Tuesday, 13 December 2022

വിത്ത്

 വിത്ത് 


ഒരു പുലർച്ചക്കോ

ഉച്ചക്കോ സന്ധ്യക്കോ 

ആണ് ഞാൻ അവിടെ

ഒരു വിത്തിട്ടത്.


ആരും കാണാത്ത ആരും

അറിയാത്ത ആർക്കും

വേണ്ടാത്ത ഒന്നായതു

കൊണ്ടാവണം ഇപ്പോൾ

അത് വലുതായി

ഒരു ചെടിയായി 

അവിടെ തന്നെ നിൽക്കുന്നത്.


എന്റെ അദ്ധ്വാനത്തിന്നിടക്കും

എന്റെ പ്രാരാബ്ധത്തിന്നിടക്കും

എന്റെ കണ്ണീരിന്നിടക്കും

എന്റെ ശ്വാസം വലികൾക്കിടക്കും

എന്റെ ഉറക്കത്തിന്നിടക്കും 

 വിത്ത്‌ എന്നോടൊപ്പം

കൂടേ അവിടെ ഉണ്ടായിട്ടുണ്ടാവണം.


ഇപ്പോൾ ഞാൻ ഇല്ലാത്ത ഒരു

ലോകത്തിൽ, എന്റെതല്ലാത്ത

ഒരു പ്രതലത്തിൽ 

ഞാൻ അവിടെ ആരാണ്?

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...