Wednesday, 18 December 2024

 ഞാനും അവളും അവനും.

======================


ആദ്യം ഉണ്ടായിരുന്നത്

ഞാൻ മാത്രം.

പിന്നെ എന്നോ അവളെ

കണ്ടു.

അവൾ ചിരിച്ചു.

അവൾ എന്തൊക്കെയോ 

പറഞ്ഞു.

അവൾ അടുത്തു.

അവൾ ചോത്തു.

അവൾ പൂത്തു.


ഇന്ന് അവൾ അവന്റെ കൂടെ ആണ്.

(ചിത്രത്തിൽ എവിടെയും 

ഇല്ലാതിരുന്ന അവന്റെ കൂടെ.)


ഞാനും അയാളും അവനും 

=======================


ആദ്യം ഉണ്ടായിരുന്നത് ഞാൻ

മാത്രം.


പിന്നെ എപ്പോളോ ആയി 

അയാളെ കണ്ടു.

അയാൾ ചിരിച്ചു .

അയാൾ സംസാരിച്ചു 

അയാൾ അടുത്തു.


ഇന്ന് ഞാൻ അവന്റെ കൂടെ ആണ്.

അവനാണ് എന്നേ കൂടുതൽ 

പരിഗണിച്ചത്.


എന്നോട് വിശപ്പ് ഇല്ലേ എന്നു 

ചോദിച്ചത്.

ഞാൻ സുന്ദരി ആണെന്ന്

പറഞ്ഞത്.

എന്നേ സ്നേഹിക്കാൻ 

സമയം കണ്ടെത്തിയത്.


അയാൾ?

(അയാൾ എന്തായാൽ എനിക്ക് എന്ത്?)


ഞാനും അവളും ആയാളും 

=======================

ആദ്യം ഉണ്ടായിരുന്നത് ഞാൻ


മാത്രം ആണ്.


പിന്നെ എപ്പോളോ ആണ്

അയാളോടൊപ്പം അവളെ കണ്ടത്.


എല്ലാ അവള് മാരോടും 

പറയും പോലെ അവളോടും 

ചിലതു പറഞ്ഞു.


കുറച്ചു സമയത്തേക്കു ആണെന്ന് 

അറിയാതെ ആണെങ്കിലും അവൾ 

ഇപ്പോൾ എന്റെ കൂടെ ആണ്.


അയാൾ?


(അവളെ എനിക്ക് ആരുമല്ല.

പിന്നെയാണോ അയാൾ?)


പ്രദീപ്.

Friday, 15 November 2024

ആത്മാവ്

 ആത്മാവ് 

ആംബുലസിന് ഒരു കറകറ 

ശബ്ദവും കുലുക്കവും.

അതിന്നകത്തെ കിടക്കാവുന്ന കട്ടിലിൽ 

മായ്ച്ചാലും മായാത്ത ചോരക്കുത്തുകൾ.

കട്ടിലിനു പിന്നിൽ ഒരു സിഹാസനം 

പോലുള്ള കുഷൻ സോഫ.

മരിച്ച ശരീരങ്ങളുടെ ആത്മാവിനു 

ഇരിക്കാൻ ആവേണം അത്.

ഉറങ്ങാതിരിയ്ക്കാൻ ഡ്രൈവർ 

ഇടക്ക് സിഗററ്റിന്റെ പുക കയ്യിൽ 

കുത്തുന്നു.

ഉറങ്ങാതെ ശരീതങ്ങളെ കൃത്യ

സമയത്ത് തന്നെ എത്തിച്ചു 

ഡ്രൈവർ തന്നെ ഒരത്മാവോ 

പുണ്യ ആത്മാവോ ഒക്കേ ആയി 

മാറിയ കഥ ഡ്രൈവറുടെ അരികെ 

ഇരുന്നു കുറച്ചു സമയം യാത്ര 

ചെയ്‌താൽ അറിയാം.

രണ്ടു പുരോഗമന വാദികൾ

 രണ്ടു പുരോഗമന വാദികൾ


ഒരു യാത്രാ ബസ്സിൽ 

ഒരേ സീറ്റിൽ അടുത്ത് 

അടുത്തായി അപരിചിതർ 

ആയ ഒരു പുരുഷനും 

സ്ത്രീയും ഇരുന്നു 

യാത്ര ചെയ്യുന്നുണ്ട്.


പുരുഷൻ മൈത്രേയനെ കേൾക്കുന്നു 

സ്ത്രീ മാധവിക്കുട്ടിയേ വായിക്കുന്നു.


യാത്രക്കിടയിലെ കുലുക്കത്തിൽ 

ഉണ്ടായേക്കാവുന്ന സ്വഭാവിക 

ശരീര സ്പർശനങ്ങളെ ഒഴിവാക്കാൻ 

കഴിയുന്നത്ര ഏന്തി വലിഞ്ഞും 

ചുളുങ്ങിയും അകന്നും ഞെളിഞ്ഞും 

ഇരുന്നു ഇരുവരും ശ്രദ്ധിക്കുന്നു!

Thursday, 14 November 2024

കേൾവി മാത്രമുള്ള പെണ്ണുങ്ങൾ

 കേൾവി മാത്രമുള്ള പെണ്ണുംപിള്ള


എല്ലാം ഉള്ളിൽ വീണ്ടും വീണ്ടും പറയുന്നത് അവളോടാണ്.


കാണാത്ത അകലത്തിലിരുന്നു 

അവൾ എല്ലാം മിണ്ടാതെ, തൊടാതെ, തല ആട്ടാതെ കേൾക്കുന്നു.


കണ്ണിൽ കയറികൂടിയ വലിയ 

പാറക്കല്ലുകളെ കുറിച്ച്,

വെടിക്കെട്ട് ശബ്ദത്തിൽ മുഴുങ്ങിയ 

ഡ്രം ബീറ്റിൽ ചോര ചീറ്റിയ ചെവിടിനെ 

ക്കുറിച്ച്,

ശ്വാസം വലിച്ചു കയറ്റാൻ കഴിയാത്ത 

ബഫൂൺ മൂക്കിനെ കുറിച്ച്,

വാക്കുകൾ കയറി കയറി 

ഒരു ശബ്ദം മാത്രമായ വായെക്കുറിച്ച്,

പല കാര്യങ്ങൾ ഒരേ സമയം 

ചിന്തിക്കുന്ന തലയെക്കുറിച്ച്,

ആളുകൾ ശരീരത്തിലേക്കു 

അടിച്ചു കയറ്റിയ അണികളുടെ എണ്ണത്തെ കുറിച്ച്,

പൊടിഞ്ഞു തുളഞ്ഞപുകഞ്ഞശ്വാസകോശത്തെ 

കുറിച്ച് 

വീർത്തു നിന്ന വയറിനകത്തെ 

സുഗന്ധം പുറപ്പെടുവിയ്ക്കുന്ന

റേഷൻ അരിമണിയെ കുറിച്ച് 

സന്തോഷം കൊണ്ട് മാത്രം വലിയ ലോകത്തെ നേരിട്ട 

ഇരുമ്പ്ഹൃദയത്തെ കുറിച്ച് 


നാലുകാലിലും ഇഴഞ്ഞും ആയി 

,ചാടിയ, കയറിയ 

നിക്കാത്ത എരിപൊരി ഓട്ടങ്ങളെ 

കുറിച്ച്...........


എല്ലാം ഉള്ളിൽ വീണ്ടും വീണ്ടും പറയുന്നത് അവളോടാണ്.


കാണാത്ത അകലത്തിലിരുന്നു 

അവൾ എല്ലാം മിണ്ടാതെ, തൊടാതെ, തല ആട്ടാതെ കേൾക്കുന്നു.

പണിഷ്മെന്റ് ട്രാൻസ്ഫർ

 പണിഷ്മെന്റ് ട്രാൻസ്ഫർ

=======================

പണി ഇഷ്ട്ടം പോലെ ഉള്ള 

ഒരു സ്ഥലത്തേക്കു പണി 

യിക്കാൻ അത്രേ 

പണിഷ്മെന്റ് ട്രാൻസ്ഫർ.


ഒരു തെറ്റ് ചെയ്തിട്ടുണ്ടത്രേ..

അന്ന് തന്നെ കിട്ടി 

പണിഷ്മെന്റ് ട്രാൻസ്ഫർ.


ഇനി എങ്ക്വയറി പുറകെ വരുന്നു.


കുറ്റം ചെയ്തു എന്നു ഉടനെ

 എങ്ങനെ അറിയുന്നു എന്നോ 

പണിഷ്‌മെന്റ് ട്രാൻസ്ഫർ 

ചെയ്തിട്ട് പിന്നെ എന്തിനാണ് 

എങ്ക്വയറി എന്നോ 

ചോദിക്കരുത്.


ഡിപ്പാർട്മെന്റ് തമ്പുരാക്കന്മാർക്കും 

പരദേവതമാർക്കും അത് ഒട്ടും 

രസിച്ചേക്കില്ല....


(പ്രദീപ് )

Tuesday, 3 September 2024

കറുത്ത വരികൾ

 സമാധാനം 

--------------------

ഒന്നും ഇല്ല,ഒന്നും അല്ല 

എന്നുറപ്പായാൽ 

മനസ്സിലേക്ക് പതുക്കെ 

വന്നെത്തുന്ന ഒരു 

സുഖമുണ്ട്.


ശരി 

-------

അതി സാധാരണക്കാരുമായി 

ഇടപഴകിയും സഹായിച്ചും 

ജീവിക്കുമ്പോൾ മാത്രമാണ്

 ശരിക്കും 

ജീവിക്കുന്നതായി 

തോന്നുന്നത്


പ്രണയവസാനം 

----------------------------


ഞാനില്ല നീയില്ല

എന്നാൽ പ്രണയമുണ്ട്.


ഞാനുണ്ട്, നീയുണ്ട്

എന്നാൽ പ്രണയമില്ല.


പ്രണയം 

---------------

നീ എന്നേ ഇടക്ക് 

എങ്കിലും 

ഓർക്കണം എന്ന് 

പറയുന്നത്

 സ്വാർത്ഥത.

