Wednesday, 27 December 2023

കോമാളി

 കോമാളി

======


രായിന്റെ ഭാര്യ പത്തുമ്മ

പുലർച്ചെ രണ്ടിന് എണീക്കും.


പുലർച്ചെ അഞ്ചിന്

റഫീഖ് ഓട്ടോയുമായി

വീട്ടിൽ എത്തും മുമ്പേ

പാത്തുമ്മ അന്നത്തെ

അന്നത്തിനുള്ള കട്ടൻ ചായ,

പുട്ട്, പത്തിരി, ചോറ്,

ചാറ്, പപ്പടം പൊരിച്ചത്, ചൂട് വെള്ളം

എന്നിവ ഉണ്ടാക്കും.


രാവിലെ ആറരക്കാണ്

രായിന്റെ ഡയാലിസിസ്.


ഇരുപത്തഞ്ചു കൊല്ലം

മുന്നേ ബൈപാസ്സ് കഴിഞ്ഞതിനു

ശേഷം എപ്പോളോ രായിന്റെ

കിഡ്‌നികൾ ഇല്ലാണ്ടായി.


രായിനെ സ്‌ട്രുകച്ചറിൽ ഇരുത്തി

ഡയലിസിസ് റൂമിൽ എത്തിച്ചാൽ

പാത്തുമ്മ റൂമിനു പുറത്തു

കാത്തു നിൽക്കുന്നു.


രായിന് വേണ്ട ചായ, മരുന്നുകൾ

എന്നിവ ഉള്ളിലെത്തിക്കുന്നു.


നാല് മണിക്കൂറിനു ശേഷം രായിൻ

പുറത്തു വരുമ്പോൾ പാത്തുമ്മ

ഓട്ടോ ഡ്രൈവർ റഫീഖിനെ

വിളിക്കുന്നു.


ഓരോ ഡയാലിസിസിനും ചിലവിനും

ആയി അയ്യായിരം രൂപയോളം

ചിലവുണ്ട്.


ഇത് എങ്ങനെയൊക്കെയോ

ആരോടൊക്കെയോ ചോദിച്ചു

പാത്തുമ്മ വാങ്ങി ഒപ്പിക്കുന്നു.


എന്നും ഡയാലിസിസിന് പോകും

മുമ്പേ മരിക്കാൻ തയ്യാറായിആണ്

രായിൻ റൂമിലേക്ക്‌ എത്തുന്നത്.


ഒരു ഡയലിസിസ് രോഗിയുടെ

വേദനകളെ കുറിച്ച്, അതും ആറു

കൊല്ലം ആഴ്ച്ചയിൽ

മൂന്ന് പ്രാവശ്യം വച്ചു

ഡയാലിസിസ് ചെയുന്ന ഒരാളെ

കുറിച്ച് പാത്തുമ്മക്കെന്തറിയാം?


രായിൻ പാത്തുമ്മയെ എപ്പോളും

ചീത്ത പറയാറുണ്ട്.


തല താഴ്ത്തി 

തിരിച്ചൊന്നും പറയാതെ

പാത്തുമ്മ അത് മുഴുവൻ കേൾക്കുന്നു.


അങ്ങനെ ഇരിക്കെ ഒരു

ദിവസം രാവിലെ രായിൻ ഡയാലിസിസിനു

പോകാനായി എഴുന്നേറ്റിട്ടും

പാത്തുമ്മ ഉണർന്നില്ല.

പഴങ്കഞ്ഞി

 പഴങ്കഞ്ഞി

============

ബർഷം പുതീത് 

ആണേലും ഞമ്മള്

പഴേത് തന്നെ.


പ്രണയം

=======

ഡിസംബർ,

എന്റെ തണുപ്പിന്റെ മാസമേ,

ഇനി ഞാൻ ജനുവരിയെ

പ്രണയിക്കട്ടെ..


വിജയ വാക്യം 

==============

മപ്പന്മാരുടെ ലോകത്തിൽ 

ഒന്ന് കൂടി കൂടുതൽ 

മപ്പനായി ജീവിച്ചു

വിജയിക്കാൻ തീരുമാനം.


എമ്പുറാൻ 

========

പോടാ പുല്ലേ, ഇരുപത്തി മൂന്നേ..

വാടാ മോനേ, ഇരുപത്തി നാലേ..


വെള്ളി നക്ഷത്രം

==============

ക്രിസ്തുമുസ് തൊപ്പിയില്ല.

ക്രിസ്തുമസ് കേക്കുകൾ ഇല്ല.

ക്രിസ്തുസ് ഗാനങ്ങൾ ഇല്ല.

ക്രിസ്തുമസ് ആശംസയില്ല.


എന്നാലും രാത്രി ആകാശം

നോക്കി കിടക്കുമ്പോൾ

മുകളിലായി വെളിച്ചം

വിതറി നക്ഷത്രങ്ങൾ..


തിരുവാതിരക്കുളി

=============


പണ്ട് പെണ്ണുങ്ങൾ പാതിരാ

നേരത്തു പോലും

തിരുവാതിര കുളിക്കും 

പുഴയിൽ ഇറങ്ങാനുള്ള

വഴി കാണാൻ ആകാതെ,

ഇന്ന് 

അരയിൽ കെട്ടിയ

തോർത്ത് ഊരി

തലയിൽ കെട്ടി ഞാൻ 

പിന്തിരിഞ്ഞു നടന്നു.


*************************

Wednesday, 13 December 2023

സ്പേസ്

 സ്പേസ്

========


ഞാൻ ഒരു കസേരയിൽ

ഇരിക്കുമ്പോൾ ആണ്

അവരും അവിടെ ഇരുന്നത്.


ഞാൻ ജീവിക്കാൻ

ശ്വാസം എടുക്കുമ്പോൾ ആണ്

അവരുടെ ശ്വാസങ്ങളാൽ

എനിക്ക് ശ്വാസം മുട്ടിയത


ഞാൻ അവളെ ശ്രദ്ധിച്ചു

തുടങ്ങുമ്പോളേക്കും

അവർ അവളെ വെളുത്ത

മൂടൽ മഞ്ഞിൽ മൂടി കിടത്തി.


അവരുടെ മദ്യ കുപ്പിക്കു

തൊട്ടരികെ ഉള്ള എന്നേ

കാണാതെ അവർ അവിടെ

നിന്നും പിക്കിൾസു തോണ്ടി.


നൃത്തശാലയിലെ യുവതികൾ

എന്റെ ശരീരത്തിലേക്കു

വസ്ത്രങ്ങൾ ഉരിഞ്ഞു.

 


എന്റെ കിടപ്പു പായക്ക് മുകളിൽ

അവർ കൂർക്ക കൃഷി ചെയ്തു.


എന്റെ തീറ്റ പാത്രത്തിനു

മുകളിൽ അവർ പന്നിയെ വളർത്തി.


എന്റെ നടപ്പിന്റെ മങ്ങിയ സീബ്ര

വരകൾക്ക് മുകളിൽ അവർ

നിറച്ചും വാഹനങ്ങൾ പാർക്ക്‌ ചെയ്തു


-പഴയ കാലത്തിൽ

മനുഷ്യ പുത്രന് തല ചായ്ക്കാൻ

മണ്ണിൽ ഇടമില്ല എന്നു

പാടുക എങ്കിലും ചെയ്യാമായിരുന്നു.


ഇന്ന് അതിനും മണ്ണിൽ

സ്പേസ് ഇല്ല!


(പ്രദീപ്‌ )

Thursday, 7 December 2023

മുഖംമൂടി

 മുഖംമൂടി 

==========

മുഖം വെളുപ്പിച്ചും

ഭംഗി വപ്പിച്ചും

പുരികം കൂർപ്പിച്ചും

ചുണ്ട് ചുവപ്പിച്ചും

മുടി നീർപ്പിച്ചും

അവൾ മുഖം മൂടി..


പിന്നീട് അവൾ

മുഖം മൂടികൾ

വാങ്ങി അണിഞ്ഞു.


പല വർണ്ണങ്ങളിലും

തോരണങ്ങളിലും

ചിത്രപ്പണികൾ

ചെയ്ത ഉച്ചത്തിൽ

ചിരിക്കുന്ന 

മുഖം മൂടി മാത്രം 

ആയി അവൾ..


ഉന്മേഷവും ജീവിക്കാൻ ശ്രമിക്കുന്ന

നിഷ്കളങ്കതയും ഒക്കെ ആയി 

അവളുടെ മുഖം മുടാത്ത 

മുഖം മനസ്സിൽ..


ഊരി മാറ്റൂ..


നിങ്ങളുടെ മുഖം മൂടി..?


തിരിച്ചറിയാൻ 

സാധ്യമല്ലാത്ത വിധം

 മുഖം മൂടികളുടെ

ലോകത്തിലേക്കു കലരുന്നതിന്

മുമ്പ് അവൾ എന്നോട് ആക്രോശിച്ചു.

Wednesday, 29 November 2023

മൂത്രം

 




മൂത്രം

=======


മനസ്സ് നിറച്ചും ഭാവന നിറഞ്ഞ

ഒരു ചെറുപ്പക്കാരൻ മൂത്രം

ഒഴിക്കാനായി ടോയ്‌ലെറ്റിൽ എത്തി.


അവിടെ മൂത്രം ഒഴിച്ചുരുന്ന

പുരുഷൻമാർക്കിടക്കു ബാത്ത് റൂം

വൃത്തിയാക്കി കുറെ സ്ത്രീകൾ

നിന്നിരുന്നു.


മൂത്രം ഒഴിക്കാൻ ആകാതെ ആ 

ചെറുപ്പക്കാരൻ കുറച്ചു നേരം

അവർ പോകുന്നുണ്ടോ എന്നും

നോക്കി അവിടെ നിന്നു.


- പിന്നീട് അവൻ അവനിലെ

ഭാവനയെ ആദ്യം ഒഴിച്ചു മാറ്റി.

ആർട്ടിഫിഷ്യൽ ഇന്റലിജെൻസ്



ആർട്ടിഫിഷ്യൽ ഇന്റലിജിൻസ്

==========================


മാതൃ ഭാഷ എഴുതാനും വായിക്കാനും

പഠിക്കാത്ത കുട്ടിയോട് ഒരാൾ

ചോദിച്ചു.


നീ നിന്റെ മണ്ണിനെ, വേരിനെ,

അമ്മയെ, അമ്മിഞ്ഞപ്പാലിനെ

എങ്ങനെ അറിയും?


കുട്ടി അതിനുത്തരം പറഞ്ഞു.


"ഇപ്പൊ നിങ്ങളെ അറിയുന്ന പോലെ.."

തൊപ്പി

 തൊപ്പി

======

ഒരു തൊപ്പിമനുഷ്യൻ

ജീവിച്ചിരുന്നു.


ഉറങ്ങുമ്പോൾ പോലും

തൊപ്പി ഊരിവെക്കാൻ

ഇഷ്ടപ്പെടാതിരുന്ന അദ്ദേഹത്തെ

തൊപ്പി ധരിക്കാത്തവരുടെ

ഒരാൾക്കൂട്ടത്തിൽ നിന്ന്

ആളുകൾ പെട്ടെന്ന്

 തിരിച്ചറിയുമായിരുന്നു.


അങ്ങനെ ഇരിക്കെ ഒരിക്കൽ

അയാളുടെ തൊപ്പി അയാൾക്ക്‌

നഷ്ടപ്പെട്ടു.


"സ്വന്തം പിതാവ് മരിച്ച പോലെ..."

എന്നായിരുന്നു അയാൾ അതിനെ

കുറിച്ച് പറഞ്ഞത്.


- അയാൾ ആൾക്കൂട്ടത്തിലെ

ഒരംഗം മാത്രമായി.


Thursday, 23 November 2023

ഭാവന

 ഭാവന

========

സത്യം മനസ്സിനെ കൊന്നു.


എന്നാൽ ഭാവനയുടെ വിത്തുകൾ

നട്ടപ്പോൾ അതാ, അവിടം

ഒരായിരം പക്ഷികൾ പറന്നു

നടക്കുന്നോരത്ഭുതം.


ഒരരികത്തു ധ്യാനനിമഗ്നനായി ദൈവം.

അപ്പുറം സംസ്കാരത്തിന്റെ പുഴ.

ഇടക്ക് കുടുംബം,

പട്ടാളക്കാർ,

നേതാക്കൾ....


ഭാവന ചിറകടിച്ചും

ചിറകു വിരിച്ചും...

ലിസ്റ്റ്

 


ലിസ്റ്റ്

=====

മരിച്ചവരുടെ ഒരു കണക്കെടുപ്പ്.


കണക്കിൽ മുമ്പ് മരിച്ചവർ

പിറകെയും ഇപ്പോൾ മരിച്ചവർ

മുന്നിലും ആയി കയറിക്കൂടി.


ചിലർ അറിയാതേ ഒഴിവായി.


 അറിയപ്പെടാത്ത

ചിലർ കയറിപ്പറ്റി.


കണക്കെടുപ്പിനെ നോക്കി

അപ്പോൾ വന്ന ഒരു ശവം ചിരിച്ചു.


എപ്പോളാണ് തുടങ്ങിയത് എന്നും എപ്പോളാണ്

തീരുക എന്നുമായി ശവം.


കണക്കെടുത്ത ആള് തീർന്നാലേ

കണക്കെടുപ്പ് തീരൂ എന്നാവും

ആ ചിരിയർത്ഥം.


എന്നാലും മരിച്ചവരുടെ, അവർക്കു

ഉപയോഗിച്ച സാധനങ്ങളുടെ, അവയുടെ

വിലയുടെ അവരെ സംസ്കരിച്ച

സമയത്തിന്റെ, അവരുടെ വാർഡിന്റെ,

അവരുടെ പേരിന്റെ, വയസ്സിന്റെ അവരുടെ ലിംഗത്തിന്റെ ഒരു കണക്കു

എടുക്കാതെ പിന്നെ?


എന്തിനാ റേഷൻ ഷോപ്പ് തുടങാ നാണോ?


എന്തായാലും നിങ്ങൾക്ക്

സംവരണ നിയമങ്ങൾ പാലിക്കാൻ

കഴിയില്ല..


വീണ്ടും ശവത്തിന്റെ തുറന്ന പല്ലുകൾ.


ശവങ്ങൾ ചിരിക്കില്ല എന്നാണ് അറിവ്.

ശവങ്ങൾ ചിരിച്ചാൽ അതിലും

മനോഹരമായി ആർക്കും ചിരിക്കാൻ

ആകില്ല എന്നത് ഒരു പുതിയ അറിവ്.


നിങ്ങളുടെ കണക്കു ചേർക്കുന്നില്ലേ

എന്നാണ് ആ ചിരിയുടെ അർത്ഥം എങ്കിൽ അതിനു ഒരു ഉത്തരം മാത്രം.


എന്റെ പേര് തന്നെയാണ് ഞാൻ

ആദ്യം ചേർക്കുക..


-എവിടെയെങ്കിലും എന്നിൽ മരണം

ഉണ്ടായിട്ടില്ല എന്നോ മരിക്കില്ല എന്നോ ഇത് വരെ മരിച്ചിട്ടില്ല എന്നോ വേണമെങ്കിൽ അവർക്കു തെളിയിക്കാം.


പ്രതികാരം ഏൽക്കാനും പറ്റും വിധം

ഒരു ശവവും ഏൽപ്പിക്കാൻ ആകാതേ

കുറേപ്പേരും.


Nb മരിച്ചോന് എന്ത് ആൾജിബ്രാ?


(പ്രദീപ് )

Monday, 13 November 2023

ഹൃദയപുസ്തകം

 ഹൃദയപുസ്തകം 

==============


 കുട്ടിക്കാലത്ത് ആണ് 

അവൾക്ക് 

എവിടെ നിന്നോ കിട്ടിയ,

ആരോ തന്ന 

ഒരു മയിൽപ്പീലിത്തുണ്ട്

കൊടുത്തത്..


പിന്നീട് അവളില്ലാത്തപ്പോൾ

പുസ്തകത്തിലെ 

മയിൽ‌പീലിത്തുണ്ട്

വലുപ്പം വച്ചോ എന്ന്

നോക്കിയപ്പോൾ കണ്ടത് 

അതിന്നകത്തു

 മടക്കി വച്ചിരിക്കുന്ന

നാലോ അഞ്ചോ പേരുടെ

പ്രണയലേഖനങ്ങൾ ആണ്.


വർഷങ്ങൾക്കു ശേഷം 

ഇന്ന്, അവളെ വീണ്ടും

കണ്ടപ്പോൾ അവൾ

എന്തിനാണ് എന്നോട്

അന്ന് കൊടുത്ത ആ

മയിൽ‌പീലിത്തുണ്ടിനെ

കുറിച്ച് പറഞ്ഞത്?


ഹൃദയ പുസ്തകത്തിന്റെ

ഏതു താളിലാണ്

അവൾ ഇത്ര നാളും

ആ മയിൽ‌പീലിത്തുണ്ട്

കേടുവരാതെ,

മാനം കാട്ടാതെ 

ഓർമ്മിച്ചു, ഒളിച്ചു

വച്ചിരുന്നത്?


(പ്രദീപ്‌ )

Thursday, 26 October 2023

അപരിചിതൻ

 അപരിചിതൻ


വഴിയിൽ എവിടെയോ വച്ചു

അപരിചിതനായ ഒരാൾ

ചിരിച്ചു.


ഒരു പരിചിതനെപ്പോലെ.


നിങ്ങളുടെ പേർ എനിക്കറിയില്ല.


എന്നാലും നിങ്ങളുടെ കുട്ടിക്കാലം

നിങ്ങളുടെ വിവാഹം, നിങ്ങളുടെ

പ്രണയം, നിങ്ങളിലെ ദുശീലങ്ങൾ,

നിങ്ങളുടെ മരണം വരെ എനിക്കറിയാം..


ഓ...


എല്ലാരേയും പോലെ ഒക്കെ തന്നെ അല്ലേ..


ഞാൻ അപരിചിതനോടു ചിരിച്ചു.


നിങ്ങൾക്ക് എന്റെ സ്വപ്നങ്ങളെ അറിയുമോ?


ഈ സൂര്യ രശ്മികൾക്കിടക്കു, ഈ വയലുകൾ കിടക്കു ഞാൻ വലിച്ച

സുന്ദരങ്ങളായ ശ്വാസ നിശ്വാസങ്ങളെ

അറിയുമൊ?


ഞാൻ വെള്ളം ഒഴിച്ച് വളർത്തിയ എന്റെ മരങ്ങളെ?


ഞാൻ ഭക്ഷണം കൊടുത്തു

ജീവിപ്പിച്ച എന്റെ അനാഥരെ?


ഞാൻ കെട്ടിപ്പിടിച്ചു ഉമ്മ വച്ചൊരാ

മനുഷ്യരെ?


എന്റെ വീട്ടിലെ ഉറുമ്പുകളെ?


ഞാൻ അപരിചിതന്നോട് ചോദിച്ചു.


ഇല്ല...


അറിയില്ല..


ഞാൻ നിങ്ങളുമായി സംസാരിക്കരുതായിരുന്നു.


ഞാൻ ഒരപരിചിതൻ ആണെന്നറിഞ്ഞും

നിങ്ങൾ എന്നോട് ചിരിക്കരുതായിരുന്നു.


അപരിചിതൻ തുടർന്നു.


ഞാൻ അങ്ങനെ ചില വിഡ്ഢിത്തങ്ങൾ കൂടി ചെയ്യാറുണ്ട്..


ഞാൻ ചിരിച്ചു...


അത് കൊണ്ടാണ് പലരും എന്നേ

ഒരു വിഡ്ഢിയായി കരുതുന്നത്....


എനിക്കും ഒരു വിഡ്ഢിയായി ഇരിക്കാൻ

ആണ് താല്പര്യം....


-ഞാൻ


പെട്ടെന്ന് അപരിചിതൻ എന്നിൽ നിന്ന്

വേഗത്തിൽ നടന്നകന്നു.


അയാളുടെ മുഖത്തെ പരിചിത ഭാവം

മാഞ്ഞു മാഞ്ഞു ഇല്ലാണ്ടാവുന്നത്

ഞാൻ അറിഞ്ഞു.


പരിചിതരും അപരിചിതരും ഒന്നാകുന്ന

ഒരകലത്തി

ലേക്ക് അയാൾ..

അഞ്ചു പ്രണയ സീനുകൾ

 അഞ്ചു പ്രണയ സീനുകൾ

സീൻ 1

കാമുകൻ -

ഞാൻ നിന്നെ പറ്റി ചിന്തിക്കുന്നു.

ഞാൻ നിന്നെ കാത്തിരിക്കുന്നു.

ഞാൻ നിന്നെ അറിയുന്നു

ഞാൻ നിന്നെ പ്രണയിക്കുന്നു.

കാമുകി -

ചെറുതായി ച്ചിരിക്കുന്നു.

സീൻ 2

കാമുകൻ -

എന്റെ ജീവിതം നശിക്കുന്നു.

കാമുകി -

ചെറുതായി ചിരിക്കുന്നു.


സീൻ 3-

കാമുകൻ -

നമ്മുടെ പ്രണയത്തിന്റെതായി

ചില അടയാളങ്ങൾ ഞാൻ ഉണ്ടാക്കേണ്ടതായിരുന്നു.

കാമുകി -

ചെറുതായി ച്ചിരിക്കുന്നു.

സീൻ 4-

കാമുകൻ -

ഇതെന്റെ അവസാനത്തെ പ്രണയം.

കാമുകി -

ചെറുതായി ചിരിക്കുന്നു.

സീൻ 5-

ഇന്നലെ ഞാൻ നിന്റെ ഭർത്താവിനെ

കണ്ടു. കുട്ടികളെയും കൂടെ നിന്നെയും.

