ഇടയ്ക്കുവച്ച്..
====================
ഞാനും അവളും തമ്മിലുള്ള
പ്രേമത്തിന്നിടക്കു എവിടെയോ
വച്ചാണ് മഴ പെയ്തത്..
അന്നു, ഞങ്ങൾ ഒഴുക്കിൽ
ഒരു മറിഞ്ഞു കിടന്ന
തോണിയുടെ ഇരു
പുറത്തുമായി കുറച്ചു
ദൂരം യാത്ര ചെയ്തു....
ഇടക്കെവിടെയോ വച്ചാണ്
ഞാൻ കര കണ്ടത്..
അന്ന്, അവളുടെ വില
പിടിച്ച വസ്ത്രവും
ആഭരണങ്ങളും അവൾക്കു
ഒരു ഭാരമായി ...
ഇടയ്ക്കു വച്ചാണ് അവളെ
ഒരു മീൻ കൊത്തിയത്..
പിന്നെ ഇടക്കെന്നോ വച്ച്
അവൾ മീൻ രൂപത്തിൽ
എൻടെ വയറ്റിലെത്തി..
അന്ന് മുതലാണ് ഞാൻ
മീൻ തീറ്റ നിറുത്തിയത്.
പിന്നീട് ഇടയ്ക്കെന്നോ
ഞാൻ ഒരു മീൻ
കച്ചവടക്കാരനായി.
ഇന്ന്, പെയ്യുന്ന കൊടും
പേമാരിയിൽ
കുടിലിനൊപ്പം ഒലിച്ചു
ഞാൻ നീങ്ങുമ്പോൾ
ഇടക്കെവിടെയോ വച്ച് അവൾ
വീണ്ടും എൻടെ ഓർമ്മയിൽ..
ഇടയ്ക്കു വച്ച് മാത്രം തോന്നുന്ന
ഒരു വികാരമാണ് പ്രേമം
എന്ന് അവളുടെ ഓർമ്മ
ഇടക്കെവിടെയോ വച്ച്
ഒഴുക്കിന്നിടയിൽ
ഞാൻ വീണ്ടും
പുറം മറിഞ്ഞ
തോണിയുടെ ഒരു പുറത്ത്..
ഇക്കുറി, കര വേണ്ടാതെ..
കടലിലേക്ക്.......
അകലെ അകലെ
ഇടക്കെവിടെയോ വച്ച്
കിട്ടുന്ന ഒരോർമ്മയുടെ
കൈത്താങ്ങ്.
No comments:
Post a Comment