പോയിന്റ് ഓഫ് വ്യൂ
ശവം ഏഴു ദിവസം ആണ്
ഫ്രീസെറിൽ കിടന്നത്.
പൊതു ദർശനം
പ്രമുഖ vip കളെ കാത്തിരിക്കൽ
ആചാര വെടി
ലൈവ്
ഭൂമിയിൽ എത്രയും പെട്ടെന്ന്
ലയിച്ചു ചേരണം എന്ന് ശവം
ചിന്തിച്ചിരിക്കാൻആണെങ്കിൽ
ഒരു സാധ്യയും ഇല്ലതാനും.
പോയിന്റ് ഓഫ് വ്യൂ
ശവം ഏഴു ദിവസം ആണ്
ഫ്രീസെറിൽ കിടന്നത്.
പൊതു ദർശനം
പ്രമുഖ vip കളെ കാത്തിരിക്കൽ
ആചാര വെടി
ലൈവ്
ഭൂമിയിൽ എത്രയും പെട്ടെന്ന്
ലയിച്ചു ചേരണം എന്ന് ശവം
ചിന്തിച്ചിരിക്കാൻആണെങ്കിൽ
ഒരു സാധ്യയും ഇല്ലതാനും.
തുണിക്കട യിലെ പ്രതിമ
സ്ഥിരമായി പോകും
ബസ്സിൽ നിന്നും
നോക്കിയാൽ കാണുന്നു
റോഡോരത്തെ തുണി
ക്കടയിൽ മുന്നിലായി
നിൽക്കും രണ്ടു മൂന്നു
സുന്ദരി പ്രതിമകൾ.
ഓരോ ദിവസവും ഓരോ
പുതു വസ്ത്രവും ചുറ്റി
ചില ദിവസങ്ങളിൽ
ഒരു തലയിൽ കെട്ടും
ഒരു കൂളിംഗ് ഗ്ലാസും
വച്ചു നിൽക്കുന്ന
മെലിഞ്ഞു വെളുത്ത
ചിരിച്ചു നിൽക്കുന്ന
സുന്ദരികൾ,പ്രതിമകൾ.
ഇതിന്നിടക്കു അവരുടെ
അടുത്തായി ഹാഫ് കൈ ഷർട്ടും
ഇട്ടു പാൻസും ഇൻ ചെയ്തു
രണ്ടു മൂന്ന് സുന്ദരൻ
പയ്യന്മാർ കൂടി എത്തി.
കൂടെ വിറ്റഴിക്കൽ വിൽപ്പന
50 ശതമാനം ഡിസ്‌കൗണ്ട് എന്ന
ഒരു പരസ്യവും.
രണ്ടു ദിവസം കഴിഞ്ഞു
ആരോ ചിലർ പ്രതിമകളെ
താങ്ങി എടുത്തു ഒരു വണ്ടിയിലേക്ക്
കയറ്റുന്നു.
ഇപ്പോൾ അവക്ക് വസ്ത്രം ഇല്ല.
കാൽപാങ്ങൾ പോലും മുറിച്ചു
വച്ചിരിക്കുന്നു.
അവൾ എന്ന് പോലും പറയാൻ
കഴിയില്ല എന്നും അവൾ
പറയുന്നുണ്ട്.
ജനനം, ജീവിതം, മരണം ഒന്നും
എശാതെ അവൾ അങ്ങനെ
ശാന്തമായി, തികച്ചും ശാന്തമായി
അയാളുടെ കൈയ്യിൽ മുഴുവൻ
ആയി ഒതുങ്ങി..
-അവളുടെ കണ്ണുകളിൽ ഒരിറ്റു
കണ്ണുനീർ പോലും കാണുന്നില്ല.
എന്നാൽ എന്റെ മനസ്സിലെ
റൊമാന്റിക്കായ, ജീവൻ ഉള്ള....
നാണയം
പ്രദീപ്
അഞ്ചു രൂപയുടെ ഒരു നാണയം
എന്റെ ഷർട്ടിന്റെ
പോക്കറ്റിൽ കിടന്നിരുന്നു.
ഞാൻ ഷർട്ടുമായി ഒരു ബസ്സിന്റെ
സീറ്റിൽ ഇരുന്നു യാത്ര ചെയ്യുക
ആയിരുന്നു.
കിലുങ്ങുന്ന ഒരു ബാഗുമായി ടിക്കറ്റ്
ചോദിച്ചെത്തിയ കണ്ടക്ടർക്ക്
ഞാൻ കൊടുത്ത ആ നാണയം
ഉടനെ തന്നെ കണ്ടക്ടർ എന്റെ അടുത്തിരുന്നു യാത്ര ചെയ്തിരുന്ന
മറ്റൊരാൾക്ക് കൈമാറി.
എന്റെ സ്വന്തം എന്ന് ഞാൻ കരുതി
ഇരുന്ന ആ നാണയം ഇപ്പോൾ
അയാളുടെ സ്വന്തം ആയി.
ഞങ്ങളുടെ പോക്കറ്റുകൾ അടുത്തടുത്ത്
ഇരുന്നു.
നാണയമേ, നീ ഇപ്പോൾ അയാളുടേത്
അല്ലേ?
നീ അല്ലേ ഈ യാത്ര ഉണ്ടാക്കിയതും
തുടരുന്നതും?
എന്റെ പോക്കറ്റു പഴയ നാണയത്തോട്
കുശലം ചോദിച്ചു.
ഞാൻ ഞെണുങ്ങി മടങ്ങും വരെയോ
നിറം മങ്ങും വരെയോ ഇവർ
എന്നേ കൊണ്ട് എന്തൊക്കെയോ
ചിന്തിപ്പിക്കും.
എന്നാൽ ഒരു ലോഹം മാത്രമായ
എനിക്ക് ചിന്താ ശേഷി ഇല്ല...
അല്ലെങ്കിൽ ഏറ്റവും നല്ല ചിന്ത
എന്നത് ചിന്തിക്കാതിരിക്കൽ തന്നെ.