കാമുകി :-ചെറുതായിച്ചിരിക്കുന്നു

Tuesday, 24 October 2023

ചുട്ട മണ്ണ്

 ചുട്ട മണ്ണ്


അപ്പം ചുട്ട മണ്ണ്

കാല് ചുട്ട മണ്ണ്

ശരീരം ചുട്ട മണ്ണ് 


വര


കുറെ വരകൾ കൂട്ടി 

വെച്ചപ്പോൾ ലോകം 


ശാന്തത


ശാന്തി ലഭിക്കാനായി

കയറി ഇറങ്ങാത്ത

 കടകൾ ഇല്ല.


ഉമ്മ


അറിയാതെ ആണ് ഉമ്മ സംഭവിക്കേണ്ടത്.


പന്നി


ഒരു മൃഗത്തെ കൊന്നാൽ ഏഴു

വർഷം തടവാണത്രെ..

പന്നിക്കച്ചവടക്കാരൻ, പുണ്യളാ?


ഗേറ്റ്


ഗേറ്റ് തുറന്നിട്ടിട്ടു പോലും

പശുവും ആടും ഒന്നും

അകത്തേക്ക് കയറുന്നില്ല


കൊലപാതകം


 അംഗീകാരം ഉള്ള

 കൊലപാതകം

അംഗീകാരം ഇല്ലാത്ത

കൊല പാതകത്തെ

കളിയാക്കുന്നുണ്ട്.


നല്ല കാലം


കാശു വേണ്ടാത്ത

കാലം.


സ്വർണ്ണം.


സ്വർണ്ണം പറയുന്ന

കല്യാണക്കഥകൾക്ക്

കണ്ണീരുപ്പ്.


പൂർണ്ണത


പൂർണ്ണത എത്തിയാൽ

പിന്നെ

ജീവൻ വേണ്ട.


ഓർമ്മ


ഓർമ്മകളെ ഒന്ന്

ക്രമീകരിക്കേണ്ടതുണ്ട്.

Sunday, 15 October 2023

പെനാൽറ്റി

 പെനാൽറ്റി

==========

ഗോൾ പോസ്റ്റിൽ ഞാനാണ്.

വരാൻ പോകുന്നത്

പെനൽറ്റിയും.


ഗോൾ പോസ്റ്റിന്നരികെ

ആണെന്നതും

ഗോളി മാത്രമേ

ഉണ്ടാകൂ എന്നതും

അവന്റെ അഡ്വാൻടേജ്

ആയി.


പോസ്റ്റിനുളിലേക്ക് 

അടിച്ചാലേ ഗോളാകൂ

എന്നത് എന്റെ

പോസിറ്റീവ്.


അവനെ നോക്കുമ്പോൾ

അവന്റെ മനസ്സിനെ ആണ്

കാണേണ്ടത്.


ഇടത്തോട്ടാഞ് അവൻ

വലത്തോട്ട് അടിക്കാം.


വലത്തോട്ടഞ്ഞു അവൻ

ഇടത്തോട്ടോ വലത്തോട്ടോ

 നേരിട്ടോ അടിക്കാം.


മുകളിലെ മൂലകളിലേക്കോ

അതോ ഗ്രൗണ്ട് ബോളോ ആയും

അവനു സ്കോർ ചെയ്യാം.


ഞാൻ ഇടത്തോട്ടൊ

വലത്തോട്ടോ ഡൈവ്

ചെയ്തേക്കും എന്ന്

അവന് അറിയാം.


അവനിതാ അടുക്കുന്നു.

ഞാൻ തയ്യാറാവുന്നു.

റഫറി വിസിൽ മുഴക്കുന്നു.


അവൻ കാല് കൊണ്ട് തൊടുക്കുന്നു.


എന്നാൽ എനിക്ക് കൈകളും കാലുകളും

ശരീരവും കൊണ്ട് കൂടി കളിക്കാം.


അതാ വരുന്നു പന്ത്?

ഞാൻ....


പ്രിയ ഗോളമേ..


നീ കുറച്ചു കൂടി ദൂരെ നിന്നായിരുന്നുഎങ്കിൽ....


ഫുട്ബോൾ നിയമങ്ങളുടെ

നെഞ്ചിലേക്കായി ഒരു ഗോൾ കൂടി..


അതി ബുദ്ധിക്കും പിരാന്തിനും

ഇടക്കുള്ള പോലെ

തമാശക്കും തെറിക്കും ഇടക്കുള്ള

പോലെ

ഒരു തകർപ്പൻ അക്രൊബേറ്റിക്

പ്രകടനത്തിനും ഒരു കോമാളിത്തരത്തിനും ഇടക്കുള്ള

നേരിയ അകലം.


(പ്രദീപ്‌ )

Friday, 13 October 2023

സമയം ഒന്ന് ടു മൂന്നര ഒറക്കം വരാത്ത ഒരു രാത്രി

 സമയം ഒന്ന് ടു മൂന്നര

ഒറക്കം വരാത്ത ഒരു രാത്രി 


==========================


ഒരു വെളുപ്പാൻ കാലമൊരു പൊൻ

കിരണമൊരു പൂവിനെ

പതുക്കെ ചുംബിച്ചു

കാക്ക കരഞ്ഞു 

 കവി ഒരു കടലാസ് തുണ്ടിലൊരു

മഷിത്തണ്ടിനാൽ 

കവിതയെഴുയതാൻ ശ്രമിച്ചു,

എഴുതാൻ ആകാതെ

പിൻവാങ്ങുന്നു.


 മദ്ധ്യാഹ്നം, മദ്യശാലയിൽ

ചില സുന്ദരികളുംമൊത്തുല്ലസിച്ചു

കവി മനസ്സിൽ ഒരു കവിത എഴുതാൻ

ശ്രമിക്കുന്നെങ്കിലും എഴുതാൻ

ആകാതെ പിൻവാങ്ങുന്നു.


 വൈകുന്നേരം ഇരുട്ടു വെളുപ്പിനെ

തിന്നുവാൻ തുടങ്ങുന്നു, മനുഷ്യർ

അന്നത്തെ വേദന, മുറിവുകൾ ആറ്റി

ഉറങ്ങുവാൻ തുടങ്ങുന്നപ്പോളും

കവി കവിത എഴുതാൻ ശ്രമിച്ചു

എഴുതാൻ കഴിയാതെ പിൻവാങ്ങുന്നു.


സമയം രാത്രി ഒന്നിനും മൂന്നരക്കും

ഇടയ്ക്ക് 

കവി തിരിഞ്ഞു മറഞ്ഞു ഉറക്കം വരാതെ 

കിടക്കുന്നപ്പോൾ മനസ്സിൽ ഒരു കവിതഅറിയാതെ

ഊർന്നെത്തുന്നു..


കവി എഴുതി തുടങ്ങുന്നു.


"സമയം ഒന്ന് ടു മൂന്നര

ഒറക്കം വരാത്ത ഒരു രാത്രി...."

ഗതികെട്ട പ്രാർത്ഥന

 ഗതികെട്ട പ്രാർത്ഥന

=================

ദൈവമില്ലെന്നാണ് അയാളുടെ

അറിവെങ്കിലും 

അയാൾ ഇടക്ക് എല്ലാ

ദൈവങ്ങളേയും

വിളിക്കുക്കുന്നു.


അയാളുടെ ഭൂമിലോകം

മനുഷ്യൻ നിർമ്മിച്ച

സമയ നിയങ്ങളാലും

പണ നിയമങ്ങലാലും

 കുടുംബ നിയമങ്ങളാലും രാജ്യനിയമങ്ങലാലും

 ചുരുണ്ടു പിരണ്ടു

അയാളെ ആക്രമിക്കുന്നു.


അതിനാൽ ഇടക്ക്

 അയാൾ

മനുഷ്യൻ പടച്ച

ദൈവ നിയമങ്ങളിലേക്ക്

പോകുന്നു!.

Thursday, 12 October 2023

സ്വർണ്ണം

 സ്വർണ്ണം


അമ്മയും അഛനും

മകളും മരുമകനും

 ഒന്നിച്ചു ചിരിച്ചു നിൽക്കുന്ന

 കല്യാണ ഫോട്ടോയിൽ നിന്ന്

മകളുടെ കഴുത്തിൽ

തൂങ്ങി കിടന്നിരുന്ന സ്വർണ്ണാഭരണങ്ങളിൽ

ചിലതു പുറത്തേക്കു വന്നു

 കാറ്റിനോടോ

കിളിയോടൊ വെളിച്ചത്തോടോ

 ആയി

ഒരു കല്യാണ കഥ പറഞ്ഞു.


ആ കഥയിൽ പറഞ്ഞ സ്വർണ്ണം കിട്ടാത്തതിനാൽ

കല്യാണത്തിൽ നിന്നും

പിൻ മാറുമെന്നു പറഞ്ഞു അച്ഛനെ

ഭീഷണിപ്പെടുത്തിയ ഒരു മരുമകനുണ്ട്.


ഭാവി ഭർത്താവിന്റെ നട്ടെല്ലില്ലായ്മയെ

പരസ്യമായി നിരന്തരം പരിഹസിക്കുകയും, സ്വർണ്ണം വാങ്ങാൻ

അച്ഛൻ പെട്ട കഷ്ടപ്പാടുകൾ അറിഞ്ഞു

ഉള്ളിൽ കരയുന്ന ഒരു മകളുണ്ട്.


പുരയിടം പണയപ്പെടുത്തിയും

ഇരന്നും മകളുടെ കല്യാണത്തിന്നാവശ്യമായ സ്വർണ്ണം

വാങ്ങാൻ പെടാപ്പാട് പെട്ട ഒരഛനുണ്ട്.


മകൾക്കു വേണ്ടി സ്വന്തം താലി അല്ലാത്തതെല്ലാം ഊരിക്കൊടുത്ത

ഒരമ്മയുണ്ട്.


സുഹൃത്തിനെ സഹായിക്കാൻ ആയി

പണത്തിന്റെ കവറുകൾ പോക്കെറ്റിൽ

വച്ചു സദ്യ കഴിച്ച നാട്ടുകാരും ബന്ധുക്കളുമുണ്ട്.


നാളെക്കായി സ്വർണ്ണം കരുതി

വക്കേണ്ടതിനെ കുറിച്ച്

ആവലാതിപ്പെടുന്ന പെൺകുട്ടികൾ

ഉള്ള രക്ഷിതാക്കൾ ഉണ്ട്.


അമ്മയും അഛനും

മകളും മരുമകനും

 ഒന്നിച്ചു ചിരിച്ചു നിൽക്കുന്ന

 കല്യാണ ഫോട്ടോയിൽ നിന്ന്

മകളുടെ കഴുത്തിൽ

തൂങ്ങി കിടന്നിരുന്ന സ്വർണ്ണാഭരണങ്ങളിൽ

ചിലതു പുറത്തേക്കു വന്നു

 കാറ്റിനോടോ

കിളിയോടൊ വെളിച്ചത്തോടോ

 ആയി

ഒരു കല്യാണ കഥ പറഞ്ഞു.

ഹുസ്റുത്തുബാൽ

 ഹുസ്റുത്തുബാൽ


ഹുസ്രുത്ത്ബാൽ പള്ളിക്കു

മുമ്പിൽ ഞാൻ 

ഒളു എടുത്ത് ഉള്ളിൽ പോകും

സുഹൃത്തിൻ ചെരുപ്പിന്ന്

കാവൽ ഇരിക്കെ, ഉള്ളിലായാ

യിരം ചിന്തയിരമ്പി പൊന്തുന്ന

ടുത്തായി ചിലർ പുറത്തും

നിസ്കരിക്കുന്നു.


കുറച്ചു പേർ വെറുതേ

 കാലുംമടക്കി

ശാന്തരായി മുകളിൽ

നോക്കിയിരിക്കുന്നു.


ഒരു പാടു പേർ അങ്ങോട്ടും

 ഇങ്ങോട്ടും

വെറുതേ നടക്കുന്നു.


പുറത്തും അകത്തുമായി

തോക്കുകളുമായി പട്ടാളം

(മനുഷ്യനെ രക്ഷിക്കാനത്രെ)

രാവും പകലുമില്ലാതെ

കണ്ണിമ വെട്ടാതെ കാവൽ

നിൽക്കുന്നു.


എന്തോ കശ്മീർ ഉള്ളിലായി

കാളലിൻ കറുത്തോളങ്ങൾ 

അരികിലായൊഴുകും 

ദാൽ തടകത്തിലെ

 ഇരുണ്ട വെള്ളം പോൽ തീർക്കെ


അവൾ,എന്ന കൊച്ചു പെൺകുട്ടി

അരികിൽ നിസ്കാരം കഴിഞ്ഞെത്തി

ചെരുപ്പെടുത്തിടാനായി ഉപ്പ തൻ

പാന്റിൽ തൂങ്ങുന്നു.


വെളുത്തു മെലിഞ്ഞോരവളുടെ

കണ്ണിൽ ഉപ്പയോടുള്ള സ്നേഹം

തുടിക്കുന്നു, അവളുടെ

കണ്ണിൽ തുളുമ്പുന്നായിരം

ലക്ഷ്യങ്ങൾ തൻ പൊൻ തിളക്കങ്ങൾ..

അവ എൻ മനത്തെയും

വിമലമാക്കുന്നവളെ നോക്കും

എന്നോട് അവളുടെ ഉപ്പ പതുക്കെ

ചിരിക്കുന്നു.


അവൾ ഉറച്ച കാൽവയ്പ്പുമായി

ഉപ്പയൊത്തു കാര്യമായി പറഞ്ഞു

വേഗത്തിൽ നടന്നകലുമ്പോൾ അവളെ 

നോക്കി സൂര്യൻ തുടിക്കുന്നു

പിന്നിലായി ഹസ്രുത് ബാൽ തിളങ്ങുന്നു.


നാളെയുടെ അവൾക്കായി മാത്രം 

ഇന്നിന്റെ ലോകം ജീവിക്കുന്നു.

Thursday, 28 September 2023

ബാക്കി

 X ബാക്കി

==========

ശരിക്കും മരിച്ചപ്പോൾ

കുറച്ചു ശരീരം ഭാഗം

കേട് വരാത്തതായി

ഉണ്ടായിരുന്നു.


കൈ കാലിലെ കുറച്ചു

എല്ലുകൾ.

ഹൃദയം, ശ്വാസ കോശം,

വയറ്, ലിംഗം അങ്ങനെ

ചിലത്.


തല തകർന്നു ചത്തതോടെ

ബാക്കിയായ ആ നല്ല ഭാഗങ്ങളും

വെറുതേ ചത്ത്.


യക്ഷി

 യക്ഷി


=========


യക്ഷിയൊക്കെ ഇവിടെ


ഉണ്ടെന്നാണ് പഴങ്കഥ..




അവൾ എന്നോട്.....




ഇപ്പോളത്തെ കാലത്ത്


എന്ത് യക്ഷി?




ഞാൻ അവളോട്.....

ശുഭദിനം



ശുഭ ദിനം

=========

ചോദ്യം കേൾക്കാതെ

തന്നെ പേര് പറയുമ്പോലൊരു 

മാർക്കറ്റിംഗ് തന്ത്രമായി

ശുഭദിനം പതിക്കൽ.


അശുഭത്തിൽ നിന്ന് 'അ '

മുറിക്കനാകാതെ ഒരശു.


കാക്ക കരയുന്നത്രെ

ഷാപ്പ് നിറയുന്നത്രെ

ഭൂമി തിരിയുന്നത്രെ

ശുഭ ദിനം ഒരു

പ്രതീക്ഷിപ്പിക്കലത്രെ


എന്റെ പേര് ഇങ്ങള്

വായിക്കുമ്പോൾ

നിക്ക് അത് ഒരു പ്രതീക്ഷ.


ശുഭദിനവും സായിപ്പിന്റെ

പഴേ ശർദ്ധി.


ആദ്യമായി കള്ള് മോന്തുമ്പോൾ

ആദ്യമായി പെണ്ണിന് പള്ളേല്

ആകുമ്പോൾ ഉണ്ടാകുംപോലുള്ള 

ഒഴിവാക്കാൻ ആകാത്തൊര

ശർദ്ധി ദീനം 'ശുഭ ദിനം.'


ഉമ്മറത്തു ഒരു പട്ടി കുരക്കുന്നു.


പോടാ പട്ടീ.. എനാർക്കുന്നതിന്നും

പകരമായി.. പട്ടി നിനക്കും

ശുഭദിനം...


നിന്റെ കുര അങ്ങനെ വാനിൽ

നിറഞ്ഞ് നിറഞ്ഞു നിനക്ക്

ഒരായിരം ആരാധകരുണ്ടാകട്ടെ

അവരിൽ ഉണ്ടാകും

കുട്ടി പട്ടികളിൽ ഒന്നെങ്കിലും.

ഒരു നക്സൽ ആകട്ടെ..


അവൻ പേ പിടിച്ചു അലഞ്ഞു

പഞ്ചായത്താപ്പീസിൽ പണി

ഇല്ലാതെ ശുഭദിനം ഞെക്കി

താലോലിക്കുന്ന പട്ടി പിടുത്ത

ക്കാരനെ ഈ ലോകം

മുഴുവൻ ഓട്ടട്ടെ..


അയ്യാ.. വല്ലതും കൊടുങ്കാ..


എന്നും പറഞ്ഞു ഒരു 

പിച്ച ക്കാരൻ,


ഓന്റെ മൊബൈലിൽ

Gpay മട്ടിൽ എന്റെ മറ്റൊരു

ശുഭ ദിനം..


അ വൻ എങ്ങോട്ട് മണ്ടി?


എല്ലാ ദിനോം ശുഭദിനമെന്നു

ഒരു സൈക്കോളജിസ്റ്റ്.


അങ്ങനെങ്കിൽ അനക്കും

രാട്രീയക്കാർക്കും പണീം

തോരോം ണ്ടാവില്ലെന്നു പയ്യൻ.

(ഗഞ്ചൻ.)


ഇതുവരെ കാണാത്ത

ഒരു ശുഭദിനം മോഡൽ

ചിരിയുമായി കവി.


അ ശുഭം എന്നെഴുതിഎഴുതി

കറുപ്പിച്ച ഒരു വെള്ളപ്പേപ്പറിന്റെ

മറുപുറം പോലെ ശുഭദിനമെന്നു

ഒരു സാഹിത്യ പോക്കിരി.

(അവന്റെ നാട്ടിലെ കുമാരനാ 

ആശാൻ )


ചൂലിന്റെ കച്ചോടം കുറഞ്ഞു

ചെരുപ്പിന്റെ കച്ചോടം കൂടി

-അന്തി ചർച്ച.(താഴെ ശുഭദിനം )


ഡോളറും പൈസയും

തുല്യമാകുമ്പോൾ


ശുഭദിനം.


Saturday, 16 September 2023

പാടത്തെ പന്തുകളി

 പാടത്തെ പന്ത് കളി

=================


പാടത്തെ പന്ത് കളി

കാണാൻ ആളില്ല.

എല്ലാരും കളിക്കാർ.


പാടത്തെ പന്ത് കളിക്ക്

റഫറി ഇല്ല.

റഫറി മഹാനായ ദൈവം.


പാടത്തെ പന്ത് കളിക്ക്

സമയം ഇല്ല.


ഒന്നുകിൽ രാവിലെ മുതൽ

ഉച്ചവരെ വരെ.

അല്ലെങ്കിൽ ഉച്ച മുതൽ

രാത്രി വരെ.


നിലാവുള്ള രാത്രികളിൽ

കളി നിൽക്കില്ല.


ഒരു വിശപ്പിനും

അടുത്ത വിശപ്പിനും ഇടക്ക്

അത് നടക്കുന്നു.


പാടത്തെ പന്ത് കളിക്കാർക്ക്

പരിക്ക് പറ്റാറില്ല.


-പറ്റിയാൽ അവർ

അതറിയാറില്ല.


പാടത്തെ പന്ത് കളിക്കാർ

ഇടക്ക് ചവിട്ടാറുണ്ട്, മാന്താറുണ്ട്.

തല്ലാറുണ്ട്, തെറി പറയാറുണ്ട്.


നോട്ടം മുഴുവനും പന്തിൽ

ആയാതിനാൽ പാടത്തെ

പന്ത് കളിക്കാർ

അത് കാര്യമാക്കാറില്ല.


പാടത്തെ പന്തിലെ തുന്നിയ

ഭാഗങ്ങളിൽ നിന്ന് ഇടക്ക്

ബ്ലേഡ്ഡർ തുറിച്ചു നിൽക്കാറുണ്ട്.


- അപ്പോൾ കളിക്കാർ പന്ത്

വീണ്ടും തുന്നിക്കൂട്ടാൻ

ശ്രമിക്കുന്നു.


പാടത്തെ പന്ത് ചെന്ന് വീഴുന്ന

 പോസ്റ്റിനെ

സ്വർഗ്ഗം എന്നാണ് പറയാറ്.


ആകാശം മുഴുക്കെയായി 

സ്വർഗ്ഗം

പരന്നു കിടക്കുന്നു.


പാടത്തിൽ ഇടക്കായി

കിണറോ തെങ്ങോ കന്നു

കലികളോ ഉണ്ടാകാറുണ്ട്.


പാടത്തെ പന്തുകളിയിൽ

അവയും പങ്കെടുക്കുന്നു.


പാടത്തെ പന്ത് കളി

ഒരവേശമാണ്.


-പിന്നീട് എവിടെ നിന്നും

കിട്ടാൻ ഇടയില്ലാത്ത

മതിയാവോളം കളിച്ചു

തീർക്കേണ്ട ഒരാവേശമായി

പാടത്തെ കളി തുടരുന്നു.

മകൾ

 മകൾ 

=============

കീറിയ കടലാസ്സിൽ

മുറിപ്പെൻസിൽ കൊണ്ട്

കുട്ടിക്കാലത്തവൾ 

 ഒരു ചിത്രം വരച്ചു.


ഒരു വലിയ പൂവും 

അതിന്റെ ഞെട്ടിയും.


