Sunday, 26 February 2017

പള്ള

പള്ള 

മകൻടെ  ശവംപേറി  പുഴ

ചത്ത കന്യകയെ കാത്ത്
ചിത്തരോഗിയാം കവി

ലോക സുന്ദരിക്കു പ്ലാസ്റ്റിക്‌
പൂവിൻടെ  നാറ്റം 

ചീയാത്തവർ 
ചാവാത്തവർ 
സാഡിസ ബോമ്പുകൾ 
ഡ്രാക്കുള ത്തെയ്യങ്ങൾ 

അമ്മേ .............
ഇനിയും  എന്നെ ഗാഡം
 പുണരുമോ ........

-പ്രദീപ് 

പര്യായങ്ങൾ

പര്യായങ്ങൾ 


മുത്തച്ഛൻ പഴങ്കടം
മുത്തശ്ശി     ശ്വാസം
അച്ഛൻ  ചൈതന്യം
അമ്മ ശ്രദ്ധ
ഭർത്താവു സ്ഥിരം 
ഭാര്യ ഉണർവ്

മകൻ   ആത്മം

മകൾ  ചോദ്യം
അനുജൻ ലക്ഷ്മണം
സുഹൃത്ത്‌ താൽപര്യം
ആണ്   നപുംസകം 
സ്ത്രീ   വ്യർത്ഥം 

അയൽക്കാരൻ സ്നേഹം

കുടുംബം   ക്ഷണിതാവ്
സഹപ്രവർത്തകൻ  കോമാളി
സഹപാഠി ജാഡ 
സഹജീവി മിടുക്കൻ

(PRADHEEP)

Saturday, 18 February 2017

ഏകാന്തം .

ഏകാന്തം .

സന്ധ്യ
 മെല്ലനെ 
കരയുന്നൂ 
പിന്നേയും 
സഖേ 
ഞാൻ
 നിന്നെ 
മുഴുക്കനെ 
അറിയുന്നു 
നിൻടെ 
മനോഹര 
മൃത 
ശരീരം 
ചുവന്ന് 
ആളുന്നത് 
കറുത്തു 
പൊടിഞ്ഞോരീ 
അസ്ഥി 
പഞ്ചരം 
അറിയില്ല.... 

സന്ധ്യ ........

ചിലരുടെ എണ്ണങ്ങൾ

ചിലരുടെ എണ്ണങ്ങൾ 













ഒന്നു കഴിഞ്ഞാൽ രണ്ടെത്രെ 
രണ്ടുകഴിഞ്ഞാൽ മൂന്നെത്രെ 
ഒന്നും ഒന്നും രണ്ടെത്രെ 
രണ്ടും രണ്ടും നാലെത്രെ 
ഒന്നും മൂന്നും  നാലെത്രെ 
മൂന്നും ഒന്നും കുന്തത്രെ 
ടീച്ചർ അങ്ങനെ പറഞ്ഞത്രെ 
ടീച്ചർ അങ്ങനെ പറഞ്ഞത്രെ 
(അവരുടെ) 

ഒന്ന് കഴിഞ്ഞാൽ  മൂന്ന് എണ്ണാ൦ 
അഞ്ചു കഴിഞ്ഞാൽ നാലും 
രണ്ടു കഴിഞ്ഞാൽ പൂജ്യം 
പൂജ്യം കഴിഞ്ഞാൽ ഇഷ്ടം 


 (പ്രദീപ് )

അസ്ഥി

അസ്ഥി 

നിങ്ങൾ ഇപ്പോൾ പറഞ്ഞൊരാൾ
പലപ്പോളായ് കല്ലെറിഞ്ഞോരാൾ 
കണ്ടാൽ  ചിരിക്കുന്നൊരാൾ
ഞാൻ .....

ഞാൻ  ഇവിടെ തന്നെ ഉണ്ട് ..........

ഞാൻ  പറഞ്ഞതും പകർന്നതും 
ഒന്നും   ഇല്ലെങ്കിലും 
ഞാൻ .....

ഞാൻ  ഇവിടെ തന്നെ ഉണ്ട് ..........

നിൻടെ അടുത്തായ് ഞാനിരിക്കുന്നു 
നീയുമായി ഞാൻ എന്നും രമിക്കുന്നു 
നീ കുത്തിയോരാ കത്തി തുരുമ്പിക്കുന്നു 
നീ കുത്തിയോരാ കത്തി തുരുമ്പിക്കുന്നു 
നീയതറിയില്ല എങ്കിലും,

ഞാൻ .....