നാണയം എന്റെ പോക്കറ്റിനോട്
കുലുങ്ങി ചിരിച്ചു.
എന്നാൽ പല രൂപത്തിലും ഭാവത്തിലും
അപ്പോൾ ബസ്സിൽ ഉണ്ടായിരുന്ന എല്ലാരിലും അപ്പോളും നാണയം
ഒരു
ചിന്തയായി തുടർന്നു.
വരവിന്റെയും പോക്കിന്റെയും
കവിത
പ്രദീപ്
വീണു പോയി വയ്യാതെ
കിടന്നിരുന്ന അമ്മയോട്
മകൻ പറഞ്ഞു.
അമ്മ എന്റെ കൂടെ വരൂ.
ഞാൻ അമ്മയെ നോക്കാം.
മരുമകൾ പറഞ്ഞു.
അമ്മ എന്റെ ജോലി
സ്ഥലത്തേക്കു
പോരൂ..
ഞാൻ അമ്മയെ നോക്കാം.
മകൾ പറഞ്ഞു.
അമ്മ എന്റെ ഭർത്താവിന്റെ
നാട്ടിലേക്കു
വരൂ..
ഞാൻ അമ്മയെ നോക്കാം.
അവരോടൊക്കെ അമ്മ
മറുപടിയായി
പറഞ്ഞു.
ഇവിടെ നിന്നല്ലേ നിങ്ങൾ
എല്ലാം
അവിടേക്കു പോയത്?
ഇനി ഞാനും കൂടി വന്നാൽ
ഇവിടം ആര് നോക്കും?
വിഭാഗം
വർഗ്ഗം ജന്തു
വിഭാഗം മനുഷ്യൻ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
ലിംഗം പുരുഷൻ
ജാതി.......
രാട്രീയം..........
ജോലി.......
പണം.......
..
...
കൂട്ടുകാരും ഒത്തു ഒരു രാത്രി ഭക്ഷണം
രാത്രി ഹോട്ടലിലെ
മേശക്കു
ചുറ്റും ഇരുന്നു
ചിരിച്ചു തമാശ
പങ്കിട്ടു
പതുക്കെ വളരെ
പതുക്കെ ഞങ്ങൾ
കൂട്ടുകാർ
ഇഷ്ടമുള്ള
ഭക്ഷണം കഴിച്ചു.
പിന്നീട് ഞങ്ങൾ കൂട്ടുകാർ
പല വാഹനങ്ങളിലായി
പല സ്ഥലത്തേക്കായി
പിരിഞ്ഞു.
(പ്രദീപ് )
കാടിന്റെ നിയമങ്ങൾ
---------------------------------
എല്ലാ നല്ലതിലും
ചില ചീത്ത ഉണ്ട്.
നല്ലതന്വേഷിച്ചു
നടന്നാൽ കാണാം,
അതിന്റെ ഉള്ളിലും
ചുറ്റിലും ആയി
കലർന്നു പടർന്നിരിക്കും
അവനെ...
ചീത്തക്കു നല്ലത്
ആയിക്കൂടെന്നില്ല..
നല്ലത് ചീത്തയെ തള്ളി
പറയുകയും ഇല്ല.
അതിനു അറിയാം..
ചീത്ത ആണ് അതിനെ
അങ്ങനെ ആക്കുന്നത് എന്ന്.
വാല്മീകിക്ക് മുന്നിലെ വേടനെ
നോക്കിയാൽ കാണുന്ന ചിലതുണ്ട്.
വേടനിൽ വാല്മീകി ഉണ്ടെങ്കിൽ
വാല്മീകിമാരിലും വേടൻ വേണ്ടതാണ്.
നാട്ടിലെ നിയമങ്ങൾ
കാട് അറിയില്ല.
കാട് നാട്ടിലെത് ആണെങ്കിൽ പോലും.
എല്ലാം ഉത്തരം ആണെന്ന്
പറയാൻ ആകില്ല.
ഉത്തരം ചോദ്യത്തെ തിരയും.
മറിച്ചും.
പിന്നെ അന്വേഷിക്കുമ്പോൾ
എല്ലാം അറിയേണ്ടത് ആണ്.
എല്ലാം കാണാതെ ഉള്ളത്
ആണത്രേ എല്ലാ
അന്വേഷണങ്ങളും?
അവക്ക് വേണ്ടതിലേക്കു മാത്രം
അവ ശ്രദ്ധിക്കുന്നു.
പിന്നെ അവരെ അവൻ അവിടേക്കു
എത്തിക്കുന്നു!
തുല്യതക്ക് വേണ്ടി പറയുന്നവർ
അത് എന്നോ ഇല്ലാണ്ടായി പോയതാണ്
എന്ന് അറിയാത്ത നിഷ്കളങ്കർ.
അല്ലെങ്കിൽ തൊട്ടു മുന്നിലെ നിമിഷത്തിൽ അവർക്കു അതിൽ നിന്നും
ഒരു ചവിട്ടു ഏറ്റിട്ടുണ്ട്.
ആ ചവിട്ടിന്റെ ആഴം അത് ഏറ്റവന്
മാത്രം അറിയുന്ന ഒരു രഹസ്യം!
-അങ്ങനെ മറച്ച കുറേ രഹസ്യങ്ങൾ
കൂടി ചേർന്നതാണ് ജീവിതം.
എന്തിന്- പ്രപഞ്ചം പോലും.
(പ്രദീപ്)
പ്രിയപ്പെട്ടവരുടെ കഥ
ഒരു പ്രിയ സുഹൃത്ത് ഉണ്ടായിരുന്നു.
ഇന്ന് അവൻ എന്നെ
ഏറ്റവും വിമർശിക്കുന്നവൻ ആയി
മാറിയിട്ടുണ്ടത്രേ..
ഒരു പ്രിയ കാമുകി ഉണ്ടായിരുന്നു.
ഇന്ന് അവൾ എവിടെ?
ഒരു പ്രിയ വീട്ടുകാർ ഉണ്ടായിരുന്നു.
