ശ്മശാനത്തിൽ.....
-----------------------------------------------------
ശ്മശാനത്തിൽ
രാത്രി ഒറ്റയ്ക്ക് കിടന്നപ്പോ
വേലിയിൽ ചില തള്ളലും
ചിണുങ്ങലും അട്ടഹാസവും
പ്രേതമല്ല,അതൊക്കെ
പാവം മനുഷ്യൻ വേലിക്കെട്ടിൽ
വച്ചു പോന്ന വേദന.
വേലിക്കെട്ടിന്ന ത്തേക്ക്
പ്രവേശനം ഇല്ലാത്തത്.
ശ്മശാനത്തിൽ
രാത്രി ഒറ്റയ്ക്ക്നടന്നപ്പോ
രാത്രിയിലെ കാറ്റിനു ഒരു കനം
രാത്രി കാറ്റിനു ഒരു മുഴക്കം.
-അത് വെണ്ണീറും മണ്ണും കൂടുതൽ
കലർന്നു താഴെക്കൂടെ
വീശി പോകുമ്പോൾ മാത്രം!
ശ്മശാനത്തിൽ രാത്രി ഒറ്റയ്ക്ക്
ഇരുന്നപ്പോൾ , അവിടുത്തെ സഹ
യാത്രികർക്ക്, ഒരു മുറുമുറുപ്പ്.
-ഇല അനക്കിയും പട്ട വീഴ്ത്തിയും
വീഴ്ത്താതെ തൂങ്ങി നിൽക്കും പൂവിനെ
തണ്ടിൽ താങ്ങി തന്നെ നിർത്തിയും
അവർ അത് പ്രകടിപ്പിക്കുന്നു.
-അത് മറ്റൊന്നും കൊണ്ടല്ല,
ആ സുന്ദര ലോകത്തു
ആ സമയത്തു എൻടെ
ജീവനുള്ള പ്രേതത്തിൻടെ
ആവശ്യം ഇല്ലാത്തത് കൊണ്ടാണ്.
ഞാൻ എന്നാൽ
ഒരു മത പ്രേതമോ
രാഷ്ട്രീയ പ്രേതമോ
വ്യക്തി പ്രേതമോ,
ആത്മീയ പ്രേതമോ
ലാഭ പ്രേതമോ
അതോ ഒരു വെറും സാദാ
പ്രേതമോ അതോ
ഇതെല്ലാം ചേർന്ന ഒരു മഹാ
പ്രേതമോ ഒക്കെ
ആണെന്നാണ് അവരുടെ
ഒരു കണക്ക്,
ആ കണക്കു അവരുടെ ഏതു
സർവ്വകലാശാലയിൽ നിന്നാവും
അവർ പഠിച്ചിരിക്കുക?
അവിടെയും കാശു കൊടുത്തു
ആരെങ്കിലും ജോലിയിൽ
പ്രവേശിച്ചിരിക്കുമോ?
ജോലി കിട്ടാതെ ഇന്നലെ
ആത്മഹത്യ ചെയ്ത വിദ്യാർത്ഥിയുടെ
ചെറുപ്പം മൃത ശരീരത്തിൻടെ
ശേഷിപ്പുകൾക്ക്ഒരു പക്ഷേ,
അതിനുത്തരം അറിയാമായിരിക്കും..
അല്ലെങ്കിൽ കൂലി പോരാതെ ഇന്നലെ
തൂങ്ങി മരിച്ച കർഷ കന്
അതിനുത്തരം അറിയാമായിരിക്കും
ഒരു പക്ഷെ അയാൾ ഇപ്പോൾ
സ്വർഗത്തിലേക്ക് വേണ്ടുന്ന
പൂക്കൾ കൃഷി ചെയ്യുക ആയിരിക്കും
ആ പൂക്കൾ എന്ത് വിലക്ക് ആയിരിക്കും
ദൈവം അയാളുടെ കൈയ്യിൽ നിന്നും
മേടിച്ചിരിക്കുക ?
ഇതൊക്കെ അറിയേണമെങ്കിൽ
ശ്മശാന ഭാഷ പഠിക്കേണ്ടതുണ്ട്
ശ്മശാന ഭാഷ ഏതാണ് ? എന്താണ് ?
എങ്ങിനെ ആണ് ?
എങ്ങും മൗനം മാത്രം.
നാളെയും അല്ലെങ്കിൽ അതറിയും
വരെയും രാത്രി ആരും അറിയാതെ
ഇവിടേയ്ക്ക് ഇറങ്ങുക തന്നെ!
No comments:
Post a Comment