നീ എന്നേ ഉടനെ

 മറക്കണം എന്ന് 

തോന്നിപ്പിക്കുന്നതിലാണ് 

പ്രണയം.


സംസ്കാരം 

--------------------

കലാകാരൻ ഒരു 

സംസ്കാരം ഉള്ളവൻ 

കൂടി ആണ് എന്ന് എവിടെയും 

പറഞ്ഞിട്ടില്ല


ജഡ്ജിയും കള്ളനും.

---------------------------------

ഒരിക്കൽ ഒരു കള്ളൻ എങ്ങനെയോ 

ഒരു ജഡ്ജി ആയി.

ഒരിക്കൽ ഒരു 

ജഡ്ജ് എങ്ങനെയോ ഒരു കള്ളനും.

-ഒന്നാമൻ ഏറ്റവും 

സത്യസന്ധനായ ജഡ്ജ് 

ആയി അറിയപ്പെട്ടു.

രണ്ടാമൻ ഏറ്റവും 

മോശം ആയ കള്ളൻ ആയും.

Tuesday, 20 August 2024

ഏദൻ

 ഏദൻ 

======

പ്രണയത്തെ കുറിച്ച് 

ഒന്നും പറയാതെ 

എപ്പോളും രഹസ്യമായി 

പ്രോത്സാഹിപ്പിക്കുകയും 

കൂടുതൽ വിജയങ്ങൾ 

നേടാൻ സഹായിക്കുകയും 

ചെയ്യുന്ന ഒരു കാമുകൻ 

ഉണ്ടായിരുന്നു.


അവനെ തിരിച്ചറിഞ്ഞു 

അവനടുത്തു എത്തിയപ്പോൾ 

ആണ് അറിഞ്ഞത് 

അവന്റെ തോട്ടത്തിൽ 

അങ്ങിനെ ഉള്ള ഒരു 

പാട് പൂവുകൾ വളരുന്നുണ്ടെന്ന്‌.


പിന്നീട് മൗനം എന്ന അർത്ഥം 

വരുന്ന ഒരു പൂവായി

ഞാനും ആ തോട്ടത്തിൽ 

മുളച്ചു.


Monday, 19 August 2024

നിങ്ങൾ എന്ന കവിത

 നിങ്ങൾ എന്ന കവിത.


നിങ്ങളിൽ നിങ്ങൾ 

അറിയാത്ത ഒരു കവിത ഉണ്ട്.


ഇടക്ക് കണ്ണീരായും 

നെടുവീർപ്പായും ചിന്തയായും ശ്വാസമായും അത് 

അന്തരീക്ഷത്തിലേക്കു കലർന്നു 

പടരുന്നുണ്ട്.


നിങ്ങൾ വായിച്ച കവിതകൾക്കൊ 

നിങ്ങൾക്ക് മുകളിലെ ആകാശപ്പരപ്പിനോ 

നിങ്ങളുടെ കാലടിക്കരികിലെ 

പൂക്കൾക്കോ എന്തിന് നിങ്ങളുമായി 

വളരെ അടുത്തവർക്ക്‌ പോലും അതിനെ അറിയില്ല.


നിങ്ങളെ അറിയുന്നവരിൽ 

ദുർലഭം ചിലർ നിlങ്ങളിൽ നിന്ന് ചിലപ്പോൾ

ആ കവിത 

വായിക്കുന്നുണ്ട്.-  


അവരിൽ ചിലർ അത് എഴുതുന്നുമുണ്ട്.


ഒരിക്കലും വൃത്തരൂപത്തിൽ 

എഴുതാൻ കഴിയാത്ത കവിതകളുടെ 

ചവറ്റു കൂനകൾക്ക് മാറ്റു കൂട്ടി 

അവ അങ്ങിനെ എവിടെയോ ആയി 

ചത്ത് കിടക്കുന്നു.


നിങ്ങളുടെ തന്നെ കണ്ണീരിനെയും 

നെടുവേർപ്പിനെയും ചിന്തയെയും 

ശ്വാസത്തെയും പോലെ തന്നെ.....

Sunday, 18 August 2024

മമ്മൂട്ടിയും ചൂലും

 മമ്മൂട്ടിയും ചൂലും 


ബസ് സ്റ്റാൻഡ് പുലർച്ചെ 

നാല് മണിക്ക് തന്നെ 

മുനിസിപ്പാലിറ്റിക്കാരൻ 

ചൂല് കൊണ്ട് തൂത്ത്

വൃത്തിയാക്കുന്നുണ്ട്.


നിങ്ങളുടെ ഇടയിലൂടെ 

നിങ്ങൾ താഴെക്കിട്ട മണ്ണും 

കുപ്പിയും കടലാസും എല്ലാം 

അയാൾ അടിച്ചു ഒരുമിച്ചു 

കൂട്ടി കൂപ്പയിലാക്കുന്നു.


നിങ്ങൾ മാത്രമല്ല അരികിലൂടെ 

വളഞ്ഞു ചരിഞ്ഞു പാഞ്ഞു 

പോകുന്ന ബസുകൾ പോലും 

അയാളെ കാണുന്നില്ല.


ഇന്ന് രാവിലേ സിനിമാക്കാരൻ മമ്മൂട്ടി

അവിടേക്കു ഒരു മീറ്റിങ്ങിനു

വരുന്നുണ്ട് 


അപ്പോൾ മമ്മൂട്ടിയെ കാണാൻ ജനം 

സ്റ്റാൻഡിലും മുകളിലും ആയി 

തടിച്ചു കൂടും .


ബസുകൾ ഓട്ടം നിറുത്തും 


പിന്നീട് പുലർച്ചെ രാത്രിപോലുള്ള

മുനിസിപ്പാലിറ്റി ക്കാരൻ 

മമ്മൂട്ടിയേയും നിങ്ങളുടെ 

കാലുകൾക്ക് ഇടയിൽ നിന്നും 

അടിച്ചുവാരി കൂപ്പയിലേക്ക് തള്ളും.

താങ്ങ്

 താങ്ങ്

========


ആശുപത്രിയിൽ 

മാറാ രോഗത്തിനു 

ചികിത്സയിൽ കഴിയുന്ന 

അയാൾ വെറുതേ കിടന്നു 

തന്നെ താങ്ങിയാ ആ 

ആരോ ഒരാളിനെയോ 

എന്തിനെയോ കുറിച്ച് 

അത്ഭുതത്തോടെയും 

സന്തോഷത്തോടെയും 

നന്ദിയുടെയും ആലോചിച്ചു.

.

ജോലി കിട്ടാനായി കിട്ടിയ 

താങ്ങ് ആരെയൊക്കെയോ 

ജോലി കിട്ടാൻ സഹായിച്ചത് 

കൊണ്ടാവണം.


സൽസ്വഭാവിയായ ഭാര്യയെ 

കിട്ടിയത് കുറെ സ്ത്രീ 

കളോട് മാന്യമായി 

പെരുമാറിയത് കൊണ്ടാവണം.


മക്കൾ നന്നായി പഠിക്കുന്നത് 

കുറെ കുട്ടികളെ നന്നായി 

പഠിക്കാൻ സഹായിച്ചത് 

കൊണ്ടാവണം.


എവിടെ നിന്നോ ആരോ

എന്തോ അവസാനത്തെ 

നിമിഷം ഒന്ന് താങ്ങുന്നു.


അത് എന്താണെന്നോ എവിടെ

നിന്നാണ് എന്നോ എങ്ങനെ ആണ് 

എന്നോ ചിന്തിച്ചാൽ അറിയാൻ 

ഉള്ള കഴിവ് അഥവാ അറിവ് ഇല്ല.


ഏതായാലും ഇനിയും എല്ലാവരെയും

അറിയുക തന്നെ, സഹായിക്കുക

തന്നെ.


കണ്ണ് തുടക്കുന്നതിന്നിടയിൽ 

രോഗശയ്യയിൽ കിടന്നു 

അയാൾ തീരുമാനിച്ചു.


അപ്പോളേക്കും ഒരിക്കലും 

മാറില്ലെന്നു വൈദ്യശാസ്ത്രം 

ഒന്നിച്ചു വിധി എഴുതിയ അയാളുടെ 

രോഗം പൂർണ്ണമായി മാറിയതിന്റെ 

മെഡിക്കൽ റിപ്പോർട്ടുകളുമായി 

ഹോസ്പിറ്റലിലെ ഒരു നേഴ്സ് 

അയാളുടെ റൂമിലേക്ക്‌ 

പുറപ്പെട്ടു കഴിഞ്ഞിരുന്നു.


പ്രദീപ്

Sunday, 4 August 2024

ഇല്ലായ്മ

 ഇല്ലായ്മ 

--------------


ആരുമല്ലാത്തവൻ വെറുതേ 

പാതയിലൂടെ 

നടക്കുമ്പോൾ അവനു 

വായു കൊടുത്തു കൊണ്ട് 

ആകാശം കൂടെ കൂടുന്നുണ്ട്.


ആരുമില്ലാത്തവൻ വെറും 

മണ്ണിൽ ഒരു പായും വിരിച്ചു

കിടക്കുമ്പോൾ നിലാവ് 

അവനെ പുതപ്പിക്കാറുണ്ട്.


അവനു കുളിക്കാൻ 

പുഴ.

അവനുടുക്കാൻ മരം.


അവനു തിന്നാൻ പഴം.


-എന്നാൽ മണ്ണിൽ കാൽ 

വച്ചു നടക്കാൻ ശ്രമിക്കുമ്പോൾ 

മാത്രം ആരോ എപ്പോളും 

അവനെ തള്ളി താഴേക്കു,

വീഴ്ത്തിക്കൊണ്ടേ ഇരിക്കുന്നു.

ശകലം

 ശകലം.


ദൈവം ഇല്ല, അല്ലെങ്കിൽ 

എങ്ങിനെ ഇത്രഏറെ

 ആളുകൾ ഒരുമിച്ചു 

മരിക്കും?

