Wednesday, 31 March 2021

 ശത്രു

======================
തലയ്ക്കു മുകളിലൂടെ പറന്ന
വിമാനങ്ങളിൽ നിന്ന്
ചില ബോംബുകൾ താഴേക്ക്?
കാൽച്ചുവട്ടിലെ ചാക്ക് കെട്ടിൽ
ഒരു സ്ഫോടക വസ്തു?
നിൻടെ ചിരിയിൽ എൻടെ
എ ടി എം നമ്പർ?
നിൻടെ നീല കൂളിംഗ് ഗ്ലാസ്സിൽ
എൻടെ അടിവസ്ത്ര മാൻ ചിത്രം?
അപ്പുറത്തും അടുത്തും ഉള്ളവരുടെ
ചരിഞ്ഞു നോട്ടത്തിലും ചുളിഞ്ഞു
നോട്ടത്തിലും കൊലച്ചതി മണം?
നീ തരുന്ന ഭക്ഷണത്തിലെ വിഷം ?
എൻടെ അവയവങ്ങൾ കീറിത്തുന്നുമ്പോൾ
നിന്നിൽ കാണുന്ന വികാരമില്ലായ്‌മ ?
എൻടെ നാശത്തിന് ശേഷവും നീ
എൻടെ വീട്ടുകാരെയും സ്ഥലത്തേയും
കണ്ണുവെക്കുന്നത് ?
ഇന്നലെ വീട്ടുമുറ്റത്തു നിന്നും കിട്ടിയ
മാരകയുധം?
ഇന്നലെ വീട്ടു വളപ്പിൽ നിന്നും കിട്ടിയ
പ്രത്യേക ലിപിയിൽ എഴുതിയ
വർണ്ണകടലാസ്?
ഇന്നലെ രാത്രി മുറിയുടെ ജനാലയിലൂടെ
എത്തി നോക്കിയ ഭീകര മൃഗമുഖം?
ഇന്നലെ അരികിലൂടെ
മണ്ടിയ നായുടെ
കഴുത്തിലെ കനത്ത ബെൽറ്റ്‌?
ഇന്നലെ പത്രത്തിൽ കണ്ട
നാട്ടുകാരൻ തീവ്രവാദിയുടെ
കുടുംബക്കാർ?
വീ ട്ടിലെ പൈപ്പുവെള്ളത്തിൻടെ
വിചിത്ര രുചി?
വീട്ടിലെ കുഞ്ഞുങ്ങൾ പഠനശേഷം
മടങ്ങി വരാൻ വൈകുന്നത്?
നിങ്ങൾ നിങ്ങളെ കൊന്ന,
ഘാതകനായി എന്നെ സംശയിക്കുന്നത് ?
എൻടെ കയ്യിൽ നിന്നും നിങ്ങൾ
പിടിച്ചെടുത്ത ആയുധം
എനിക്ക് തിരിച്ചു തരാത്തത് ?
നിൻടെ വംശനാശം വരുത്തിയ
അറും കൊലകൾ നടത്തിയത്
ഞാൻ ആണെന്ന മട്ടിൽ
നീയും കൂട്ടരും എന്നെ
ഏകപക്ഷീയമായി വിചാരണ
ചെയ്യുന്നത്?
എനിക്കായി ഒരു കൊലമരം
ഒരുക്കും മുമ്പേ എന്നിലേക്ക്‌
ചൂണ്ടുന്ന തോക്കുകൾ ?
നീ നിൻടെ സമ്പാദ്യം മുഴുവനും വച്ച്
സ്വരൂപിച്ചു കൂട്ടിയ മാരകയുധങ്ങൾക്കും
വെടികോപ്പിനും ഒപ്പം വരച്ച
വൃത്തത്തിനു ചുറ്റും എപ്പോളും
റോന്തു ചുറ്റുന്നത്?
(മറ്റുള്ളോർ പകർപ്പ് ആകുന്നത്?)