വർഷങ്ങൾക്കിപ്പുറം

ഒരു കസേരയിൽ

 ചരിഞ്ഞിരുന്നു

അവളെ 

ഓർക്കുമ്പോൾ

ആ കടലാസ് പൂവിനു

നിറവും മണവും

ചാഞ്ചാട്ടവും!.

കൂട്ടുകാരനും കൂട്ടുകാരിയും

 കൂട്ടുകാരനും കൂട്ടുകാരിയും 

=======


കൂട്ടുകാരി മാറുന്നുണ്ട്..


റിബ്ബെണിൽ നിന്നും

ഡൈയിലേക്കും

മകളിൽ നിന്നും

ഭാര്യയിലേക്കും

അമ്മയിലേക്കും

ആയി കൂട്ടുകാരി

മാറുന്നുണ്ട്.


കൂട്ടുകാരൻ മാറുന്നുണ്ട്.


സൈക്കിളിൽ നിന്നും

കാറിലേക്കും

നാരങ്ങ വെള്ളത്തിൽ നിന്നും

ബ്രാണ്ടിയിലേക്കും ആയി

കൂട്ടുകാരൻ മാറുന്നുണ്ട്.


കൂട്ടുകാരനും കൂട്ടുകാരിയും

വല്ലപ്പോളും ആയി അടുത്തടുത്തു

കൂടെ സഞ്ചരിക്കാറുണ്ട്.


അപ്പോൾ പരസ്പരം

അറിയാതിരിക്കാൻ

ഇരുവരും ആത്മാർത്ഥമായി 

പരിശ്രമിക്കുന്നു.

Tuesday, 12 September 2023

ചിത

 ചിത

=======


നീ എന്നെ അറിയില്ല 


എന്റെ ദുഃഖങ്ങളെ

എതിർ നീന്തലുകളെ

വേദനകളെ സത്യങ്ങളെ


എന്റെ ഒറ്റയാകലിനെ

എന്നേ വീഴ്ത്തിയ ചതിക്കുഴികളെ

എന്റെ നിസ്സീമ സ്നേഹത്തെ

എന്റെ ചവിട്ടടികളെ

എന്റെ ഇടവഴി യാത്രകളെ

എന്റെ നെടുവീർപ്പുകളെ

എന്റെ സാധ്യതകളെ


എന്നോടൊപ്പം വളർന്ന പൂക്കളെ

തളർന്ന ആശയങ്ങളെ

തകർന്ന ജീവിതത്തെ


നീ അറിയില്ല, ലോകമേ..


ഒരിക്കലും..


നിനക്കതിനു കഴിയില്ല!


എന്നിട്ടും...


ഞാൻ നിന്നെ ശ്രദ്ധിക്കുന്നു

ചിന്തിക്കുന്നു


നിന്നിൽ ഞാൻ അവശേഷിക്കുന്നില്ലെന്നറിഞ്ഞിട്ടും

 ഞാൻ എന്ന അപരിചിതൻ

നിന്നെ സ്നേഹിക്കുന്നു.


നീ പകർന്നകന്നു വേറെ 

പോകുമ്പോൾ പോലും...


ഞാൻ എറിഞ്ഞമർന്നു

അവസാന കനലായി 

ഒടുങ്ങുമ്പോൾ പോലും..

Wednesday, 30 August 2023

കുന്നേ.....

 കുന്നേ..

========


പൂക്കൾ നിന്നിരുന്നാ കുന്ന്,

മരങ്ങൾ പെയ്തിരുന്നോരാ കുന്ന്,

കാറ്റു പാട്ടു മൂളിയൊരാ കുന്ന്,

കിളികൾ ഊഞ്ഞാൽ കെട്ടിയാ കുന്ന്,

സൂര്യൻ ചോത്തു മുങ്ങി താഴുമാ കുന്ന്,

ചന്ദ്രനോളം പൊന്തി നിന്നോരാ കുന്ന്


ക്യന്നേ, നീ എവിടെ?


നിന്റെ മാറിൽ നിന്നും ഊറ്റിയ നീർ,

നിന്റെ പച്ചിലകളിൽ കിടന്നു

സന്തോഷം കൊണ്ട് പിടഞ്ഞു രസിച്ചോരാ ഇണകൾ ,

നിന്നിൽ നിന്നും കിട്ടിയോരാ

 പഴങ്ങൾ.


കുന്നേ? എവിടെ?


നീ ഉറപ്പിച്ചു പിടിച്ചൊരാ മണ്ണ്?

നീ മറച്ചു കാത്തോരാ വീട്?

നീന്നിൽ നൃത്തം വെച്ചൊരാ മയിലുകൾ?

നിന്നിൽനിന്നും അടർത്തിയോരാ കൊമ്പുകൾ?

നിന്റെ തണുപ്പ്?

നിന്റെ ശാന്തത?

നിന്നെ ചവുട്ടി നടന്നോരാ വളഞ്ഞ,

ചെറിയ മഞ്ഞ ഇല നിറഞ്ഞൊരാ 

വഴികൾ?

എത്ര എടുത്താലും വീണ്ടും വന്നു

നിറയുമാ പച്ചപ്പ്‌?

എന്റെ വള്ളി ഊഞ്ഞാല്?

നിന്നിൽ നിന്നും ഊർന്നു വീട്ടു

വളപ്പിലൂടെയും പാടത്തിലൂടെയും

ഒഴുകി നീങ്യോരാ നീർ ചാലുകൾ?

നിന്റെ മടിയിൽ കിടന്നൊരാ നിമിഷങ്ങൾ?

നീ തന്ന ഉറപ്പുകൾ?

നീ തന്ന ആശ്വാസങ്ങൾ?


കുന്നേ? എവിടെ?

എന്റെ നാടിന്റെ ചരിത്രം (കുമ്മണ്ണൂർ )

 എന്റെ നാടിന്റെ(കുമ്മണ്ണൂർ )ചരിത്രം.

=============================

എന്റെ നാടിന്റെ ചരിത്രം

കുറെ ആളുകൾ കിടന്നു

ഉറങ്ങിയതിന്റെ ചരിത്രം കൂടി ആണ്.


പലരും മൂത്രം വീഴ്ത്തിയും അപ്പി ഇട്ടും

തിന്നും പ്രസവിച്ചും ചരിത്രത്തെ

വളർത്തിയത്രെ..

ആളുകളുടെ വെറുപ്പിന്റെ

ചതിയുടെ രതിയുടെ ചരിത്രം..


പിന്നെ കുറെ മൃഗങ്ങളുടെ..

കിളികളുടെ?h

മരങ്ങളുടെ?

ചൂടിന്റെ,തണുപ്പിന്റെ, നെടുവീർപ്പിന്റെ?


രാജാവും രാഷ്ട്രീയവും അല്ല

ചരിത്രം..

ആ.. എന്റെ നാട് കുമ്മണൂർ

അങ്ങനെ.... അത്രേ...


കുമ്മണ്ണൂർ കാര്യത്തിൽ മറ്റെല്ലാ

ചരിത്രകാരന്മാരും ബാഫൂണുകൾ 



Thursday, 24 August 2023

ഓണപ്പാട്ട് പാടുമ്പോൾ

 ഓണപ്പാട്ട് പാടുമ്പോൾ

==================

ഓണപ്പാട്ട് പാടുമ്പോളായിരം

ഓർമ്മകൾ ഉള്ളിൽ

താളം പിടിക്കുന്നു.


ഓണനിലാവിൽ പെണ്ണുങ്ങൾ

പുഴയിൽ കുളിക്കുമ്പോൾ

മണൽ നിലാവിനെ തോല്പ്പിക്കും

വെളിച്ചമായവരുടെ മാറു

മറക്കുന്നു!.


ഇല്ലായ്മതൻ പടു

കുഴിയിൽ നിന്നാരോ

ഒരു കുടം തുമ്പപ്പൂ കൈകൾ

നീട്ടുന്നു.


മുറ്റത്തു നിൽക്കും മുക്കൂറ്റികൾ

തലയാട്ടി ഉമ്മറപ്പൂക്കളത്തിനു

 താരാട്ടു പാടുന്നു.


ചെമ്പരത്തി പൂക്കളനടു

പിടിക്കാനായി ചെണ്ടു

മല്ലിയോട് മത്സരിക്കുന്നു.


കൊട്ടും മേളവുമില്ലാതെ

അഞ്ചാറു പെൺകുട്ടികൾ

പുലർച്ചെ എവിടെ നിന്നോ 

 പൂവേ പൊലിപ്പാട്ട്

അറിയാതെ പാടുന്നു.


ചാണകം മെഴുകി ഒരു തള്ള

ഓണത്തപ്പനു പിന്നിൽ മായുന്നു.


ഒരു കാരണവരൊരു കുല

പഴുക്കാൻ പുക പിടിപ്പിക്കാനായ്

കയ്യിൽ ഒരു മഡാളും പിടിച്ചു

വേച്ചു വന്നില്ലാണ്ടാവുന്നു.


ഒരു കുട്ടി ഒരു കീറയുടുപ്പും

തുന്നി കെട്ടി മഹാബലിയെക്കുറിച്ചു

ഓണപ്പരീക്ഷ എഴുതുന്നു.


ഒരഞ്ചാറു പേർ ഓണ കാശു

കിട്ടാന്നായി ഉമ്മറത്തവകാശം

എന്നോണം കൈകൾ നീട്ടുന്നു.


ഓണം വന്നപ്പോൾ ഉണ്ണിയെ ഓർത്തു

കോരൻ കഞ്ഞി കുമ്പിളിൽ ആക്കി

മോന്തി ബീവറേജിനു മുന്നിൽ

ചാഞ്ഞു കിടക്കുന്നു 


ഇല്ലായ്മയിൽ വർഷത്തിൽ ഒരിക്കൽ കിട്ടുന്നൊരു കഷ്ണം പഴവും 

 ഒരു പൊട്ടു പപ്പടവും 

ഒരു തുള്ളി സാമ്പാറും മാത്രമോണം -


അതാഘോഷിക്കാനായി ഇന്നായിരം രൂപയ്ക്കു പതിനായിരം പേർ

വരി നിന്ന് പൂക്കൾ വാങ്ങി -

 കമ്പോളം പറയുമ്പോലവയെ

വെട്ടി നുറുക്കി ഓണത്തേ

 പ്പറ്റിയെന്തോ കൂകി വിളിക്കുന്നു.

Tuesday, 15 August 2023

കുശലം

 കൂടെ പഠിച്ചവനും

കൂടെ ജീവിച്ചവനും

കൂടെ കളിച്ചവനും

കടന്നു പോയ

ഒരു യാത്രയിൽ വണ്ടി

നിറുത്തി കുശലം

ചോദിച്ചത് കൂടെ

കളിച്ചവനാണ്.

കൊതു

 




കൊതു

=========


പല കൊതുക് കടികളെയും

പ്രതിരോധിക്കുന്നത്

ശരീരത്തെ സ്വയം

ശിക്ഷിച്ചു കൊണ്ടാണ്.


 ആകെ ഉള്ള

പ്രതിരോധം എന്നത്

സ്വന്തം ശരീരം മാത്രം തന്നെ.


അല്ലെങ്കിൽ പിന്നെ

ഒരു മൂളിപ്പാട്ട് പാടുകയാണെന്ന

മട്ടിൽ അറിയാതെ അപരന്റെ

അടുത്തു ചെന്ന് ചോര

ഊറ്റിക്കുടിച്ചു വെട്ടി

മാറാൻ തുടങ്ങി ശീലിക്കണം!


(പ്രദീപ്‌ )

ശുഭ ലക്ഷണം







ശുഭലക്ഷണം

==========

രാവിലേ വണ്ടിയുമായി

ഇറങ്ങിയതും ഒരു

പൂച്ച കുറുകെ ചാടി.


പൂച്ചയുടെ കണ്ണിൽ

ഒരു രക്ഷപ്പെടൽ

നടത്തിയതിന്റെ

ആശ്വാസം.


ലക്ഷണം ശുഭം..,


അല്ലെങ്കിൽ നമ്മൾ

 ചത്തേനെ....


ഞാൻ പൂച്ചയോട് തമാശ

പറഞ്ഞു.


വൈകീട്ട് മടങ്ങി വീട്ടിൽ

എത്തിയപ്പോൾ

അതേ സ്ഥലത്ത്

അത് ചത്ത് കിടക്കുന്നു.


(പ്രദീപ്‌ )

ഹെൽമറ്റ്

 ഹെൽമെറ്റ്‌

============

ഇടിച്ച ശേഷം മോട്ടോർ

സൈക്കിളിന് 

മുന്നിലിരുന്ന ചെറിയ

കുട്ടിയെ കാണുന്നില്ല


വലിയ ഹെൽമെറ്റിന്നകത്തുള്ള

ഒരു ചെറിയ തല ആയതിനാലാണോ

അതോ ഒരു ഹെൽമെറ്റു ഇല്ലാത്ത 

തല ആയതിനാലോ ആവണം

അവനെ കാണാത്തത്.


ഗതാഗത നിയമ പുസ്തകത്തിൽ

അവനില്ല, മോട്ടോർ സൈക്കിളിനു

മുന്നിൽ അള്ളിപ്പിടിച്ചും അവൻ

ഇല്ലായിരുന്നു എന്നാണ്

മോട്ടോർ സൈക്കിൾ യാത്രക്കാരൻ

പറഞ്ഞത്.


വീട്ടിലും അവനില്ല.


എന്നാലും എവിടെയും ഇല്ലാത്ത ഒരാൾ

എങ്ങനെ ആണ് കാണാതാവുന്നത്?




(പ്രദീപ്‌ )

Wednesday, 26 July 2023

ചെളിക്കുണ്ടിലെ കുളി

 ചെളിക്കുണ്ടിലെ കുളി

================

ആരെങ്കിലും ചെളിവെള്ളത്തിൽ

കുളിക്കുമോ?

അതും കലക്ക വെള്ളം കുതിച്ചു

പായും തോട്ടിൽ?

പച്ചിലകളെ തള്ളി മാറ്റി

ഓരോന്നാങ്ങനെ ഒഴുകി എത്തും

തോട്ടിൽ?

ഉരുണ്ട വഴുക്കൻ കല്ലിന് മുകളിൽ?

അതും തോർത്തുമുണ്ട് കരയിൽ കുത്തി

മീൻ കൊത്തും വെള്ളത്തിൽ?

അതും ഒരൊന്നൊന്നര മണിക്കൂർ

ചാടിയും കുത്തിയും മുങ്ങിയും

നീന്തിയും ആർത്തു വിളിച്ചും കൂക്കിയും?

അതും ആർക്കെങ്കിലും തണുത്ത് ചുരുങ്ങിയ 

ചുക്കാണിയുടെ ഒരു ഫോട്ടോ 

എടുക്കാവുന്ന ഒരു കാലത്തിൽ?

അന്നങ്ങനെ ഒരു കാലം ഉണ്ടായിരുന്നു

എത്ര നനഞ്ഞാലും കളിച്ചാലും

ഒരു ജലദോഷം പോലും വരാത്ത

ഒരു കാലം-

വീഡിയോ ഓഫ് ചെയ്തു അയാൾ

മദ്യകുപ്പി കമിഴ്ത്തി ഫ്ലാറ്റിൽ ഉള്ളവരോടായി പറഞ്ഞു.

അവർ:ഫ്ലാറ്റിലെ ac യുടെ തണുപ്പിൽ ആകെ തരിച്ചിരുന്നു.


എന്താണ് മണ്ണ്?


എന്ന ഭാവി യിലെ ചോദ്യം അവരുടെ 

മുന്നിൽ അടുത്ത കുപ്പിയായി അവതരിച്ചു.

അല്ലെങ്കിലും ഫ്ലാറ്റ് ടു ഫ്ലാറ്റ് ഹെലികോപ്റ്ററിൽ യാത്ര ചെയ്യുവാൻ പോകുന്ന ഒരു സമൂഹത്തിനു എന്ത് മണ്ണ്?

മഴ

 മഴ രണ്ടാഴ്ച്ച നിന്ന്

പെയ്താൽ പ്രളയം.

മഴ രണ്ടാഴ്ച

പെയ്യഞ്ഞാൽ പ്രളയം

പോയി വരൾച്ച.


മഴ പെയ്തില്ലേൽ

കിണറിൽ വെള്ളം വറ്റും.

മഴ പെയ്താൽ

അറബിക്കടല് നിറയും.


മഴ പെയ്താൽ

കരണ്ടു പോകും..

മഴ പെയ്തില്ലേലും

കരണ്ട് പോകും.


മഴ കണ്ടാൽ കവിത


മഴ കൊണ്ടാൽ ദോഷം.

വാഴ നടക്കുന്ന നാട്

 വാഴ നടക്കുന്ന നാട്.


ഇന്നലെ പകൽ

അപ്പുറത്തെ വീട്ടിൽ

നിന്നിരുന്ന വാഴ ഇന്ന്

രാവിലെ അടുത്തവന്റെ

 വീട്ടിലെ

ഗേറ്റിനു മുമ്പിൽ..


ഇന്ന് രാവിലെ വീട്ടിന്നു

 മുന്നിൽ

എവിടേ നിന്നോ വന്ന

പൂ ചേട്ടികൾ 


അടുത്ത വീട്ടിന്റെ

പുരപ്പുറത്തേക്കു

വൈകീട്ട് നിറുത്താതെ

കല്ലേറ്.


 ഡോക്ടർ എന്ന്

ബോർഡ് ഓരോ ദിവസവും

ഓരോ വീടിനു മുമ്പിൽ.


പശുവിനെ ചവുട്ടിക്കാൻ

പറ്റുമോ?

എന്നും ചോദിച്ചു വീട്ടുമുറ്റത്ത്

ഒരു പശുവും രണ്ടാളും.


അടുത്ത വീട്ടിൽ നിന്നും

 കിട്ടിയ

പൂള ക്കറിക്കു വീട്ടിലെ

പൂളയുടെ

അതെ രുചി


പട്ടിയുണ്ട് എന്ന ബോർഡ്‌

പട്ടി ഇല്ലാത്ത വീട്ടിൽ 


വീട്ടിൽ എത്തിയ

അതിഥികളുടെ

കാണാതായ ചെരുപ്പ്.


കള്ളനെ പിടിക്കാൻ 

 നാട്ടുകാർ കാവൽ നിന്ന

അന്ന് മാത്രം കള്ളന്മാർ

എത്തുന്നുമില്ല!


മാന്യന്മാർ മാത്രം ഉള്ള ഒരു

നാട്ടിൽ കള്ളനെ കാവൽ

ഏൽപ്പിച്ചാൽ

എന്നോ കള്ളൻ കപ്പലിൽ.

തന്നെ എന്നോ 

പറഞ്ഞു ഒരു കാര്യവുമില്ലതാനും.

നമുക്കിടക്ക്...

 നമുക്കിടക്കു എന്തോ

ഉണ്ട്.

കാണാത്ത എന്നാൽ

കനമുള്ള മുറിക്കുന്ന

വേദനിപ്പിക്കുന്ന

അകറ്റുന്ന എന്നാൽ

ശൂന്യമായ ഏതോ ഒന്ന്..


ഇടക്കുള്ള കാറ്റിനും

വെയിലിനും മഴക്കും

തണുപ്പിനും കണ്ടെത്താൻ

ആവത്ത എന്നാൽ

ആകെ കത്തിക്കുന്ന

ആകെ കരിക്കുന്ന

ആകെ തകർക്കുന്ന

ആകെ നശിപ്പിക്കുന്ന

എന്തോ ഒന്ന്...


അതില്ലെങ്കിൽ?


നമ്മൾ ഇത്ര അപരിചിതർ

ആകുമായിരുന്നില്ല.


നമ്മൾ ഇങ്ങനെ

പരസ്പരം മുറിവേൽപ്പിക്കാൻ

ശ്രമിക്കുമായിരുന്നില്ല.


നമ്മൾ ഇങ്ങനെ അന്യോന്യം

സന്തോഷം തല്ലിക്കെടുത്താൻ

ശ്രമിക്കുമായിരുന്നില്ല.


നമ്മൾ ഇങ്ങനെ ജീവനോടെ

ഓരോ ശവക്കല്ലറകൾക്കുള്ളിൽ

കിടക്കുമായിരുന്നില്ല..

Wednesday, 12 July 2023

പുരോഗതിയും ഭ്രാന്തും

 പുരോഗതിയും ഭ്രാന്തും 


=========================


കുറെനാളായുറക്കമില്ല,

ആകെയൊരസ്വസ്ഥതയും

കൈകാൽ കഴപ്പും തരിപ്പും.


അന്നത്തിനും രുചിയില്ല,

കൂട്ട് കൂടാനുമില്ല തോന്നൽ-

ഉക്രൈനിൽ ഒരു കൊച്ചു കുട്ടി

തലമേൽ വീഴും ബോംബും

നോക്കി പേടിച്ചു

വിറങ്ങലിച്ചിരിക്കുന്നു.


മനുഷ്യൻ പുരോഗമിച്ചെന്നു

വെറുതേ കരുതുന്നു.


എല്ലാ നാട്ടിലും കോടിക്കണക്കിനു

ബോംബുകൾ ഉണ്ടാക്കി വെച്ചതോ

പുരോഗതി?


ഇരുപുറവുമായി ആറേഴുലക്ഷം

മനുഷ്യരെ, ഒരു നാട്ടിൽ ജനിച്ചു

പോയിയെന്നോരൊറ്റ കാരണത്താൽ

കൈ കാൽ വെട്ടിയും തോക്കിനാൽ

ചുട്ടും പട്ടിണിക്കിട്ടും മൃഗം പോലും 

ലജ്ജിക്കും കണക്കെ കൊന്ന് തള്ളുന്നതോ പുരോഗതി?


ഇനിയൊരു ദിനം ഇരു നേതാക്കളും

ഒരു മേശക്കു ചുറ്റും ഇരുന്നൊരു

സന്ധി പത്രത്തിൽ 

ഒപ്പിടുമെങ്കിലും അന്നായി ഈ

മരിച്ച ലക്ഷങ്ങൾ തിരിച്ചു വന്നീടുമോ?


