Friday, 5 March 2021

മത്തി

 മത്തി

------------------------------------------
നിയമമില്ലാത്ത കടലിലെ
സന്തോഷം എന്ന എന്നെ
ശവശരീരത്തിൽ നിയമമുള്ള
മനുഷ്യന്റെ വയറ്റിലെ വിശപ്പ്
എന്ന ദുഖത്തിൽ
എത്തിക്കും വരെ പ്രകൃതി
എന്നോട് ചില വിശകലനം
വേണ്ടാത്ത പേക്കൂത്തു
നടത്തുന്നു.
ഒരു മനുഷ്യനിൽ നിന്നും
മറ്റൊരു മനുഷ്യനിലേക്ക്
കൈമാറ്റപ്പെടുന്നതിനു
മുമ്പ് അവർ എന്റെ മൃത
ശരീരത്തിന്റെ - അളവും
ഭംഗിയും കനവും കൊഴുപ്പും
കൺ നിറവും കാല പഴക്കവും
എത്തി നോക്കുന്നു.
ഒരു കുട്ടയിൽ നിന്നും
ഒരു പാത്രത്തിലേക്കും
ഒരു സൈക്കിളിൽ നിന്ന്
ഒരു പെട്ടി ഓട്ടോയിലേക്കും
ഒരു ലോറിയിലേക്കും ആയി
എന്നെ എടുത്തു
മാറ്റുമ്പോൾ അവർ
എന്റെ ശരീരത്തിൽ
തണുപ്പ് വക്കുന്നു.
എന്റെ പഴകിയ മൃത ശരീരത്തെ
കഷ്ണം
നുറുക്കൻ അവർ മൂർച്ചയെത്തിയ
ആയുധം ഉപയോഗിക്കുന്നു
എനിക്ക് പകരം അവർ.
പരസ്പരം
എന്തോ, അവർക്കു വളരെ
പ്രധാന പ്പെട്ടതെന്നു
അവർ കരുതുന്ന എന്തോ
ഒന്ന് -വിചിത്രമായ ഏതോ ഒരു
കടലാസ് കഷ്ണം,
പല നിറത്തിൽ ഉള്ളത്
കൈമാറുന്നു..
എന്നെ അവർ പല
കഷ്ണമാക്കി
മുറിവുകളിൽ ഉപ്പും മുളകു
പുളിയും
വാരി പിടിപ്പിക്കുന്നു,
എന്റെ ശരീരത്തിനുള്ളിലെ
ചില ഭാഗങ്ങൾ
അവർ പുറത്തേക്കു കളയുന്നുണ്ട്
അവ കാത്തു പട്ടിയും
പൂച്ചയും
വരെ കടി പിടി കൂടുന്നു --
അവക്കും
എന്റെ മൃത ശരീരത്തിലെ.
എന്തോ
ഒന്നിന് പ്രിയം?
പിന്നെ
അവരെന്നെ തീ പൊള്ളിക്കുന്നു
വിചിത്രമായ ഓരോ രീതികൾ
ചെയ്തു കൂട്ടുന്ന കുറെ ജീവികൾ
മാത്രമായി ഞാൻ ഇവരെ സാക്ഷ്യപ്പെടുത്തട്ടെ!.
വിശകലനം വേണ്ടാത്ത
വിചിത്ര അനുഭവങ്ങൾ
നിറഞ്ഞ ഒരു
സുഖം ആണ് ജീവിതം
എന്ന് ഞാൻ
അറിയുന്നത് ദിവസവും എന്നെ
ചുരുങ്ങിയ
വിലക്ക് വാങ്ങി
ഒരു കുട്ടയിൽ നിറച്ച്
ഒരു തരികക്ക് മുകളിൽ.
തലയിലും വച്ചു
മീനേ.. മീനേ എന്നും വിളിച്ചു
കുന്നും വഴിയും താണ്ടി
കിതച്ചു വേച്ചു
നടന്നു പോയ ഒരാൾ.
യാത്രമദ്ധ്യേ
ഹൃദയം നിലച്ചു വിറച്ചു
വിയർത്തു
മരിച്ചു വീണപ്പോളാണ്..
രാവിലെ കുഴഞ്ഞു.
വീണു മരിക്കും മുമ്പേ
ഇയാൾ എന്തിനാണ്
എന്നെ ഒരു
കുട്ടയിൽ വച്ചു ചുമന്നു
മീനേ.. മീനേ എന്നും
പറഞ്ഞു നടന്നത്?
അയാളുടെ ശരീരത്തെയും
അവർ
പൊതിഞ്ഞെടുക്കുന്നുണ്ട്.
ഇവർ ശവ ശരീരങ്ങളോട്
മാത്രം
ഒരു പ്രത്യേക താല്പര്യം
ഉള്ളവർ ആണെന്ന്
തോന്നുന്നു....




No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...