ഇന്ന് അവർ എവിടയോ വലിയ
ആളുകൾ ആയി കഴിയുന്നു.
പ്രിയപ്പെട്ടവരേ,
നിങ്ങൾ എങ്ങനെ പ്രിയപ്പെട്ടവർ
ആയി എന്ന് ഇന്ന് നിങ്ങൾ അറിഞ്ഞു അല്ലേ?
അല്ലെങ്കിലും പ്രിയപ്പെട്ടവർ
പ്രിയർ ആകേണം എന്ന് ഇല്ല.
നീ നിന്റെ പ്രിയം നിനക്കു വേണ്ട
രീതിയിൽ ക്രമീകരിച്ചക്കുക.
ഉറക്കം
ഉറക്കം ഒരനുഗ്രഹം തന്നെ.
എന്നും ചത്ത പോലെ ഉറങ്ങുന്ന
ആ ഞാൻ ആല്ലേ ഈ ഞാൻ?
താ.. എഴുതുന്നതിനു ഇടക്കും..
സ്ത്രീ സ്വാതന്ത്ര്യം
=================
സ്ത്രീക്ക് സ്വാതന്ത്ര്യം
കിട്ടുന്നുണ്ടോ എന്ന് ഇപ്പോളും
സംശയം ആണത്രേ.
കിട്ടാൻ ഇതെന്താ മാങ്ങായോ
ചേനയോ ആണോ?
നിന്റെ സ്വാതന്ത്ര്യം
നീ എടുക്കാത്തതിന് ഞാൻ എന്ത്?
(പ്രദീപ് )
ഒരു പ്രമുഖ ജന്തുവിന്റെ മരണം.
ഒരു കൊതുക് മരിച്ചു.
പുസ്‌തകം വായിച്ചു കൊണ്ടിരിക്കേ മുതുകത്തു
കടിച്ചിരുന്ന കൊതുകിനെ
ആഞ്ഞടിച്ചപ്പോൾ അത്
അങ്ങ് ചത്ത് അഥവാ അതിനെ
കൊന്ന്.
ആവാസ വ്യവസ്ഥയിൽ
ഒപ്പം ജീവിക്കാനായി തുല്യ
അവകാശം ഉണ്ടായിരുന്ന
കൊതുകിന്റെ മൃതശരീരം
പോസ്റ്റ് മോർട്ടത്തിന് അയക്കും
മുമ്പേ പത്രക്കാർക്ക് ഫോട്ടോ
എടുക്കാനായി കുറച്ചു നേരം
വെറുതേ വച്ചു.
കൈ വച്ചിടത്തു കൊതുക്
അറിയാതെ ഉണ്ടായതാണ് എന്ന
വക്കീലിന്റെ വാദം കേട്ടു ജഡ്ജ്
ചോദിച്ചു.
ഇതു പൊതു വാദം, പുതു വാദം
ഏതെങ്കിലും ഉണ്ടോ?
സർ, അയാൾക്ക് വയസ്സായ
ഒരു അമ്മയും പിന്നെ ഭാര്യയും
കുട്ടികളും ഉണ്ട്.
ഉം.. അതിനു...
എല്ലാവർക്കും അങ്ങനെ ഒക്കേ തന്നെ അല്ലേ?
ജയിലിൽ വച്ചു അയാൾ സഹിക്കാൻ
ആകാതെ പിന്നെയും കൊതുകുകളെ
കൊന്നു കുറ്റം ആവർത്തിച്ചു.
അയാളെ തൂക്കിലേറ്റി.
ശിക്ഷിക്കപ്പെട്ടിട്ടും പിന്നെയും
കുറ്റം ആവർത്തിച്ച അയാളുടെ
മനസ്സിന്റെ കാഠിന്യത്തെ കുറിച്ച്
സൈക്കോളജിസ്റ്റുകൾ അന്തി
ചർച്ചയിൽ വാചാലരായി.
ജയിലിനു പുറത്തായിരുന്നെങ്കിൽ
അയാൾ കൊന്നു കൂട്ടുമായിരുന്ന
കൊതുകുകളുടെ എണ്ണത്തിന്റെ
സർവ്വേ നടത്താൻ സ്റ്റേറ്റിസ്റ്റിക്സ്
ഡിപ്പാർട്മെന്റിലേക്കു പുതിയതായി
ഇരുപതു സ്ഥിരം ടെംപററീ പോസ്റ്റുകൾ
അനുവദിച്ചു സർക്കാർ ഉത്തരവ്
ഇറങ്ങി.
ചക്രത്തിന്നടിയിൽ പെട്ട് ചാവത്തവർക്കായി
ഭരണചക്രം അന്നും കറങ്ങി.
സങ്കലപ പ്രണയം
---------------------------
ജീവിതമെന്ന സങ്കല്പത്തിലെ
യാഥാർഥ്യം ആണ്
പ്രണയമെന്നു നീയും
അതല്ല അതും ഒരു
സുന്ദര സങ്കല്പം എന്ന്
ഞാനും പറഞ്ഞിടത്തു
നിന്നാണ് നമ്മൾ തമ്മിലുള്ള
പ്രണയ മത്സരം തുടങ്ങുന്നത്.
ഇന്ന് ഉലകത്തിന്റെ ഏതോ കോണിൽ ഇരുന്നു ഇടക്കെപ്പോളോ ഞാൻ നിന്നെ
അറിയാതെ ഓർക്കുമ്പോൾ,
ഉലകത്തിന്റെ മറ്റേ അറ്റത്തെ ഏതോ
വീട്ടിലിരുന്നു എന്തൊക്കെയോ ചെയ്യുന്നതിനിടക്ക് നീ ആ ഓർമ്മ
ഏറ്റെടുക്കുമ്പോൾ,
പ്രിയേ, ജീവിതം,സുഖം,
പ്രണയം,ലോകം,
രതി എന്നിവ
എല്ലാം സങ്കല്പത്തിൽ എത്ര
മാത്രം സുന്ദരങ്ങൾ ആയിരുന്നു
എന്ന് നാം അറിയുന്നു.....
