വിഷമം
അച്ഛന്റേം കുട്ട്യോളടേം
കവിത. പിന്നെ ദൈവത്തിന്റേം.
ഒരു സാധു ഉണ്ടായിരുന്നു.
ഒരു പുരുഷന്മാർക്ക് മാത്രം
പ്രവേശനം ഉള്ള
ദൈവത്തിന്റെ അമ്പലവും.
സാധുവിനു ഒരാൺകുട്ടിയും
ഒരു പെൺകുട്ടിയും.
സന്തോഷം മാത്രം പകർന്നു
സാധു കുട്ടികളെ വളർത്തി.
മകളും മകനും ഒരേ പോലെ
പഠിച്ചു, ഒരേ പോലെ ഭക്ഷിച്ചു.
ഒരേ പോലെ ഉറങ്ങി.
ഒരിക്കൽ ദൈവത്തിന്റെ
അമ്പലത്തിലേക്കായി സാധുവിന്റെ
മകൻ പുറപ്പെട്ടു.
അന്ന് കൂടേ പോകാൻ പറ്റാഞ്ഞു
സാധുവിന്റെ മകൾ അച്ഛനോട്
ഒരു പരിഭവവും പറഞ്ഞില്ല.
പക്ഷെ സമൂഹത്തിലെ പുരുഷ
സ്ത്രീ വേർതിരിവുകൾ ആദ്യമായി
മക്കളിലേക്ക് എത്തിയ അന്ന്
സാധു കുറെ നേരം വീട്ടിലെ
വാതിലടച്ചു ഉറക്കെ കരഞ്ഞു.
തന്റേതല്ലാത്ത തെറ്റിന്നാൽ
കരഞ്ഞ സാധുവിനെ പക്ഷെ
ദൈവവും കൈവിട്ടു.
-അച്ഛന് മകനോടാണ് കൂടുതൽ
സ്നേഹം എന്ന് ചിന്തിച്ച
അന്നു മുതൽ മകൾ
നിശ്ശബ്ദയായി!
No comments:
Post a Comment