Monday, 29 March 2021

സ്വപ്നം

 സ്വപ്നം

0000000000000000000000000000000000
പ്രപഞ്ചം ഒരു സ്വപ്നലോകമെങ്കിൽ,
ജീവിതം തന്നെ ഒരു സ്വപ്നമെങ്കിൽ,
മനസ്സിൽ കാണുന്ന സ്വപ്നങ്ങളെ
പിന്നെന്തു വിളിക്കും?
വെറുതേ നടക്കുമ്പോൾ സ്വപ്നം
കാണുന്നവർ ...
സ്വപ്നം കാണാനായി വെറുതേ
നടക്കുന്നവർ...... .
സ്വപ്നം ഇല്ലാതാകാൻ
വെറുതേ നടക്കുന്നവർ ..
ഒരു വയർ നിറച്ചും ഭക്ഷിക്കുക
എന്നതു എന്നും ഒരു സ്വപ്നമായി
കരുതുന്നവർ
ആകാശത്തിലൂടെ ഉയർന്നും
താഴ്ന്നും പറന്നു നീങ്ങുന്നവർ
മരിച്ചവർ ജീവിച്ച് വരുന്ന എത്ര കണ്ടാലും
മതിയാവാത്ത സുന്ദര സ്വപ്നം
കണ്ടു സന്തോഷിക്കുന്നവർ ..
സ്വപ്നം പിന്നീട് ഫലിക്കുമെന്നാണ്..
എല്ലാ സ്വപ്നവും ഫലിച്ചാൽ പിന്നെ
ദൈവം എന്ന സ്വപ്നം ഉണ്ടെന്നു
പറയുക തന്നെ !..
സ്വപ്നത്തിൽ ഇടയ്ക്കു മകൾ .
ഇടയ്ക്കമ്മൂമ്മമാർ
ഇടയ്ക്കു പഴയ വളർത്തു പയ്യ്.
മണ്ണാകെ വിളഞ്ഞു നിൽക്കും നെല്ല്
മരമാകെ പഴുത്തു നിൽക്കും പേരക്ക
നിലാവും ചാറ്റൽ മഴയും
മനസ്സ് തുറന്നു പാടുന്ന ഒരു പാട്ട്
മനസ്സറിഞ്ഞു കിട്ടുന്ന ഒരു ചുംബനം
-സന്തോഷം നിറഞ്ഞ ഒരു ലോകം
ഇന്നലെ കണ്ട പ്രേതസ്വപ്നത്തിലെ
പ്രേതങ്ങൾക്കെല്ലാം മുനഷ്യമുഖച്ഛായ
മിനിഞ്ഞാന്നു കണ്ട ദേവതയുടെ
നഗ്ന ശരീരത്തിനും മനുഷ്യരൂപം
സ്വപ്നം മാത്രമുള്ള മനസ്സ്
എന്നത് ഒരു സ്വപ്നമെന്ന്
ഒരു കാമുകൻ ...
മനസ്സ് എന്നാൽ സ്വപ്നമെന്നു
ഒരു കാമുകി .
ജീവിതപ്രാരാബ്ധങ്ങൾക്കിടയിലെ
സ്വപ്നമെന്തു സ്വപ്നമെന്ന്
ഒരു അന്വേഷി ..