ഞാൻ  ഇവിടെ തന്നെ ഉണ്ട് ..........

കറുപ്പിലെ കറുപ്പായ് 
വെളുപ്പിലെ വെളുപ്പായ് 
ഈഗോയായ് പാറാലായ് 
ഒരു ശ്വാസമ കലേയായ് 
ഞാൻ .....

(ഞാൻ ഇവിടുണ്ടേ ..........)
(PRADHEEP)

Thursday, 16 February 2017

അർത്ഥങ്ങൾ ഇല്ലാതെ...

അർത്ഥങ്ങൾ ഇല്ലാതെ...

പ്രണയിനീ..

നിനക്കായിയീ
ചോരപ്പാട്ടിൻ
ചെറു വരി ....

ഒറ്റ നോട്ടച്ചേലിൽ
നീ പാടുന്നു ....
ആടുന്നാഹ്ലാദിക്കുന്നു ....

ആരും മീട്ടും
താളങ്ങളിൽ
പാടും മണ് വീണ
മാത്രം
നീയും എങ്കിലും .......................

ചിലപ്പോൾ ......

നീ എന്നേയോ
ഞാൻ നിന്നേയോ
മുഴുവനായ് അറിയുന്നോ?.....

PRADHEEP

കാമ്പ്

കാമ്പ് 
പണ്ട് പണ്ട് അവൻ ചെറിയ കുട്ടിയായിരുന്നു 
അന്നു ക്രോസ്സായ വള്ളി റ്റ്രൗസറുമിട്ടു വട്ടും 
ഓടിച്ചു ചൂളവും അടിച്ചു റയിലിന് അരികിലൂടെ 
കുറെ കിലോമീറ്ററുകൾ ഓടിയിട്ടുണ്ട് .
കൂലിപണി എടുത്തമ്മൂമ്മ കൊടുത്ത മഞ്ഞ
ചെമ്പിലെ വെളുത്ത ചോറ് അവൻ 
വയറും നിറച്ച് തിന്നിട്ടുണ്ട് 
ഒഴിഞ്ഞ വയറും നിറ കണ്ണുമായ് അമ്മൂമ്മ 
അത് കണ്ട് ആസ്വദിച്ച് സന്തോഷിച്ചിട്ടുണ്ട് 
സിനിമ പരസ്യം നോക്കി സിനിമ വരുന്ന 
കൊട്ടക ഏതെന്നവൻ പ്രവചിക്കാറുണ്ട് 
ഉച്ചക്ക് ബൈബിൾ വായിക്കുന്ന പൊട്ടിടാത്ത 
ടീച്ചർ അവനെ കുറെയേറെ സ്നേഹിച്ചിട്ടുണ്ട് 
ചാണക നിലത്തിൽ ചുമ്മാ കിടന്നു തലയും 
തിരുപിടിച്ചു ഒരു പാട് പാട്ടുകൾ വെറുതെ 
പാടിയിട്ടുണ്ട് -അര്ത്ഥം വേണ്ടാത്ത പാട്ടുകൾ 
പുഴയിൽ പെണ്ണുങ്ങൾ ഒപ്പം കുളിക്കുമ്പോൾ 
നിക്കർ അഴിക്കാൻ അവൻ അറച്ചു നാണിച്ചിട്ടുണ്ട് 
പുഴവെള്ളം നിറഞ്ഞോര വരമ്പിലൂടെ നടക്കുമ്പോൾ 
വഴുക്കി വീണിട്ടുണ്ട് ഞണ്ട് കടിച്ചിട്ടുണ്ട് 
കാലുകൾ ചിരകി ചുവന്നിട്ടുണ്ട് .
അന്ന് വെറുതെ കുറെ കരഞ്ഞിട്ടുണ്ട് 
വെറുതെ കുറെ വേദനിച്ചുണ്ട് 
എന്നാലും 
വെറുതെ കുറെ സന്തോഷിച്ചിട്ടുണ്ട് .............
വെറുതെ കുറെ സന്തോഷിച്ചിട്ടുണ്ട് .............