ദൈവം ഇല്ല, അല്ലെങ്കിൽ 

എങ്ങിനെ ഇത്രയേറെ 

കുട്ടികൾക്ക് 

മാരകരോഗങ്ങൾ വരും?

ദൈവം ഇല്ല, അല്ലെങ്കിൽ 

എങ്ങനെ ഇത്രയേറെ പണം 

പലരുടെ കയ്യിലും ഉണ്ടായിട്ടും 

ലക്ഷങ്ങൾ പട്ടിണി കിടക്കും?


ദൈവത്തിനു താഴെ 

ഭൂമിക്കു മുകളിൽ ആയി 

മനുഷ്യ നിർമ്മിത നിയമങ്ങൾ 

നിറഞ്ഞ ലോകം..


അതിനിടക്ക്?

Saturday, 27 July 2024

പശു

 

ആട്ടിൻ കുട്ട്യോളേ പോലെ

 തന്നെ ലോകത്തിലെ എല്ലാ

പൈയ്ക്കുട്ട്യോളും

 മലയാളികൾ ആണ്.


അമ്മേ... എന്നും പറഞ്ഞാണ് 

എല്ലാരും കരയുന്നത്.


പുല്ലരിഞ്ഞും വൈക്കോലു 

കൊടുത്തും വെള്ളം കാട്ടിയും 

ചാണകം കോരിയും പെറ്റ

ചവറു ആലയിൽ തൂക്കിയും 

അവരോടുത്തു ജീവിച്ച 

അമ്മമ്മയേ കാണുമ്പോൾ 

അവ ദൂരെ നിന്നും തന്നെ 

തല ആട്ടി തുടങ്ങുന്നു.


മൃഗങ്ങളക്കും മനുഷ്യനും

 മാത്രം മനസ്സിലാവുന്ന 

ഒരു ഭാഷ കൂടി യുണ്ട്.


അത് കൊണ്ടായിരിക്കണം, 

കുറെ കാലം വളർത്തി പിന്നെ 

കറവ വറ്റി എല്ലും തോലും

ആയി മാറിയപ്പോൾ വിറ്റു ദൂരേക്കെവിടേക്കോ

രാത്രി ലോറിയിൽ കയറ്റി കൊണ്ടുപോയ 

പശു രാവിലേ ആയപ്പോൾ മടങ്ങി 

വീട്ടു മുറ്റത്തേക്ക് തന്നെ

 കൃത്യമായി നടന്നെത്തി 

അമ്മേ.....എന്ന് ഉറക്കെ വിളിച്ചു കരഞ്ഞത്.


ഇന്ന് അമ്മമ്മയും പശുവും 

ദൂരെക്കെവിടെക്കോ ലോറി 

കയറി പോയിരിക്കുന്നു.


രാവിലേ വീട്ടിലേക്കു കൃത്യമായി 

എത്തുന്ന പശുകുട്ടി യുടെ 

സ്വന്തം മിൽമ പാലിനും ഇനി 

ആ ഭാഷ അറിയുമായിരിക്കുമോ?

ശില്പിയുടെ ശില്പം

 ശില്പിയുടെ ശില്പം 


ശില്പി ശില്പത്തിന്റെ 

നിർമ്മാണത്തിൽ ആണ്.


സൂര്യൻ ഉദിക്കുമ്പോൾ 

ശില്പം തിളങ്ങുന്നുണ്ട്.

ചൂട് ഏൽക്കുമ്പോൾ 

ശില്പവും ചൂടാവുന്നു.

മഴ പെയ്യ്യുമ്പോൾ 

ശില്പവും നനയുന്നു.


ഉണ്ണാതെ ഉറങ്ങാതെ 

ശിൽപ്പി സദാ ശിൽപ്പത്തെ 

നോക്കുന്നു.


ശിൽപ്പിക്കു വിശക്കുമ്പോൾ 

ശില്പത്തിനും വിശക്കുന്നു 

വിയർക്കുമ്പോൾ 

ശില്പത്തിനും വിയർക്കുന്നു.

മുറിവേൽക്കുമ്പോൾ 

ശില്പത്തിൽ ചോര ഇറ്റുന്നു.


അങ്ങനെ ഇരിക്കെ 

ഒരു നാൾ ശില്പത്തെ 

തനിച്ചാക്കി ശിൽപ്പി മരിച്ചു.


Friday, 26 July 2024

ഞാനും അവളും അയാളും

 ഞാനും അവളും അവനും.

======================

ആദ്യം ഉണ്ടായിരുന്നത്

ഞാൻ മാത്രം.

പിന്നെ എന്നോ അവളെ

കണ്ടു.

അവൾ ചിരിച്ചു.

അവൾ എന്തൊക്കെയോ 

പറഞ്ഞു.

അവൾ അടുത്തു.

അവൾ ചോത്തു.

അവൾ പൂത്തു.

ഇന്ന് അവൾ അവന്റെ കൂടെ ആണ്.

(ചിത്രത്തിൽ എവിടെയും 

ഇല്ലാതിരുന്ന അവന്റെ കൂടെ.)

ഞാനും അയാളും അവനും 

=======================

ആദ്യം ഉണ്ടായിരുന്നത് ഞാൻ

മാത്രം.


പിന്നെ എപ്പോളോ ആയി 

അയാളെ കണ്ടു.

അയാൾ ചിരിച്ചു .

അയാൾ സംസാരിച്ചു 

അയാൾ അടുത്തു.

ഇന്ന് ഞാൻ അവന്റെ കൂടെ ആണ്.

അവനാണ് എന്നേ കൂടുതൽ 

പരിഗണിച്ചത്.

എന്നോട് വിശപ്പ് ഇല്ലേ എന്നു 

ചോദിച്ചത്.

ഞാൻ സുന്ദരി ആണെന്ന്

പറഞ്ഞത്.

എന്നേ സ്നേഹിക്കാൻ 

സമയം കണ്ടെത്തിയത്.


അയാൾ?


(അയാൾ എന്തായാൽ എനിക്ക് എന്ത്?)


ഞാനും അവളും ആയാളും 

=======================

ആദ്യം ഉണ്ടായിരുന്നത് ഞാൻ

മാത്രം ആണ്.


പിന്നെ എപ്പോളോ ആണ്

അയാളോടൊപ്പം അവളെ കണ്ടത്.


എല്ലാ അവള് മാരോടും 

പറയും പോലെ അവളോടും 

ചിലതു പറഞ്ഞു.


കുറച്ചു സമയത്തേക്കു ആണെന്ന് 

അറിയാതെ ആണെങ്കിലും അവൾ 

ഇപ്പോൾ എന്റെ കൂടെ ആണ്.


അയാൾ?


(അവളെ എനിക്ക് ആരുമല്ല.

പിന്നെയാണോ അയാൾ?)


പ്രദീപ്.

Wednesday, 3 July 2024

ബാത്ത്‌ റൂം സ്റ്റോറി

 ബാത്ത് റൂം സ്റ്റോറി


ജീവിതം ഉള്ളതും 

ജീവൻ ഉള്ളതും 

ബാത്തു റൂമിലാണ്.


പുറത്തേ ഭൂമിപ്രദേശത്ത് 

ആകെ ചളി.


കറുത്ത മണ്ണ് 

കൂരിരുട്ട് 

ചോര 

വേദന


ചളി എല്ലാം സോപ്പ് 

പുരട്ടി പുരട്ടി 

ചകിരി ഉരച്ചുരച്ചു 

വെള്ളം ഒഴിച്ചൊഴിച്ചു 

കഴുകി കഴുകി 

കളയുന്നതിന്നിടക്ക് 

എപ്പോളോ ആയി 

അവളുടെ 

വെളുത്ത പ്രണയം.

Thursday, 27 June 2024

വല്ലാത്ത മരം

 വല്ലാത്ത മരം 


പഴയ കാലത്തെ പഴയ വസ്തുക്കൾ പുതിയകാലത്ത് നിന്നു തിരയുന്ന ഒരു 

പരിപാടി കൂടി അല്ലോ ഓൾഡ് സ്റ്റുഡന്റസ് മീറ്റ്.


പഴയ ക്ലാസ്സ്‌ റൂമിലേക്ക്‌ 

ജന്നലിലൂടേ എത്തി നോക്കിയ ശേഷം, 

അയാൾ പഴയ കാന്റീന്നരുകിലെ പഴയ മൂത്രപ്പുരയിൽ എത്തി പുതിയ മൂത്രം ഒഴിക്കുമ്പോൾ ആണ് പണ്ട് ക്ലാസ്സു കട്ടു 

ചെയ്തു സ്ഥിരമായി ചെന്നിരിക്കുമായിരുന്നോരാ ചെറിയ മരത്തെ ഓർത്തത്.


കുറെ പ്രേമ നൈരാശ്യങ്ങളുടെയും 

മാർക്കില്ലാത്ത മാർക്ക്‌ ലിസ്റ്റുകളുടെയും 

ഭാവി പ്രതീക്ഷകളുടെയും ചിന്തകളുമായി 

 വെറുതേ മേലെക്കും നോക്കി സ്ഥിരമായി ഇരിക്കുമായിരുന്ന ആ മരവും ചുവട്ടിലെ വേരുകളും ഇപ്പോളും 

അവിടെ തന്നെ ഉണ്ട്.


ആരെയോ കാത്തു നിൽക്കുന്ന പോലെ 

തോന്നിപ്പിച്ച ആ മരം ഒരു വല്ലാത്ത മരം തന്നെ..


മരമെ, ഇതാ ഞാൻ നിന്നെ ഇപ്പോൾ തിരിച്ചറിയുന്നു...


നീ ആഹ്ലാദിക്കുക.



അവരവനെ കൊന്നതെങ്ങനെ?

 അവരവനെ കൊന്നതെങ്ങനെ?


അമ്മയുടെ കൈ പിടിച്ചു 

അവൻ നടന്നു പോകുന്നത് 

കണ്ടവരുണ്ട്.


