ഒറ്റപ്പെട്ടവൻടെ ഡയാലിസിസ്
====================================
ഒറ്റയ്ക്ക് അവൾ
ഒരു ഡയാലിസിസ് നടത്തി -
പൈസ അധികം ചിലവാക്കാതെ,
ആരെയും കൂട്ടിനു കൂട്ടാതെ,
അധികം നീട്ടി വലിക്കാതെ,
ഭാരം നോക്കാതെ,
മക്കളുടെ ചീത്ത കേക്കാതെ
യന്ത്രങ്ങൾ ശരീരത്തിൽ തേച്ചു
പിടിപ്പിക്കാതെ, സിറിഞ്ചു
വലിക്കാതെ,
പഴയ ഭർത്താവിനോട് പറയാതെ
അധികം അവശ ആകാതെ
ആരോടും സ്നേഹം യാചിക്കാതെ
ഒറ്റയ്ക്ക്
നിലാവുള്ള ഒരു രാത്രിക്ക്
ഒറ്റയ്ക്ക്, പെട്ടെന്ന് അവൾ
ഒരു ഡയാലിസിസ് നടത്തി..
ആശുപത്രിക്കരികിലെ
ഒറ്റയ്ക്ക് താമസിക്കും
ഒരു വാടക മുറിയിൽ വച്ച്...
No comments:
Post a Comment