ഭ്രാന്തന്മാരുടെ മാത്രം ഒരു ലോകമിവിടെ

മനുഷ്യന് ശാശ്വതസമാധാനം കിട്ടുമെന്നതു 

വെറും നിഷ്കളങ്കർ തൻ ദിവാസ്വപ്നം

മാത്രമിവരുടെ ഭീകര കണ്ണുകൾ

പണത്തിലും അന്യന്റെ മണ്ണിലും യുദ്ധക്കച്ചവട ലാഭ മോഹങ്ങളിലും മാത്രം.


അക്കണ്ണു മനുഷ്യന്റെ ഹൃദയത്തിലേക്കു

മാത്രം നോക്കി വേദന ആറ്റുമൊരു കാലം

ഉണ്ടായിവരുമീ പാരിൽ അതിന്നായി ഇനി

എത്ര യുഗമെത്ര പുതു പ്രവാചകർ വേണ്ടി വരുമീ നാട്ടിൽ,

 പഴയ പ്രവാചക ഗ്രന്ഥങ്ങളിലും 

യുദ്ധത്തിൻ കഥകൾ സുലഭം.


യുദ്ധമില്ലാത്തൊരു നാട്ടിൽ ജീവിക്കാനാകാത്തത്തു

എന്റെയും പിന്നെ നിന്റെയും

ചരിത്രത്തെ വെറും ചെന്നായ്ക്കളുടെ മാത്രം ചരിത്രം ആക്കുന്നു, നാം എല്ലാം ഉള്ളിൽ

ക്രൂര വിഷം പേറും വെറും നരാധമന്മാർ മാത്രമോ?


ഉക്രൈനിൽ പതിക്കും വലിയ ബോംബുകൾ

നാളെ നമ്മുടെ തലയിലും പതിച്ചേക്കും

അന്നേക്ക് മാത്രമായി 

കണ്ണീരും ശബ്ദവും കാത്തു വക്കും

അഭിനവവിഡ്ഢികൾ നമ്മൾ, ഇക്കണക്കിനു

നമ്മൾക്കും ജയിക്കുകാനാകില്ല യുദ്ധത്തെ,

യുദ്ധമുണ്ടാക്കും മനസ്സിന്റെ ക്രൂരതയെ കട്ടായം.


(പ്രദീപ് )

Tuesday, 11 July 2023

അമ്മമ്മ മരിച്ച രാത്രി

 അമ്മമ്മ മരിച്ച രാത്രി


വൈകുണ്ഡം തുറക്കുന്ന

ഒരു രാത്രി, നല്ല നിലാവുള്ള

ഒരു രാത്രി, ഉറങ്ങാതെ ഇരുന്ന

ഒന്നും കഴിക്കാൻ തോന്നാതെ

ഇരുന്ന ഒരു രാത്രി വീട്ടിൽ നിന്നും

ഒരിത്തിരി കൂടുതൽ വെളിച്ചം

പുറത്തെ റോട്ടിലേക്കു ഏന്തി വന്ന

ഒരു രാത്രി, അതാണ്‌ അമ്മമ്മ

മരിച്ചു കിടന്ന ആ രാത്രി.


അന്ന് രാത്രി വിളക്കണക്കാതെ

സീരിയൽ ടി വി യിൽ കാണാതെ

മീൻ കറി കഴിക്കാതെ,

മിറ്റമടിക്കാതെ വെള്ളം കോരാതെ

തേപ്പു കൊണ്ട് നിലം തുടക്കാതെ

ആരെയും ബുദ്ധിമുട്ടിക്കാതെ

പെട്ടെന്ന് മരിച്ച് 

അമ്മമ്മ ഫ്രീസറിൽ ആയി ഉമ്മറത്തു

ഉറങ്ങി.


പണ്ടെന്നോ നാട് വിട്ടു പോയ

 ഭർത്താവോ, അത് മൂലം ഒരു

തരി മണ്ണ് പോലും കൊടുക്കാത്ത

ഭർത്താവിന്റെ വീട്ടുകാരോ

എപ്പോളും ലഹള കൂടിയിരുന്ന

ഏക മകളോ

കൂലിപ്പണി എടുത്തിരുന്ന

വീട്ടുകാരോ

ജോലി ചെയ്ത തീപ്പെട്ടിക്കമ്പനിക്കാരോ

സ്ഥിരമായി ഓട്ടു ചെയ്തിരുന്ന

ഇന്ദിരാ ഗാന്ധിയുടെ കാൺഗ്രെസ്സുകാരോ

പ്രസവിക്കുമ്പോൾ സഹായിക്കാൻ ചെന്ന സ്ത്രീകളോ

പുല്ലു പറിച്ചും വെള്ളം കൊടുത്തും

തീറ്റി വളർത്തിയ പശുക്കളോ 

കാണാൻ വരുന്നുണ്ടോ എന്ന്

അമ്മമ്മ കേട് വരാത്ത ഒറ്റ

കണ്ണിനാൽ ഫ്രീസെറിൽ നിന്ന്

ഒളി കണ്ണിട്ടു നോക്കുന്നു?


ആരു മരിച്ചാലും അവിടേക്കു

പോയില്ലെങ്കിൽ ചീത്ത പറയുമായിരുന്ന

അമ്മമ്മ

തീയിൽ ദഹിക്കാൻ താല്പര്യം ഇല്ലാതിരുന്ന

അമ്മമ്മ ഒരു രാത്രി 

കഴിയാനായി, പിറ്റേന്ന് എങ്ങോട്ടോ

പോകാനായി മല്ലു മുണ്ടും

പച്ച ജാക്കെറ്റും ഇട്ടു മുടി ചീകാതെ

പൌഡർ ഇടാതെ ഒന്നും കഴിക്കാതെ കാത്തിരിക്കുന്നു....


അരികെ ഇനി എനിക്കാരാണ് ഉള്ളത്?

എന്ന് പറഞ്ഞു കരയുന്ന മകൾ..


എല്ലാർക്കും നല്ലത് ചെയ്തോണ്ട് ആരേം ബുദ്ധി മുട്ടിക്കാതെ

പോയി - എന്ന് ചിലർ 


അമ്മമ്മ മരിച്ച രാത്രിയും കഴിയുന്നു.

Thursday, 6 July 2023

അടുത്തിരുന്ന പെൺകുട്ടി

 അടുത്തിരുന്ന പെൺകുട്ടി

========================


ഒരായിരം കാര്യങ്ങൾ

മനസ്സിൽ ഒരു വള്ളം കളി

നടത്തിക്കൊണ്ടിരുന്നപ്പോൾ

എപ്പോളോ ആണ്

സഞ്ചരിച്ചു കൊണ്ടിരുന്ന ബസ്സിലെ 

ന്റെ അരികെയായ് 

വെളുത്തു മെലിഞ്ഞ പെൺകുട്ടി

വന്നിരുന്നത്.


തലയും താഴ്ത്തി ഭൂമിയും

നോക്കി ഇരുന്ന അവൾ

എന്ത് ആലോചിക്കുന്നു?


കളിക്കാൻ വേണ്ടി

കാത്തിരിക്കുന്ന കൊച്ചനിയനെ?,

 രാത്രി ഭക്ഷണമായി

ഉണ്ടാക്കേണ്ട ചപ്പാത്തിയെ?

അമ്മക്കായി നൽകേണ്ട

മരുന്നിനെ?

നാളെക്കായി പഠിക്കേണ്ട

പുസ്തകത്തെ?

എപ്പോളും അവളോട്‌ മിണ്ടുന്ന സഹപാഠിയെ?


ഒരിളം കാറ്റ്‌ അവളുടെ ഉലഞ്ഞ

എന്നാൽ കെട്ടിവച്ച മുടിയെ

തഴുകി നീങ്ങുന്നുണ്ട്.


അവളുടെ കയ്യിലെ വളകൾ

മടിയിലെ പുസ്തകങ്ങൾക്ക്

മുകളിൽ ചരിഞ്ഞു കിടക്കുന്നുണ്ട്.


അവളുടെ പുസ്തകത്തിൽ 

 മയിൽ പീലിയെ 

പെറ്റു കൂട്ടാനായി മാനം കാട്ടാതെ

അവൾ കരുതി വചിരിക്കില്ലേ?


അവളുടെ കയ്യിലെ പൊതിയിൽ

 കെട്ടാനയുള്ള മുല്ല പൂക്കൾ

കാണില്ലേ?


അവളുടെ കുഞ്ഞ് പാത്രത്തിൽ

പാൽ ഉണ്ടാകില്ലേ?


അവളുടെ കണ്മഷിക്കൂടും

പൊട്ടും വച്ചാ കൊച്ചു പാത്രങ്ങൾ ഇപ്പോൾ എവിടെയാണ്?


അവളുടെ വെള്ളം പാത്രത്തിലേ

 വെള്ളം ഇനി എപ്പോളാണ് 

അവൾ കുടിക്കുക?


ഇരുട്ടുന്നതിനു മുമ്പ് അവൾക്കു

വീട്ടിൽ എത്താൻ കഴിയുമോ?


ബസ്സിറങ്ങിയാൽ വീട്ടിലേക്കു പോകാനായി ഒരു കൊച്ചു സൈക്കിൾ

അവൾ ഏതെങ്കിലും വേലിയിൽ

ചാരി വച്ചിട്ടുണ്ടാവുമോ?


പോകുന്ന വഴിക്കു അവൾ ഏതെങ്കിലും

വീട്ടിലെ മാങ്ങക്ക് കല്ലെറിയാതിരിക്കുമോ?


കടിക്കാൻ വരുന്ന പട്ടികളെ

 തുരത്താനായുള്ള വടി അവൾക്കു

എവിടെ നിന്ന് കിട്ടും?


കൂടെ അവളുടെ കൂട്ടുകാർ കാണില്ലേ?


അവരോടു അപ്പോൾ അവൾ എന്തൊക്കെ കഥകൾ ആയിരിക്കും പറയുക?


ഏതൊക്ക പാട്ടുകൾ ആയിരിക്കും അവർ മൂളുക?


എന്തൊക്കെ മിട്ടായികൾ

ആയിരിക്കും അവർ വായിലിട്ടു മറന്നു

വിഴുങ്ങിയിട്ടുണ്ടാവുക?


ഏതൊക്കെ കളികൾ ആയിരിക്കും അവർ കളിക്കുക?


എവിടെ ഒക്കെ ആയിരിക്കും അവർ

വെറുതേ നോക്കി നിൽക്കുക?


എത്ര പ്രാവശ്യം അവർ തോട്ടിലെ

വെള്ളത്തിൽ കൈ കാൽ നനയ്ക്കും?


എത്ര പരൽ മീനുകൾ അവർക്കു

പിടുത്തം കൊടുക്കാതെ വെള്ളത്തിക്കൂടെ ഊളിയിട്ടു

വളഞ്ഞു പുളഞ്ഞു പായും?


അരികെ ഇരുന്ന പെൺകുട്ടിയെ ഇപ്പോൾ കാണുന്നില്ല....


അവൾ എപ്പോളാണ് എവിടെയാണ്

ഇറങ്ങിയത്?


ഇനി അവൾ അവിടെ ഇപ്പോൾ

ഇരിക്കുന്ന പുരുഷന് സീറ്റു മാറി

കൊടുത്ത് കാണുമോ?


ബസ്സ് എനിക്കിറങ്ങാനുള്ള

 സ്റ്റോപ്പിലേക്ക്

എത്താനായി.


എന്റെ ലോകത്തിലേക്കു

ബസ്സ് എത്തുമ്പോൾ ഇനി

എനിക്ക് എന്തിനു ആ പെൺകുട്ടി?

പ്രണയവും സ്നേഹവും

 പ്രണയവും സ്നേഹവും 


സംസ്കാരം കാത്തു

കിടക്കുന്ന ഒരു

ശവ ശരീരത്തിന്റെ

വെളുത്ത പൊതി 

പ്രണയം.

 

സംസ്കാരം കാത്തു

 കിടക്കുന്ന

 ശവശരീരത്തിലേ

എല്ലുകൾ സ്നേഹം.

നീ സ്വർഗത്തിലേക്ക് ആണ്

 രണ്ടു കവിതകൾ

===============

(രണ്ടും കവിതകൾ ആയില്ലെങ്കിലും അവയിൽ ഒന്ന് രണ്ടു ആശയങ്ങൾഉണ്ട്. അവ പങ്ക്

വക്കാനായി പോസ്റ്റ്‌ ചെയ്യുന്നു )


1. നീ സ്വർഗത്തിലേക്ക് ആണ്.

=========================

ഒരു സന്യാസി ഉണ്ട്.


പുറമെ ഉള്ളവർ ഒരിക്കലും അംഗീകരിക്കാത്ത

എന്നാൽ അകത്തു ഒരു പാട്

പേർ അംഗീകരിക്കുന്ന ഒരു സന്യാസി.


ഒരു മനുഷ്യൻ ഉണ്ട്.


സാധാരണ ഒരു മനുഷ്യന് ഉള്ള എല്ലാ

കുറവുകളും ഉള്ള ഒരാൾ.


ഒരിക്കൽ ഒരിടത്തു വച്ചു ഇരുവരും

കണ്ടു മുട്ടി.


കണ്ട ഉടനെ മനുഷ്യൻ സന്യാസിയോട്

അസ്വസ്ഥനായി ചോദിച്ചു.


ഞാൻ കുറെ തെറ്റുകൾ ചെയ്തിട്ടുണ്ട്

എനിക്ക് എന്റെ വീട്ടുകാരെ സഹായിക്കാൻ കഴിഞ്ഞിട്ടില്ല

ഞാൻ മോഷണം നടത്തിയിട്ടുണ്ട്

ഞാൻ വ്യഭിചരിച്ചിട്ടുണ്ട്.

ഞാൻ കൊലപാതകി ആണ്

എന്റെ നരകം എത്ര ഭീകരം?


സന്യാസി അവനോടു അതിന്നു

ഉത്തരം പറഞ്ഞു.


നീ സ്വർഗത്തിലേക്കാണ്.


നീ മാത്രമല്ല സ്വർഗ്ഗം ഉണ്ട്.


എല്ലാവരും മരിച്ചാൽ പോകുന്നത്

അവിടേക്കു തന്നെ.


നരകം എന്നൊന്നില്ല. അവിടെക്ക്

ആരും എത്തുകയും ഇല്ല താനും.


അന്തം വിട്ടു നിന്ന അയാളെ കാക്കാതെ സന്യാസി ഒരു ചിരിയും

ആയി എങ്ങോട്ടോ പോയി.


എന്തായിരിക്കും സന്യാസി ഉദ്ദേശിച്ചത്?


അയാളുടെ ചിന്ത പിന്നെ അത് മാത്രമായി.


2. അടുക്കള സമരം

===================


പെണ്ണുങ്ങൾ

പുലർച്ചെ എഴുന്നേറ്റു ചായ,

ഇഡ്ഡലി, ചട്ടിണി,സാമ്പാർ

ചുക്കുവെള്ളം, ചോറ്,

ഉപ്പേരി, അച്ചാർ, പപ്പടം

മോര്,മീൻ വറുത്തത് എന്നിവ

ഉണ്ടാക്കിക്കൊണ്ടിരുന്ന

അന്ന്


ആണുങ്ങൾ

ഉറക്കം, മൊബൈൽ

നോട്ടം ബീഡി വലി, പത്രം വായന,

വ്യായാമം വെറുതെ

മേലേക്കും നോക്കി കിടക്കൽ, പാട്ടു

കേൾക്കൽ, ട്. വി കാണൽ എന്നിവ

നടത്തികൊണ്ടിരുന്ന

അന്ന്


ആണ്


നാട്ടിലെ എല്ലാ പെണ്ണുങ്ങളും

ഒന്നിച്ചു അടുക്കള പണി

നിറുത്തി അടുക്കള സമരം

തുടങ്ങിയത്.


സമരം തുടങ്ങി മൂന്ന് ദിവസം

പ്രതിഷേധിച്ച ആണുങ്ങൾ

നാലാം ദിവസം ആണ് 


അടുക്കളയിൽ

കയറി ബൂസ്റ്റ്‌, ബീഫ് കറി, പൊറോട്ട

കപ്പ പുഴുങ്ങിയത്, മട്ടൺ വരട്ടിയത്

എന്നിവ വേഗത്തിലും കൂടുതൽ രുചിയിലും ഉണ്ടാക്കിയതും 

പിന്നീട് അത് കഴിച്ചു

 അവർ ജോലിക്ക്

പോയതും.


ആ സമരത്തിലൂടെ ആണ് 

അടുക്കള

എല്ലാവരുടെതും ആണ് എന്ന

അഭിപ്രായത്തിലേക്കു ഇവർ എത്തിയത്


================================-

(പ്രദീപ്‌ )

അരികെ

 അരികെ..

==========

അകലെയാകാശം,


അകലെ മല, മഞ്‌,

 പുഴ.

 മണ്ണ്,കാട്.


നീ പ്രണയം.


അവർ 

ജീവൻ.


അരികെ കുഞ്ഞ്

അമ്മ,

കുട്ടിക്കാലം.

അറവുശാല

 അറവുശാല

=============


വില വിവര പട്ടികയിൽ

ഇങ്ങനെ എഴുതിയിരിക്കുന്നു.


ജീവൻ - വില 0

മാംസം - വില കിലോ 500.


ലോകത്തിലെ നേതാക്കന്മാരുടെ

കണ്ണുകളും മനുഷ്യന്റെ ചത്ത മാംസത്തിൽ........


(അറവുശാല അറിവുശാല.)

കരച്ചിൽ

 കരച്ചിൽ

=========

 ബസ്സിൽ അമ്മയുടെ

മടിയിൽ ഇരുന്ന ഒരു

കൊച്ചു കുട്ടി കരഞ്ഞു

തുടങ്ങി.


അതോടെ ബസ്സിലുള്ളവർ

എല്ലാവരും അവരുടെ

ബാക്കിയെല്ലാം ഉപേക്ഷിച്ചു

കുട്ടിയുടെ കരച്ചിൽ

നിറുത്താനായി ശ്രമിച്ചു തുടങ്ങി.


ഡ്രൈവർ ബസ്സ് നിറുത്തി.

വൃദ്ധസദനത്തിലെ അമ്മ

 വൃദ്ധ സദനത്തിലെ അമ്മ

=====================

വൃദ്ധ സദനത്തിലെ അമ്മ

തിരക്കിലാണ്.


രാവിലെ നേരത്തെ എണീക്കണം.


മക്കൾ എഴുന്നേറ്റോ

കുളിച്ചോ ഭക്ഷണം കഴിച്ചോ

ഉറങ്ങിയോ, അങ്ങനെ ഒരു

നൂറു കൂട്ടം കാര്യങ്ങൾ

മക്കളോട് ഫോണിൽ വിളിച്ചു

അന്വേഷിക്കണം.


വൃദ്ധ സദനത്തിലെ അമ്മക്കു

ഒറക്കമില്ല.


വൃദ്ധസദനത്തിലെ അമ്മ 

ഓരോ ആധിയിലാണ്.

Friday, 30 June 2023

സ്വർഗ്ഗത്തിലെ കളി

 സ്വർഗ്ഗത്തിലെ കളി 

==================


മരണം മറഡോണയെ തേടി 

എത്തുമ്പോൾ അദ്ദേഹം 

ഫുട്ബോൾ കളിക്കുകയാണ്.


ആരാധകരും ഫുട്ബോൾ

 നിയമങ്ങളും

മരണത്തെ കളത്തിന്

 പുറത്തിരുത്തി.


കളി കണ്ടു തരിച്ചു

നിന്ന മരണത്തെ

ഫുട്ബോൾ ദൈവം

 കൂടെ കളിക്കാൻ ക്ഷണിച്ചു.


തന്റെ അളവറ്റതും

അഭൗമവും അസാധാരണവും അതിശയകരവും

ആയ ശക്തി മുഴുവനും

 എടുത്തു മറഡോണക്കെതിരെ

ഫുട്ബോൾ കളിച്ച

മരണം 

 ആ കളിയിൽ

നാല് ഒന്നിന്

തോറ്റു.


ശരിയാണ്.. നീ അടിച്ച

മൂന്ന് ഗോളുകൾ

അടക്കം ഞാൻ നാല് ഒന്നിന് തോറ്റിരിക്കുന്നു.


സ്വർഗ്ഗത്തിലെ ഫുട്ബോൾ

 ആണ് നീ ഭൂമിയിൽ

 കളിക്കുന്നത്.


ഫുട്ബോൾ കളത്തിൽ

വച്ചു നിന്നെ

കൊണ്ടുപോകാൻ ആകില്ല.


ഞാൻ കളത്തിന്നു

പുറത്തു കാത്തു

നിൽക്കുന്നു.


മരണം കിതച്ചു

കൊണ്ട് പറഞ്ഞു.


മൂന്നല്ല.. ഞാൻ നാല്

ഗോളുകൾ അടിച്ചിട്ടുണ്ട്

ഒരു ഗോൾ താങ്കൾ

 കാണാത്തതു ആണ്.


മറഡോണ ചിരിച്ചു

മരണത്തോട് പറഞ്ഞു.


ആരാധകരോട് കൈവീശി

വിടപറഞ്ഞു

മറഡോണ കളത്തിന്ന്

പുറത്തെത്തി

മരണത്തെ ചുംബിച്ചു.


(അപ്പോളേക്കും മരണം 

 മറഡോണയുടെ

മറ്റൊരു ആരാധകൻ

ആയി മാറിയിരുന്നു.)


