ഒരു സൗമ്യ
മരണം
പുഴയൊഴുകും ,വണ്ടി പായുമെൻടെ നാട്ടിൻപുറത്തായ് ,പണ്ട് പണ്ടായ് ആരുമറിയാതാരേയുംഅറിയിക്കാതെയുമായ് എല്ലാ അർത്ഥത്തിലും മരണം മുഴക്കി ഒരു പെൺ കുഞ്ഞു മരിച്ചു. പാതിരാത്രിക്കായ് തീവണ്ടിയും കയറി കറുത്ത പൊടിയിൽ കുളിച്ചു കറുത്ത കുപ്പിവളയും പൊട്ടിച്ചു നിലാവിൽ ലയിച്ചു അവൾ ചില ഭാഗങ്ങളായ് കിടന്നു വീടില്ലവളുടെ വീട് റയിൽവേ സ്റ്റേഷൻ പേരില്ലാ അവളുടെ പേരമ്മയുടെ പേര് അച്ഛനില്ലവൾ എല്ലാരുടേയും മകൾ........ ഇത്രയും ഇരുട്ടി അവൾ റയിൽവേ സ്റ്റേഷനിൽ നിന്നും ഇത്രയും ദൂരെ ഈ ഇളം പ്രായത്തിൽ എങ്ങനെ ഒറ്റക്കെത്തി എന്നവളോട് ഇനിയും ചോദിക്കാനാകില്ല ………….. (ചോദ്യം വേണ്ടാത്ത നാട്ടിലെ നിഷ്കളങ്കവും സൗമ്യവും കൃത്യവും പരിപൂർണ്ണവും ആയ ഒരു സ്വാഭാവിക പരിണാമം ആയി അത് താനെ അവസാനിച്ചു ?) |
(PRADHEEP)
No comments:
Post a Comment