ഐവർ മഠം
വെണ്ണീർ കാറ്റിലാടും റബ്ബർ മരത്തിൽ
ആയിരം പ്രേത സല്ലപ തലോടൽ
ച്ചുടലക്കളത്തിന്റെ തെക്കേ കണ്ടം
വെളുതോരഞ്ചആറു വണ്ടി
വെളുതോരഞ്ചആറു മഞ്ചം
വെളുത്ത മുണ്ടിൽ അഞ്ചാറ് പേര്
(ചടങ്ങുകൾ അനുഷ്ടിക്കലാണോ ജീവിതം ?)
മരക്കൂട്ടിനും ചിരട്ടക്കും ഇടയിൽ
എരിയുന്നതിൻ ആനന്ദം ,ആഹ്ലാദം
പ്രാർഥിക്കുന്നോ - കണ്‍ കോണിൽ
കാണുക നിന്റെയാം ചിത
ഇനി എന്ത് നിന്റെയെന്റെ ....
ശവകൂട്ടിനു സാക്ഷിയായ്
കൂകും വണ്ടിയും പാടും പാടവും
ജ്വലിക്കും പുഴയും ആകാശവും
ശവകൂട്ടിനു സാക്ഷിയായ്
കൂകും വണ്ടിയും പാടും പാടവും
ജ്വലിക്കും പുഴയും ആകാശവും
ഞാനും കൂട്ടരും വരുമിന്നൊ
നാളെയോ ,ചതുര നിലമേ
ഉൾക്കൊള്ളാൻ വെമ്പുന്നോ
എന്റെ വെളുത്ത ശവം
പോകുന്നത് കണ്ടു
ഊറി ചിരിക്കുന്നു ഞാൻ....
(ഐവർ മഠതിന്നരുകിലെ
റബ്ബർ മരങ്ങൾ നമ്മുടെ
ഉറ്റ സുഹൃത്തുക്കൾ ആണെന്ന
അറിവ് പങ്കുവക്കട്ടെ.... )
വെണ്ണീർ കാറ്റിലാടും റബ്ബർ മരത്തിൽ
ആയിരം പ്രേത സല്ലപ തലോടൽ
ച്ചുടലക്കളത്തിന്റെ തെക്കേ കണ്ടം
വെളുതോരഞ്ചആറു വണ്ടി
വെളുതോരഞ്ചആറു മഞ്ചം
വെളുത്ത മുണ്ടിൽ അഞ്ചാറ് പേര്
(ചടങ്ങുകൾ അനുഷ്ടിക്കലാണോ ജീവിതം ?)
മരക്കൂട്ടിനും ചിരട്ടക്കും ഇടയിൽ
എരിയുന്നതിൻ ആനന്ദം ,ആഹ്ലാദം
പ്രാർഥിക്കുന്നോ - കണ്‍ കോണിൽ
കാണുക നിന്റെയാം ചിത
ഇനി എന്ത് നിന്റെയെന്റെ ....
ശവകൂട്ടിനു സാക്ഷിയായ്
കൂകും വണ്ടിയും പാടും പാടവും
ജ്വലിക്കും പുഴയും ആകാശവും
ശവകൂട്ടിനു സാക്ഷിയായ്
കൂകും വണ്ടിയും പാടും പാടവും
ജ്വലിക്കും പുഴയും ആകാശവും
ഞാനും കൂട്ടരും വരുമിന്നൊ
നാളെയോ ,ചതുര നിലമേ
ഉൾക്കൊള്ളാൻ വെമ്പുന്നോ
എന്റെ വെളുത്ത ശവം
പോകുന്നത് കണ്ടു
ഊറി ചിരിക്കുന്നു ഞാൻ....
(ഐവർ മഠതിന്നരുകിലെ
റബ്ബർ മരങ്ങൾ നമ്മുടെ
ഉറ്റ സുഹൃത്തുക്കൾ ആണെന്ന
അറിവ് പങ്കുവക്കട്ടെ.... )
-പ്രദീപ്
No comments:
Post a Comment