-PRADHEEP

പ്രിയപ്പെട്ട പുട്ട്

പ്രിയപ്പെട്ട പുട്ട്

അന്നും
തേങ്ങയില്ലാ പുട്ട് ചുട്ട്
പാതി രാത്രിക്കായി നീക്കി
ബാക്കി അവർ വട്ട പാത്രo
നിറച്ചു .......
അന്നും
ജോലി സ്ഥലത്ത് അവർ
ക്രൂരമായ് പീ ഡി പ്പി ക്ക പെ ട്ടു
ആന്നും
മദ്യം കുപ്പി വെള്ളത്തിൽ നിറച്ചു
മൊബൈൽ സീനിൽ ആവർ മരിച്ചു
അന്നും
ആശ്രിതർ മണി ഓർഡർ കാത്തു
സീരിയൽ ആലസ്യത്തിൽ മുങ്ങി
പിറ്റേന്നും
പല്ലും തേക്കാതെ
മുറി ബീഡി ഷെയറിൽ
പൊട്ടിയ വട്ട കണ്ണാടിയിൽ
കണ്ണിറുക്കി
അവർ തേങ്ങ ഇല്ലാ പുട്ട് ചുട്ടു ....
(
ചെറുപ്പക്കാരായ എൻറെ മൂന്നു
സുഹൃത്തുക്കൾക്കായ് ...)

-PRADHEEP


ഒറ്റ്

ഒറ്റ് 

അ മ്മ മകനോട്‌ ചിരിച്ചു..

അവൾ അവനോടു ചിരിച്ചു..

മക്കൾ അച്ഛനോട് ചിരിച്ചു..

സുഹൃത്ത്‌ അയാളോട് ചിരിച്ചു..

പിന്നീട് ആർക്കും അങ്ങിനെ 

വേണ്ടി വന്നില്ല ........................


PRADHEEP

പക്ഷി

കറുത്ത നിറത്തിൽ നനുത്ത ചിരിയിൽ 
പഴുത്ത മണത്തിൽ പൂത്തയഴകിൽ 
കാർത്ത്യാനി പക്ഷി ...................

തെക്കും വടക്കുമായ് 
മെല്ലെ വടിയും കുത്തി 
പനപ്പരപ്പിൽ 

ചിരിച്ചും മന്ദഹസിച്ചും 
ചുണ്ണാമ്പ് ചോദിച്ചല്ലോ ...................

പാവാടയാൽ കണ്ണീർ തുടച്ചും 
പുരികത്താഴെ ഗോളം തുടിപ്പിച്ചും
വിയർപ്പു മൂക്കുത്തി വിറപ്പിച്ചും 
പള്ളക്കും മേലെ 
തുള്ളിതുടിച്ചും 

കേൾക്കാത്ത കഥയിലെ 
അറിയാതത കാർത്യായനി 
മേലെ പറക്കുന്നു ........................

മരിക്കില്ല........അവൾ ഒരിക്കലും
…..

PRADHEEP

സ്കൂൾ

സ്കൂൾ

ഒന്നിലെ കുട്ടി
രണ്ടിലെത്തിയപ്പോൾ
ഒന്നിനെ കുറിച്ച് മറന്നു
ഏഴിലെ കുട്ടി
എട്ടിലെത്തിയപ്പോൾ
സഹപാഠിയെ ഓർത്തു
എട്ടിലെ കുട്ടി
പത്തിലെത്തിയപ്പോൾ
സ്വർഗ്ഗം അറിഞ്ഞു
പത്തിലെ കുട്ടി
കോളേജിൽ എത്തിയപ്പോൾ
നിശ്ശബ്ദം തിരഞ്ഞു
കോളേജിലെ കുട്ടി
പഠനം കഴിഞ്ഞപ്പോൾ
ജീവിതം കഴിഞ്ഞത് ഓർത്തു കരഞ്ഞു
സ്കൂളും കോളേജും
സഹപാഠിയും കുട്ടിയും
ഇപ്പോളും അതുപോലെ
സൂര്യനെപ്പോലെ
രാവിലെ മണിയടിച്ചു തുടങ്ങുന്നു
പിന്നീട് മണിയടിച്ചു ഒടുങ്ങുന്നു...
(
മണിയടി തീർന്നതിനു ശേഷം
മാത്രമേ ഇപ്പോൾ അയാൾക്ക് ,
ക്ലാസ്സിലെത്താൻ കഴിയൂ
എന്ന്ത് നിങ്ങൾക്ക്
അറിയാമല്ലോ................)