======================


Nb :-കടുത്ത മറഡോണ ആരാധകൻ ആയ ഞാൻ ഈ വരികൾ എഴുതിയത് അദ്ദേഹം മരിച്ചു എന്നറിഞ്ഞ അടുത്ത പത്തു മിനിറ്റിനുള്ളിലാണ്. എന്നാൽ നിർ ഭാഗ്യവശാൽ ഈ എഴുത്തു എന്റെ കയ്യിൽ നിന്നും പോയി. വർഷങ്ങൾക്കു ശേഷം ഇന്ന് അതിന്റെ ആശയം ഓർമ്മയെ തേടി അറിയാതെ എത്തി. അത് ഏതാണ്ട് അന്ന് എഴുതിയ പോലെ പുനർജനിച്ചിരിക്കുന്നു. വായനക്ക്..

Saturday, 17 June 2023

ഒരു തമാശ

 ഒരു വലിയ തമാശ.

===================

പരിസ്ഥിതി ദിനത്തിൽ

നട്ട ഒരു ചെടിയെ നോക്കി

പരിസ്ഥിതി ദിനത്തിൽ

അല്ലാതെ ജനിച്ചു വളർന്ന 

വലിയ മരങ്ങൾ

എന്തോ അടക്കം

പറഞ്ഞു വെറുതേ ചിരിച്ചു.


പരിസ്ഥിതി ദിനത്തിൽ നട്ട

ചെടിയെ നോക്കി കൈക്കോട്ടും

വെള്ളവും കുഴിയും ചിരിക്കുന്നു.

 


പരിസ്ഥിതി ദിനത്തിൽ നട്ട

ചെടിയെ നോക്കി പരിസ്ഥിതി ചിരിച്ചു.


പിന്നെ പരിസ്ഥിതി ദിനത്തിൽ

നട്ട ചെടിയുടെ ഫോട്ടോ

 എടുത്തപ്പോൾ

നട്ട ആൾക്കൊപ്പം ചെടിയും ഒന്ന്

ചിരിച്ചു -


(അത് ഒരിക്കലും വളരാത്ത

, തളരാത്ത, പൂക്കാത്ത കായ്ക്കാത്ത

ഇല പൊഴിക്കാത്ത ഇളകാത്ത

എന്നാൽ ചിരിച്ച ഒരു ചെടിയുടെ 'പോട്ടം '' ആയിരുന്നു.)


Nb.. ആയിടക്കു നടന്ന ഒരു മലയാളം പരീക്ഷക്കാണ് ദാമോദരൻ കുട്ടി

എന്ന കുട്ടി പരിസ്ഥിതിയുടെ അർത്ഥം

ചെടി നടൽ എന്നാണ് എന്ന് എഴുതിയത്.

പ്രണയ മഴ

 



പ്രണയ മഴ

==========


മഴയേ പ്രണയം എന്ന് പറയാം.


ചെറുതായി ഇങ്ങനെ പെയ്യുന്ന

മഴ,

മണ്ണിനെ നനക്കുന്ന മഴ,

മണ്ണിനെ ഭംഗിയാക്കുന്ന മഴ,

വിത്തിനെ മുളപ്പിക്കുന്ന മഴ,

ഇടി വെട്ടും മിന്നലും ഉണ്ടാക്കും മഴ,


എല്ലാത്തിനെയും കട പുഴക്കി

എല്ലാം നശിപ്പിച്ചു ഭൂമിയാകെ

നിറഞ്ഞു ശവങ്ങളെ മാത്രം ഒലിപ്പിക്കും

മഴ,


മഴയേ പ്രണയം എന്ന് പറയാം.


യേശുവും കള്ളനും

 






യേശുവും കള്ളനും

================


യേശു അടുത്തുണ്ടായത് കൊണ്ട്

ഒപ്പം കുരിശ് ഏറിയ കള്ളന്മാർ

പ്രശസ്തരായി.


എന്നാലും ഒരു കാര്യം മാത്രം അവർക്കു

പുടി കിട്ടിയില്ല..


എന്ത് കുറ്റം ചെയ്തിട്ടാണ് ഈ പെരും കള്ളൻ 

ഇങ്ങനെ ഇത്ര മാത്രം ശിക്ഷ വാങ്ങി കൂട്ടിയത്!


യേശു അപ്പോളും പിതാവിനോട്

തന്നെ ശിക്ഷിക്കുന്നവരോട്

പൊറുക്കാൻ പ്രാർത്ഥിച്ചു 

കുറ്റം ആവർത്തിക്കുന്നുണ്ടായിരുന്നു.

വിദ്യാ സമ്പന്നരുടെ ലോകത്തിലെ നയാ പൈസകൾ

 വിദ്യാ സമ്പന്നരുടെ ലോകത്തിലെ നയാ പൈസ

================================

ആരും കാണാതെ

ആരും അറിയാതെ

ആർക്കും വേണ്ടാതെ

മഴ നനഞ്ഞു

കാറ്റ്‌ കൊണ്ട്

ചൂടേറ്റു

വിദ്യാ സമ്പന്നരുടെ

ലോകത്തിലെ നയാ പൈസകൾ.


ഒരു നാണയം സൂക്ഷിപ്പുകാരൻ

അവനെ വലിയ വില കൊടുത്തു

 അവന്റെ സൂക്ഷിപ്പ്പുസ്തകത്തിൽ

പതിക്കുന്നു.


അതും ഒരു വിദ്യാ സമ്പന്നത

അഥവാ (നയാ പൈസയുടെ )സംസ്കാരം.




എന്ത് കുറ്റം ചെയ്തിട്ടാണ് ഈ പെരും കള്ളൻ 

ഇങ്ങനെ ഇത്ര മാത്രം ശിക്ഷ വാങ്ങി കൂട്ടിയത്!


യേശു അപ്പോളും പിതാവിനോട്

തന്നെ ശിക്ഷിക്കുന്നവരോട്

പൊറുക്കാൻ പ്രാർത്ഥിച്ചു 

കുറ്റ

കാടും നാടും

 കാടും നാടും

===============


കാട്ടിലെ കുട്ടിയെ 

കാടൂട്ടുന്നു, കാടുറക്കുന്നു

കാടു വളർത്തുന്നു

കാടുയർത്തുന്നു.


നാട്ടിലെ കുട്ടിയെ

തെരുവു നായ്ക്കൾ

കൊല്ലുന്നു.


(പ്രദീപ്,)

അടുക്കള സമരം

 അടുക്കള സമരം


പെണ്ണുങ്ങൾ

പുലർച്ചെ എഴുന്നേറ്റു ചായ,

ഇഡ്ഡലി, ചട്ടിണി,സാമ്പാർ

ചുക്കുവെള്ളം, ചോറ്,

ഉപ്പേരി, അച്ചാർ, പപ്പടം

മോര്,മീൻ വറുത്തത് എന്നിവ

ഉണ്ടാക്കിക്കൊണ്ടിരുന്ന

അന്ന്


ആണുങ്ങൾ

ഉറക്കം, മൊബൈൽ

നോട്ടം ബീഡി വലി, പത്രം വായന,

വ്യായാമം വെറുതെ

മേലേക്കും നോക്കി കിടക്കൽ, പാട്ടു

കേൾക്കൽ, ട്. വി കാണൽ എന്നിവ

നടത്തികൊണ്ടിരുന്ന

അന്ന്


ആണ്


നാട്ടിലെ എല്ലാ പെണ്ണുങ്ങളും

ഒന്നിച്ചു അടുക്കള പണി

നിറുത്തി അടുക്കള സമരം

തുടങ്ങിയത്.


സമരം തുടങ്ങി മൂന്ന് ദിവസം

പ്രതിഷേധിച്ച ആണുങ്ങൾ

നാലാം ദിവസം ആണ് 


അടുക്കളയിൽ

കയറി ബൂസ്റ്റ്‌, ബീഫ് കറി, പൊറോട്ട

കപ്പ പുഴുങ്ങിയത്, മട്ടൺ വരട്ടിയത്

എന്നിവ വേഗത്തിലും കൂടുതൽ രുചിയിലും ഉണ്ടാക്കിയതും 

പിന്നീട് അത് കഴിച്ചു

 അവർ ജോലിക്ക്

പോയതും.


അങ്ങനെ യാണ് 

അടുക്കള

എല്ലാവരുടെതും ആണ് എന്ന

അഭിപ്രായത്തിലേക്കു ഇവർ എത്തിയതും.

ചൂണ്ടാത്ത ചൂണ്ട

 ചൂണ്ടാത്ത ചൂണ്ട


================

രാത്രി മുഴോൻ മഞ്ഞും

കാഞ്ഞു ബിഡീയും

പുകച്ചു ഉറക്കം കളഞ്ഞു

ചൂണ്ട ഇട്ടാണ് ആ കുട്ടയിൽ

മൂന്നാലു മീൻ വീണത്.


ഇന്ന് ഏതോ വലിയ ഒരു

പാർട്ടി ടേബിളിന് മുകളിൽ

ഉള്ള ഒരു സ്വർണ്ണ പാത്രത്തിൽ

രണ്ടു മൂന്നു കഷണമായി

ഉപ്പും മുളകും പുളിയും

ചേർന്ന് കിടക്കുന്ന കഷണങ്ങൾ

ആണോ അവ?

രാവുണ്ണിയുടെ ചിരി

 രാവുണ്ണിയുടെ ചിരി

===================

രാവുണ്ണി ചിരിക്കാത്ത

ഒരു മനുഷ്യൻ ആകുന്നു.


ചിരിക്കൂട്ടങ്ങളിൽ

ഇല്ലാത്ത ഒരാൾ 


ഒരു ചിരിമത്സരത്തിൽ 

പങ്കെടുത്താൽ ആദ്യം

തോക്കുന്നവൻ.


അങ്ങോട്ട്‌ ചിരിച്ചാൽ

ഇങ്ങോട്ട് ചിരിക്കാതെ

അവരെ ഇളിഭ്യനാക്കുന്നവൻ


ഉന്തിയ പല്ല് പുറത്തു

കാട്ടാതിരിക്കാനാണ്

ചിരിക്കാത്തത് എന്നും ചിലർ.


ജീവിതം രാവുണ്ണിയെ

ഒരു പാതയുടെ അരികിലൂടെ

നടത്തിയപ്പോൾ നിസ്സംഗനായി

പതുക്കെ രാവുണ്ണി ആ വഴി

കടന്നു പോകുന്നു.


ചിരി മറന്ന രാവുണ്ണി

ചിരി വേണ്ടാത്ത രാവുണ്ണി

എന്നാൽ മരിച്ചപ്പോൾ ആരും

കൂട്ടാൻ ഉണ്ടാവാത്തതിനാലാവണം


അല്ലെങ്കിൽ കൂടാത്തതിനാൽ ആവണം

ഒരു മറുപടി പോലെ

വെളുക്കെ പല്ല് പൊളിച്ചു ചിരിച്ചു 

ചിരിയുടെ ഒരു വസന്തം സൃഷ്ടിച്ചോ അതോ ചിരിയുടെ ഒരു

മലപ്പടക്കം പൊട്ടിച്ചോ ആണ് കിടന്നത്...


എന്നാൽ ആ ഭയങ്കര ചിരിയും

ആർക്കും വേണ്ടാത്ത ഒന്നായിരുന്നു.


എന്നാലും ലിവെറിനു കാൻസർ

വന്നു പള്ള വീർത്തു ചാവുമ്പോൾ

ഇങ്ങനെ ചിരിക്കു(ക്കാ)മോ?

റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും

  




ഒന്ന് 




റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും


================================


എന്റെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ




പുഴയോരത്ത് അപ്പുറത്തും ഇപ്പുറത്തും അരികിലും ഒക്കെ ആയി തീയ്യകലത്തിൽ


ഒരു നാലഞ്ചു പ്രാവുകൾ


കുറുകി കുണുങ്ങി പാറിയും പറന്നും നടക്കുന്നുണ്ടാവും.




കത്തി ഒടുങ്ങും മുന്നേ എല്ലാവരും പോയിട്ടും അവ അവിടെ തന്നെ


എന്നേ അറിയാത്ത മട്ടിൽ ചുറ്റി കറങ്ങുന്നത്


എന്നോടുള്ള എന്ത് പ്രതീകാരം തീർക്കാൻ?




ഏറ്റവും അവസാനം ശമിക്കുന്ന ഒരു


വികാരമത്രെ പ്രതികാരം.




എന്റെ സ്വർഗ്ഗ വാതിലിനു മുന്നിൽ


ഒരു നാലോ അഞ്ചോ തന്തയെ അറിയാത്ത


മൂക്കൊലിപ്പൻ തെണ്ടി പിള്ളേർ നിന്ന്


ചിരിക്കുന്നത് എന്തിന്?




സ്വർഗ്ഗത്തിലേ ഏറ്റവും പ്രസക്തി കുറവുള്ള


വികാരം ആയ സ്നേഹം അവരുടെ കണ്ണുകളിൽ കോർത്തു പിടിപ്പിച്ചിരിക്കുന്നതു


എന്തിന്?




എന്തായാലും ഈ മരണവും സ്വർഗ്ഗവും


റൂമി പറഞ്ഞതോ എഴുതിയതോ അല്ല.




അത് ദൈവ ഭക്തി ഉള്ള ഒരു വേദനിക്കുന്നവന്റെ ഉള്ളിലെ 


മങ്ങാത്ത മായാത്ത ദിവ്യ പ്രണയത്തിലെ


മരണ സ്വർഗ്ഗ അനുഭൂതികൾ.




എന്നാൽ എന്റേത് പ്രണയം ഇല്ലാത്ത


ഒരലിയൽ അത്രേ.




എന്റെ ഭക്തി എവിടെയോ വച്ചു


ഇല്ലാണ്ടായിരിക്കുന്നു.




എന്റെ വിശപ്പിനെ ആർക്കു പ്രണയം?




തീക്കും മണ്ണിനും നന്ദി.







 



















































മുക്കിയോ അടിച്ചോ കൊല്ലും.




ഭാവിയോ ഭൂതമോ അതിനില്ല.


-

ഞാൻ കുളക്കോഴി ആയപ്പോൾ?

 ഞാൻ കുളക്കോഴി ആയപ്പോൾ 

========================


ഞാൻ ഒരു കുളക്കോഴി

ആയപ്പോൾ ആണ്

കുളം കുളമാക്കിയവരെ 

 അറിഞ്ഞത്.


ഞാൻ ഒരു പക്ഷിയായ്

പറന്നപ്പോളാണ് 

ആക്കാശത്തിന്റെ വലുപ്പവും

എന്റെ ചെറുപ്പവും അറിഞ്ഞത്.


ഞാൻ ഒരു പുഴു

ആയപ്പോൾ 

ആണ് ചാക്കട ചാക്കട ആക്കിയവരെ 

അറിഞ്ഞത്.


ഞാൻ ഒരു മജീഷ്യൻ

 ആയപ്പോളാണ്

മാജിക്കിന്റെ വിഡ്ഢിയാക്കലുകളെ

അറിഞ്ഞത്.


ഞാൻ ഒരു ഒറ്റുകാരൻ

 ആയപ്പോളാണ്

ഒറ്റിന്റെ ആഴങ്ങളെ അറിഞ്ഞത്.


ഞാൻ ഒരു രോഗിയായപ്പോൾ ആണ് 

രോഗം സമൂഹത്തിനു ആണ് എന്നറിഞ്ഞത്.


ഞാൻ ഒരു കുറ്റവാളി

ആയപ്പോളാണ്

കുറ്റം എന്റേത് മാത്രമല്ല 

എന്ന് അറിഞ്ഞത്.


ഞാൻ ഒരു വേശ്യ

ആയപ്പോളാണ്

എല്ലാ പുരുഷന്മാരും ഒന്നാണെന്നു അറിഞ്ഞത്.


ഞാൻ ഒരു പുരോഹിതൻ ആയപ്പോളാണ് ദൈവം

ആരാധനാലയങ്ങളിൽ ഇല്ലെന്നു 

അറിഞ്ഞത്.


ഞാൻ ഞാൻ ആയപ്പോളാണ്

നിങ്ങൾ എന്നേ അറിയുന്നില്ല

 എന്ന് അറിഞ്ഞത്.


(പ്രദീപ്. എൻ. വി.പട്ടാമ്പി )

Sunday, 11 June 2023

നാരങ്ങ മിട്ടായി

 നാരങ്ങാ മിട്ടായി*

===========

(പിഞ്ചു കുഞ്ഞിന്റെ അമ്മയോടൊത്തു ജീവിക്കാനുള്ള അവകാശം നിഷേധിച്ചു കുഞ്ഞിനെ വീട്ടിലാക്കി ജോലിക്ക് പോകുന്ന അമ്മമാർക്കു എതിരെ ഉള്ള ഒരു കുഞ്ഞിന്റെ പ്രതിഷേധമാണ് ഈ കവിത )


മിട്ടായി അച്ഛാ,മിട്ടായി

നാരങ്ങാ മിട്ടായിയച്ഛാ

നാരങ്ങാ മിട്ടായി..


അമ്മ ജോലിക്കായി

 പോയതിന്നെതിരേക്കും

 നോക്കി


ആർത്തു കരഞ്ഞവൾ

അലറികരഞ്ഞവൾ

അമർത്തികരഞ്ഞവൾ

ചുണ്ട് പുളുത്തി കരഞ്ഞവൾ

ചവുട്ടി കരഞ്ഞവൾ

മാന്തി കരഞ്ഞവൾ

ചൂണ്ടികരഞ്ഞവൾ

കണ്ണും നിറച്ച് കണ്ണീർ നിറച്ച്

കരഞ്ഞവൾ...


മുക്കിലെ ഷോപ്പിലെ

നെല്ലിക്ക വേണ്ട

ഓറഞ്ചു മിട്ടായിയും

വേണ്ട, ബലൂൺ വേണ്ട

വേണ്ടാ പാരീസ്, ജീരകം

വേണ്ട പോപ്പിൻസു വിക്സ്

നാരങ്ങാ മിട്ടായി മാത്രം അച്ഛാ..


നാരങ്ങാ മിട്ടായി മാത്രം...


അമ്മ ജോലിക്കായി പോയയങ്ങോട്ട് 

നോക്കാതെ കരഞ്ഞു പറഞ്ഞവൾ.


കുറച്ചേറേ കരഞ്ഞു കരച്ചിൽ

നിറുത്തിയവൾ,മിട്ടായിക്കാര്യം

പാടെ മറന്ന് 

അമ്മ ഓട്ടോയിൽ കയറി

പ്പോയൊരാ വഴിയറ്റം നോക്കി

വൈകീട്ട് എത്തുന്നോരമ്മയെ

പാർത്തു 

അനങ്ങാതിരുപ്പായി.....


(*മിഠായിക്ക് മിട്ടായി എന്ന് എഴുതിയിരിക്കുന്നു.)

ഡിംഗ് ഡോങ് ബെൽ

 ഡിംഗ് ഡോങ് ബെൽ

========================


തെങ്ങിന്റെ ഉപയോഗങ്ങൾ

എന്തൊക്കെ? മാഷു കുട്ട്യോളോട്.


തെങ്ങിൻ പട്ട തലേൽ വീണാൽ

മണ്ട കീറും മാഷേ..

തേങ്ങായാണേൽ തല പൊളിയും.


പാച്ചുണ്ണി മാഷിനോട്.


തെങ്ങിൻ പട്ട കൊണ്ട്

ബാറ്റുണ്ടാക്കാം മാഷേ വേണേൽ വിക്കേറ്റും..


സന്തോഷം ഗോപി എന്ന മറുപേരുള്ള

ഗോപിലാൽ മാഷോട്.


തെങ്ങിൻ കള്ളൂ കൊള്ളാം

മാഷേ പക്ഷേ കേര കൊള്ളൂല..


നാല് വട്ടം തോറ്റു പഠിക്കുന്ന

കേശുവിന്റെ പൊതു വിജ്ഞാനം.


തേങ്ങ വീട്ടു വളപ്പിൽ കിടന്നു

ചീയുന്ന ഒരു സാധനം..


പപ്പയും മമ്മയും കുമ്പിടാൻ

മടി ഉള്ളവർ ആയതിനാൽ

അവ എടുക്കാറില്ല.


നിഷ്കളങ്ക വ്യക്തിത്വമായ

കൊച്ചു വറീതിൻന്റെ ചോദ്യത്തിൽ

നിന്നും പുറത്തു പോയ ഉത്തരം.


വെളിച്ചെണ്ണയും പുണ്ണാക്കും..


കവി രാജപ്പന്റെ മകൾ കാവ്യജാതി

വെളിച്ചെണ്ണയും പുണ്ണാക്കും എന്ന് പറഞ്ഞതും ക്ലാസ്സിലെ

പഠിക്കുന്ന കുട്ടിയായ

അഞ്ജലി എസ് നായർ

വെളിച്ചെണ്ണയോ ന്താ ത്?

എന്നായി.


നിനക്ക് ഒരു ചകിരിയും അറീല്ല.


കാവ്യജാതി അവളെ ചക്കിൽ

ഇടാതെ ആട്ടി.


മാഷേ..


നമ്മടെ നാടിന്റെ പേര് കേരളം ന്നല്ലേ?

എല്ലാവീട്ടിലും നാളികേരം ഉണ്ടുതാനും..


ന്നിട്ടും ന്താ മാഷേ നാട്ടില് കാലങ്ങളായി 

പ്രെസ്റ്റീജ് കേരത്തിനു തീരെ വില ഇല്ലാത്തെ?


മൂന്ന് ബാറുകളുടെ ഉടമയുടെ മകനും 

ഭാവി വാഗ്ദാനവും ആയ മൈമ്മുണ്ണി*

മാഷോട്..


(ഇതേ ഉണ്ണി തന്നെയാണ് പശു നമുക്ക്

പാൽ തരുന്നു എന്ന് ഇന്നലെ മാഷ്

പറഞ്ഞപ്പോൾ നമുക്കണോ മാഷേ?

എന്ന ഔട്ട്‌ ഓഫ് സിലബസ് ചോദ്യം

ചോദിച്ചതും.)

