അഞ്ചാം നിലയിലെ വീട്
==================
അഞ്ചാം നിലയിൽ ആണ്
എൻടെ വീടുള്ളത്.
വാഹനത്തിൽ വന്ന്
കോൺക്രീറ്റ് മണ്ണിൽ
ചവുട്ടി നടന്നാൽ
നിങ്ങൾക്ക് അവിടേക്കുള്ള
ലിഫ്റ്റിന്നരികിൽ എത്താം.
പിന്നെ കയ്യുയർത്തി
ഒരു ബട്ടനിൽ ഒന്ന് രണ്ടു
പ്രാവശ്യം പതുക്കെ
അമർത്തുക.
അതിനു ശേഷം
കാളിംഗ് ബെൽ വെറുതെ
അമർത്തുക
-അത് ഒരു
കുത്തുന്ന പാട്ടു പാടും
അത് അകത്തുള്ള ആരും
കേൾക്കാതിരിക്കില്ല.
അതിൽ ദൈവ ചിത്രം
തൂക്കിയിട്ട ഒരു മുറിയുണ്ട്.
അത് എപ്പോളും അകത്തു
നിന്ന് കുറ്റിയിട്ട് അടച്ചിരിക്കേണം
എന്നത് നിർബന്ധമാണ്.
അതിൽ ഒരു ചെറുപ്പക്കാരൻ
വൃദ്ധൻ കഴിഞ്ഞു കൂടുന്നു.
നാലിലോ ആറിലോ പഠിക്കുന്ന
കുട്ടികൾ ഉള്ള ഒരു വീടു കൂടി
ആണ് അത്.
വീടിൻടെ മുകളിലെ ഒരു ജന്നൽ
തുറന്നു നോക്കിയാൽ അധികം
ദൂരെ അല്ലാതെ തന്നെ ഉള്ള
ഒരു ആധുനിക ശ്മാശാനം
നിങ്ങൾക്ക് കാണാം.
വീടിൻടെ പേര്
പഴയ അർത്ഥമുള്ള
എന്നാൽ ഒരു പുതിയ
പേര് തന്നെയാണ്
- പാരഡൈസ്.
ഞങ്ങൾ കരുതുന്നത്
എല്ലാ സൗകര്യവും ഉള്ള
ഒരു സ്ഥലമാണ്
സ്വർഗ്ഗം -എന്നാണ്.
No comments:
Post a Comment