Friday, 26 March 2021

കൂട്ടുകാരൻടെ മകൾ

 കൂട്ടുകാരൻടെ മകൾ

---------------------------------
കൂട്ടുകാരൻ എല്ലാവരോടും
ചിരിച്ച്,തല താഴ്ത്തി
ഇടപെഴകുന്നവനാണ് -
കൂട്ടുകാരൻ ശാന്തനാണ്.
അവന് ഒരു മകളുണ്ട്.
മകളേ, പാതി മലരേ നീ
മനസ്സിൽ എന്നെ അറിയുന്നു -
ഈ പാട്ട് കേൾക്കുമ്പോൾ
കൂട്ടുകാരൻടെ മനസ്സ്
സ്നേഹസന്തോഷ
വാത്സല്യത്താൽ തുടിക്കാറുണ്ട്.
അവന് ഒരു മകളുണ്ട്.
ഒരിയ്ക്കൽ അഞ്ചു വയസ്സ്
ആകുന്നതിന്നും മുമ്പേ ആണ്
അവൾ എന്നോട്
ഒരാളെ ചൂണ്ടി കാട്ടി പറഞ്ഞത് -
അങ്കിൾ -അയാളുടെ സ്വാഭാവം
കൊള്ളൂല്ലാ..
അവൾ ജാഗരൂകയാണ്.
കൂട്ടുകാരൻടെ മകൾക്ക്
കുറെ കൂട്ടുകാരുണ്ട്.
അവൾ എല്ലാ സുഹൃത്തുക്കളേയും
സ്നേഹിക്കുന്നവൾ ആണ്-
കൂട്ടുകാരനേ പോലെ.
ഇന്നലെ വൈകീട്ട് മുതൽക്കാണ്
അവളെ കാണാതായത്.
ഏതോ സ്നേഹിക്കുന്ന ഒരു
കൂട്ടുകാരൻടെ കൂടെ അവൾ
പോയത്രേ....




Sunday, 21 March 2021

ഇടയ്ക്കുവച്ച്..

 ഇടയ്ക്കുവച്ച്..


====================

ഞാനും അവളും തമ്മിലുള്ള 

പ്രേമത്തിന്നിടക്കു എവിടെയോ 

വച്ചാണ്  മഴ പെയ്തത്..

അന്നു,  ഞങ്ങൾ ഒഴുക്കിൽ 

 ഒരു മറിഞ്ഞു  കിടന്ന

 തോണിയുടെ ഇരു

പുറത്തുമായി കുറച്ചു

ദൂരം യാത്ര ചെയ്തു....

ഇടക്കെവിടെയോ വച്ചാണ്

ഞാൻ കര കണ്ടത്..

അന്ന്, അവളുടെ വില

പിടിച്ച വസ്ത്രവും

ആഭരണങ്ങളും അവൾക്കു

ഒരു ഭാരമായി ...

ഇടയ്ക്കു വച്ചാണ് അവളെ

ഒരു മീൻ കൊത്തിയത്..

പിന്നെ ഇടക്കെന്നോ വച്ച്

അവൾ മീൻ രൂപത്തിൽ

എൻടെ  വയറ്റിലെത്തി..

അന്ന് മുതലാണ് ഞാൻ

മീൻ തീറ്റ നിറുത്തിയത്.

പിന്നീട് ഇടയ്ക്കെന്നോ 

ഞാൻ ഒരു മീൻ

 കച്ചവടക്കാരനായി.

ഇന്ന്, പെയ്യുന്ന കൊടും

 പേമാരിയിൽ

കുടിലിനൊപ്പം ഒലിച്ചു

 ഞാൻ നീങ്ങുമ്പോൾ

ഇടക്കെവിടെയോ വച്ച് അവൾ

വീണ്ടും എൻടെ  ഓർമ്മയിൽ..

ഇടയ്ക്കു വച്ച് മാത്രം തോന്നുന്ന

ഒരു വികാരമാണ് പ്രേമം 

എന്ന് അവളുടെ  ഓർമ്മ 

ഇടക്കെവിടെയോ വച്ച്

ഒഴുക്കിന്നിടയിൽ

 ഞാൻ വീണ്ടും 

 പുറം മറിഞ്ഞ

തോണിയുടെ ഒരു പുറത്ത്..

ഇക്കുറി, കര വേണ്ടാതെ..

കടലിലേക്ക്.......

അകലെ അകലെ

ഇടക്കെവിടെയോ വച്ച്

കിട്ടുന്ന ഒരോർമ്മയുടെ

കൈത്താങ്ങ്.



Saturday, 20 March 2021

ഒരു റബ്ബർ പണിക്കാരൻ എഴുതിയ കവിത അഥവാ..

 ഒരു റബ്ബർ പണിക്കാരൻ

എഴുതിയ കവിത
അഥവാ..
======================

റബ്ബർ പണിക്കിടെ ആണ്
റബ്ബർ പണിക്കാരൻ
മൊബൈലിൽ
ഒരു കവിത എഴുതാൻ
നോക്കിയത്.

ആ കവിത റബ്ബർ പാല്
പോലെ ആയിരുന്നു..