നമ്മൾ കരയുന്നു!
ചുള്ളിക്കാടൻ ചായ് വ്
ജീവിതത്തിനു ഒരു ചെരിവ്.
നടത്തത്തിനു, നോക്കിന്,
വാക്കിന്, ചിന്തക്ക്,
വോട്ടിനു, ബോട്ടിലിന്...
രാമായണത്തിലോ
വാഴക്കുലയിലോ
രണ്ടാമൂഴത്തിലോ
കാണാൻ ആകാത്ത
ഒരു ചെരിവ്.
സുഗത കുമാരിയേയോ
രാമനെയോ അറിയാത്ത,
എന്നാൽ മാധവിക്കുട്ടിയേ
അറിയുന്ന ഒരു ചെരിവ്
-അഥവാ ഒരു ചുള്ളിക്കാടൻ
ചായ് വ്
ഭ്രാന്തനെ മറക്കരുതേ
------------------------------------
ഭ്രാന്തനെ ഭ്രാന്താക്കുന്ന
വരെണ്ണത്തിൽ കൂടു
മെങ്കിലും ഒരു ഭ്രാന്തു
മില്ലാത്തിടത്തുനിന്നും
മുഴു ഭ്രാന്തിലേക്കു
എത്തി പൊട്ടി ചിരിക്കുമാ,
ഉടനെ പൊട്ടിക്കരയുമാ
ഭ്രാന്തനെ
ഒരിക്കലും മറക്കരുതേ...
അവൻ കണ്ട കിനാവിനെ,
അവനു വേണ്ടി ഉള്ളിലായി
എരിഞൊരാ അവന്റെ
അച്ഛനെ, കരഞ്ഞോരാ
അവന്റെ അമ്മയെ,
അവന്റെ മനസ്സിൽ
പൂത്തിരി കത്തിച്ചു
നിങ്ങൾ വിരിച്ചൊരാ
പ്രണയ പുഷ്പങ്ങളെ,..
അവന്റെ ഉള്ളിലെ ഉന്മാദവും
ഭയവുമായി നിറഞാടിയാ
ചിന്തകളെ, കെട്ടിയാ
ചങ്ങലയേ,
അവൻ മണ്ടിയാ പാതകളെ,
അവൻ വിഴുങ്ങിയാ
പെരുത്ത ഗുളികകളെ,
അവനിലിറക്കിയാ
വൈദ്യൂതിയെ,
അവന്റെ മലം നനച്ചൊരാ
വസ്ത്രക്കീറുകളെ,
അവന്റെ ആരും കാണാത്ത
ആ കണ്ണീർ ചോപ്പിനെ...
മുദ്രാവാക്യൻ
മുദ്രവാക്യം ഉച്ചത്തിൽ
വിളിച്ചു കൊണ്ട്
അവൻ പോകുന്നു.
ഒരു കൂട്ടം ആളുകൾ
വഴി ക്കായി കാത്തു
കിടക്കുന്നു.
വൈകീട്ട് കിട്ടുന്ന കാശിൽ
രണ്ടെണ്ണം അടിച്ചു, അരി
വാങ്ങി അവൻ വീട് അണയുന്നു.
റേഡിയോ
-----------------
ആദ്യം എന്നോ lഎlവിടെയോ വച്ചാണ് ആണ്
യേശുദാസ് ചന്ദ്രകളഭംചാർത്തി ഉറങ്ങും തീരം പാടിയത്.
പിന്നെ പ്രേം നസീർ ഒരു മണലോരത്തു
പുഴയിൽ വച്ചു
ഇന്ദ്ര ധനുസ്സിൻ തൂവൽ
കൊഴിയും തീരം എന്ന് പാടി.
ഇന്ന് ടെലിവിഷനിൽ ആയി
ഈ മനോഹര തീരത്തു തരുമോ
ഇനിയൊരു ജന്മം കൂടി കേൾക്കുന്നു.
നാളെ മൊബൈലിൽ കരോക്കെയിൽ
ഞാൻ ഈ നിത്യ ഹരിതയാം
ഭൂമിയിൽ അല്ലാതെ കാമുഹൃദയങ്ങൾ
ഉണ്ടോ? എന്ന് ചോദിക്കും .
എങ്കിലും എന്റെ വസുന്ധരേ..
റേഡിയോയിലൂടെ തന്നെ ഞാൻ
ഈ സന്ധ്യകളെയും ചന്ദ്രികയേയും
സ്വർണ്ണമരാളങ്ങളെയും
ഒക്കെ എന്നോ എത്രയോ തവണ
കൺകുളിർക്കേ കണ്ടു ,
ഗന്ധർവ്വൻ
ആയതാണല്ലോ?
എങ്ങനെ ആണ് അന്ന് എനിക്ക്
ഇവയെ എല്ലാം റേഡിയോയിലൂടെതന്നെ
കാണാൻ കഴിഞ്ഞത്?
ചായ
---------------
രണ്ടുപേരും ഇപ്പോൾ
ഒന്നിച്ചിരുന്നു ഓരോ
ചായ മോന്തി പിരിഞ്ഞേ
ഉള്ളൂ -പെട്ടെന്നാണ്
അതിലൊരാൾ
കുഴഞ്ഞു വീണു മരിച്ചത്.
രാവിലെ ഒന്നിച്ചു നടക്കുമ്പോൾ
ആണ് രണ്ടു പേരും ഒരുമിച്ചു
ഓരോ ചായ കുടിച്ചിരുന്നത്.
- പിന്നെ വൈകീട്ട് ഒന്നിച്ചിരുന്നു
വർത്താനം പറയുമ്പോളും.
ഇടക്ക് സുഹൃത്ത് വീട്ടിലെത്തുമ്പോളും
ഇരുവരും ചായ മുത്തും
സൂർത്തിന്റെ ഒപ്പം ഇരുന്നു നാട്ടു വർത്താനം പറഞ്ഞു ചിരിച്ചു കുടിക്കുന്നത്
മാത്രമാണ് ചായ.
