Wednesday, 31 March 2021

 ശത്രു

======================
തലയ്ക്കു മുകളിലൂടെ പറന്ന
വിമാനങ്ങളിൽ നിന്ന്
ചില ബോംബുകൾ താഴേക്ക്?
കാൽച്ചുവട്ടിലെ ചാക്ക് കെട്ടിൽ
ഒരു സ്ഫോടക വസ്തു?
നിൻടെ ചിരിയിൽ എൻടെ
എ ടി എം നമ്പർ?
നിൻടെ നീല കൂളിംഗ് ഗ്ലാസ്സിൽ
എൻടെ അടിവസ്ത്ര മാൻ ചിത്രം?
അപ്പുറത്തും അടുത്തും ഉള്ളവരുടെ
ചരിഞ്ഞു നോട്ടത്തിലും ചുളിഞ്ഞു
നോട്ടത്തിലും കൊലച്ചതി മണം?
നീ തരുന്ന ഭക്ഷണത്തിലെ വിഷം ?
എൻടെ അവയവങ്ങൾ കീറിത്തുന്നുമ്പോൾ
നിന്നിൽ കാണുന്ന വികാരമില്ലായ്‌മ ?
എൻടെ നാശത്തിന് ശേഷവും നീ
എൻടെ വീട്ടുകാരെയും സ്ഥലത്തേയും
കണ്ണുവെക്കുന്നത് ?
ഇന്നലെ വീട്ടുമുറ്റത്തു നിന്നും കിട്ടിയ
മാരകയുധം?
ഇന്നലെ വീട്ടു വളപ്പിൽ നിന്നും കിട്ടിയ
പ്രത്യേക ലിപിയിൽ എഴുതിയ
വർണ്ണകടലാസ്?
ഇന്നലെ രാത്രി മുറിയുടെ ജനാലയിലൂടെ
എത്തി നോക്കിയ ഭീകര മൃഗമുഖം?
ഇന്നലെ അരികിലൂടെ
മണ്ടിയ നായുടെ
കഴുത്തിലെ കനത്ത ബെൽറ്റ്‌?
ഇന്നലെ പത്രത്തിൽ കണ്ട
നാട്ടുകാരൻ തീവ്രവാദിയുടെ
കുടുംബക്കാർ?
വീ ട്ടിലെ പൈപ്പുവെള്ളത്തിൻടെ
വിചിത്ര രുചി?
വീട്ടിലെ കുഞ്ഞുങ്ങൾ പഠനശേഷം
മടങ്ങി വരാൻ വൈകുന്നത്?
നിങ്ങൾ നിങ്ങളെ കൊന്ന,
ഘാതകനായി എന്നെ സംശയിക്കുന്നത് ?
എൻടെ കയ്യിൽ നിന്നും നിങ്ങൾ
പിടിച്ചെടുത്ത ആയുധം
എനിക്ക് തിരിച്ചു തരാത്തത് ?
നിൻടെ വംശനാശം വരുത്തിയ
അറും കൊലകൾ നടത്തിയത്
ഞാൻ ആണെന്ന മട്ടിൽ
നീയും കൂട്ടരും എന്നെ
ഏകപക്ഷീയമായി വിചാരണ
ചെയ്യുന്നത്?
എനിക്കായി ഒരു കൊലമരം
ഒരുക്കും മുമ്പേ എന്നിലേക്ക്‌
ചൂണ്ടുന്ന തോക്കുകൾ ?
നീ നിൻടെ സമ്പാദ്യം മുഴുവനും വച്ച്
സ്വരൂപിച്ചു കൂട്ടിയ മാരകയുധങ്ങൾക്കും
വെടികോപ്പിനും ഒപ്പം വരച്ച
വൃത്തത്തിനു ചുറ്റും എപ്പോളും
റോന്തു ചുറ്റുന്നത്?
(മറ്റുള്ളോർ പകർപ്പ് ആകുന്നത്?)




No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...