Wednesday, 15 February 2017

അലവലാതിയുടെ ആവലാതികള്‍

അലവലാതിയുടെ ആവലാതികള്‍ 

ആവലാതികള്‍ ഇല്ലാത്ത ആവലുകള്‍ 
 
പൂത്ത മരം 
 
ഇന്നലെ റിയല്‍ എസ്റ്റേറ്റ് കാര്‍ 
വെട്ടി .......
അടുത്ത മരം കാണാതെ,നോക്കാതെ 
അവലാതി ഇല്ലാത്ത 
അലവലാതി 
ആവലും ജാതികള്‍ അവിടെനിന്നും 
പറന്നു .....
വെട്ടിമാറ്റിയ ആലിന്‍ മുറികാലിന്‍ 
ചുവട്ടില്‍ 
നിന്ന് അയാള്‍ ചിരിച്ചു ............
ചിരിച്ചു ചിരിച്ചാ അലവലാതി
വായ 
പോക്കി,കണ്ണ്‌ തള്ളി മണ്ണില്‍ 
വീണുരുണ്ടു ....
ആവലുകള്‍ ഇല്ലാത്ത 
അലവലാതികള്‍ ഇല്ലാത്ത 
ആവലാതികള്‍ ഇല്ലാത്ത 
നാട്ടില്‍ അയാള്‍ അന്ന് 
മുതല്‍ അലവലാതി അല്ലാണ്ടായ് ...
(
പിന്നെ അയാള്‍ ജീവിത വിജയം 
നേടുന്നവനായ് അവര്‍ കണക്കാക്കി
തുടങ്ങി ...)
-പ്രദീപ് 

No comments:

Post a Comment

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...