ഞാൻ ഉറങ്ങുമ്പോൾ അവർ ചെയ്യുന്നത്.
==============================
ഉറങ്ങുമ്പോൾ ഞാൻ
നിഷ്കളങ്കനാണ്.
എന്നാൽ അവർ?
അവർ എന്തൊക്കെയോ
നിഗൂഢ പദ്ധതികൾ
ആവിഷ്കരിക്കയാണോ?
അല്ലെങ്കിൽ, അവർ
എന്തിനീ അസമയത്ത്
ഉറങ്ങാതെ?
എന്റെ മനസ്സിന്റെ
ആഴങ്ങളിലേക്ക് അവർ
എത്താൻ കഴിയാത്ത
അത്രയും കനത്തിൽ
ആണ് എന്റെ ഉറക്കം.
എന്റെ ആ ഭാഗ്യത്തെ
അവർ പണ്ടാരമടങ്ങുന്നുണ്ട്.
ഉറങ്ങുമ്പോൾ ഞാൻ
എല്ലാ ഉറക്കക്കാരെയും
പോലെ സുന്ദരനാണ്.
ഉറക്കത്തിൽ അമ്മയുടെ താരാട്ട്
എന്റെ
മനസ്സിന്റെ അഗാധതയിൽ
മൂളുന്നുണ്ട്.
അച്ഛന്റെ ജാഗ്രത എന്റെ തലയ്ക്കു
മുകളിൽ നോക്കുന്നു.
ഉറങ്ങുമ്പോൾ ആകാശവും മണ്ണും വായുവും
എന്നിൽ സുഗന്ധ പുഷ്പങ്ങൾ ചൊരിയുന്നു.
ഉറക്കത്തിൽ ഞാൻ
മറ്റാരോ ആണ്.
എന്റെ ഉറക്കം എന്റെ സ്വർഗ്ഗം അത്രേ.
ഉറക്കവും ഭ്രാന്തും ആണ്
ഭൂമിയിൽ മരണം ഒഴിച്ചുള്ള
രണ്ട് മനുഷ്യാവസ്ഥകൾ
എന്ന് ആരോ...
No comments:
Post a Comment