Thursday, 16 February 2017

കാമ്പ്

കാമ്പ് 
പണ്ട് പണ്ട് അവൻ ചെറിയ കുട്ടിയായിരുന്നു 
അന്നു ക്രോസ്സായ വള്ളി റ്റ്രൗസറുമിട്ടു വട്ടും 
ഓടിച്ചു ചൂളവും അടിച്ചു റയിലിന് അരികിലൂടെ 
കുറെ കിലോമീറ്ററുകൾ ഓടിയിട്ടുണ്ട് .
കൂലിപണി എടുത്തമ്മൂമ്മ കൊടുത്ത മഞ്ഞ
ചെമ്പിലെ വെളുത്ത ചോറ് അവൻ 
വയറും നിറച്ച് തിന്നിട്ടുണ്ട് 
ഒഴിഞ്ഞ വയറും നിറ കണ്ണുമായ് അമ്മൂമ്മ 
അത് കണ്ട് ആസ്വദിച്ച് സന്തോഷിച്ചിട്ടുണ്ട് 
സിനിമ പരസ്യം നോക്കി സിനിമ വരുന്ന 
കൊട്ടക ഏതെന്നവൻ പ്രവചിക്കാറുണ്ട് 
ഉച്ചക്ക് ബൈബിൾ വായിക്കുന്ന പൊട്ടിടാത്ത 
ടീച്ചർ അവനെ കുറെയേറെ സ്നേഹിച്ചിട്ടുണ്ട് 
ചാണക നിലത്തിൽ ചുമ്മാ കിടന്നു തലയും 
തിരുപിടിച്ചു ഒരു പാട് പാട്ടുകൾ വെറുതെ 
പാടിയിട്ടുണ്ട് -അര്ത്ഥം വേണ്ടാത്ത പാട്ടുകൾ 
പുഴയിൽ പെണ്ണുങ്ങൾ ഒപ്പം കുളിക്കുമ്പോൾ 
നിക്കർ അഴിക്കാൻ അവൻ അറച്ചു നാണിച്ചിട്ടുണ്ട് 
പുഴവെള്ളം നിറഞ്ഞോര വരമ്പിലൂടെ നടക്കുമ്പോൾ 
വഴുക്കി വീണിട്ടുണ്ട് ഞണ്ട് കടിച്ചിട്ടുണ്ട് 
കാലുകൾ ചിരകി ചുവന്നിട്ടുണ്ട് .
അന്ന് വെറുതെ കുറെ കരഞ്ഞിട്ടുണ്ട് 
വെറുതെ കുറെ വേദനിച്ചുണ്ട് 
എന്നാലും 
വെറുതെ കുറെ സന്തോഷിച്ചിട്ടുണ്ട് .............
വെറുതെ കുറെ സന്തോഷിച്ചിട്ടുണ്ട് .............

-PRADHEEP

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...