Monday, 29 March 2021

സ്വപ്നം

 സ്വപ്നം

0000000000000000000000000000000000
പ്രപഞ്ചം ഒരു സ്വപ്നലോകമെങ്കിൽ,
ജീവിതം തന്നെ ഒരു സ്വപ്നമെങ്കിൽ,
മനസ്സിൽ കാണുന്ന സ്വപ്നങ്ങളെ
പിന്നെന്തു വിളിക്കും?
വെറുതേ നടക്കുമ്പോൾ സ്വപ്നം
കാണുന്നവർ ...
സ്വപ്നം കാണാനായി വെറുതേ
നടക്കുന്നവർ...... .
സ്വപ്നം ഇല്ലാതാകാൻ
വെറുതേ നടക്കുന്നവർ ..
ഒരു വയർ നിറച്ചും ഭക്ഷിക്കുക
എന്നതു എന്നും ഒരു സ്വപ്നമായി
കരുതുന്നവർ
ആകാശത്തിലൂടെ ഉയർന്നും
താഴ്ന്നും പറന്നു നീങ്ങുന്നവർ
മരിച്ചവർ ജീവിച്ച് വരുന്ന എത്ര കണ്ടാലും
മതിയാവാത്ത സുന്ദര സ്വപ്നം
കണ്ടു സന്തോഷിക്കുന്നവർ ..
സ്വപ്നം പിന്നീട് ഫലിക്കുമെന്നാണ്..
എല്ലാ സ്വപ്നവും ഫലിച്ചാൽ പിന്നെ
ദൈവം എന്ന സ്വപ്നം ഉണ്ടെന്നു
പറയുക തന്നെ !..
സ്വപ്നത്തിൽ ഇടയ്ക്കു മകൾ .
ഇടയ്ക്കമ്മൂമ്മമാർ
ഇടയ്ക്കു പഴയ വളർത്തു പയ്യ്.
മണ്ണാകെ വിളഞ്ഞു നിൽക്കും നെല്ല്
മരമാകെ പഴുത്തു നിൽക്കും പേരക്ക
നിലാവും ചാറ്റൽ മഴയും
മനസ്സ് തുറന്നു പാടുന്ന ഒരു പാട്ട്
മനസ്സറിഞ്ഞു കിട്ടുന്ന ഒരു ചുംബനം
-സന്തോഷം നിറഞ്ഞ ഒരു ലോകം
ഇന്നലെ കണ്ട പ്രേതസ്വപ്നത്തിലെ
പ്രേതങ്ങൾക്കെല്ലാം മുനഷ്യമുഖച്ഛായ
മിനിഞ്ഞാന്നു കണ്ട ദേവതയുടെ
നഗ്ന ശരീരത്തിനും മനുഷ്യരൂപം
സ്വപ്നം മാത്രമുള്ള മനസ്സ്
എന്നത് ഒരു സ്വപ്നമെന്ന്
ഒരു കാമുകൻ ...
മനസ്സ് എന്നാൽ സ്വപ്നമെന്നു
ഒരു കാമുകി .
ജീവിതപ്രാരാബ്ധങ്ങൾക്കിടയിലെ
സ്വപ്നമെന്തു സ്വപ്നമെന്ന്
ഒരു അന്വേഷി ..









No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...