ഒരു റബ്ബർ പണിക്കാരൻ
എഴുതിയ കവിത
അഥവാ..
======================
റബ്ബർ പണിക്കിടെ ആണ്
റബ്ബർ പണിക്കാരൻ
മൊബൈലിൽ
ഒരു കവിത എഴുതാൻ
നോക്കിയത്.
ആ കവിത റബ്ബർ പാല്
പോലെ ആയിരുന്നു..
റബ്ബർ പണിക്കിടെ പിന്നീട്
ഒരിക്കൽ അവൻ
സ്നേഹത്തേക്കുറിച്ചുള്ള
ഒരു പഴയ തരം കവിത
കുത്തിഞ്ഞോണ്ടി.
ആ കവിതയിൽ
കൂലിപ്പണി എടുത്തു
മക്കളെ വളർത്തിയ ഒരു
അമ്മയുടെ ചിത്രം
തെളിഞ്ഞു വന്നു
പിന്നീട് ഒരിക്കൽ
റബ്ബർ പണിക്കിടെ അയാൾ
തത്വശാസ്ത്രം നിറഞ്ഞ കുറച്ചു
വരികൾ എഴുതി..
അതിൽ ഒന്നും ആലോചിക്കാതെ
നിരന്തരം ജോലി ചെയ്യുന്ന
ഒരു മനുഷ്യൻ ഉണ്ടായിരുന്നു.
പീന്നീട് റബ്ബർ പണിക്കിടെ
അയാൾ എഴുതി കൂട്ടിയ
മറ്റൊരു കവിതയുടെ
വിഷയം
ദൈവമായിരുന്നു.
ആ ദൈവം താമസിച്ചുപോന്നത്
ഒരു റബ്ബർ തോട്ടത്തിൽ ആയിരുന്നു.
പിന്നീട് ഒരിക്കൽ റബ്ബർ പണിക്കിടെ
ചാഞ്ഞു കിടന്നു വിശ്രമിക്കുമ്പോൾ
ആണ് അയാൾ പരിശുദ്ധ പ്രണയത്തെ
എഴുതി നോക്കിയത്,
എന്നാൽ അതിലെ നായകൻടെ
മനസ്സ് നിറച്ചും കാമമായിരുന്നു
.
റബ്ബർ പണിക്കിടെ കവിത
എഴുതി എഴുതി അയാൾ
ഡ(റ)ബ്ബർ കവി എന്ന പേരിൽ
ബുദ്ധിജീവികൾക്കിടയിൽ
അറിയപ്പെട്ടു.
-പക്ഷേ അപ്പോളേക്കും
അയാൾ റബ്ബർ
പണി ഉപേക്ഷിച്ചു
ഒരലസനായ ആളായി
No comments:
Post a Comment