തേങ്ങയും കേരവും ഒന്നാണോ 

എന്ന ഒരു സംശയം മാഷിൽ അറിയാതെ

ഉടലെടുത്ത ആ നിമിഷത്തിൽ തന്നെ 

സ്കൂളിലെ ക്ലാസ്സു ബെൽ മുഴങ്ങി!


(* - പണ്ട് സാക്ഷരതാ ക്ലാസ്സിൽ വച്ചു

ഒരാളോട് ഒരു പശുവിനു 400 രൂപ അപ്പോൾ 5 പശുവിന്റെ വില എന്ത് എന്ന്

ടീച്ചർ ചോദിച്ചപ്പോൾ അതിപ്പോ പശൂന്നേ

കാണാണ്ട് പറയാൻ പറ്റില്ല എന്ന ഉത്തരം

എഴുതിയ അവറാന്റെ ഏഴാമത്തെ

മകൻ ആണ് മൈമുണ്ണി.)


മരിച്ചാ തെങ്ങിന്റെ ചോട്ടിൽ കൊണ്ടിട്ടാ

തെങ്ങിനെ ങ്കിലും ഒരു വളമാകും എന്ന്

പണ്ട് കാർന്നൊന്മാര് പറഞ്ഞത് വെറുതേ ആയി!


തെങ്ങിന് വളമായിട്ടു എന്ത് കാര്യം?


ഡിംഗ് ഡോങ് ബെൽ.. ക്ലാസു കഥ തുടരുന്നു.


(പ്രദീപ്. എൻ. വി., പട്ടാമ്പി )

Thursday, 11 May 2023

എന്റെ നാട്ടിലെ പുഴ

 എന്റെ നാട്ടിലെ പുഴ

=================


എന്റെ നാട്ടിലെ പുഴ

നിന്റെ നാട്ടിലെ പുഴ 


എന്നിലും നിന്നിലും

ഒരേ നിറമുള്ള ചോര

ഒരേതരം അസ്ഥി

ഒരേ മജ്ജയെന്നപോലെ 

എന്റെ പുഴയിലൂടെയും

നിന്റെ പുഴയിലും

ഒരേ വെള്ളപ്പാച്ചിൽ


ഞാൻ നീയെന്നു

ഞാനോ നീയോ

പറയില്ലയത്

പോലെ എന്റെ പുഴയും

നിന്റെ പുഴയും പല

രാജ്യങ്ങളിലൂടെയും

പോലും ഒഴുകുന്നു...


പുഴയിൽ ആയിരം

ചെടികൾ,

പക്ഷികൾ,

മൃഗങ്ങൾ പുഴുയൊരായിരം

തരം ആശ്വാസം.


പുഴയിൽ ആയിരം

നിറമുള്ളയാകാശം

ആയിരം നിറമുള്ള മണ്ണ്

അതൊരായിരം

കുളിർമ്മ.


പുഴയേ കൊന്നോരീ നാട്ടിൽ

 ഞാനും നീയും അന്യോന്യം

കൊന്നെന്നിട്ട് 

കുപ്പിവെള്ളം ചവച്ചു

അന്യനെ വെറുത്തും

ചതിച്ചും ശപിച്ചും

പമ്പര വിഡ്ഢികൾ

എന്നുപോലും അറിയാതെ

കഴിഞ്ഞു കൂടുന്നു...

Friday, 28 April 2023

സാധാരണക്കാരൻ മാതായിയുടെ ഒരു ദിവസം

 സാധാരണക്കാരൻ മാതായിയുടെ ഒരു ദിവസം


ദിവസം തുടങ്ങുന്നത്

എപ്പോളെന്നു മാതായിക്ക്

അറിയില്ല.


ആറിനും പതിനൊന്നിനും

ഇടക്ക് പായയിൽ നിന്ന്

എണീക്കുമ്പോൾ ആയിരിക്കും അത്.


എങ്ങനെ ആണ് ജീവിക്കുന്നത്

എന്നും മാതായിക്കറിയില്ല.


ഉരുണ്ടും പിരണ്ടും ഇഴഞ്ഞും

പിണഞ്ഞും അലിഞ്ഞും

മറിഞ്ഞു തിരിഞ്ഞും

ഒരു കാക്കയെപ്പോലെയോ

ഒരു പന്നിയെപ്പോലെയോ

ഒരു ചാക്കട പോലെയോ

ഒക്കെ മാതായി ജീവിക്കുന്നു.


ആരൊക്കെയാണ് ഉള്ളത്

എന്ന് മാതായി ക്കറിയില്ല..

പെണ്ണിനെ പോലെയോ ആണിനെ

പോലെയോ കുഞ്ഞിനെ പോലെയോ

ഒക്കെ ഉള്ള ചിലർ ചിരിച്ചും തുപ്പിയും

കുത്തിയും മാന്തിയും ഒട്ടിയും

ഇടക്ക് കൂടെ കൂടുന്നു.


എങ്ങനെ ആണ് മരിച്ചതെന്നും

മാതായിക്കറിയില്ല.

വെടിയേറ്റോ അടിയേറ്റോ

വിശപ്പേറ്റൊ ചവുട്ടേറ്റോ

ഒക്കെ അത് ഉണ്ടായി.


ചുറ്റും ഉള്ള ആരെയും മാതായി

നോക്കാറില്ല..


അവർ കരുതുന്നത് അവർ

അസാധാരണർ ആണെന്നാണ്!

ഒരു പാരമ്പര്യ പുലയാടി

 ഒരു പാരമ്പര്യ പുലയാടി


അവര് പറഞ്ഞു

പുലയാടി എന്നത്

തെറി ആണെന്ന്.


അവര് പിന്നെ നീ

ഒരു സംസ്കാരം

ഇല്ലാത്തവൻ

ആണെന്നും

പറഞ്ഞു.


ഞാൻ ഞാൻ

അറിയാതെ പറഞ്ഞു

പോവുന്നു എന്നും

പറഞ്ഞു..


അവർ പക്ഷെ

അത് വിശ്വസിച്ചില്ല.


കുഞ്ഞു നാളിൽ ഒരു

ചെറിയ വീട്ടിൽ വച്ചു

ഒരു തടിച്ചു വെളുത്ത ഉമ്മ

മകനേ തൊട്ടിലാട്ടി

ഉറക്കുമ്പോൾ

എന്റെ പുലയാടി മോൻ

ഉറങ്ങുറങ്ങു എന്ന്

പാടുന്നത് കേട്ടു

ആസ്വദിച്ചു ഒരു കുട്ടി

കാലിലെ വിരലും നുണഞ്ഞു

കിടന്നിരുന്നത്

അവർക്കു അറിയില്ലല്ലോ....


ഡാ.. മൈ...


ഉമ്മ പിന്നേം....

പാട്

 പാട്


====

ചില പാട് അങ്ങട്ട് ഏൽക്കാണ്.


പാടല്ലേ ഉള്ളൂ എന്നും

സമാധാനം.


എന്താ ഒരു പാട്?

പാട് പാട് പെടുത്തി.


ഓ..

അതോ..

അതേ, പണ്ട്..


ഒന്ന് വീണതാ..

ഒരു വണ്ടി ഇടിച്ചതാ...

ഒരാൾ കുത്തിയതാ..

ഒരസുഖം വന്നതാ..


ഞാൻ പാടിനെക്കുറിച്ച്

മറന്നിട്ടു കാലം കൊറേ ആയി..


എന്നാലും അവർ മിത്രങ്ങൾ

സ്ഥലകാല ഭേദമില്ലാതെ

എന്നെക്കൊണ്ട് പാട്

പാടിപ്പിക്കുന്നു.


സൂർത്തെ...


ഇത് പുറമെ ഉള്ള പാട്

മാത്രം..


അകത്ത് ഇങ്ങള് അറിയാത്ത

എത്ര വലിയ പാടുകൾ..


ഹാ ഹാ ഹ...

Tuesday, 11 April 2023

കണക്കുകൾ

 ചില കണക്കുകൾ

പാടെ തെറ്റി.

എത്ര ആലോചിച്ചു

കൃത്യമാക്കിയവ

ആയിരുന്നവ.

എന്നിട്ടും.

വഴി ആകെ അടഞ്ഞു.

ഇത് വരെയുള്ള ജീവിതം

വമ്പൻ പരാജയം.


എന്നാൽ നാളെ രാവിലേ

മുതൽ ഇതിലൊന്നും

പെടാത്ത ഒരു പുതിയ

കണക്ക്‌ 

തുടങ്ങുക തന്നെ.


പ്രദീപ് പട്ടാമ്പി 11.4.23

ചോദ്യോത്തരം

 ചില ചോദ്യങ്ങൾ ഉണ്ട്.

ദൈവത്തോട് ചോദിക്കാനായി വച്ചവ.

ചില ചോദ്യങ്ങൾ ഉണ്ട്.

പല മനുഷ്യരോടും ആയി

ചോദിക്കാൻ വച്ചവ


അതിന്റെഒന്നും ഉത്തരം കിട്ടാതെ

എങ്ങിനെയോ ജീവിച്ചു

പോരുമ്പോൾ ചിലർ

ചില ചോദ്യങ്ങൾ ചോദിക്കുന്നു.


എത്ര ഉത്തരം പറിഞ്ഞാലും

അവർ അത് അംഗീകരിക്കുകയുമില്ല 


ചോദ്യം പരീക്ഷ സമയത്തെ

ചോദ്യക്കടലാസ്സിൽ മാത്രം

ഒതുങ്ങുന്ന ഒന്ന്.


ദൈനദിന ജീവിതവുമായി

ഒരു ബന്ധവുമില്ലാത്തത്.


എന്തേ ഇങ്ങനെ?

എന്തുകൊണ്ടങ്ങനെ?


എന്ത് കൊണ്ട് രോഗം?

മനുഷ്യർ തുല്യരല്ലേ?

എന്ത് കൊണ്ട് ക്രൂരത?

എന്തിന് യുദ്ധം?

എത്ര ഗ്രഹങ്ങൾ?

എത്ര നക്ഷത്രം?

എവിടെ പണം?

എവിടെ സുഖം?

എത്ര ദൈവം?

....................................

............................

.......


പ്രദീപ് പട്ടാമ്പി 11.4.23

ചിത്രകാരന്റെ വീട്

 ചിത്രകാരന്റെ വീട്

ഒരു അരുവിക്കരയിലാണ്.

അതിനാൽ തന്നെ ചിത്രകാരന്റെ

വീട്ടിൽ പലയിടത്തു നിന്നും

ജലം ഒഴുകുന്നു 

കാക്കയും കുയിലും

പ്രാവും പട്ടിയും ചിത്രകാരന്റെ

വീട്ടിനുള്ളിൽ കഴിയുന്നു.

പുറത്തെ ഒരു മല

അവസാനിക്കുന്നത്

വീടിന്റെ അപ്പുറത്താണ്.

സൂര്യൻ ഉദിക്കുന്നത്

വീടിന്റെ പൂമുഖത്തു

ചന്ദ്രൻ കിടപ്പു മുറിയിൽ.

പുരക്ക്‌ ആകാശമകലം

താഴെ മൺ നിറം.

വീട്ടിലെ ഒരു ഭാഗത്തു നിന്ന്

അടുത്ത ഭാഗത്തേക്ക്‌ പറക്കാം.

നടക്കാം, ഒഴുകാം..

എല്ലാ കായും കിട്ടുന്ന ഒരു

മരത്തിന്നരുകേ, എല്ലാ പൂവും

നിറഞ്ഞ ഒരു ചെടി.

പല വർണ്ണ ഫലങ്ങൾ നിറഞ്ഞ

തീൻ മേശ..


വീടു വരച്ചിട്ടുള്ളത് ഒരു വലിയ

മതിലിൽ ആണ്.


ചിത്രകാരൻ ഉറങ്ങുന്നത്

 അതിന്നരികെ

വിരിച്ച ഒരു പായയിലും.


പായയിൽ കുറച്ചു നാണയങ്ങൾ....

ഒരു ചെങ്കല്ല്....


പ്രദീപ്,പട്ടാമ്പി 11.4.23

Friday, 7 April 2023

ചീർപ്പ്




ചീർപ്പ്

==============

ചീർപ്പുമായുള്ള ബന്ധം

കുറയുന്നു.


പത്തു വർഷം മുമ്പേ

മൈസൂരിൽ നിന്നും

വാങ്ങിയ പൌഡർ ഡപ്പയിൽ 

ഇപ്പളും പൌഡർ ബാക്കി.


ഒരോ കാരണങ്ങളലാൽ

വെട്ടുവാൻ മറന്ന താടിയും മുടിയും.


ചെറുപ്പത്തിലേ മരിക്കാൻ

തീരുമാനിച്ച പോലെ..


എന്നാൽ ചീർപ്പു ഇപ്പോളും

 അച്ഛനെ

 ഉറ്റു നോക്കി ഇരിക്കാറുണ്ട്.


തൊണ്ണൂറാം വയസ്സിലും

കഷണ്ടി തലയിൽ ബാക്കി വന്ന

വെളുത്ത മുടി ദിവസേന മൂന്ന്

നേരമെങ്കിലും കണ്ണാടിയും നോക്കി

ചീകുന്ന സൗന്ദര്യ ബോധം ഉള്ള

അച്ഛനെയാണ് അതിന്നിഷ്ടം.


ചീർപ്പ് റൂമിലെ വോക്കിങ് സ്റ്റിക്കിനും

ഈസി ചെയറിനും വെള്ള ഷർട്ടുകൾക്കും

കണ്ണടക്കും വാച്ചിന്നും

 പേഴ്സിന്നും അമ്മയ്ക്കും

ഒപ്പം എപ്പോളും

ഉന്മേഷവാനായ

അച്ഛനെയും കാത്തു നിൽപ്പാണ്...


അച്ഛൻ വയസ്സ് 

അറിയുവാൻ ഒരുക്കമല്ലായിരുന്നല്ലോ!


ജീവിതത്തെ ഇഷ്ടമുള്ളവരാണ്

കൂടുതൽ കാലം ജീവിക്കുന്നത്

എന്ന് ചീർപ്പ് - എന്നോട്.

Monday, 3 April 2023

ആത്‍മഹത്യക്കാരി

 ആത്മഹത്യാക്കാരി 

====================

അവൾ അങ്ങനെ എല്ലാരും

പറേണകൂട്ട് പലതും പറഞ്ഞു.


അവളുടെ കൂട്ടുകാരെ പറ്റി

അവളുടെ രാഷ്ട്രീയത്തെ പറ്റി

അവളുടെ പ്രായത്തെ പറ്റി

അവൾ അവിവാഹിത ആയത്

അവളുടെ ചേച്ചിയുടെ മക്കൾ

മീൻപിടുത്തക്കാരനായ അപ്പൻ

ബൈക്കിൽ കൊണ്ട് പോകുന്ന അണ്ണൻ


പലരും പല തവണ പറഞ്ഞു കേട്ടതിനാൽ

ആവേണം അതോന്നും ഓർമ്മയിൽ ഇല്ല.


എന്നാൽ ഒരിക്കൽ അവൾ പതിയേ

പലപ്പോളും ആത്മഹതൃചെയ്യാൻ

തോന്നാറുണ്ട് എന്ന് പറഞ്ഞു

ലളിതമായി ചിരിച്ചു.


ആ വരി മാത്രം ഇന്നും അവളായി

ഇടയ്ക്കു ഓർമ്മയിലേക്ക് തികട്ടി

വരുന്നു.


ഇന്ന് അവൾ എവിടെ ആണ്?


അവൾ ആത്മഹത്യ ഒരിക്കലും

ചെയ്യില്ല.


 അവൾ തന്നെ ഒരാത്മഹത്യയാണ്.


എന്നാലും ഇപ്പോൾ അവൾ.....?


ആ കറുത്തു മെലിഞ്ഞ

ജീൻസുകാരി.......

Sunday, 2 April 2023

മന്ദാകിനിയുമൊത്തു ഒരു ബോട്ട് യാത്ര

 മന്ദാകിനിയുമൊത്തു

ഒരു ബോട്ട് യാത്ര

==================

ബോട്ട് പുറപ്പെടുമ്പോൾ

ഞങ്ങൾ രണ്ട് അപരിചിതാരേ

പ്പോലെ അടുത്തിരുന്നു.


അവൾ നീന്താൻ അറിയാത്തവളെ

പ്പോലെ കണ്ണാഴം കൊണ്ട്

കായലാഴം അളക്കുന്നതും

കണ്ടു അരികിലേ കടൽ

ചിരിച്ചു.


ബോട്ടിനെ ഉരുമ്മി അങ്ങോട്ടും

ഇങ്ങോട്ടും ബോട്ടുകൾ ഒഴുകി നീങ്ങുന്നു.


കൈ വീശി കാട്ടിയ മദാമ്മക്ക്‌ 

മറുപടി നൽകി.


അരികെസായിപ്പന്മാർ

ചുവന്ന ഗ്ലാസുമായി ആകാശവും

കായലും കൂട്ടി മുട്ടുന്നത് അളക്കുന്നു.


ബോട്ടിലെ നാടൻ പാട്ടുകാരിയുടെ

കൈയ്യടി പാട്ട് കേട്ടു ഒരു കായൽ

പക്ഷി ബോട്ടിന്നടുത്തു നിന്ന്

എങ്ങോട്ടോ പറന്നകന്നു.


ബോട്ടിലുള്ളവർ മീൻ വറുത്തതും

എരിവും പുളിയും ഉള്ള കറിയും

ചിക്കനും കൂട്ടി ചോറ് കഴിക്കുമ്പോൾ

ഞാൻ മന്ദാകിനിക്കായി തിരഞ്ഞു.


അവൾ മന്ദാകിനി എവിടെയാണ്??


അരികിലായി അവളുടെ ബാഗ് മാത്രം

കാണുന്നു.


രാത്രി വരെ തിരഞ്ഞിട്ടും അവളെ

കിട്ടിയിട്ടില്ല!.


അവൾ എന്നോടൊത്തു കൂടെ

ബോട്ടിൽ കയറിയിരുന്നു എന്ന് തീർച്ച.


അവൾ എന്നോട് കൂടെ ഇറങ്ങിയിട്ടില്ല

എന്നതും തീർച്ച.


കായൽ കഥ പറയും എന്ന് ആരോ

പറഞ്ഞു കേട്ടിട്ടുണ്ട്.


കറുത്ത കായലിനു ഇക്കഥ 

എങ്ങനെ അറയാനാണ്?

Wednesday, 29 March 2023

പാതിരാത്രിക്ക് ഒരു തീവണ്ടി യാത്ര

 പാതി രാത്രിക്ക് ഒരു തീവണ്ടി യാത്ര 

===========================

തീവണ്ടി വൈകിയാണ്

ഓടുന്നത്.


രാത്രി ഓടിയാണ് കമ്പാർട്ട്മെന്റിലേക്ക്

കയറിയത്.


നൂറാള് കയറാനുണ്ടെങ്കിലും

ആയിരം ആള് കയറാൻ ഉണ്ടെങ്കിലും

തീവണ്ടി രണ്ടു മിനുട്ടെ സ്റ്റേഷനിൽ നിർത്തൂ.


തീവണ്ടി ഒരു യന്തമാണ്.


തീവണ്ടിയിലേക്ക് പാളത്തിലെ

മലമൂത്ര വിസർജങ്ങളുടെ

മണം ഇടയ്ക്കിടയ്ക്ക്

ജനലിലൂടെ തുളച്ചു കയറുന്നുണ്ട്.


അതിന്നും കൂടെ ചേർത്താണ്

ഞാൻ വലിയ വിലക്ക്

ടിക്കറ്റ് എടുത്തിട്ടുള്ളത്.


അരികെ മൂന്ന് ദരിദ്രരായ

ചെറുപ്പക്കാരും ഒരു പെണ്ണും

ഒന്നിച്ചിരുന്നു പാതി രാത്രിക്ക്

ഓരോന്ന് പറഞ്ഞു പൊട്ടിച്ചിരിക്കുന്നു.


ഒരു ചെറുപ്പക്കാരൻ മൊബൈലിൽ

എന്തോ കാണുന്നത് അവനെ കെട്ടിപ്പിടിച്ചിരുന്നു അവളും കാണുന്നു.


അവർ മലയാളി അല്ല എന്ന് ഉറപ്പ്.


അല്ലെങ്കിൽ അവനും അവളും

രണ്ടു മൊബൈൽ ഫോൺ ഉണ്ടായേനെ.


പണമല്ല പ്രശ്നം എന്ന് പറയാതെ

പറഞ്ഞു അവർ ഇടക്കിടക്ക്

പൊട്ടിച്ചിട്ടിക്കുന്നു.


അന്ന് രാത്രി അവരുടെ ചിരിയിൽ എനിക്ക്

ഉറങ്ങാൻ കഴിയില്ല എന്ന് തീർച്ച.


തീവണ്ടിയിൽ ആണെങ്കിൽ

ചിരിക്കരുത് എന്ന് എഴുതി വച്ചിട്ടുമില്ല.


ഒരു യുവതി ടി ടി യോട് നിനക്ക്

സ്ത്രീധനം കിട്ടിയവക ഒന്നുമല്ലല്ലോ

തീവണ്ടി എന്ന് കയർത്തു ചോദിക്കുന്നുണ്ട്.


അവൾ AC കേബിനിൽ കയറും മുമ്പേ

ട്രെയിൻ നീങ്ങിയതിനാൽ മാറിക്കയറി.


അവരുടെ കൈവശം ഉണ്ടായിരുന്ന ബാഗ്

അറിയാതെ ടി ടി യുടെ സീറ്റിൽ മുട്ടിയപ്പോൾ 

ടി ടി ചൂടായത്രെ..


അവൾ ഒരു ലേഡി മമ്മൂട്ടി തന്നെ.


ടി ടി പകുതി ഉറക്കത്തിൽ ആണ്.


ഓരോ സ്ത്രീകളും പുതപ്പും

പുതച്ചു ഓരോ ഉറങ്ങുന്ന നീളൻ ചാക്ക്

കെട്ടുകൾ ആയി തീർന്നിരിക്കുന്നു.