ഇടക്ക് അവൻ നാടിനെ 

കുറിച്ചും ഭരണത്തെ കുറിച്ചും 

ഉള്ള വേവലാതികൾ പലരോടും 

പങ്ക് വക്കാറുണ്ട്.


അവന്റെ വാഹനത്തിന്റെ പുറകിൽ 

ഒരു അന്യ മതക്കാരി പെൺകുട്ടിയേ 

അടുത്തിടെ സ്ഥിരാമായി യാത്ര ചെയ്യുന്നു.


അവരവനെ കൊന്നതെങ്ങനെ?


ഒരു പൂന്തോട്ടത്തിൽ വച്ചു കൊല്ലാൻ 

അവരെ പൂക്കൾ സമ്മതിക്കില്ല.


പകൽ വെളിച്ചത്തിൽ അവർക്കു ഒരു 

അതിനു കഴിയില്ല, അപ്പോൾ അവർക്കു 

അവന്റെ പുഞ്ചിരി കാണേണ്ടിവരും.


പിന്നെ?

സമയമല്ലാത്ത ഒരസമയത്ത് 

സ്ഥലമല്ലാത്ത ഒരു സ്ഥലത്ത് 

പറഞ്ഞറിയാത്ത തരത്തിലുള്ള 

ഒരു മരണം, അവനു അവർ........?

Friday, 7 June 2024

അപരൻ

 അപരൻ

അയാളെ അറിയുമോ?

നിങ്ങളെ പോലെ തന്നെചുരുണ്ട മുടിയുള്ള 

നിങ്ങളെ പ്പോലെ തന്നെ 

പൊട്ടിച്ചിരിക്കുന്ന 

നിങ്ങളെ പോലെ തന്നെ 

കുറെഏറെ വേദനിച്ച

എന്നാലും ആരെയും വേദനിപ്പിക്കാൻ 

കഴിയാത്ത അയാൾ 

നിങ്ങളെ പോലെ തന്നെ 

ഒരു മജീഷ്യൻ കൈവെള്ളക്കകത്തു 

ഒരു പ്രാവിനെ ഒളിപ്പിച്ചു വക്കും പോലെ 

ഒരു പാട് രഹസ്യങ്ങൾ ഉള്ളിലൊതുക്കാൻ 

കഴിവുള്ള അയാളെ അറിയുമോ?


അയാൾ ഒരു വീട്ടിൽ വേഷം മാറി 

മോഷ്ടിക്കാൻ പരിപാടി ഇട്ടിരിക്കുന്നു.


അയാൾ ഈയിടെ ആയി 

എപ്പോളും കള്ള് ഷാപ്പിൽ തന്നെയാണ്.


അയാളുടെ കാമുകിമാർ അയാളെ 

കണ്ടാൽ മുഖം വീർപ്പിക്കുന്നു.


അയാൾ ഈയിടെ കരയുന്നെ ഇല്ല.

നിങ്ങളെ പോലെ തന്നെ ഇരിക്കുന്ന 

അയാൾ നിങ്ങൾ തന്നെ അല്ലേ?


പുറത്തേക്കു കേൾക്കാത്ത

എന്റെ ചോദ്യങ്ങൾക്ക് നിങ്ങൾക്ക് 

ഉത്തരങ്ങൾ വ്യക്തമാക്കേണ്ടല്ലോ, അല്ലേ?

Monday, 27 May 2024

എനിക്ക് ബോറടിക്കുന്നു

 എനിക്ക് ബോറടിക്കുന്നു


ഓരോ ചവുട്ടിലും താഴെ 

മൃത ശരീരം, പണ്ട് മരിച്ചവർ, 

ചുറ്റിലും പലരും മരിക്കുന്നു, വേണ്ടപ്പെട്ടവർ പോലും,

 ഒരു നാളിലായി ഞാനും 

എന്നാൽ ഇപ്പോളേ എനിക്ക് 

ബോറടിക്കുന്നു.


ഒരു ഗ്രഹം അതിൽ ഞാനും 

മറ്റൊരായിരം ഗ്രഹങ്ങൾ 

അവ ഇങ്ങനെ പല സൂര്യനെയും ചുറ്റി 

മുട്ടാതെ ഇങ്ങനെ പല കോടിവർഷം 

എന്തിനു സ്വയം തിരിയുന്നെനിക്ക് 

ബോറടിക്കുന്നു.


മണ്ണിൽ ഒരു വീടതിൽ ഞാൻ,

 അങ്ങനെ 

പല കോടി മനുഷ്യർ, 

സ്നേഹം, മതം പണം അന്നമെന്നും ചിന്തിച്ചു 

ഉറങ്ങും മുമ്പേ വെറുതേ പരക്കം 

പായുന്നു, എനിക്ക് ബോറടിക്കുന്നു.


Friday, 24 May 2024

തേപ്പ്

 തേപ്പ് 

-----------

ഉദിച്ചു തുടങ്ങും സൂര്യനും 

ചാറി തുടങ്ങും മഴക്കും 

ഇടക്ക് അവളിലേക്കും ഒരു വഴി.


പഴമക്കും പുതുമക്കും ഇടക്കോ 

പുസ്തകത്തിനും ആകാശത്തിനും 

ഇടക്കോ 

കൈ കാൽ അടിച്ചു ചിരിച്ചു 

കളിക്കും പിഞ്ചു കുഞ്ഞിനും 

പെറ്റ അമ്മയ്ക്കും ഇടക്കൊ

പൂവിനും ജലത്തിനും ഇടക്കൊ

ആയി അവളിലേക്കും ഒരു ചെറു വഴി.


അവൾ കരുതുന്നത് അവൾ

നല്ല ഒരു തേപ്പുകാരി ആണെന്നത്രെ.


തേപ്പ് എന്തായാലും ഒരു വൺ ഡയമെൻഷണൽ പരിപാടി അല്ല!


നഷ്ടം അവൾക്കാണെന്ന് 

പോലും അവൾക്ക് അറിയാത്ത 

ഒരു തേപ്പ്!


ഇനി അവളെയും അവളുടെ

ഭാവി വരനെയും കൂടി 

എന്റെ പ്രതികാരത്തിന്റെ 

അപകടങ്ങളിൽ നിന്നും 

സംരക്ഷിക്കുക തന്നെ.


അവളെ പാടെ മറന്നും

 വെറുത്തും കൊണ്ട്...


(എഴുത്തുകാരും സിനിമക്കാരും 

മജ്ജയും മാംസവും ചേർന്ന്

 ഉണ്ടാക്കുന്ന ഓരോ 

പ്രണയ വയ്യാ വേലികൾ.)

വീണു കിട്ടിയ മാങ്ങാ

 വീണു കിട്ടിയ മാങ്ങാ


ഒരു മാങ്ങാ മണ്ണിൽ 

കുതിർന്നു ഇടത്തോട്ടു 

ചാഞ്ഞു താഴെ വെറുതേ 

കിടക്കുന്നു.


നീ ആരുടെ മാങ്ങാ?


ഇടക്കൊക്കെ നിന്നെ കൊത്തി 

തിന്നുന്നാ കിളികളുടെ?


 നിന്റെ അരികെ കൊമ്പിൽ 

ഇരുന്നൂഞ്ഞാൽ ആടിയാ കാക്കയുടെ?


നീന്റെ മുഴുപ്പും വളർച്ചയും 

നോക്കി വച്ചിരുന്ന അടിച്ചുവാരിക്കാരി 

കല്യാണിയുടെ?


 പ്രണയിനിക്ക് സമ്മാനമായി 

നിന്നെ കൊടുത്തു നിന്റെ ലൈക്ക് 

കൂട്ടാമെന്ന് സ്വപ്നം കണ്ട കാമുകന്റെ?


നിന്നെ വിൽക്കാനായി കണ്ടു വച്ചിരുന്ന 

നിന്റെ മുതലാളിയുടെ?


ഒരോരം നിന്നെ കടിച്ചു നിന്റെ തൊലിക്കു 

കട്ടിയാണെന്ന് പറഞ്ഞു തുപ്പിയ ആ 

പെണ്ണിന്റെ?


ആരുടെ, എന്ന ചോദ്യം മനസ്സിലാവാത്തതിനാൽ ആവേണം , മാങ്ങ ഉത്തരം ഒന്നും പറഞ്ഞില്ല 


വലിയ വാഹനങ്ങൾക്കും 

നടത്തക്കാരുടെ ഷൂവിന്നും 

ഇടക്ക് മണ്ണിന്റെ മാത്രം എന്ന മട്ടിൽ 

അത് മണ്ണിനേ കെട്ടിപ്പിടിച്ചു കിടക്കുന്നു.


അരികെ ഇല ശല്യം മൂലം വെട്ടുവാൻ 

കരാറായ ഒരു മരം ആയി

മാങ്ങായെ തീരെ അറിയാതെ 

അതിന്റെ തായ്ത്തടി.

Friday, 10 May 2024

ചിറക്

 ചിറക്


ഒരു മനുഷ്യൻ ഉണ്ടായിരുന്നു.


കണ്ണുകൾ മൂടിക്കെട്ടി 

ചെവിയടച്ചു വായിൽ 

തുണി വച്ചു കൈ കാൽ 

കൂട്ടിക്കെട്ടി ചാക്കിൽ കെട്ടി 

മണ്ണിന്നടിയിലെ ഒരിരുട്ടറയിൽ 

ആക്കിവച്ചു ആണ് അവനെ 

ജീവിപ്പിച്ചത്.


എന്നാൽ, അവൻ അപ്പോൾ 

മനസ്സിൽ ചെറിയ ഒരു 

പൂവിനെ കുറിച്ചും വലിയ 

ആകാശത്തേക്കുറിച്ചും 

മനുഷ്യ സ്നേഹത്തേക്കുറിച്ചും 

പച്ച ഇലകളെ കുറിച്ചും 

ചിന്തിച്ചു ജീവിക്കാൻ ശ്രമിച്ചു.