റബ്ബർ പണിക്കിടെ പിന്നീട്
ഒരിക്കൽ അവൻ
സ്നേഹത്തേക്കുറിച്ചുള്ള
ഒരു പഴയ തരം കവിത
കുത്തിഞ്ഞോണ്ടി.

ആ കവിതയിൽ
കൂലിപ്പണി എടുത്തു
മക്കളെ വളർത്തിയ ഒരു
അമ്മയുടെ ചിത്രം
തെളിഞ്ഞു വന്നു

പിന്നീട് ഒരിക്കൽ
റബ്ബർ പണിക്കിടെ അയാൾ
തത്വശാസ്ത്രം നിറഞ്ഞ കുറച്ചു
വരികൾ എഴുതി..

അതിൽ ഒന്നും ആലോചിക്കാതെ
നിരന്തരം ജോലി ചെയ്യുന്ന
ഒരു മനുഷ്യൻ ഉണ്ടായിരുന്നു.

പീന്നീട് റബ്ബർ പണിക്കിടെ
അയാൾ എഴുതി കൂട്ടിയ
മറ്റൊരു കവിതയുടെ
വിഷയം
ദൈവമായിരുന്നു.

ആ ദൈവം താമസിച്ചുപോന്നത്
ഒരു റബ്ബർ തോട്ടത്തിൽ ആയിരുന്നു.

പിന്നീട് ഒരിക്കൽ റബ്ബർ പണിക്കിടെ
ചാഞ്ഞു കിടന്നു വിശ്രമിക്കുമ്പോൾ
ആണ് അയാൾ പരിശുദ്ധ പ്രണയത്തെ
എഴുതി നോക്കിയത്,

എന്നാൽ അതിലെ നായകൻടെ
മനസ്സ് നിറച്ചും കാമമായിരുന്നു
.
റബ്ബർ പണിക്കിടെ കവിത
എഴുതി എഴുതി അയാൾ
ഡ(റ)ബ്ബർ കവി എന്ന പേരിൽ
ബുദ്ധിജീവികൾക്കിടയിൽ
അറിയപ്പെട്ടു.

-പക്ഷേ അപ്പോളേക്കും
അയാൾ റബ്ബർ
പണി ഉപേക്ഷിച്ചു
ഒരലസനായ ആളായി
മാറിയിരുന്നു..



Sunday, 14 March 2021

പുഴയോരത്ത്

 പുഴയോരത്ത്

വരണ്ട്‌ ചെടി
കറുത്ത മണ്ണ്
അമറി അലഞ്ഞു
പോത്ത്
വെള്ളം നോക്കി ചാടി ചാടി
കാക്ക
പാതി ദ്രവിച്ച് വാഹനം.
മണൽ നിറച്ച ചാക്കും
വച്ച് ഒരു സൈക്കിൾ
അകലെ റോഡിലൂടെ
പായുന്ന വാഹനങ്ങൾ
ഇവിടെ അത്രേ പണ്ട്
ആരോ ചിലർ
വായും മൂടി വെറുത
മണിക്കൂറുകളോളം
എന്തോ ആലോചിച്ചു
കിടന്നും ഇരുന്നും
കഴിച്ചു കൂട്ടിയത്..
എന്നിട്ടെന്തോ നട്ട
പിരാന്ത് എഴുതി കൂട്ടിയത്?



