലുകാരി
കരിമ്പി കുട്ടിക്കു മുല കൊടുക്കുന്നുണ്ട്.
ഇനി അവരിൽ ആരെങ്കിലും ആണോ അവൾ?
അവളെ കണ്ടുവോ?
ഏതു അവസ്ഥയിലും ഉടനെ തിരിച്ചറിയാമായിരുന്ന
എന്റെ ആ കാന്തത്തെ.
No comments:
Post a Comment