എവിടെ ആയിട്ടാണ് അവൻ 

അവന്റെ മനസ്സിന്റെ 

ചിറകുകൾ ഒളിപ്പിച്ചു 

വന്നിരുന്നത്?

ജയവും തോൽവിയും

 ജയവും തോൽവിയും.


കുറെ അസുഖങ്ങൾക്കിടക്കും 

വീട്ടിലെ പ്രശ്നങ്ങൾക്കിടക്കും 

പല അസൗകര്യങ്ങൾക്കിടക്കും 

എങ്ങനെയോ എല്ലാ പരീക്ഷയും 

എഴുതാൻ കഴിയാതിരുന്ന ഒരു 

കുട്ടി തോറ്റത്രെ..


എല്ലാ സൗകര്യങ്ങൾക്കിടയിൽ, 

ട്യൂഷൻ പഠിച്ചു കാറിൽ പോയി 

എല്ലാ പരീക്ഷകളും എഴുതിയ 

മറ്റൊരു കുട്ടി ജയിച്ചത്രേ..


റിസൾട്ട്‌ അറിഞ്ഞപ്പോൾ 

കരഞ്ഞ തോറ്റവനേ നോക്കി 

പരാജയം ചിരിച്ചു.


ചിരിച്ച ജയിച്ചവനെ നോക്കി 

ജയം കരഞ്ഞു.


പിന്നീട് അവർ വികാരങ്ങളുടെ 

ചിറകുകൾ പൊഴിച്ചു 

ജയവും തോൽവിയുമായി,

ജയിച്ചവനും തോറ്റവനും ആയി 

നോട്ടിസ് ബോർഡിലേക്ക് 

കയറി നിന്നു.

Sunday, 5 May 2024

ഇല്ലാത്ത അതിരുകൾ

 









 


ഇല്ലാത്ത അതിരുകൾ.

======================

ഇടക്കെങ്കിലും, നമുക്കിടക്കുള്ള 

വേലിക്കെട്ടുകൾ തകർന്നു 

ഞാൻ നീയും നീ ഞാനും ആകുന്നുണ്ട്.


നമ്മൾ അവരാകുന്നുണ്ട്.

അവർ പലരാകുന്നുണ്ട്.


എന്റെ പഴയ കീറക്കൊട്ടയിലെ 

മത്സ്യം നീ വെട്ടി നുറുക്കി തിന്നുന്നുണ്ട്.


എന്റെ ചുണ്ടിലെ ചായപ്പാട് 

ഉള്ള ഗ്ലാസ്സുകൾ നീ വലിച്ചു മോന്താറുണ്ട്.


എന്റെ മലം കഴുകിയ കൈകൾ 

നിന്റെ പൊറോട്ടകളിൽ 

അമരാറുണ്ട്.


നിന്റെ ശ്വാസം എന്റെ ശരീരത്തിൽ 

പ്രവേശിക്കാറുണ്ട്.


ഞാൻ സോപ്പ് തേച്ചു കുളിച്ച 

പുഴ വെള്ളം നിന്റെ തൊണ്ടയിൽ 

എത്താറുണ്ട്.


നിന്റെ ശയനമുറിയിൽ എന്റെ 

പങ്കയിലെ കാറ്റു നീ ഏൽക്കാറുണ്ട്.


എന്റെ പുസ്തകങ്ങൾ നിന്നോട് 

കൂട്ട് കൂടാറുണ്ട്.


നിന്റെ രാജ്യത്തിന്റ പട്ടാള അതിർത്തി 

കൾക്ക് മുകളിലൂടെ ഞാൻ 

വിമാനം പറത്താറുണ്ട്.


എന്റെ മതിലിനുള്ളിലെ ശബ്ദങ്ങൾ 

 പാറിപ്പറന്നു 

നിന്റെ കാതുകളിൽചുംബിക്കാറുണ്ട്.


എന്റെ വീട്ടിലെ ഇലകളും ഇതളുകളും 

നിന്റെ തലയിൽ വിശ്രമിക്കാറുണ്ട്.


നിന്റെ രാജ്യത്തിലെ തോക്കുകൾ 

എന്റെ രാജ്യത്തിൽ നിർമ്മിക്കാറുണ്ട്.


ഇടക്കെങ്കിലും..,






ഏറ്റവും കൂടുതൽ തവണ തോറ്റവൻ

 രണ്ടു കവിതകൾ 


ഏറ്റവും കൂടുതൽ തവണ തോറ്റവൻ.

==============================


വിജയാരവങ്ങൾക്കിടയിൽ, തോറ്റ

മുങ്ങിത്താണ അവൻ എവിടെ?


ഏറ്റവും കൂടുതൽ തവണ 

ഏറ്റവും ഗംഭീരമായി 

തോറ്റവൻ ആയതിനാൽ ആവണം 

അവൻ ഇനി ഒരിക്കലും 

 പുറത്തേക്കു പൊക്കില്ലെന്നു 

ഉറപ്പിച്ചു തല പാതാളത്തോളം 

താഴ്ത്തി കിടക്കുന്നത്.


 സത്യം തിരഞ്ഞു പറഞ്ഞു 

ജീവിക്കാൻ ശ്രമിച്ച അവന്റെ പേര് 

സോക്രെട്ടീസ് എന്ന് തന്നെ..


 ഉയർത്താൻ ശ്രമിച്ചവർ 

എല്ലാവരും ചേർന്ന് 

സ്നേഹത്തോടെ കൊടുത്ത വിഷം 

കുടിച്ചു മരിക്കുമ്പോൾ 

അവനിൽ ഉണ്ടാകുന്ന 

ആ തീവ്ര വേദന?


അത് ആരാലും തിരിച്ചറിയാൻ ആകാത്ത, 

ആർക്കും വേണ്ടാത്ത

 ഒരു മനുഷ്യന്റെ ആയിരം 

മരണവേദന ഒന്നിച്ചു സഹിച്ചുള്ള 

ഒരൊറ്റ മരണം തന്നെ.


തോറ്റവർ എന്നും 

അങ്ങനെ ഒക്കെ 

ചാവേണ്ടവർ ആകുന്നു..












 














സദാചാരം

 സദാചാരം 



ആചാരങ്ങളാലും 

സദാചാരങ്ങളാലും 

ദുരചാരങ്ങളാലും 

അനാചാരങ്ങളാലും 

തളർന്ന ഒരു സമൂഹത്തിൽ 

ജീവിക്കുന്ന ഒരു 

പുരുഷനും സ്ത്രീയും 

ഒരിക്കൽ ഒന്നിച്ചു 

കെട്ടിപ്പിടിച്ചു ഉമ്മവച്ചു 

ഒരു പായിൽ നേരം 

വെളുക്കുവോളം 

സമാധാനമായി 

കിടന്നുറങ്ങി.

Sunday, 14 April 2024

അപർണ്ണയുടെ കാത് കുത്തുമ്പോൾ

 അപർണ്ണയുടെ കാത് കുത്തുമ്പോൾ 


അപർണ്ണയുടെ കാതുകുത്തുമ്പോൾ 

അവൾ ഉറക്കെച്ചിരിക്കുന്നു.


കരച്ചിൽ പ്രതീക്ഷിച്ച 

അമ്മയുടെയും അമ്മൂമ്മയുടെയും 

ചേച്ചിയുടെയും മുഖം നോക്കി 

അവൾ ഉറക്കെ ചിരിക്കെ

അവളോട്‌ ചോദിക്കാതെ അവളുടെ 

കാതു കുത്തിയതിന്റെ പ്രതിഷേധം 

അവൾ ഭാവിയിൽ ഉന്നയിക്കും എന്ന

ഉറപ്പ്.


കാത് കുത്തിയും കണ്ണെഴുതിയും 

അരഞ്ഞാണമിടീച്ചും പൂവെച്ചും 

കല്യണം കഴിപ്പിച്ചും 

നിങ്ങൾ എന്തിനാണ് അവൾക്കായി 

ഒരു പട്ടട ഒരുക്കുന്നത്?


നിങ്ങൾക്ക് നിങ്ങളുടെ പട്ടട യിൽ കിടന്നു 

പിടഞ്ഞു ചത്താൽ മാത്രം പോരെ?


അപർണ്ണയുടെ ജീവിതം 

അവളുടെ സ്വാതന്ത്ര്യം തീരുമാനിക്കട്ടെ?

Thursday, 4 April 2024

പെൻഷണർ

 പെൻഷണറുടെ ഒരു ദിവസം.


രാവിലെ നേരത്തെ 

എഴുന്നേറ്റെങ്കിലും 

പെൻഷണർ മുകളിലെ 

ഫാനിലേക്കും നോക്കി 

വെറുതേ കിടക്കുകയാണ്.


കൃത്യസമയങ്ങളിൽ ജോലിക്കും 

പഠനത്തിനും ഒക്കെയായി 

പോകാൻ വേണ്ടി തയ്യാറെടുക്കുന്ന 

മറ്റു തിരക്കുള്ളവർക്കിടയിലെ 

ഒരു തട്ടിത്തടച്ചൽ ഒഴിവാക്കാനായി 

ആണ് ആ വെറുതെ കിടക്കൽ.


പെൻഷൻ വാങ്ങാനും 

ഹോസ്പിറ്റലിൽ പോകാനും 

അമ്പലത്തിൽ പോകാനും 

പെൻഷൻകരുടെ 

സമ്മേളനത്തിൽ 

പോകാനും മാത്രമായി 

പെൻഷണർ വീടിന്നു പുറത്തേക്കു 

ഇറങ്ങി കാൽനടയായി പോകുന്നു.


 വർഷങ്ങൾ ആയി കൂടെ ജോലി 

ചെയ്തവവർ എല്ലാം 

അവർ ഒരിക്കലും പെൻഷൻ 

പറ്റാത്തവർ ആണെന്നമട്ടിൽ 

അയാളെ മറന്നു കഴിഞ്ഞു.


വർഷങ്ങൾ കഴിയുമ്പോൾ 

ഉള്ള നേരിയ പെൻഷൻ 

വർദ്ധന യുടെ വാർത്ത ഉണ്ടോഎന്നറിയാനായി 

അയാൾ ദിവസവും 

പത്രം അരിച്ചു പെറുക്കി 

വായിക്കുന്നു.