ഓരോ സ്റ്റേഷനിലും ചിലർ വെള്ളവും

ഭക്ഷണവും വാങ്ങാനായി ഇറങ്ങി

തിരിച്ചു നീങ്ങുന്ന വണ്ടിയിലേക്ക്

ചാടിക്കയറി ജീവനുമായി

വെറുതെ ട്രെപ്പീസ്സ് കളിക്കുന്നുണ്ട്.


ട്രെയിനിലെ ടോയ്ലറ്റ് മറ്റൊരു

സർക്കസ് കൂടാരത്തെ തോന്നിപ്പിക്കുന്നു.

Friday, 24 March 2023

മുക്കുവനെ സ്നേഹിച്ച ഭൂതം

 മുക്കുവനെ സ്നേഹിച്ച ഭൂതം 

======================


ഭൂതം കടൽ ക്കരയിൽ

ഉണ്ടാകില്ല, ഭൂതം കടൽ

കാണാൻ വരുന്നവരും 

കടലിൽ കുളിക്കാൻ

വരുന്നവരും ആയവരെ

വെറുക്കുന്നു.


ഭൂതം കപ്പലിലും ബോട്ടിലും

എത്തില്ല, അതിനു ബോട്ടിന്റെ

കറ കറ ശബ്ദവും കപ്പലിന്റെ

കൊടിക്കൂറയും പറ്റില്ല.


ചെറുതോണിയിൽ ഒറ്റത്തോർത്തും

ചുറ്റി ഒരു തുഴയും വച്ചു ലോകം

കീഴടക്കുമ്പോൽ, നിലാവിലും

മഴയിലും വെയിലിലും കടലിൽ

നീങ്ങും മുക്കുവനെ മാത്രം

ഭൂതം സ്നേഹിക്കുന്നു.


ആഴക്കടലിൽ എത്തുമ്പോൾ ഭൂതം

മുക്കുവന്റെ തോണിയിൽ കയറുന്നു.


കടലിന്റെ മകന് ആവശ്യമുള്ള അത്രയും

കടൽ വാരിക്കൊടുത്തു ഭൂതം

അവന്റെ വീട്ടുകാരുടെ കണ്ണീർ ക്കടൽ

മായ്ക്കുന്നു.


ഭൂതം കടൽ ശബ്ദത്തിൽ

 മുക്കുവനൊത്തു

പാട്ടുകൾ പാടുന്നു.


കടൽ താളത്തിൽ

 അവനൊത്തു നൃത്തം

വക്കുന്നു.


ഭൂതം അവനൊത്തു കടൽക്കഞ്ഞി

പള്ള നിറച്ചും കടൽ മീനും കൂട്ടി

മോന്തുന്നു.


മടക്കത്തിൽ അവന്റെ കര ഉറപ്പാക്കി

കര കാണും മുമ്പേ കടലിന്റെ

ഇരുട്ടിലേക്കു പെട്ടെന്ന് ഇല്ലാണ്ടാവുന്നു.


കടലോരത്തെ കള്ള് ഷാപ്പിൽ വച്ചു

മുക്കുവൻ ഭൂതത്തെ ഓർത്തു

കോരിത്തരിപ്പിൽ, ആർത്തു ചിരിക്കുന്നുണ്ട്.

പ്രതിമയും കാവൽക്കാരനും

 പ്രതിമയും കാവൽക്കാരനും

===================--


പ്രതിമയുടെ മുഖം

ധീരമാണ്.

പടച്ചട്ട കറുത്തതും.


ചക്രവാളതിന്നും അകലേക്കാണ്

പ്രതിമയുടെ നോട്ടം.


പ്രതിമ കാണാൻ വരുന്നവർ

അവനൊത്തു സെൽഫി എടുക്കുന്നു.


അവനനുസരിച്ചു അവർ ക്യാമറ

ക്രമീകരിക്കുന്നു.


പ്രതിമക്ക് അകലെ ഉള്ള ഒരു കസേരയിൽ

ആണ് കാവൽക്കാരന്റെ ഇരുപ്പ്.


മുഖത്ത് ഒരു ക്ഷീണം.


കാവൽക്കാരന്റെ കാക്കി വസ്ത്രം

അയാളിൽ നിന്നും പുറത്തേക്കു

ഉന്തി നിൽക്കുന്നു.


പ്രതിമയും കസേരയും കാവൽക്കാരനും

ഒരു മുറി ഒരേ പോലെ പങ്കിടുന്നു.


പ്രതിമക്കു കാവൽക്കാരനോട് ഒന്നും

ചോദിക്കാൻ കഴിയില്ല.


കാവൽക്കാരനും പ്രതിമയോട് ഒന്നും

ചോദിക്കില്ല!

അയാളാണ് ആ ആൾ

 അയാളാണ്, ആ ആൾ

===================

അയാളെ ആണ് അന്വേഷിച്ചത്.


അയാൾ മകനല്ല

മകളും അല്ല.

അയാൾ പിതാവല്ല

അയാൾ ബന്ധുവും അല്ല.


അയാൾ സുഹൃത്തല്ല

അയാൾ അയൽവാസിയും അല്ല


അയാൾ ഒരനാഥാലയം നടത്തുന്നില്ല.

അയാൾ ഒരു പുരോഹിതനും അല്ല.


അയാൾ ഒരു രാഷ്ട്രീയക്കാരൻ അല്ല.

അയാൾ ഒരു ധനികൻ അല്ല.


അയാൾ ഒരദ്ധ്യാപകൻ അല്ല.


എന്നാൽ അയാളാണ് ആ ആൾ


അയാളാണ് ധാരാളം പണം

കൊടുക്കാൻ ഉണ്ടായിട്ടും

ഒരിക്കൽ പോലും അത് ചോദിക്കാതെ

വീണ്ടും വീണ്ടും എന്നെ ചിരിച്ചു കൊണ്ട്

സഹായിക്കുന്ന ലോകത്തിലെ ഒരേ ഒരാൾ


അയാളാണ് ആ അസാധാരണത്വത്തെക്കുറിച്ച് 

അറിയുകയോ ചിന്തിക്കുകയോ പോലും ചെയ്യാത്ത ആ സാധാരണക്കാരൻ.


അയാളാണ് ആ ആൾ.

Wednesday, 22 March 2023

മൂന്നു കവിതകൾ

 മൂന്ന് 


ഒന്ന് 

======


റൂമിയില്ലാത്ത എന്റെ മരണവും സ്വർഗ്ഗവും

================================

എന്റെ മരണാനന്തര ചടങ്ങുകൾ പുരോഗമിക്കുമ്പോൾ


പുഴയോരത്ത് അപ്പുറത്തും ഇപ്പുറത്തും അരികിലും ഒക്കെ ആയി തീയ്യകലത്തിൽ

ഒരു നാലഞ്ചു പ്രാവുകൾ

കുറുകി കുണുങ്ങി പാറിയും പറന്നും നടക്കുന്നുണ്ടാവും.


കത്തി ഒടുങ്ങും മുന്നേ എല്ലാവരും പോയിട്ടും അവ അവിടെ തന്നെ

എന്നേ അറിയാത്ത മട്ടിൽ ചുറ്റി കറങ്ങുന്നത്

എന്നോടുള്ള എന്ത് പ്രതീകാരം തീർക്കാൻ?


ഏറ്റവും അവസാനം ശമിക്കുന്ന ഒരു

വികാരമത്രെ പ്രതികാരം.


എന്റെ സ്വർഗ്ഗ വാതിലിനു മുന്നിൽ

ഒരു നാലോ അഞ്ചോ തന്തയെ അറിയാത്ത

മൂക്കൊലിപ്പൻ തെണ്ടി പിള്ളേർ നിന്ന്

ചിരിക്കുന്നത് എന്തിന്?


സ്വർഗ്ഗത്തിലേ ഏറ്റവും പ്രസക്തി കുറവുള്ള

വികാരം ആയ സ്നേഹം അവരുടെ കണ്ണുകളിൽ കോർത്തു പിടിപ്പിച്ചിരിക്കുന്നതു

എന്തിന്?


എന്തായാലും ഈ മരണവും സ്വർഗ്ഗവും

റൂമി പറഞ്ഞതോ എഴുതിയതോ അല്ല.


അത് ദൈവ ഭക്തി ഉള്ള ഒരു വേദനിക്കുന്നവന്റെ ഉള്ളിലെ 

മങ്ങാത്ത മായാത്ത ദിവ്യ പ്രണയത്തിലെ

മരണ സ്വർഗ്ഗ അനുഭൂതികൾ.


എന്നാൽ എന്റേത് പ്രണയം ഇല്ലാത്ത

ഒരലിയൽ അത്രേ.


എന്റെ ഭക്തി എവിടെയോ വച്ചു

ഇല്ലാണ്ടായിരിക്കുന്നു.


എന്റെ വിശപ്പിനെ ആർക്കു പ്രണയം?


തീക്കും മണ്ണിനും നന്ദി.


രണ്ട് 

=======


 പൊള്ളം

===========


പൊള്ളച്ച ഒരു ഗർഭപാത്രത്തിൽ നിന്നു 

ഒരു ചുവപ്പു പൊള്ളം പുറം ചാടി.


ആകാശത്തിലും മണ്ണിലും 

മഴയിലും ചൂടിലും 

ചാഞ്ഞും ചരിഞ്ഞും 

 നീങ്ങിയാ പൊള്ളം ഇന്നെവിടെ?


പൊള്ളം തിരഞ്ഞ ഞാൻ 

വീർപ്പിനെയും കാണാനില്ല.


 പൊള്ളങ്ങൾ ഒരിക്കലും പൊട്ടില്ല.


പൊട്ടാനുള്ള ആവത് അതിന്നില്ല.


പൊള്ളങ്ങൾ ലയിക്കുന്നു..


- പൊള്ളങ്ങൾ പെട്ടെന്ന് കാണാണ്ടാവുന്നു..


മൂന്ന് 

========


വാലില്ലാത്ത എലി

=============


എലി കെണിക്കുള്ളിൽ

നാലുപാടും പായുന്നു.


ഒരു തുറന്ന വാതിൽ ഉണ്ടെന്ന 

ചിന്ത അതിനെ നോക്കിയിടത്തു

തന്നെ വീണ്ടും വീണ്ടും

നോക്കിപ്പിക്കുന്നു.


ഉടനെ അതിനെ വെള്ളത്തിൽ

മുക്കിയോ അടിച്ചോ കൊല്ലും.


ഭാവിയോ ഭൂതമോ അതിനില്ല.

-വർത്തമാനത്തിലൂടെ അത്

പരക്കം പായുന്നു.


അപ്പക്കഷണം, തേങ്ങാപ്പൂള്

തുടങ്ങിയ പ്രതീക്ഷകൾ

അതിനെ ചലിപ്പിക്കുന്നു 


ആവാസവ്യവസ്ഥയിലെ

ജീവിയുടെ ഒരു അവകാശവും 

അതിനില്ല.


- അതിന്നു ചുറ്റും കുറെ 

വാലില്ലാത്ത എലികൾ.

Monday, 20 March 2023

വിട്ടു പിരിഞ്ഞവർക്കൊപ്പം ഒരു ദിവസം

 


വിട്ടു പിരിഞ്ഞവർക്കൊപ്പം ഒരു ദിവസം.


==========================


ഒരു വർഷത്തിലെ


 അവസാനത്തെ ദിവസം


ആണ് ആ ദിവസം.




അന്ന് വിട്ടുപിരിഞ്ഞവർ എല്ലാം


കാണാൻ തിരിച്ചു വരുന്നു.




അന്ന് അവർക്കു നൽകാനായി


കുറെയേറെ സ്നേഹവും


പുതിയ ഭക്ഷണവും വസ്ത്രങ്ങളും


ഒക്കെയായി ഞാൻ കണ്ണീരോടെ


ക്ഷമയോടെ അവരെ


രാവിലെ മുതൽക്ക് തന്നെ


കാത്തിരിക്കുന്നു!.








3 വാലില്ലാത്ത എലി




=================


അനുഗ്രഹം

 അനുഗ്രഹം 


====================


അയാൾ തലയും

താഴ്ത്തി ഇരുപ്പാണ്.


പരാധീനതയും വിഷമവും

വിശപ്പും രോഗവും വേദനയും

അയാളോടൊപ്പം ഇരുപ്പുണ്ട്.


അയാൾക്ക്‌ വേണ്ടപ്പെട്ട

ഒരാളെ നാളെ തൂക്കിലേറ്റുന്നു.


മറ്റൊരു വേണ്ടപ്പെട്ട ആൾ

ഒരു രോഗശയ്യയിൽ മാറാ

രോഗവുമായി മരിക്കാറായി

കിടക്കുന്നു.


അയാളുടെ മക്കൾ ഭിക്ഷ

യാചിക്കുന്നവരാണ്.


അയാളുടെ ഭാര്യ ഒരു

വേശ്യ ആയിരിക്കുന്നു.


അയാൾ കിടക്കപ്പായയിൽ

തല താഴ്ത്തി ഇരുപ്പാണ്.


നാളെ രാവിലെ സൂര്യനോടൊപ്പം

ഉറക്കമുണർന്നു

 തല പൊക്കാൻ അയാൾക്ക്‌

കഴിഞ്ഞേക്കില്ല..


എന്നാൽ അത്ഭുതം, അതാ അയാൾ

ആ പ്രഭാതത്തിലും തല ഉയർത്തി

ചുറ്റിലും നോക്കുന്നു.


എഴുന്നേറ്റ് ജോലിക്ക് പോകാൻ ആയി

തയ്യാറാകുന്നു.


അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി അനുഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവേണം.


അവ അയാളെ എന്നും എഴുന്നേൽപ്പിക്കുന്നുമുണ്ടാകേണം!.

നിഴൽ യുദ്ധം









നിഴൽ യുദ്ധം.

==================

അവളും അവനും

ശത്രുക്കൾ ആണ്.


അവൾ അവനെ 

വെറുത്തു.


അവൻ അവളെപ്പറ്റി

പരദൂഷണം പറഞ്ഞു.


അവൾ അവനെ കൊല്ലാൻ

ആളെ ഏർപ്പാടാക്കി.


അവൻ അവളെ വാഹനം

ഇടിച്ചു കൊന്ന് ഒന്നും

അറിയാതെ രക്ഷപ്പെടാനുള്ള

സമയവും സ്ഥലവും നോക്കി

തല പുകച്ചു.


അവൾ അവനെ നിയമക്കുടുക്കിൽ

ആക്കാൻ നോക്കി.


അയാൾ അവളുടെ കുടുബബന്ധങ്ങൾ

തകർക്കാൻ നോക്കി 


അവനെ കണ്ടാൽ അവളുടെ കണ്ണുകൾ

ചുകന്നു.


അവളെ കണ്ടാൽ അവന്റെ

മുഖം കറുത്തു.


 ഒരു നാൾ എങ്ങനെയോ

അവർ നിഴലുകൾ

ഇല്ലാത്തവരായി -


അതോടെ അവർ മിത്രങ്ങളായി!.


പിന്നീട് അവർ

എല്ലാ മിത്രങ്ങളേയും പോലെ

അന്യോന്യം അറിയാത്തവരും

ആയി.




അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി അനുഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവേണം.


അവ അയാളെ എന്നും എഴുന്നേൽപ്പിക്കുന്നുമുണ്ടാകേണം!.

മുല്ലപ്പൂ വിപ്ലവം

  മുല്ലപ്പൂ വിപ്ലവം

===================

ഒരു യുദ്ധമുന്നണി ഉണ്ട്.


ഒരു കൂട്ടം പുരുഷൻമാർ.


അവരെ കാത്തു വീട്ടിൽ

കഴിയുന്ന അവരുടെ

ഭാര്യമാർ, കുട്ടികൾ, വൃദ്ധർ.


ഇവർക്കിടക്കു ആണ്

എവിടെ നിന്നോ ഒരാൾ 

ഒരു വണ്ടി നിറയെ 

മുല്ലപ്പൂക്കളുമായി

എത്തിയത്.


സുഗന്ധമുള്ള മുല്ലപ്പൂക്കൾ

ഓരോന്ന് വീതം അയാൾ

ഓരോരുത്തർക്കും നൽകി.


അതോടെ യുദ്ധം അവസാനിച്ചു.


(അവരുടേത് മുല്ലപ്പൂവിനു

 വേണ്ടിയുള്ള 

 ഒരു യുദ്ധം ആയിരുന്നിരിക്കണം.)









അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി അനുഗ്രഹങ്ങളെ ക്കുറിച്ച് ചിന്തിച്ചിട്ടുണ്ടാവേണം.


അവ അയാളെ എന്നും എഴുന്നേൽപ്പിക്കുന്നുമുണ്ടാകേണം!.

നാലാം രാത്രി

 നാലാം രാത്രി 


================

ഒന്നാം രാത്രി അവൾ

തിളങ്ങുന്ന

ഒരു സർപ്പമായി.


രണ്ടാം രാത്രി അവൾ

ഒരു മാൻപേടയോ

നൃത്തം ചവിട്ടുന്ന

 ഒരു മയിലോ ആയി.


മൂന്നാം രാത്രി അവൾ

ഒരു രക്തം

കുടിക്കുന്ന രക്ഷസ്സ് ആയി.


നാലാം രാത്രി മുതൽ

 അവൾ ശാന്തയാണ്!

ആ സാമി

 ആ സാമി 


സാമി ധ്യാനത്തിലാണ്.


സ്വാമിയുടെ മുഖം

 പ്രകാശഭരിതമാണ്,


സാമിയുടെ വാക്കുകൾ

 പ്രത്യാശയുടെ

സൂര്യനെ പേറുന്നു.


സാമിയുടെ കണ്ണിൽ

 കരുണ തിളങ്ങി

തുടിക്കുന്നു.


നാവുകൾ നന്മ തുളുമ്പും

വാക്കുകളെ വർഷിക്കുന്നു.


പല കാലഘട്ടങ്ങളിലൂടെ സാമി

പലതരം മാനസാന്തരങ്ങൾക്കും

വിധേയമായിട്ടുണ്ട്‌.


അത്തരത്തി ലുള്ള ഒരു മാറ്റം

ഈയിടെ സാമി അനുഭവിച്ചു.


നെറ്റുള്ള ഒരു മൊബൈൽ ഈയിടെ

സാമി വാങ്ങി.


 സാമിയിൽ നിന്നും ആസാമി

ആയി എന്നാണ്

അതിനെക്കുറിച്ചു

സ്വയം നിരീക്ഷിച്ചപ്പോൾ സാമി

ചിന്തിച്ചെത്തിയത്!

മനം മാറ്റാൻ..

 മനം മാറ്റം


നാട്ടിൽ ഒരു എഴുത്തുകാരി

ഉണ്ടായിരുന്നു.


രണ്ടു പ്രമുഖ മതങ്ങളും.


ഒരു മതം മറ്റേ മതവുമായി

ഉണ്ടായിരുന്ന

സൗഹൃദം കുറഞ്ഞു വരുന്ന ഒരു

കാലത്ത്,

ഒരു മതത്തിലുള്ളവർ മറ്റേ

മതത്തിലുള്ളവരെ ഒളിഞ്ഞിരുന്നു

കൊല്ലാൻ തുടങ്ങിയ ഒരു നേരത്ത്

ഒരു മതം മറ്റേ മതത്തെ പേടിച്ചിരുന്ന

ഒരു കാലത്ത് ഒരു മതം മറ്റേ മതത്തെ

വിഴുങ്ങാൻ തുടങ്ങിയ ഒരു കാലത്ത്

ഒരു മതത്തിലുള്ളവർ മറ്റേ മതത്തിലുള്ളവർക്ക് സ്ഥലം വിൽക്കാൻ

പോലും തയ്യാറാകാത്ത ഒരു കാലത്ത്

ഒരു മതത്തിലുള്ളവർ ഉണ്ടാക്കിയ

ഭക്ഷണം മറ്റേ മതക്കാർ ഭക്ഷിക്കാത്ത ഒരു കാലത്ത്


എഴുത്തു കാരി ഒരു ചായ ഉണ്ടാക്കുന്ന

പോലെയോ ഒരു ചെടി നനക്കുന്ന പോലെയോ ഒരു നഖം വെട്ടും പോലെയോ

ഒരു കുഞ്ഞിനെ പാടി ഉറക്കും പോലെയോ

ഒരു കാക്ക കരയും പോലെ ഒക്കെ ലളിതമായി തന്റെ മതത്തിൽ

നിന്നും മറ്റേ മതത്തിലേക്കു മാറി ...


അത് ഒരു പക്ഷേ രണ്ടു

മതവും ഒന്നാണ് എന്ന് പറയത്തക്ക മട്ടിൽ എഴുതിയ

ഒരു കഥയോ കവിതയോ ആയി

അവർക്കു അനുഭവപ്പെട്ടിട്ടുണ്ടായിരുന്നിരിക്കാം.

Thursday, 9 March 2023

വാലില്ലാത്ത എലി







വാലില്ലാത്ത എലി


=================

എലി കെണിക്കുള്ളിൽ

നാലുപാടും പായുന്നു.


ഒരു തുറന്ന

വാതിൽ ഉണ്ടെന്ന ചിന്ത 

അതിനെ നോക്കിയിടത്തു

തന്നെ വീണ്ടും വീണ്ടും

നോക്കിപ്പിക്കുന്നു.


ഉടനെ അതിനെ വെള്ളത്തിൽ

മുക്കിയോ, അടിച്ചോ കൊല്ലും.


 ഭാവിയും ഭൂതവും

 അതിനില്ല.


വർത്തമാനത്തിലൂടെ അത്

പരക്കം പായുന്നു.


അപ്പക്കഷണം, തേങ്ങാപ്പൂള്

തുടങ്ങിയ പ്രതീക്ഷകൾ

അതിനെ ചലിപ്പിക്കുന്നു 


ആവാസവ്യവസ്ഥയിലെ ഒരു

ജീവിയുടെ അവകാശങ്ങൾ

അതിനില്ല.