-മറ്റതെല്ലാം പൊടിയും പഞ്ചാരയും
പാലും ഇട്ട ചൂടുവെള്ളം മാത്രം.
മരിച്ച സുഹൃത്തിന്റെയും മരിക്കാത്ത
സുഹൃത്തിന്റെയും ഇടക്ക് ഉള്ള
മൗനം ഇങ്ങനെ പറയുന്നു.
പ്രണയ വഞ്ചിയും
കാലപ്പുഴയും.
പ്രണയ വഞ്ചി കാലപ്പുഴ
യിലൂടെ നീങ്ങി നീങ്ങി
ഇന്റർ നെറ്റിൽ തട്ടി
നിന്നു.
AI കാമുകൻ അതിനെ
വീണ്ടും ഇളക്കി നീക്കി
വികാരങ്ങൾ
ഇല്ലാത്ത സന്തോഷത്തിന്റെ
കടയിലേക്ക്
തുഴയിപ്പിച്ചു
ചരടില്ലാതെ പറത്തിയ
പ്രണയ പട്ടം മൊബൈൽ
സ്ക്രീൻ
എന്നആകാശ
പരപ്പിലെവിടെയോ മുട്ടി
ചരിഞ്ഞു കിടന്നു .
മറവി ഓർമ്മയായി.
ദിക്കുകൾ ഇല്ലാത്ത
ഒരു സ്ഥലത്തേക്ക്
ബലം ഒട്ടും
പ്രയോഗിക്കാതെ
ഞാൻ തുഴഞ്ഞു തുഴഞ്ഞു...
അടിയിൽ പുഴയാഴം .
മുകളിൽ ആകാശ ആഴം.
ഇടയിൽ ഞാൻ,ജലം
എന്നീ തോന്നലുകൾ
അഥവാ ഡാറ്റാസ്സ്..
മടിയിലെ.- ലാപ്പിലെ
ബ്രൗസിങ് ഡാറ്റയിൽ
ഡിലീറ്റ് ചെയ്യപ്പെടാനായി
പട്ടട കാത്തു
അവൾ ഡോട്ട് എന്ന പഴയ..
അരികെ ഒരു ലോഹം
മണക്കും റോബോട്ടിണി.
മാനസ മൈനേ വരൂ...
കാനനച്ഛയയിൽ ആട് മേക്കാൻ..
കണ്മണി അൻമ്പോഡു....
ദിൽവലാ ദുൽഹാനിയ...
കണ്ണും കണ്ണും നോക്കിയാ....
ചെവിട്ടിലെ -ഇയർ ഫോണിൽ
പ്രണയ ഗാനങ്ങളുടെ
പീലിങ്ങ്സ്.
.
.
C
.
ഒരു മരണ വാർത്ത
ഒരു മരണവാർത്ത
ഉണ്ട്.
അയാൾ മരിച്ചു.
ആള് കൂടി
അയാളെ വെളുത്ത
മുണ്ടിൽ പുതപ്പിച്ചു
നിലത്തു കിടത്തി.
ആളുകൾ ചുറ്റും ഇരുന്നു
കരഞ്ഞു.
ഒടുവിൽ അയാളെ
ശ്മശാനത്തിലേക്കു
കൊണ്ട് പോകാനായി
ആളുകൾ പൊക്കിഎടുത്തു.
ഇല്ല ഞാൻ മരിച്ചിട്ടില്ല.
ശബ്ദം ഇല്ലാതെ അപ്പോൾ
അയാളുടെ ശരീരം
പറയുന്നുണ്ട്.
ഞാൻ നിങ്ങളെ കാണുന്നുണ്ട്.
ഞാൻ നിങ്ങൾ പറയുന്നത്
കേൾക്കുന്നുണ്ട്.
ഇല്ല ഞാൻ മരിക്കില്ല,.
ഒരിക്കലും...
കൈകൾ നീട്ടാൻ കഴിയാത
വീണ്ടും അയാൾ...
ഒരിടത്തായി കണ്ണ്
ചുവന്നു തുറിച്ചു
പല്ല് പുറത്തേക്കു
തെറിച്ചു നാവിൽ
ചോര ഇറ്റിച്ചു
ഒരു ദുർദൈവം
ഉണ്ടായിരുന്നത്രെ.
കുറെ പുരോഗമന
വാദികൾ ഒരു
ദിവസം, കൈക്കോട്ടും
പിക്കാസ്സും കത്തിയും
വടിയും കൊണ്ട്
കിളച്ചും കുത്തിയും
പിഴുതും മുറിച്ചും
പുഴക്കിയും ദൈവത്തെ
എടുത്തു പുറത്തേ
ദൂരത്തേക്കു തൂക്കി എറിഞ്ഞു.
പിറ്റേന്ന് മുതൽ നാട്ടിലേക്കു
ആരും വരണ്ടായി.
നാട്ടിലെ ഹോട്ടലും
കച്ചവട സ്ഥാപനങ്ങളും
ബസ്സ് സ്റ്റോപ്പും അടക്കം
എല്ലാം ഇല്ലാതായി.
പുറത്തേക്കു തൂക്കി എറിഞ്ഞ
ദൈവം മഴയിൽ ഒഴുകി
പുഴയിലേക്കും പിന്നെ
കടലിലേക്കും
പിന്നെ ഏതോ ഒരു നാട്ടിലെ
കരയിലെക്കും ആയി
അടുത്തു...
ലോട്ടറി കാമുകി
-------------------------
(ഭാഗ്യം ഉണ്ടെങ്കിൽ ലോട്ടറി ടിക്കറ്റിന്റെ
ആവശ്യം ഇല്ല.- ഒരു ലോട്ടറി പരസ്യം.)
ലോട്ടറി ടിക്കറ്റിലെ
നമ്പറുകൾ കാമുകിമാരാണ്.
ചിലപ്പോൾ വെറുപ്പും
ശ്രദ്ധയും നിരാശയും
ദുർലഭം ചിലപ്പോൾ
പ്രേമവും ഒക്കെ ഒരേ
ടിക്കറ്റിലെ നമ്പറിൽ തന്നെ
മാറി മറയുന്നതായി അവൾ
തോന്നിപ്പിക്കും.