Friday, 5 March 2021

മത്തി

 മത്തി

------------------------------------------
നിയമമില്ലാത്ത കടലിലെ
സന്തോഷം എന്ന എന്നെ
ശവശരീരത്തിൽ നിയമമുള്ള
മനുഷ്യന്റെ വയറ്റിലെ വിശപ്പ്
എന്ന ദുഖത്തിൽ
എത്തിക്കും വരെ പ്രകൃതി
എന്നോട് ചില വിശകലനം
വേണ്ടാത്ത പേക്കൂത്തു
നടത്തുന്നു.
ഒരു മനുഷ്യനിൽ നിന്നും
മറ്റൊരു മനുഷ്യനിലേക്ക്
കൈമാറ്റപ്പെടുന്നതിനു
മുമ്പ് അവർ എന്റെ മൃത
ശരീരത്തിന്റെ - അളവും
ഭംഗിയും കനവും കൊഴുപ്പും
കൺ നിറവും കാല പഴക്കവും
എത്തി നോക്കുന്നു.
ഒരു കുട്ടയിൽ നിന്നും
ഒരു പാത്രത്തിലേക്കും
ഒരു സൈക്കിളിൽ നിന്ന്
ഒരു പെട്ടി ഓട്ടോയിലേക്കും
ഒരു ലോറിയിലേക്കും ആയി
എന്നെ എടുത്തു
മാറ്റുമ്പോൾ അവർ
എന്റെ ശരീരത്തിൽ
തണുപ്പ് വക്കുന്നു.
എന്റെ പഴകിയ മൃത ശരീരത്തെ
കഷ്ണം
നുറുക്കൻ അവർ മൂർച്ചയെത്തിയ
ആയുധം ഉപയോഗിക്കുന്നു
എനിക്ക് പകരം അവർ.
പരസ്പരം
എന്തോ, അവർക്കു വളരെ
പ്രധാന പ്പെട്ടതെന്നു
അവർ കരുതുന്ന എന്തോ
ഒന്ന് -വിചിത്രമായ ഏതോ ഒരു
കടലാസ് കഷ്ണം,
പല നിറത്തിൽ ഉള്ളത്
കൈമാറുന്നു..
എന്നെ അവർ പല
കഷ്ണമാക്കി
മുറിവുകളിൽ ഉപ്പും മുളകു
പുളിയും
വാരി പിടിപ്പിക്കുന്നു,
എന്റെ ശരീരത്തിനുള്ളിലെ
ചില ഭാഗങ്ങൾ
അവർ പുറത്തേക്കു കളയുന്നുണ്ട്
അവ കാത്തു പട്ടിയും
പൂച്ചയും
വരെ കടി പിടി കൂടുന്നു --
അവക്കും
എന്റെ മൃത ശരീരത്തിലെ.
എന്തോ
ഒന്നിന് പ്രിയം?
പിന്നെ
അവരെന്നെ തീ പൊള്ളിക്കുന്നു
വിചിത്രമായ ഓരോ രീതികൾ
ചെയ്തു കൂട്ടുന്ന കുറെ ജീവികൾ
മാത്രമായി ഞാൻ ഇവരെ സാക്ഷ്യപ്പെടുത്തട്ടെ!.
വിശകലനം വേണ്ടാത്ത
വിചിത്ര അനുഭവങ്ങൾ
നിറഞ്ഞ ഒരു
സുഖം ആണ് ജീവിതം
എന്ന് ഞാൻ
അറിയുന്നത് ദിവസവും എന്നെ
ചുരുങ്ങിയ
വിലക്ക് വാങ്ങി
ഒരു കുട്ടയിൽ നിറച്ച്
ഒരു തരികക്ക് മുകളിൽ.
തലയിലും വച്ചു
മീനേ.. മീനേ എന്നും വിളിച്ചു
കുന്നും വഴിയും താണ്ടി
കിതച്ചു വേച്ചു
നടന്നു പോയ ഒരാൾ.
യാത്രമദ്ധ്യേ
ഹൃദയം നിലച്ചു വിറച്ചു
വിയർത്തു
മരിച്ചു വീണപ്പോളാണ്..
രാവിലെ കുഴഞ്ഞു.
വീണു മരിക്കും മുമ്പേ
ഇയാൾ എന്തിനാണ്
എന്നെ ഒരു
കുട്ടയിൽ വച്ചു ചുമന്നു
മീനേ.. മീനേ എന്നും
പറഞ്ഞു നടന്നത്?
അയാളുടെ ശരീരത്തെയും
അവർ
പൊതിഞ്ഞെടുക്കുന്നുണ്ട്.
ഇവർ ശവ ശരീരങ്ങളോട്
മാത്രം
ഒരു പ്രത്യേക താല്പര്യം
ഉള്ളവർ ആണെന്ന്
തോന്നുന്നു....




പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...