അല്ലെങ്കിലും പെൻഷൻകാരുടെ

നേതാവിന്റെ അനുസ്മരണ 

യോഗത്തിൽ പങ്കെടുക്കാൻ 

എങ്ങനെ ആണ് അയാൾക്ക്‌ 

ഓട്ടോറിക്ഷ വിളിച്ചു പോകുവാൻ 

തോന്നുക?


നടന്നു പോകുമ്പോൾ തീവണ്ടി 

തട്ടി മരിക്കണമെന്ന് അയാൾക്ക്‌ 

ഒരിക്കലും ആഗ്രഹം ഉണ്ടാകാൻ 

സാധ്യത ഇല്ല എന്നത് ശരിയാണെങ്കിലും.

Saturday, 30 March 2024

നോട്ടർഡൊമസ് -2

 നൊസ്തർ ദമസ് 2


ഒന്നാം നൊസ്തർദമസിനെ

അറിയാത്ത ഒരു രണ്ടാമൻ

ഉണ്ടായിരുന്നു.


ആയാൾ പ്രവചിച്ചതു ഒന്നും

സത്യം ആയില്ല, അയാൾ അയാളെ

കുറിച്ച് നുണയായി പറഞ്ഞിരുന്നത്

ഒഴിച്ച്.


ഒരസുഖം ഉണ്ടെന്നു നൊണ

പറഞ്ഞപ്പോൾ അയാൾക്ക്‌ ആ

അസുഖം വന്നു


ഒരാൾ മരിച്ചെന്നു നുണ

പറഞ്ഞപ്പോൾ അയാൾ മരിച്ചു.


സമ്പന്നൻ അല്ലെന്നു പറഞ്ഞപ്പോൾ

ദാരിദ്രനായി.


ഇപ്പോൾ അദ്ദേഹം പ്രവചിക്കാറില്ല.


അത് കൊണ്ട് വലിയ കുഴപ്പം ഒന്നും

ഇല്ലാതെ ജീവിച്ചു വരുന്നു.

പ്രണയക്കാരോട്

 പ്രണയക്കാരോട്


പ്രണയക്കാരോട് ഒരു

വാക്ക് പറയാനുണ്ട്.


നിങ്ങൾ തീർച്ചയായും

അറിഞ്ഞിരിക്കേണ്ട

നിങ്ങളെ സന്തോഷിപ്പിക്കുന്ന

നിങ്ങളെ രക്ഷിക്കുന്ന

നിങ്ങളെ ജീവിപ്പിക്കുന്ന

നിങ്ങളെ തിരിച്ചറിയിപ്പിക്കുന്ന

നിങ്ങളെ പുരോഗമിപ്പിക്കുന്ന

ആ ഒരു വാക്ക് നിങ്ങളോട്

പറയാനായിട്ടുണ്ട്.


എന്താണ് ആ മഹത്തായ

എന്നാൽ സാധാരണമായ

 ആ വാക്ക്?


അത് നിങ്ങളെ തകർത്തെക്കും.


എന്നവരിയിലെ തകർത്തേക്കും 

എന്നതല്ലേ ആ പ്രത്യേക വാക്ക്?

കൊറേശ്ശേ പിരാന്ത് ആക്കുമ്പോൾ....

 കൊറേശ്ശേ പിരാന്താക്കുമ്പോൾ.

===========================


അവളെ ആദ്യം കണ്ടപ്പോൾ

തന്നെ അവളുടെ

ആകർഷണങ്ങളിലേക്ക്

നോക്കേണ്ട എന്ന് കരുതിയതാണ്.


പിന്നീട് ചെറിയ പുഞ്ചിരികളാലും 

തുറന്ന സംഭാഷങ്ങളാലും 

അവളും എന്നേ അറിയാതെ ആകർഷിപ്പിച്ചു.


ഇന്ന് അവളിൽ നിന്ന്

അവൾ എന്നിലേക്ക്‌ എത്തിച്ച

 കുറേശ്ശേ

ഉള്ള പിരാന്ത് മുഴുവൻ ആയുള്ള

പിരാന്ത് ആകും മുമ്പേ

പൂർണ്ണമായി രക്ഷപ്പെടുക 

എന്നത് മാത്രമാണ്

എന്റെ ഏക ലക്ഷ്യം എന്ന്

ഞാൻ അറിയുന്നുണ്ട്.


നാളെ?


ഒന്നുകിൽ ഞാൻ ഒരു

മുഴു പിരാന്തൻ ആയേക്കും 


അല്ലെങ്കിൽ അവളെ

 പൂർണ്ണമായി മറന്നേക്കും 


എന്നാലും എന്റെ 

പരിശുദ്ധ പ്രണയമേ?


പിരാന്ത് ആക്കിയവരെ

എങ്ങനെ ആണ് പൂർണ്ണമായി

മറക്കുക എന്ന് മാത്രം

നീ എന്നേക്കൊണ്ട്

ചോദിപ്പിക്കരുതേ?

Sunday, 3 March 2024

ഘടികാര ജീവിതം

 ഘടികാര ജീവിതം.

=================


ജീവിതം നിശ്ചയിക്കുന്നത്

ഘടികാരം ആണ്.


സൂര്യൻ ഉദിക്കും മുമ്പേ

അവൻ ഉണർത്തുന്നു.


ഓരോ സമയത്തായി

ഓരോ ശബ്ദം പുറപ്പെടുവിപ്പിക്കുന്നു.

ഓരോ തരത്തിൽ ചലിപ്പിക്കുന്നു.


സൂര്യൻ അസ്തമിക്കുമ്പോൾ 

ഉറക്കുന്നു.


അവനെപ്പോലെ ഞാനും

കേടുവരുന്നു.

ഇല്ലാതാവുന്നു.


ന്നാലും ഒരു ചെറിയ വട്ടത്തിൽ

ഒരേ പോലെ ചെയ്യുന്ന യാത്ര

മാത്രമാണ് ജീവിതമെങ്കിൽ

പ്രിയ ഘടികാരമേ?


എന്തിനീ മാസങ്ങൾ, വർഷങ്ങൾ?

മഴ? കിനാവുകൾ?

പരാധീനർ

 പരാധീനർ 

==========


പരാധീനതയുടെ അപ്പുറം,

കാടുകൾ ഉണ്ട്.

മഴ ഉണ്ട്, നിഴൽ ഉണ്ട്.

കടൽ ഉണ്ട്, പക്ഷികൾ ഉണ്ട്.

കാറ്റുണ്ട്.


പരാധീനതയുടെ ഇപ്പുറം

കവിതയുണ്ട്, പാട്ടുണ്ട്

ആകാശം ഉണ്ട്

പാടം ഉണ്ട്, കുഞ്ഞുണ്ട്,

നിലാവുണ്ട്, തേനുണ്ട്.


പരാധീനതയിലൂടെ

പോകുമ്പോൾ

എന്തപ്പുറമിപ്പുറം?

Sunday, 25 February 2024

മൂന്നാല് ലൈക്സും അഞ്ചാറു ആട്സും

 മൂന്നാല് ലൈക്സും അഞ്ചാറു ആട്സും


കവി ഒന്നും

എഴുതി പോസ്റ്റ്‌ ചെയ്യാറില്ല.


ഒന്നും കിട്ടില്ലെന്നാണ്

കവി ചിന്ത.


അങ്ങനെ ഇരിക്കെ

ഒരിക്കൽ കവി

തന്റെ തന്നെ

ജീവിതത്തിലെ

പ്രണയത്തിൽ നിന്നും

ദുഃഖങ്ങളിൽ നിന്നും

ദുരിതങ്ങളിൽ നിന്നും

ഒരു കവിത ഉണ്ടാക്കി.

പോസ്റ്റ്‌ ചെയ്തു.


അതിനു മൂന്നോ നാലോ

ലൈക്കും അഞ്ചോ ആറോ

ആട്ടും കിട്ടി.


ഭൂഗോളം എന്ന അസ്ഥികൂടത്തിൽ

എവിടെയോ ഇപ്പോളും സ്പന്ദനങ്ങൾ

ഉണ്ട്.


കവി ചിന്തിച്ചു.

നാല് പെൺകുട്ടികൾ

 നാല് പെൺകുട്ടികൾ


നാല് പെൺകുട്ടികൾ

സ്കൂളിൽ നിന്ന് ഇറങ്ങി

റോഡിന്നരികിലൂടെ

വീടുകളിലേക്ക് പോകുന്നുണ്ട്.


നാലാളും ഇടക്കിടക്ക്

എന്തൊക്കെയോ അടക്കം

പറഞ്ഞു ചിരിക്കുന്നുണ്ട്.

കണ്ണുകൾ പ്രകാശിപ്പിക്കുന്നുണ്ട്

കഴുത്തുകൾ വെട്ടിക്കുന്നുണ്ട്.

പരസ്പരം കൈകൾ അമർത്തുന്നുണ്ട്


അവർക്കു ചുറ്റും

അവർ അറിയാതെ

വിശാലമായ ലോകം

തിരക്കിട്ടു 

ദുഃഖവും വേദനയും 

വഞ്ചനയും ക്രൂരതയും

അവർക്കായി 

 മെനയുന്നുമുണ്ട്.

Saturday, 24 February 2024

ചോരക്കുളം

 ചോരക്കുളം

ചോരക്കുളം ഒരു

പച്ചവെള്ളക്കുളം ആണ്.

അപ്പുറത്തെ കുന്നിൽ

നിന്നും ഇപ്പുറത്തെ

വളപ്പിൽ നിന്നും

മഴവെള്ളതോടൊപ്പം

ഊർന്നു വീണ ഇലകൾ

പച്ച വെള്ളത്തെ കൂടുതൽ

പച്ചയാക്കി.