ഒടുവിലായി ആ പ്രണയവും
ചവറ്റു കോട്ടയിൽ
ഒരു മറവി ആയി വിശ്രമിക്കും.
എല്ലാ പ്രണയത്തെയും പോലെ
ലോട്ടറി പ്രണയവും ഒരു ലാഭം
നോക്കിയുള്ള കച്ചവടം
ലോട്ടറി ക്കാരൻ ഒരു പ്രതീക്ഷ.
ആ പിന്നെ.. ലോജിക്കൂടെ മാത്രമേ
പ്രണയിക്കാവൂ.. എന്നൊന്നും ഇല്ല.
ഇടക്കൊക്കെ ഒരു പൊട്ടനായേക്കണം..
ലോട്ടറി കടയിൽ ബമ്പർ
നോക്കി വന്ന ഒരവറേജ് ബുദ്ധി ജീവി മലയാളി കാമുകൻ.
I
ക്വസ്റ്റിയൻ പേപ്പർ
ചോദ്യപേപ്പർ പരീക്ഷക്ക്
മാഷ് തന്നു.
ഉത്തരപേപ്പർ മാഷ്
തന്നില്ല
എന്നോട് ചോദ്യം
ചോദിക്കാൻ താനാരാ,?
കുട്ടി ഉത്തര കടലാസിൽ
ഉത്തരം ആയി എഴുതി.
വിജയിച്ച വിപ്ലവകാരികൾ
ഈ ചോദ്യം കേട്ടു ചിരിച്ചു.
എന്നാൽ ഉത്തരം കിട്ടാതെ
തോറ്റ കുറെ പേർക്ക്
ഈ ചോദ്യം കേട്ടു കോരിത്തരിച്ചു.
ചുരുക്കം ചില ബുദ്ധി ജീവികൾ
ആകട്ടെ ചോദ്യത്തിൽ
നിന്നല്ലേ ഉത്തരം
ഉണ്ടാകേണ്ടത് എന്നും ചിന്തിച്ചു
പരന്ന ഇരുട്ട്
=============
ഒരു ചെക്കനും ഒരു പെണ്ണും
ഒളിച്ചും പാത്തും
ഒരു പൊന്തകാട്ടിലേക്കു
കയറുന്നുണ്ടതിന്നകം
പരന്നു ഇരുട്ട്.
ആ ഇരുട്ടിലും, സൂക്ഷിച്ചു
നോക്കിയാൽ കാണാം,
ചെക്കന്റെ കയ്യിൽ നിന്നും
ഒരിരുട്ടു പെണ്ണിന്റെ കണ്ണിലേക്കു
കയറി പടരുന്നു.
പിന്നീട് ആ
ഇരുട്ടങ്ങനെ പരന്നു നിറഞ്ഞ്
പ്രപഞ്ചത്തിലെ ഇരുട്ടിന്റെ
വിളക്കിന് തിരിയാകുന്നു.
ഇരുട്ടിന്റെ ആത്മാക്കൾ
പ്രേതം കണക്കെ ഓരിയിടുന്നു.
ഇരുട്ടുകൾ ഒരു മെഴുകുതിരിയുടെ
വെളിച്ചം കണക്കെ ചാഞ്ചാടുന്നു.
ഇരുട്ട് പുക എടുക്കുന്നു.
നിഴലുകൾ
---------------
നിഴലു കൂടെ വരുന്നുണ്ട്.
കാട്ടിലൂടെയുംപാതയിലൂടെയും കാലടിയിലൂടെയും
ഒരു നിഴലായി -
ചിലപ്പോൾ അത് മുടി
അഴിച്ചാർത്തു തുള്ളി കരഞ്ഞു
ചീറുന്നു.
ചിലപ്പോൾ അത് നിലത്തു
കുത്തിയിരിക്കുന്നു.
ചിലപ്പോൾ അത് ഒറ്റക്കാലിൽ
നിൽക്കുന്നു.
ചിലപ്പോൾ അത് നൃത്തം
ചവിട്ടുന്നു.
കരയുമ്പോൾ എപ്പോളും
അത് കൂടെ കരയുന്നു.
നിഴലിനെ അറിയിക്കാതെ ഇരിക്കാൻ
ഇപ്പോൾ രാത്രി ആണ് യാത്ര.
എന്നാലും അവിടെയും ഇവിടെയും ഒക്കെ
ആയി തോന്നലിന്റെ ചില ആട്ടങ്ങൾ...
പുരസ്‌കാരം
നൂറ്റമ്പത് രൂപയുടെ
ഒരു മൊമെന്റോ സ്വയം
കാശു കൊടുത്തു പണിഞ്ഞു
അയാൾ
മൊബൈൽ ഫോട്ടോയായി
ഒരു കവി പുരസ്‌കാരം
സുഹൃത്തിൽ നിന്നും കൈപ്പറ്റി.
അന്ന് മുതൽ ചുരുക്കം
ആളുകൾ അയാളെ
ഒരു കവിആയി
കരുതി.
എല്ലാരും കവിയായി കരുതുന്ന
ഒരാളോ?
എന്നാണ് അത്? എവിടെ ആണ്അത്?
എങ്ങനെ ആണ് അത്?
(എന്റെ ജോജി പടച്ചവനെ...
അഥവാ സമ്പൂർണ്ണ അണ്ഡകടാഹമേ...
കപട വിശ്വ കുടീരമേ....)
ഫെമിനിച്ചി ബീവാത്തു
---------------------------------
ബീവാത്തു ഇച്ചിരി
ഫെമിനിച്ചി ആണ്.
ബാപ്പയെ അവൾക്കു
സ്നേഹം ആണ്.
ഇക്കയേയും അനുജനെയും.
അയൽക്കാരൻ പോക്കരെ
അവൾക്കു മനസ്സിലാവുന്നുണ്ട്.
കാമുകൻ റസാക്കിനെയും.