-PRADHEEP

Wednesday, 15 February 2017

ഒരു സൗമ്യ മരണം

ഒരു സൗമ്യ മരണം 

പുഴയൊഴുകും ,വണ്ടി പായുമെൻടെ 
നാട്ടിൻപുറത്തായ് ,പണ്ട് പണ്ടായ് 
ആരുമറിയാതാരേയുംഅറിയിക്കാതെയുമായ് 
എല്ലാ അർത്ഥത്തിലും മരണം മുഴക്കി ഒരു 
പെൺ കുഞ്ഞു മരിച്ചു. 
പാതിരാത്രിക്കായ് തീവണ്ടിയും കയറി 
കറുത്ത പൊടിയിൽ കുളിച്ചു കറുത്ത 
കുപ്പിവളയും പൊട്ടിച്ചു നിലാവിൽ ലയിച്ചു 
അവൾ ചില ഭാഗങ്ങളായ് കിടന്നു 
 വീടില്ലവളുടെ വീട് റയിൽവേ സ്റ്റേഷൻ 
പേരില്ലാ അവളുടെ പേരമ്മയുടെ പേര് 
അച്ഛനില്ലവൾ എല്ലാരുടേയും മകൾ........

ഇത്രയും ഇരുട്ടി അവൾ റയിൽവേ 
സ്റ്റേഷനിൽ നിന്നും ഇത്രയും ദൂരെ 
ഈ ഇളം പ്രായത്തിൽ എങ്ങനെ 
ഒറ്റക്കെത്തി എന്നവളോട് ഇനിയും 
ചോദിക്കാനാകില്ല …………..

(ചോദ്യം വേണ്ടാത്ത നാട്ടിലെ നിഷ്കളങ്കവും സൗമ്യവും 
കൃത്യവും പരിപൂർണ്ണവും ആയ ഒരു സ്വാഭാവിക 
 പരിണാമം ആയി അത് താനെ അവസാനിച്ചു ?)

(PRADHEEP)

വെള്ളത്തിൻടെ ചരിത്രം

വെള്ളത്തിൻടെ ചരിത്രം

1975
വെള്ളം വേണ്ട കുടം താങ്ങി
അകലെയുള്ള വീട്ടിലെ കിണറിന്നരികിലേക്ക്
1980
വെള്ളത്തിന്നായി പഞ്ചായത്ത് കിണറ്റിലേക്ക്
1985
വെള്ളത്തിന്നായി പഞ്ചായത്ത്പൈപ്പിലേക്ക്

1990
വീട്ടിലെ കിണറ്റിലേക്ക്
1995
വീട്ടിലെ പൈപ്പിലേക്ക്
2000
വീട്ടിലെ കുഴൽ കിണറിലേക്ക്
2005
വീട്ടിലെ ടാങ്കിലേക്ക്
2010
മോട്ടർ 'ഓണാക്കി' വീട്ടിലെ
ടാങ്കിലേക്ക്
2015
കറണ്ട് പോയാൽ വെള്ളം കിട്ടില്ല
എന്ന ആധി (സോറി)
എന്ന ടെൻഷനുമായ്
ടി ,വി ,ക്കരുകിലേക്ക്

2018 ?
(P RA D H E E P)

മുള

മുള 


കൂരിരുട്ടില് 
കറുത്ത വഴിയില് 
കനത്ത ദൈന്യത്തില് 
മനം കുളിർക്കെ 
മണ്ണു കുതിർക്കെ 
മാനം പൂക്കെ 
ഒരു ചെറു മഴ 
മുളച്ചു .....................

മുഖത്തെ വീണ്ടും 
അഴകായ് 
ആഴത്തെ വീണ്ടും 
അക്ഷയ പാത്രമായ് 
മനസ്സിനെ വീണ്ടും 
ലയമായ് 
ആ ചെറു മഴ 
നിറച്ചു .....................
-പ്രദീപ് 

വഴി

വഴി 

ഓൻ ചീറി ആർത്തു 
ചോര വാർത്തു കരഞ്ഞു 
പള്ളയിൽ അന്നം ചെന്നിട്ട് 
അന്നേക്കു നാള് എട്ടായ് ...
ഓൻ ചീറി ആർത്തു 
ചോര വാർത്തു കരഞ്ഞു 
പെണ്ണിൻറെ പള്ള 
പലരും മാന്തിക്കീറി 
അന്നേക്കു മാസമെട്ടായ് ...
ഓൻ ചീറി ആർത്തു 
ചോര വാർത്തു കരഞ്ഞു 
പുര ഏതോ പെരുത്ത 
വണ്ടി തോണ്ടിയിട്ട് 
അന്നേക്കു ആണ്ടെട്ടായ് ........
ഓൻ ചീറി ആർത്തു 
ചോര വാർത്തു കരഞ്ഞു 
നാട്, അറിയാത്ത മറ്റേതോ 
നാട്ടിന്നു തീറ് വച്ച് 
അന്നേക്കു ആണ്ട് 
എണ്പത് ആയ് ...............
പ്രദീപ് 



പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...