നാട്ടിലെ പെണ്ണുങ്ങൾ

എല്ലാം പെറ്റു കിടന്ന

പായകൾ ആദ്യമായി

കഴുകുന്നത് ഈ

പച്ചക്കുളത്തിൽ അത്രേ..

അങ്ങനെ ചോരക്കുളംഉണ്ടായി.

പെണ്ണുങ്ങൾ ഊറ്റിയചോരയാൽ

ഉണ്ടായ ചെക്കന്മാർ

കുളത്തിന്നരുകിലൂടെ

വഴി നടക്കും മുമ്പ്

തിരുമ്പുന്ന പെണ്ണിനോടായി

കൂക്കൂം.

കൂക്കും മുമ്പ് അവൻ

അവളെ ഒന്ന് എത്തി നോക്കും.

ഇതറിയാത്ത അവൾ

തോർത്തുകൊണ്ട് ബ്രെസിയർ

മറച്ചു സമ്മതം മൂളും.

ഉം.. ഇങ്ങള് പൊയ്ക്കോളീം.

കാലം പോകെ ചോരാക്കുളത്തിൽ

ആരും കുളിക്കാണ്ടായി.

കുളം ആർക്കും വേണ്ടാതായി.

എന്നാലും ചോരാക്കുളത്തിന് ചുറ്റും

നിറച്ചും ചോര നിറച്ച പലരും

ജീവിച്ചു വന്നു.

Friday, 2 February 2024

നായ

 നായ

ഏതോ ഒരു ആരാധനാലയത്തിൽ നിന്നു ഓടിച്ചു വിട്ട ഒരു നായ നേരെ എത്തിയത്

ഒരമേച്വർ നാടകത്തിന്റെ സ്റ്റേജിലേക്ക് ആണ്.

ഒറിജിനാലിറ്റിക്കു കൂടുതൽ ശ്രമിക്കാതെ

നടന്മാർ നായെ കണ്ടതും സ്റ്റേജിൽ നിന്ന്

ഓടി മാറി

നാടകത്തിനു ഒരു വ്യത്യസ്ത അവസാനം

സൃഷ്ടിച്ചു.

മരിച്ച കവികളും ഒത്തു ഒരു സായാഹ്നത്തിൽ

 മരണമടഞ്ഞ കവികളുമൊത്തു

ഒരു സായാഹ്നത്തിൽ.

--------------------------------------------------

മരണമടഞ്ഞ കവികളെ

അടക്കിയ ഒരു സിമിതേരിയിലെ

ചാരുബെഞ്ചിൽ ഇരുന്നു ഞാൻ

അകലേക്ക്‌ നോക്കി...


ആകാശം എന്തോ എഴുതുന്നു.


 കാറ്റു എന്തോ പാടുന്നു.


മരങ്ങൾ എന്തോ കേൾക്കുന്നു.


 മനുഷ്യന്റെ കരച്ചിലുകൾ...


പ്രകൃതിയുടെ താരാട്ട്....


ആരോ വിളിക്കുന്ന മുദ്രാവാക്യങ്ങൾ...


എത്ര ദിവസമാണ് ഊണും ഉറക്കവും

ഇല്ലാതെ ഞാൻ അവിടെ എവിടേക്കോ

നോക്കി വെറുതെ ഇരുന്നു പോയത്?.

പ്രകാശം വരുന്ന വഴികൾ

 പ്രകാശം വരുന്ന വഴികൾ

------------------------------------------

ഇരുട്ടിൽ ഒരിടത്തായി 

ഇത്തിരി വെളിച്ചം.


പരന്നു നിറഞ്ഞ വെളിച്ചം

ചുരുങ്ങി ഇല്ലാതാവുന്നു.


ഇരുട്ടെന്ന സത്യം.


ആകലെയെവിടെ നിന്നോ

വീണ്ടും വെളിച്ചം.


വെളിച്ചത്തിലെ ജീവൻ

ഇരുട്ടത്തും തുടരുമ്പോൾ...

അറിയപ്പെടാത്ത ഇഞ്ചു മരണങ്ങൾ

 അറിയപ്പെടാത്ത ഇഞ്ചുമരണം.


അറിയിപ്പെടാത്ത

ഇഞ്ചു മരണങ്ങൾ

ഉണ്ട്.


കേട് വന്ന റോട്ടിലൂടെ

ഇങ്ങനെ യാത്ര പോകുമ്പോൾ

എല്ലുകൾ ഉലഞ്ഞു ഇളകി

കേടുവരുന്ന ഇഞ്ചു മരണം.


പുറത്തേ ശ്വാസം വലിക്കാൻ

ആകാതെ പുക പടലങ്ങൾ

വലിച്ചു കേറ്റുമ്പോൾ

ശ്വാസകോശം കേട് വരുന്ന

ഇഞ്ചു മരണം.


നല്ല ഭക്ഷണം കഴിക്കാൻ ആകാതെ

വിഷ ഭക്ഷണം കഴിച്ചു

വൃക്ക തകരുന്ന ഇഞ്ചു മരണം.


അടുത്തവർ കൃത്യമായി

ചതിക്കുമ്പോൾ

മനസ്സിൽ നിന്നും ഇറ്റ്

വീഴും ചോര ചോർന്ന

ഇഞ്ചുമരണം.


ഇഞ്ചു മരണങ്ങളിൽ

മരിച്ചു മരിച്ചു ചാകാൻ

മാത്രം ജീവൻ ഇല്ലാത്തതിനാൽ

അകേണം പല

ശ്വസിക്കുന്ന മൃത് ശരീങ്ങളും

ഇപ്പോളും സംസ്കരിക്കാൻ

ഉള്ള യോഗ്യതപോലും ഇല്ലാതെ

ഇങ്ങനെ ഇളിച്ചു കിടക്കുന്നത്!.

കുഞ്ഞുമ്മ

 കുഞ്ഞുമ്മ

===========


ഒരു ചെക്കനും

ഒരു പെൺകുട്ടിയും

ഒരു കടൽതീരത്തോ

മുളം കാടിന്നരികിലോ

ആയി ഗാഡം

കെട്ടിപ്പിടിച്ചും ഉമ്മ

കൊടുത്തുമായി

മണിക്കൂറുകളോളം

നിൽക്കുന്നുണ്ട്.


അതിന്നു അപ്പുറവും

ഇപ്പുറവും ആയി

ഒരു പാട്

പിരാന്തന്മാർ

ഇങ്ങനെ ഓരോന്നാലോചിച്ചു

ആധിയാൽ എങ്ങോട്ടെന്നില്ലാതെ

മണ്ടിപ്പായുന്നുണ്ട്.

വിരുന്നുകാർ മാത്രമുള്ള നാട്

 വിരുന്നുകാർ

മാത്രമുള്ള ഒരു നാട്.

================


മണ്ണിലേക്ക്

നിലാവിലേക്കു

ആകാശത്തൂന്നും

പറന്നു പറന്നു 

ഒരു വിരുന്നുകാരൻ

എത്തുന്നുണ്ട്.


(നിന്നെ പ്പോലെ തന്നെ.)


ഭൂമിയിൽ ഒരിലയും

വിരിച്ചു ആവോളം

ആസ്വദിച്ചു 

വിരുന്നുണ്ട്

അവൻ 

എപ്പോളോ

മടങ്ങിപ്പോകുന്നുമുണ്ട്.


(നിന്നെപ്പോലെ തന്നെ.)

Tuesday, 30 January 2024

ഓർമ്മയുമായി ഒരു സംവാദം

 ഓർമ്മയുമായി

ഒരു സംവാദം

-------------------------------------

ഓർമ്മേ...


നീ മുറ്റത്തെ ചക്കര

മാവിൻ ചുവട്ടിൽ ഓടി

ക്കളിക്കുവാനെത്തുന്ന

പാട്ടായി.


ശിശിരമായി..


തരിവള ചാർത്തി വരുന്നൂ

വിമൂഖമായി..


വല്ലപ്പോളും ആയി..

ഓണമായി.


ഓർമ്മിക്കണം എന്ന വാക്കായി.


പ്രതികാരമായി....


ഭാരമായി...


ഇല്ലാതാവേണ്ടതായി .....


ഓർമ്മേ...

മോനോലിസയുടെ ചിരി

 മോനോലിസയുടെ ചിരി

-----------------------------------------

മോനോലിസ

ചിരിക്കുന്നുണ്ടെന്നു

പറയുന്നവർ

ആ ചിരിയുടെ അർത്ഥം

അറിയാൻ ആവില്ലെന്നും

പറയുന്നു.


ഇന്നലെ ഒരു രാത്രി സ്വപ്നമായി

മോനോലിസ മനസ്സിലേക്ക്

എത്തി.


നിങ്ങളുടെ ചിരിയുടെ അർത്ഥം?

ഞാൻ മോനോലിസയോട്.


ഞാൻ ചിരിച്ചിട്ടേ ഇല്ല..


-മോനോലിസ.

മതേതരൻ

 മതേതരൻ

--------------------


ഞാൻ ഒരു മതത്തിൽ

ജനിച്ചു വീണു.


എന്നേ ജനിപ്പിച്ചവരും

ആ മതത്തിലൂടെയോ,

ഏതൊക്കെയോ

മതങ്ങലിലൂടെയോ 

വന്നവർ ആകേണം.


എന്റെ മതത്തിലെ

ചടങ്ങുകളിലൂടെ

ഞാൻ നീങ്ങുന്നു.


എന്റെതായ പേരിടൽ കർമ്മം

എനിക്കുണ്ട്.

എന്റേതായ വിവാഹവും

എന്റേതായ ആരാധനാലയവും

എന്റേതായ മരണവും

എന്റെ മതം എനിക്ക് തരുന്നു.


നിന്റെ മതത്തിന്റെ

ഇപ്പുറത്തു നിന്ന് ഞാൻ

നിന്നെ എത്തി നോക്കാറുണ്ട്.


ഞാൻ ഒരു മതമുള്ള

മതേതരൻ അത്രേ.


മതിമില്ലാത്തവൻ

മതേതരൻ ആവില്ല.

അവൻ ഇതരൻ മാത്രം.