കെട്ടിയോൻ ഹൈദ്രു വിനെ
അവൾ ഇഷ്ടപ്പെടുന്നു.
മകൻ ഷംസു അവൾക്കു
പ്രിയപ്പെട്ടവൻ.
മകളുടെ മൂന്ന് നാല് സ്ട്രോങ്ങ്
ലൈനുകൾ ബീവത്തുവിന്റെ
കൂടി സുഹൃത്തുക്കൾ തന്നെ.
മികച്ച ഫെമിനിച്ചിക്കുള്ള
ഒരു അവാർഡ് ആയിടെ
അവൾക്കു കിട്ടി.
കാശു പോരാഞ്ഞാണോ
അത് നിരസിച്ചത്?
എന്ന അവാർഡ് കമ്മിറ്റിയുടെ
ചോദ്യത്തിന് അവൾ
മറുപടി ആയി
അവരെ കുറെ പച്ച തെറി
കൊണ്ട് അഭിഷേകം
ചെയ്യുകയാണ് ചെയ്തത്.
അപ്പുറത്തെ വീട് l
================
അപ്പുറത്തെ വീടാണ്
എന്റെ വീട്.
വിറ്റതിന് ശേഷം ഞാൻ
ഇപ്പുറത്തു നിന്നു
അപ്പുറത്തെ വീട്ടിലേക്ക
പാളിനോക്കാറുണ്ട്.
ആരും അറിയാതെ.
അവിടുത്തെ തണുത്ത
കിണർ വെള്ളവും, മാവും
നിലാവും
മഴയും
കുളിരും
കട്ടിലും ചുമരും
തവളയും എലിയും
അപ്പുറത്തെ വീടുമായുള്ള
അടുപ്പം മാത്രം വിൽക്കാൻ
ആവില്ല എന്ന് എന്നോട്
പറയുന്നു.
അപ്പുറത്തെ വീട്ടുകാരൻ
പണം വച്ചുള്ള മാജിക്
പഠിച്ചവൻ ആണെന്നും
ഇപ്പുറത്തുകാരൻ മാജിക്കേ
അറിയാത്തവൻ ആണെന്നും
കൂടി അവ പിന്നീടായി
പറഞ്ഞൊപ്പിക്കുന്നു!
അവാർഡ്
============
ഒരാൾ പുറത്തേ മണ്ണിൽ
വച്ചിരുന്ന ഒരു കസേരയിൽ
ഇരുന്നാണ് കവിതകൾ എഴുതിയിരുന്നത്.
കാറ്റും മഴയും തണുപ്പും
കിളികളും അപ്പോൾ അയാൾക്കായി
കൂട്ടിരുന്നു.
മറ്റൊരാൾ കള്ളു ഷാപ്പിനുള്ളിലെ
ഒരു ബെഞ്ചിൽ ഇരുന്നു
കവിതകൾ എഴുതി.
കള്ളു കുപ്പികളും പൊരിച്ച
മീനും ബീഫും അപ്പോൾ അയാൾക്ക്
കൂട്ടിരുന്നു.
അയാളുടെ കവിതകൾ
ഷാപ്പിന്നകത്തു വച്ചു ചർച്ച
ചെയ്യപ്പെടുകയും ആഘോഷിക്കപ്പെടുകയും
ചെയ്തു.
അതിന്നിടക്ക് ചില അവാർഡുകൾ
ഷാപ്പിന്നകത്തായി
കലാ പരിപാടികൾ അവതരിപ്പിച്ചു.
സമൂഹവിവാഹം
---------------------------
രണ്ടു ലക്ഷം രൂപ,
രണ്ടര പവൻതാലി മാല
കല്യാണ സദ്യ,
കല്യാണ കുപ്പായം,
ഇണ പിന്നെ ആദർശം
സമൂഹ
വിവാഹത്തിന്
തയ്യാറാകാൻ ചില
കാരണങ്ങൾ ഒക്കെ ഉണ്ട്.
എന്നാൽ വിഹത്തിന്റെ അന്നാണ്
രണ്ടു ലക്ഷവും
രണ്ടര പവൻ മാലയും ഇല്ല
താലി മാത്രമേ ഉള്ളൂ എന്നറിഞ്ഞത്.
അവിടെ നിന്നും കൂട്ടമായി
ഇണയൊത്തു പിണങ്ങി
ഇറlങ്ങിയതാണ്.
ഇന്ന് അവളുമൊത്തു സുഖമായി
ജീവിക്കുന്നു
അല്ലെങ്കിലും രൂപയും മാലയും
സദ്യയും സമൂഹവും ഒന്നും അല്ലല്ലോ
കല്യാണം കഴിക്കുന്നത്.
അത് രണ്ടു മനസ്സുകൾ തമ്മിലത്രേ.
പകലിലും കൂരിരുൾ അള്ളാ..
ചുറ്റിലും ദോഷങ്ങൾ
അള്ളാ.
വേദന നീറ്റുന്നിതള്ളാ..
നീ തന്നെ അശ്രയമള്ളാ..
പാരിൽ നീ തന്നെ ആശ്രയമള്ളാ..
മനുഷ്യൻ മൃഗത്തിലും പരമായി
മാറുമ്പോൾ
കുഞ്ഞു ശരീരങ്ങൾ വെടി ഏറ്റു
പുളയുമ്പോൾ
മാതാവിനെ പോലും നിന്ദിച്ച
കറ്റുമ്പോൾ
ഒരു മറു വെളിച്ചമായി വിണ്ണിൽ
ഉദിച്ചുയരുന്നൂനിൻ നന്മതൻ
വാക്കിൻ വെളിച്ചം.
ആഡംബരങ്ങളാൽ മനുഷ്യർ മയങ്ങുമ്പോൾ
അനന്ദമെന്നു കരുതി പലതിനും
പണം പൊടിക്കുമ്പോൾ
ഭൂമിതൻ പച്ചയെ പിഴുതെടുക്കുമ്പോൾ
നിന്റെ ലളിതമാം ജീവിത മാർഗ്ഗങ്ങൾ
അറിയുക മാത്രം തെളിച്ചം.