അതിന് ചുറ്റും കുറെ 

വാലില്ലാ എലികൾ.





എഴുന്നേറ്റ് ജോലിക്ക് പോകാൻ ആയി

തയ്യാറാകുന്നു.


അനവധി പ്രശ്നങ്ങൾകിടക്കും

അയാൾ ജീവിതത്തിൽ

അയാൾക്ക്‌ ലഭിച്ച

നിരവധി

Tuesday, 7 March 2023

നമ്മുടെ പ്രണയത്തിന്നിടയിലെ സ്വകാര്യ നിമിഷങ്ങൾ

 നമ്മുടെ പ്രണയത്തിലെ

====================

 സ്വകാര്യ നിമിഷങ്ങൾ

====================


നമ്മൾ ഇങ്ങനെ അപ്പുറമിപ്പുറം

ഇരുന്നു കൺകോർത്തൊരാ 

നിമിഷങ്ങൾ.


അപ്പോൾ നിന്റെ മുടിയിതളുകൾ 

ചുംബിച്ചു പാറി ഓടി

ഒളിച്ചോരാ കാറ്റ്‌.


നിന്റെ കണ്ണിൽ വിരിഞ്ഞോരാ

തുടിപ്പും ചുമപ്പും.


എന്റെയും നിന്റെയും ചുണ്ടുകൾ

എങ്ങനെ ഇത്ര നേരമടുത്തായി

അകന്നിരുന്നു?


നിന്റെ കവിളിലേ വിയർപ്പു പൂക്കളിൽ 

ഓടി ഒളിച്ചോരാ എന്റെ താടി

രോമങ്ങൾ.


നിന്റെ കൈവിരലുകൾ കോർത്തു

അമർത്തി ചുംബിച്ചൊരാ എന്റെ

കൈകൾ.


നിന്റെ കാലിൽ കോർത്തൊരാ

എന്റെ കാൽ വിരലുകൾ.


ആൾപ്പാർപ്പില്ലാത്ത ലോകം.


മുകളിൽ ആകാശത്തിൽ പറക്കുന്ന

ഒരു പക്ഷി.


താഴെ കടലിൽ തുടിക്കുന്ന ഒരു ചെറുമീൻ.


നമുക്കിടയിലെ സന്തോഷം മാത്രം

നിറഞ്ഞ് വീർത്ത വായു.


സത്യത്തിൽ പ്രേമത്തൊട് ഏറ്റവും

അടുത്തു നിൽക്കുന്നത് 

 നിമിഷം എന്ന വാക്കും

അകന്നു നിൽക്കുന്നത് നിയമം

എന്ന വാക്കും തന്നെ അല്ലേ,

പ്രിയേ?


ഈ നിമിഷം നമ്മൾക്ക്

ഉറപ്പ് തരുന്നത് നമ്മെ ഇനി ആർക്കും

പിരിക്കാൻ ആകില്ല എന്ന് തന്നെ അല്ലേ?


നമ്മുടേത് നിയമങ്ങൾ ഇല്ലാത്ത

ഒരു രണ്ടാൾ സാമ്രാജ്യം.


***************************


പ്രിയേ, ഇനി എന്നേ നീ നിന്റെ

പ്രണയത്തിൽ നിന്ന്

വിടുവിച്ചേക്കുക!

അടിത്തറ പ്രശ്നം

 അടിത്തറപ്രശ്നം


======================

നഗരം പ്രത്യാശയിലാണ്.


ചുറ്റും മാലിന്യക്കൂംമ്പാരം

കുമിഞ്ഞു നാറുന്നു.


എന്നാലും അടുത്തു കൂടെ

നടന്നു പോകുന്ന ആ സുന്ദരിയുടെ

തലമുടിയിൽ തിരുകി വച്ചിരിക്കുന്ന

പൊന്നും വില കൊടുത്തു വാങ്ങിയ

മുല്ലപ്പൂ അവളോടൊപ്പം

എന്തോ സന്തോഷം പ്രതീക്ഷിക്കുന്നുണ്ട്.


നഗരത്തിൽ കുടിവെള്ളം മാറി

കുപ്പിവെള്ളം നിറഞ്ഞ് ഓരോ കടയും.


 നഗരം ജലക്ഷാമം അറിയുന്നു

എങ്കിലും ഓരോ കടയുടമയുടെ

മുഖത്തും സൂര്യ രശ്മി എന്തോ

പ്രതീക്ഷ നിറക്കുന്നു.


നഗരത്തിലെ ബസ്സ് സ്റ്റാൻഡിന്നോരാത്തു

എല്ലാ ബസ്സ് കാത്തിരിപ്പു കേന്ദ്രങ്ങളെയും

പോലെ തന്നെ അഞ്ചാറു വേശ്യപ്പെണ്ണുങ്ങൾ

നിന്ന് കലാഹിക്കുന്നുണ്ട്,


ഇതിനു കാതു കൊടുക്കാതെ

നഗരനിവാസികൾ ഏതോ ലക്ഷ്യം

നോക്കി പായുന്നുണ്ട്.


നഗരത്തിലെ ഒരു തിരക്കുള്ള

തെരുവിന്റെ ഒരരുകിൽ ഇരുന്നു

ഇന്ന് തനിക്കു ഇരന്നു അഞ്ചു രൂപ

പോലും കിട്ടിയിട്ടില്ലെന്നു ഒരു

യാചകാൻ അരികെ ഉള്ള കാമുകിയായ

പിച്ചക്കാരിയോടു കരഞ്ഞു പറയുന്നുണ്ട്.


മറ്റൊരു കാല് മുറിച്ചു മാറ്റിയ തടിയനായ

യാചകൻ തന്റെ മുന്നിലുള്ള തുണിയിൽ

വീണ നാണയങ്ങൾ ഒരവകാശ ബോധത്തോടെ എണ്ണി തിട്ടപ്പെടുത്തുന്നുണ്ട്.


ശരീരം ഇല്ലാതെ മുഖം മാത്രം ഒരു

ചെടിചെട്ടിക്കകത്തു വച്ച പോലുള്ള

ഒരു യാചകി അവൾക്കു ദിവസേന

എന്നവണ്ണം നാണയവും രൂപയും

കൊടുത്തിരുന്ന എന്നേ തിരിച്ചറിയാതെ

എങ്ങോട്ടോ നോക്കി ഇരുപ്പുണ്ട്.


നഗരത്തിന്റെ കണ്ണിലെ

പ്രതീക്ഷ കളുടെ ഒരംശം

അവളുടെ കണ്മഷി നിറമുള്ള

മുഖവും പ്രതിഫലിപ്പിക്കുന്നു?


അടുത്തുള്ള റായിൽവേ സ്റ്റേഷനിൽ

എത്തിയ തിരക്കുള്ള ഒരു തീവണ്ടിയിൽ

നിന്ന് യുവാക്കളുടെ ഒരു കൂട്ടം

തൊഴിലും അ

ന്വേഷിച്ചു പാത യോരത്തെ

ഇരുട്ടിലേക്ക് നടന്നു മറയുന്നുണ്ട്.

Friday, 24 February 2023

ഒരു ഡയലോഗ് ഉണ്ടാക്കിയ കവിത

 ഒരു സിനിമാ ഡയലോഗ് ഉണ്ടാക്കിയ കവിത 


=================================

ഇരുന്നൂറ് കോടി കിട്ടിയ

ആദ്യ മലയാള സിനിമ

ലൂസിഫർ


കണ്ണിമ വെട്ടാതെ ലാൽ

ഒരു സിനിമയിൽ മുഴുവനായി

അഭിനയിച്ച സിനിമ ലൂസിഫർ


ഇതൊന്നും അല്ലാതെ

ഒരടൂർ നിലവാരം ഉള്ള

ഡയലോഗ് ലൂസിഫറിൽ

ഉണ്ട് എന്ന് ഉണ്ടുണ്ണിക്ക്

മനസ്സിലായത് സ്വന്തം

അച്ഛൻ മരിച്ചു ഒരാഴ്ച

കഴിഞ്ഞാണ്.


സ്വന്തം അച്ഛൻ വയ്യാതെ കിടന്നപ്പോൾ

ഒന്ന് കാണാൻ പോലും വരാത്തഉറ്റവർ.

ഒരു നിവർത്തിയും ഇല്ലാതെ വന്നവർ.

വരേണ്ടിയിരുന്നിട്ടും വരാത്തവർ.

അച്ഛൻ നേരത്തെ മരിച്ചു പോയതിനാൽ

വരാത്തവർ.

അച്ഛനില്ലാതെ പിറന്നതിനാൽ

 ശരീരം കാണാൻ വരാത്തവർ.

അച്ഛൻ മരിച്ച അന്ന് വൈകീട്ട്

ഉല്ലാസ യാത്ര പോയവർ.


ഇവർക്കൊക്കെയായി ഒരു 

പ്രതികാരപഞ്ചു ഡയലോഗ്

മനസ്സിൽ ആവർത്തിച്ചു

പറഞ്ഞു കരുതി വച്ചിട്ടുണ്ടുണ്ണി.


"തമ്പി.. മയിൽവാഹനം.

.നിന്റെ---- തന്ത---- അല്ല --- എന്റെ....തന്ത "


********************************************

*പണ്ട് വല്യേട്ടൻ കണ്ടാണ് ഉണ്ടുണ്ണി


"നിന്റെ കൈ തരിപ്പ് നീ തീർത്തു.."


എന്ന ഡയലോഗ് കേട്ടു തരിച്ചു

നിന്നത്.


പിന്നെ തരിപ്പ് ലൂസിഫർ.

********************************************

 *"താങ്ക്സ്" - പൃഥ്വിരാജ്


താങ്കളുടെ തന്തയും മോശമായിരുന്നില്ലല്ലോ.

ഡയലോഗ് ഡെലിവെറിയിൽ....

********************************************

(വൽക്കഷണം - വാടാ.. എന്നും ഉണ്ടുണ്ണി

ഒരിക്കൽ പറഞ്ഞതാ.. എന്നാൽ അന്നു മറ്റവൻ പോടാ..

എന്ന് മറുപടി പറഞ്ഞു കളഞ്ഞു )

*****************************************

Sunday, 19 February 2023

പൊള്ളം

 പൊള്ളം


പൊള്ളച്ച ഒരു ഗർഭപാത്രത്തിൽ

നിന്നു

പല പൊള്ളങ്ങളേയും പോലെ 

ഒരു ചുവന്ന പൊള്ളം

പുറം ചാടി.


ആകാശവും മണ്ണും തൊട്ടും

മഴയും ചൂടും തൊട്ടും

പൂവും കായും തൊട്ടും

ചരിഞ്ഞും കുണുങ്ങിയും

ചാടിയും ഉരുണ്ടും

പ്രതിഫലിപ്പിച്ചും 

 നീങ്ങിയാ പൊള്ളങ്ങൾ

ഇന്നെവിടെ?


അനന്തതയിൽ മറഞ്ഞ

പൊള്ളം തിരഞ്ഞ ഞാൻ 

വീർപ്പിനെയും കാണാനില്ല.


 പൊള്ളങ്ങൾ ഒരിക്കലും

പൊട്ടില്ല..


പൊട്ടാനുള്ള ആവതുള്ളവ അല്ലവ.


പൊള്ളങ്ങൾ ലയിക്കുന്നു..

-കാണാണ്ടാവുന്നു..

കവിത വരാത്ത കുഞാവറാvu

 കവിത വരാത്ത കുഞ്ഞവറാവു 


കവി കുഞ്ഞവറാവു

ഒരു പാതിരാ നേരത്ത്

എഴുത്ത് മേശക്ക്

മുന്നിൽ ഒരു പേനയും

തുറന്നും വച്ചു

അന്തം വിട്ടിരിക്കുന്നു.


രാവിലേ കഞ്ഞി മോന്തി.

പല്ല് തേച്ചു.

ലൈഫ് ബോയ് സോപ്പ്

ഉരച്ചു കുളിച്ചു

സൂര്യൻ വന്നു

വെയില് വന്നു

പിച്ചക്കാര് വന്നു

ഭാര്യ സുമതി പച്ചക്കറി

കൊണ്ടുവന്നു.

മോന്തിക്ക് രണ്ടു പെഗ്ഗ്

മോന്തി..

ചന്ദ്രിക എത്തി.


എന്നിട്ടും കവിത മാത്രം

വരുന്നില്ല.


അരികെ നിൽക്കും

മിന്നാ മിന്നിയും

അവളെ തിരയുന്നു.


അവൾ എന്ന

അല്ലെങ്കിൽ ഓളുടെ

കണ്ണെന്ന മിന്നാട്ടത്തെ..


ആ മിന്നാട്ടങ്ങൾക്കായി

കവി കുഞ്ഞവറാവു

ഇന്ന് കഴിഞ്ഞില്ലേലും

നാളെയോ

മറ്റെന്നാളോ ആയി

അക്ഷരമിനിയും ശർദ്ധിക്കും!.

Friday, 13 January 2023

നമ്മുടെ പ്രണയത്തിലെ ആ സ്വകാര്യ നിമിഷങ്ങൾ

 നമ്മുടെ പ്രണയത്തിലെ

 സ്വകാര്യ നിമിഷങ്ങൾ


നമ്മൾ ഇങ്ങനെ അപ്പുറമിപ്പുറം

ഇരുന്നു കൺകോർത്തൊരാ 

നിമിഷങ്ങൾ.


അപ്പോൾ നിന്റെ മുടിയിതളുകൾ 

ചുംബിച്ചു പാറി ഓടി

ഒളിച്ചോരാ കാറ്റ്‌.


നിന്റെ കണ്ണിൽ വിരിഞ്ഞോരാ

തുടിപ്പും ചുമപ്പും.


എന്റെയും നിന്റെയും ചുണ്ടുകൾ

എങ്ങനെ ഇത്ര നേരമടുത്തായി

അകന്നിരുന്നു?


നിന്റെ കവിളിലേ മുല്ലപ്പൂ

ഓടി ഒളിച്ചോരാ എന്റെ താടി

രോമങ്ങൾ.


നിന്റെ കൈവിരലുകൾ കോർത്തു

അമർത്തി ചുംബിച്ചൊരാ എന്റെ

കൈകൾ.


നിന്റെ കാലിൽ കോർത്തൊരാ

എന്റെ കാൽ വിരലുകൾ.


ആൾപ്പാർപ്പില്ലാത്ത ലോകം.


മുകളിൽ ആകാശത്തിൽ പറക്കുന്ന

ഒരു പക്ഷി.


താഴെ കടലിൽ തുടിക്കുന്ന ഒരു ചെറുമീൻ.


നമുക്കിടയിലെ സന്തോഷം മാത്രം

നിറഞ്ഞ് വീർത്ത വായു.


സത്യത്തിൽ പ്രേമത്തൊട് ഏറ്റവും

അടുത്തു നിൽക്കുന്നത് 

 നിമിഷം എന്ന വാക്കും അകന്നു നിൽക്കുന്നത് നിയമം എന്ന വാക്കും 

 തന്നെ അല്ലെ,

പ്രിയേ?


ഈ നിമിഷം നമ്മൾക്ക്

ഉറപ്പ് തരുന്നത് നമ്മെ ഇനി ആർക്കും

പിരിക്കാൻ ആകില്ല എന്ന് തന്നെ അല്ലേ?


നമ്മുടേത് നിയമങ്ങൾ ഇല്ലാത്ത

ഒരു രണ്ടാൾ സാമ്രാജ്യം.


***************************

പ്രിയേ, ഇനി എന്നേ നീ നിന്റെ

പ്രണയത്തിൽ നിന്ന്

വിടുവിച്ചേക്കുക!

Tuesday, 10 January 2023

നിറം

 നിറം


യാത്ര ചെയ്തു ഇങ്ങനെ

പോകുമ്പോൾ അറിയാം

അകലെ അകലെയായൊരു

വെളുപ്പ് കാണുന്നുണ്ട്.


പിന്നെയും ഇങ്ങനെ

യാത്ര പോയാൽ അറിയാം

അകലെയായ്‌ ഒരു കറുപ്പ്

കാണുന്നുണ്ട്.


വീണ്ടും അകലേക്ക്‌ അകലെക്ക

കലേക്ക് പോയാൽ പച്ച


പിന്നെയും അകലെ അകലെ

ചുവപ്പ്.

പ്രത്യേകം

 പ്രത്ത്യേകം


പുലരിയുടെ ചുവന്ന

പ്രസവം പ്രത്യേകം അല്ല.


നരപ്പും കണ്ണില്ലാ കുണ്ടും

പല്ലില്ലാ മോറും നിഷ്കളങ്ക

മല്ലാതെ ചിരിക്കാനുള്ള

കഴിവില്ലായ്യ്മയും പ്രത്യേകം അല്ല.


ആംബുലൻസും പോസ്റ്റ്മോർട്ടവും

ചിതയും കത്തിപ്പിടിക്കലും ആളലും

പ്രത്ത്യേകം അല്ല.


എന്നൽ ചില നിമിഷങ്ങൾ -


ഒന്നും വേണ്ടാതെ അറിയാതെ മനസ്സിൽ

സന്തോഷം വന്നു നിറഞ്ഞ ചില

ജീവിത നിമിഷങ്ങളവ പ്രത്ത്യേക

നിമിഷങ്ങൾ.

പെൺകുട്ടി

 പെൺകുട്ടി


പെൺകുട്ടി വെളുത്തു

മെലിഞാണ്.


നീളൻ മുടി അലസമായി

ചീന്താതെ അവൾ ഇട്ടിരിക്കുന്നു.


ഒന്ന് കുഴിഞ്ഞ അവളുടെ

കണ്ണുകൾ എന്തൊക്കെയോ

ധൈര്യത്തിന്റെ കഥ പറയുന്നു.


ചെരിപ്പില്ലാത്ത വെള്ളം നനഞ്ഞ

അവളുടെ കൽപ്പാദങ്ങൾ ഒരാരാധനാലയം

പോലെ ശ്രേഷ്ടം.


ഉന്തിയ വയറെന്നിട്ടും അവൾക്ക്

എപ്പളും വിശക്കുന്നുണ്ട്.


അവ്യക്തമുഖം എന്നിട്ടും അവൾ

എന്നെയും എല്ലാരേയും അറിയുന്നുമുണ്ട്.


ശ്രദ്ധിച്ച് നോക്കിയാൽ മാത്രം കാണാം

അവൾക്കു പിന്നിൽ ആയി കുറെ ഏറെ

വരി നിൽക്കുന്ന പെൺകുട്ടികൾ.


മുന്നിൽ അകലെഅകലെ യായി നാട്ടിലെ

പുരോഗതി അടയാളങ്ങൾ.


അവളുടെ തോളിലെ നാറിയ മാറാപ്പിൽ

ഒരു കുട്ടി സന്തോഷിച്ചു ചിരിച്ചു കൈകാൽ

വീശി കളിക്കുന്നുണ്ട്.


അതിനു എന്റെയോ അതോ നിന്റെയോ

മുഖം.


പെൺകുട്ടി അരികെ ഉള്ള ഒരു

വെള്ളം ഇറ്റുന്ന പൈപ്പിന്നടുത്തേക്ക്

വേച്ചു വേച്ചു പോകുമ്പോൾ ഞാൻ 

അവളോട്‌ പിറുപിറുക്കേണ്ടത്

ഈ ലോകം അവളുടേത്‌ മാത്രമെന്നാണ്.


അവളുടെ പാദം അതവളാണ്.

Thursday, 5 January 2023

അവരിലിടയ്ക്കു ഒരു പക്ഷേ...

 അവരിലിടയ്ക്കു ഒരു പക്ഷേ..


അവരിൽ ഒരാൾ ഒരു

പക്ഷേ അവനായിരിക്കും.


നിങ്ങളെ ഏറ്റവും സ്നേഹിച്ച ഒരാൾ

നിങ്ങളുടെ ഉയർച്ചക്കായി ഏറ്റവും

വേവലാതി പെട്ട ഒരാൾ.

രാപകലില്ലാതെ ഭൂമിയിൽ

അദ്ധ്വാനിച്ച ഒരാൾ

ഏറ്റവും വേദന സഹിച്ച ആ ഒരാൾ

കാലില്ലാതെ നടന്ന അയാൾ

കൈയ്യില്ലാതെ മല ചുമന്നയാൾ

നിന്റെ പ്രശ്നങ്ങൾ ശരിക്കും അറിഞ്ഞയാൾ

ഏറ്റവും അർഹത ഉള്ളയാൾ

മനുഷ്യർക്കു വേണ്ടി കരയുന്നയാൾ


ഒരു പക്ഷേ നിങ്ങളുടെ അടുത്തെത്തിയതു 

അവരിൽ ഒരാളായിരിക്കും.


മുന്നിലെത്തുന്നവരെ അവഗണിക്കും മുമ്പേ

മുന്നിലെത്തുന്നവരെ തള്ളിക്കളയും മുമ്പേ

മുന്നിലെത്തിയവരെ കാറി തുപ്പി ചവുട്ടി

അരക്കും മുമ്പേ

മുമ്പിലെത്തിയവരെ ചതിച്ചു വേദനിപ്പിച്ചു

വിജയിക്കും മുമ്പേ

ഓർമ്മയിലേക്കായി എത്തേണ്ട

എന്നാൽ ഏത്താൻ ഇടയില്ലാത്ത

ആ ഒരാൾ, ഒരു പക്ഷേ അവനായിരിക്കും.

പോയെന്റു ഓഫ് വ്യൂ

പോയിന്റ് ഓഫ് വ്യൂ  ശവം ഏഴു ദിവസം ആണ്  ഫ്രീസെറിൽ കിടന്നത്. പൊതു ദർശനം  പ്രമുഖ vip കളെ കാത്തിരിക്കൽ  ആചാര വെടി  ലൈവ്  ഭൂമിയിൽ എത്രയും പെട്ടെന്...