മതത്തെ തിരഞ്ഞു പോയാൽ 

എത്തുന്ന സ്ഥിരം

വേർതിരിവുകൾ.


വേർതിരിവുകളുടെ

അപ്പുറവും ഇപ്പുറവും ആയി

ഒന്ന്.

അത് സർവ്വ ശക്തമായ ഒരു

ശക്തിയെന്ന് ചിലർ.

സർവ്വ ശക്തമായ അശക്തി

എന്നും ചിലർ.


എന്റെ മതം എനിക്ക്

ദൈവത്തെ തരുന്നു.

എന്റെ സംസ്കാരം നിശ്ചയിക്കുന്നു.


എന്റെ മതം വളരെ പഴക്കമുള്ളതാണ്.


എന്നാലും ഇന്നും അതിനു വേണ്ടി

കൊല്ലാനും മദം പൂണ്ടു ചിലർ.


എന്റെ മതം തരുന്ന ചോറ്

എന്റെ മതത്തിനോടുള്ള എന്റെ

കൂറ് കൂട്ടാറുണ്ട്.


എന്നാലും മറ്റു മതക്കാരന്റെ

വേദനയും വിശപ്പും തന്നെയാണ്

എന്റെ മതക്കാരന്റെയും.


മതങ്ങൾക്കപ്പുറമിപ്പുറം പൊതുവായി

പലതും ഉണ്ട്.


മാനത്തിന് മതമില്ല.


എന്റെ വീട്ടിലെ പക്ഷി

എന്റെ മതത്തിലേതു ആണോ?


എന്റെ കാൽച്ചുവട്ടിലെ മണ്ണ്

മതം നോക്കാതെ പെയ്യുന്ന

മഴ വെള്ളത്തിൽ ഒലിച്ചു

അപ്പുറത്തെ മതക്കാരന്റെ

വീട്ടു വളപ്പിൽ...


പിന്നെ അത് രാജ്യം പോലും

ഇല്ലാത്ത കടലുകളികലേക്ക്...


മതത്തിന്റെ ലാഭനേത്രമേ,

എന്നേ മതേതരൻ ആക്കിയേക്കുക, എപ്പോളും..

Wednesday, 10 January 2024

എന്റെ ജനലിലൂടെ നോക്കുംമ്പോൾ..

 എന്റെ ജനലിലൂടെ

നോക്കുമ്പോൾ..

================


എന്റെ ജനലിലൂടെ

നോക്കുമ്പോൾ

ആകാശം കാണുന്നു.


പതുക്കെ പറക്കും

കിളികളെ കാണുന്നു.

ഒഴുകുന്ന പുഴയുടെ

ഒരോരം കാണുന്നു.

തീവണ്ടി പോകുന്നതും

റയിൽ പാളങ്ങളും

പച്ചപ്പാടവും റോഡും

കാണുന്നു.


ക്ലാസ്സിലേക്ക് പോകുന്ന

കുട്ടികളെയും കടയിലേക്ക്

പോകുന്ന ആളുകളെയും കാണുന്നു.


എന്റെ ജനലിലൂടെ നോക്കുമ്പോൾ അപ്പുറത്തെ വീടുകളിലെ

ഒരിക്കൽ പോലും തുറക്കാതെ

ഇട്ടിരിക്കുന്ന ഒരു പാടു ജന്നൽ

പാളികളേ കാണുന്നു.


എന്റെ ജനലിലൂടെ നോക്കുമ്പോൾ

അവയിൽ മുട്ടി തെറിക്കുന്ന

അലസനായ കാറ്റിനെ കാണുന്നു.

ക്ലാസ്സ്‌മേറ്റ് കർത്യാനി

 ക്ലാസ്മേറ്റ്‌ കർത്യാനി

=================


ക്ലാസ്സ്‌മേറ്റ്‌ കർത്യാനി

പത്തിലാണ് പഠിത്തം

നിറുത്തിയത്.


ഒമ്പതിലെ യുവജനോത്സവത്തിലെ

പിരാന്തി പെണ്ണായി അഭിനയിച്ചു

ഒന്നാം സ്ഥാനം നേടിയ

കർത്യാനി പിന്നെ ഹോട്ടലിൽ

അച്ഛനെ വിളമ്പാനും

അമ്മയെ ഭക്ഷണം ഉണ്ടാക്കാനും

സഹായിക്കുന്നവളായി മാറി

എന്നാണ് അറിഞ്ഞത്.


പിന്നെയും കർത്യാനിയെ അവിടെയും

ഇവിടെയും ഒക്കെ ആയി കണ്ടു.


പലതും കേട്ടൂ.


ഒന്ന് കൂടെണ്ടേ? എന്ന ദുർഭല ചോദ്യത്തിന് കാർത്യനി നമ്മള്

പഴേ കളിക്കൂട്ടുകാരല്ലേ? എനിക്ക്

പറ്റില്ല എന്ന പൈങ്കിളി വരിയാണ്

മറുപടി പറഞ്ഞത്.


പിന്നീടും ക്ലാസ്സ്‌മേറ്റ്‌ കർത്യാനി

പണ്ട് അവൾക്കു എങ്ങനെയാണ്

നാടക മത്സരത്തിനു ഒന്നാം സ്ഥാനം

കിട്ടിയത് എന്ന് കാണിച്ചു കൊണ്ടേയിരുന്നു.

പ്ലാവില

 പ്ലാവില


പ്ലാവിൻ കൊമ്പിൽ കെട്ടിയ

ഊഞ്ഞാലിൽ നിന്ന്

ചുക്കാൻ കുത്തുമ്പോൾ

 പ്ലാവിലകളുടെ കൂടെയാട്ടം.


വേലിയും ചാടി വരും

ആടിനെകാണാൻ

പടിക്കലും നോക്കി

കിടപ്പുണ്ടാ പ്ലാവില.


മണ്ണിൽ കുതിർന്നു

വെള്ളം നനഞ്ഞു

ഇറുംമ്പരിച്ചു

പാതി മണ്ണായും

പാതി ഉറുമ്പായും

പാതി വെള്ളമായും 

പാതി ചത്ത് 


പ്ലാവില തൊപ്പി വച്ചു

പ്ലാവില കാറ്റാടി കറക്കി

കളിക്കുന്ന കുട്ടിക്ക്

ഇപ്പോളെ പ്ലാവില

കയ്യാൽ കഞ്ഞിയോ?

Saturday, 6 January 2024

ഉള്ള മുള്ളും ഇല്ലാത്ത മുള്ളും

 ഉള്ള മുള്ളും ഇല്ലാത്ത മുള്ളും

-------------------------------------------------

പലരുടെയും മുള്ളേറിൽ

ഒരഞ്ചാറു മുള്ളുകൾ എങ്കിലും

കുത്തി തറഞ്ഞത്

ഉള്ളിൽ തന്നെയാണ്..


പറിക്കാനായി അനക്കാൻ

നോക്കുമ്പോൾ 

ചോര തെറിപ്പിച്ചും ഒലിപ്പിച്ചും

മുള്ളു അതിന്റെ പണി തുടർന്നു.


പിന്നീട് എന്നോ 

"ഉള്ളേ ഇല്ല "

എന്ന ചിന്ത 

അയാളിൽ എത്തി.


അതോടെ പതുക്കെ മുള്ളുകൾ 

ഇല്ലാണ്ടായി.

പുല്ലു മുളക്കുന്നത് എവിടെയൊക്കെ ആണ്?

 പുല്ലു മുളക്കുന്നത്

എവിടെയൊക്കെയാണ്.


സർവീസിൽ നിന്നും

റിട്ടയർ ചെയ്യുന്ന ദിവസത്തെ

റിട്ടയേർമെന്റ് പാർട്ടിയിൽ

പലരുടെയും ചിന്ത അന്നത്തെ

ഫോട്ടോ എടുക്കലുകളെക്കുറിച്ചും

ഭക്ഷണവിഭവങ്ങളേക്കുറിച്ചും

പ്രസംഗരൂപത്തിൽ തട്ടി

വിടേണ്ട ഡയലോഗുകളെ

കുറിച്ചുമാണ്.


"പോടാ പുല്ലുകളേ.."


എന്ന് മാത്രമാണ്

അയാൾ ഇതിനൊക്കെ

മറുപടി പ്രസംഗമായി

അന്ന് പറഞ്ഞത്.


-പിന്നീട് മുറിയിൽ നിലത്തു

ആയി മുളച്ചു പൊന്തിയ

മൂന്നോ നാലോ പച്ച പുല്ലുകളേയാണ്

ഉദ്ദേശിച്ചത് എന്നും അതിനുള്ള

ഔദ്യോകികവിശദീകരണം ആയി

അയാൾക്കു പറയേണ്ടിവന്നു.


അല്ലെങ്കിലും പുല്ലുകൾ

മുളച്ചുണ്ടാവുന്നത് എവിടെയൊക്കെ

ആണ്?

ഒരിന്ത്യൻ തിരക്കഥയിലൂടെ എന്റെ ദുഃഖം പറഞ്ഞപ്പോൾ

 ഒരിന്ത്യൻ തിരക്കഥയിലൂടെഎന്റെ ദുഃഖം പറഞ്ഞപ്പോൾ.


എന്റെ ദുഃഖം എഴുതാൻ

ശ്രമിച്ച തിരക്കഥയിൽ

മൂന്നോ നാലോ പ്രണയ

ഗാനങ്ങൾ ഉണ്ടായിരുന്നു.

കുറച്ചു കോമഡി സീനുകളും

രണ്ടു സ്റ്റണ്ട് സീനും


പുതിയ സംഗീതഉപകാരണത്താലും

പുതിയ വസ്ത്രാലാങ്കാരങ്ങളാലും

എഡിറ്റിങ് ടെക്നിക്കുകളാലും

പറഞ്ഞുഫലിപ്പിച്ചു എന്റെ ദുഃഖം

ഇന്ന് ഒരു വിജയ ഫോർമുലയിൽ

എത്തി നിൽക്കുന്നു.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...