പകളിലും കൂരിരുൾ അള്ളാ.
ചുറ്റിലും ദോഷങ്ങൾ അള്ളാ
വേദന നീറ്റുന്നിതള്ളാ
നീ തന്നെ അശ്രയമള്ളാ
പാരിൽ നീ തന്നെ ആശ്രയ മള്ളാ..
===================================
അകതാരിൽ
ഒരായിരം ദുഃഖങ്ങൾ നിറയുമ്പോൾ
കണ്ണാ ഞാൻ
നിന്നെ, വീണ്ടും
കാണുവാനെത്തുന്നു.
വേദനകൾ നീറ്റുമ്പോൾ
വേർപെടലിൽ പതിക്കുമ്പോൾ
പാശ പശിയിൽ ഉഴറുമ്പോൾ
അന്യന്റെ ചതികളിൽ കുടുങ്ങുമ്പോൾ
കണ്ണാ, ഞാൻ നിൻ
ഗോപുരവാതിലിൽ എത്തുന്നു.
തൊഴുതു ഞാൻ അടുത്തെത്തുമ്പോൾ,
ഗുരുവായൂർ പുണ്യ മമ്പല
പ്രദക്ഷിണംവക്കുമ്പോൾ,
നിൻ പരകോടി
ഭക്തരിൽ ഒരാളായി
നിന്നിൽ അലിഞ്ഞു ഞാൻ
കണ്ണാ, ഞാൻ നിന്നേ കാണുന്നു.
എന്നിൽ ആശ്വാസ കണ്ണീർ നിറയുന്നു
അകതാരിൽ ഒരായിരം
ദുഃഖങ്ങൾ നിറയുമ്പോൾ , കണ്ണാ
ഞാൻ നിന്നെ വീണ്ടും കാണുവാനെത്തുന്നു.
.
പിടിപ്പൂവ്
ഒരു പിടി പൂവുകൾ
എൻ മടിയിൽ വച്ചീ
പടിത്തട്ടിൽ ഞാനിരിക്കേ..
അകതാരിൽ ആയിരം
മൃദു കമ്പനം തീർക്കുന്നു
നിൻ ഓർമ്മതൻ മധുരമാം
നിറങ്ങൾ
വെളുത്തോരീ പൂവിൻ
മെലിഞ്ഞോരീ ഇതളുകൾ
നിന്റെ കണ്ണിൽ വിരിയും
നറു പ്രേമത്തിൻ ആകാശം.
ചുകന്നോരീ പൂ, എൻ പ്രണയ
പാരാവശ്യത്തിൽ നിരന്തരം
തുടികൊട്ടും നിൻ പരമ
സന്തുഷ്ടമാം ഹൃദയം.
മഞ്ഞ വർണ്ണം നിൻ നിറക്കൂട്ടിൽ
തിളക്കം കൂട്ടും സൂര്യ വെളിച്ചത്തിൻ
പൊന്ന്.
നീല നിറം നിൻ പ്രണയ
സാഗരം, അതിൽ അലസമായി
നീലവാനും നോക്കി കിടക്കും മനുഷ്യൻ.
എങ്കിലും നിൻ മനത്തിൽ നിരന്തരം
ഒളിച്ചു വക്കും പ്രണയവർണ്ണ
ചെപ്പുകൾ മുഴുവനായി
തുറക്കും മന്ത്രങ്ങൾ അറിയാൻ
ആകാത്തോരു കറുത്ത
മനുഷ്യൻ.
ഇനിയും ചിലപൂവുകൾ മടിയിൽ
നിന്നൂർന്നു മണ്ണും പറ്റി മഴ
നനഞ്ഞു അരികും പൊടിഞ്ഞു
കിടപ്പുണ്ടാ കരിയിലകൾ
ക്കൊപ്പം ആരുമറിയാതെ,
ആർക്കും വേണ്ടാതെ, അവയുടെ
ജീർണ്ണവർണ്ണത്തിലും പൊരുൾ.
ഉയിർപ്പ്
ചുറ്റിലും ഇരുട്ടിന്റെ
കറുത്ത പാളികൾ
നിറഞ്ഞിരുന്നു.
മഴ വെള്ളം വന്നൂ
നിറഞ്ഞു നനഞ്ഞൊരാ
മൺ തിട്ടുകൾ കുതിർന്നിരുന്നു.
അകലെ കാട്ടു മൃഗങ്ങൾ
ആവോളം ഉച്ചത്തിൽ
കരഞ്ഞു കടി കൂടിയിരുന്നു
മുകളിലായ് ഒരു കടവാതിൽ
പെരുത്തൊരു ഭയം പേറി
വേഗത്തിൽ ദൂരേക്കായ്
പറന്നകന്നൂ.
വിശപ്പ് വയറും ചൂന്നു
പുറം ചാടി ചുറ്റിലും
ചോരക്കളം തീർത്തിരുന്നു.
വേദനിപ്പിച്ചു ചൂളിച്ചു മുറിവുകൾ
എവിടെ യെന്നു പോലും
അറിയിക്കാതെ നീറ്റി പിടച്ചിരുന്നു.
ജീവിത പ്രാരാബ്ദ കൂടാം
ശരീരം വിടാനായി
കുഴുകന്റെ കൊക്കിന്റെ
കൂർത്ത വലിക്കായിഉള്ളോരിറ്റു
ജീവനെ ഉള്ളിലൊളിപ്പിച്ചു
ചത്ത പോൽ ചമഞ്ഞു
കിടന്നിരുന്നു.
ആകെ ചത്തവനെ എങ്ങനെ
കൊല്ലും എന്നൊരു ചോദ്യം
പിടയും മനസ്സിൽ മുളച്ചിരുന്നു.
പോയിന്റ് ഓഫ് വ്യൂ ശവം ഏഴു ദിവസം ആണ് ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം പ്രമുഖ vip കളെ കാത്തിരിക്കൽ ആചാര വെടി ലൈവ് ഭൂമിയിൽ എത്രയും പെട്ടെന്...